ഹരിത ഭംഗിയുടെ ചിത്താരി

on Aug 20, 2009

കാസര്‍ഗോഡും ടൂറിസവും എന്ന കേട്ടാല്‍ ഏതൊരു സഞ്ചാരിയുടെയും മനസില്‍ ആദ്യം ഓടിയെത്തുക ബേക്കല്‍കോട്ടയും കടപ്പുറവുമാകും. എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏറെയൊന്നും അറിയപ്പെടാത്ത നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ് ബേക്കലിന് പുറമേ ഉളത്. ഇത്തരമൊരു കേന്ദ്രമാണ് കാഞ്ഞങ്ങാടിന് സമീപമുള്ള ചിത്താരി എന്ന ചെറുദ്വീപ്കായലും കടലും ഒകെ ചേരുന്ന മഹോരമായ ഒരു ചെറുഗ്രാമത്തിന്‍റെ ഭാഗമാണ് ചിത്താരി ദ്വീപ്. തെങ്ങും തോപ്പുകള്‍ നിറഞ്ഞ ഈ ദ്വീപ് ഏതൊരു സഞ്ചാരിക്കും അപൂര്‍വ്വ സുന്ദരമായ അനുഭൂതി സമ്മാനിക്കും. കായലിന്‍റെ ഒത്ത നടുക്കുള്ള ചിത്താരി ദ്വീപിനെ ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്. കരയില്‍ നിന്ന് ബോട്ട് മാര്‍ഗം മാത്രമെ ഈ ദ്വീപില്‍ എത്തിച്ചേരാനാകു.ഹരിതാഭമായ കായല്‍ പരപ്പും തീരത്തെ പഞ്ചാരമണലുമെല്ലാം ചിത്താരിയുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.കാഞ്ഞങ്ങാട് നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചിത്താരി. കാഞ്ഞങ്ങാട് തന്നെയാണ് ചിത്താരിക്ക് ഏറ്റവും സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. മംഗലാപുരമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബേക്കല്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ ചിത്താരിയിലേക്ക് കൂടി തങ്ങളുടെ യാത്ര നീട്ടുകയാണെങ്കില്‍ അത് അവര്‍ക്ക് ഒരിക്കലും മറക്കാന്‍ ആകാത്ത അനുഭമായിരിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com