ശിഹാബ്‌ തങ്ങള്‍ ഉന്നതനായ ആത്മീയ വ്യക്തിത്വം: കാഞ്ഞങ്ങാട്‌ ഖാസി

on Aug 20, 2009

കാഞ്ഞങ്ങാട്‌: ആത്മീയ ഔന്നത്യത്തില്‍ വിരാജിക്കുമ്പോഴും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുടെ ബാഹ്യ വേഷത്തിലൊളിപ്പിച്ച്‌ ആത്മീയതയുടെ ബാഹ്യ വേഷങ്ങള്‍ വെടിഞ്ഞവ്യക്തിത്വമാണ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെന്ന്‌ കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. കയ്യില്‍ സദാ ചലിച്ച്‌ കൊണ്ടിരുന്ന തസ്‌ബീഹ്‌ മാലയോ വേഷത്തില്‍ ആത്മീയതുടെ ബാഹ്യമോടിയോ തങ്ങളില്‍ പ്രകടമായിട്ടില്ലായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സും ചിന്തയും ആത്മീയതയുടെ ഉത്തുംഗതയിലായിരുന്നു. പ്രവാചക പ്രഭുവിന്റെ സ്വഭാവ മഹിമയായിരുന്നു തങ്ങളുടെ പ്രകൃതത്തിലുടനീളം പ്രകടമായത്‌, ജിഫ്‌രി തങ്ങള്‍ പറഞ്ഞു. കാഞ്ഞങ്ങാട്‌ സംയുക്ത മുസ്‌ലിം ജമാഅത്ത്‌ സംഘടിപ്പിച്ച ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണ പ്രാര്‍ത്ഥനാ സദസ്സ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുയായിരുന്നു തങ്ങള്‍. പ്രസിഡണ്ട്‌ മെട്രോ മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ വെള്ളിക്കോത്ത്‌ അനുസ്‌മരണ പ്രഭാഷണം നടത്തി. മഹല്ല് ഖത്തീബുമാര്‍, സംയുക്ത ജമാഅത്തിന്റെയും അംഗ ജമാഅത്തുകളുടെയും ഭാരവാഹികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ സംബന്ധിച്ചു. ചികിത്സയില്‍ കഴിയുന്ന മംഗലാപുരം ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ രോഗ ശമനത്തിനുവേണ്ടി പ്രാര്‍ത്ഥന നടത്തി. എ.ഹമീദ്‌ ഹാജി സ്വാഗതവും എം. മൊയ്‌തു മൗലവി നന്ദിയും പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com