കാന്തപുരം: മുസ്ലിം നേത്രതതിലെ അജയ്യ നേതാവ് ദൗത്യം മറക്കാതെ...

on Aug 20, 2009







കാന്തപുരം: ദൗത്യം മറക്കാതെ...
ഫര്ടന്‍ / kasaragodvartha/ file

ദുബൈ: പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ ചലനങ്ങള്‍ ഏവര്‍ക്കും ഹൃദിസ്ഥമായിക്കഴിഞ്ഞു. പല വമ്പന്‍മാരുടെയും 'കണ്ണുതളളിച്ച' മാററങ്ങളാണ് അതുണ്ടാക്കിയതും. എന്നാല്‍ തെരഞ്ഞെടുപ്പിലുടനീളം ശ്രദ്ധാകേന്ദ്രമാകുകയും ശേഷം വന്‍ വാദപ്രതിവാദങ്ങള്‍ക്ക് കേന്ദ്ര ബിന്ദുവാകുകയും ചെയ്ത മതപണ്ഡിതന്‍ മററാരുമല്ല, കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. ശാന്ത ഗംഭീരനായ കാന്തപുരത്തിന്റെ ചുണ്ടില്‍ പുഞ്ചിരിയല്ലാതെ നേരിയ വിഷാദഛായയെങ്കിലും ഉളവാക്കാന്‍ അവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല. വിമര്‍ശനശരങ്ങള്‍ ഈ സുന്നി നേതാവിന് പുത്തരിയല്ലാത്തതു തന്നെ മുഖ്യകാരണം. ഒരു തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചു മാത്രം എന്തിനു പറയുന്നു. ബഹുഭാര്യാത്വ വിഷയം, പാഠപുസ്തക വിവാദം, തുടങ്ങി കേരളീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രധാനപ്പെട്ട എല്ലാ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും 'എ.പി ഉസ്താദി'ന്റെ വാക്കുകേള്‍ക്കാനായിട്ടാണ് ചാനലുകാര്‍ ആദ്യം ഓടുന്നത്. എന്നാല്‍ തികഞ്ഞ യാഥാസ്ഥിതകമെന്നും അങ്ങേയററം പ്രതിലോമകരമെന്നും ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും വിമര്‍ശിക്കുമ്പോഴും നിലപാടുകളില്‍ കടുകിട വ്യതിചലിക്കാന്‍ കഴിയാത്ത കാന്തപുരത്തിന്റെ ഇച്ഛാശക്തിയും ആദര്‍ശദാര്‍ഢ്യവുമാണ് എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുളളത്, കഠിന എതിര്‍പ്പുകള്‍ക്ക് വഴിമരുന്നാകുന്നതും മറെറാന്നല്ല. നമുക്കറിയാവുന്ന കാന്തപുരം ഇതൊക്കെയാണെങ്കിലും ഈജിപ്ത് മുതല്‍ ഇന്തോനേഷ്യവരെയുളള ഇസ് ലാമിക ലോകത്തും അമേരിക്ക ഉള്‍പ്പെടെയുളള പാശ്ചാത്യ നാടുകളിലും ശ്രദ്ധിക്കപ്പെടുന്ന, ഇന്ത്യയിലെ ഏററവും പ്രമുഖമായ ഇസ് ലാമിക പഠനകേന്ദ്രം മര്‍ക്കസുസസഖാഫത്തി സുന്നിയ്യയുടെ അമരക്കാരനുമായ ആലങ്ങാപ്പൊയില്‍ അബൂബക്കര്‍ മുസലിയാര്‍ സംസാരിക്കുന്നു.....
1. നൂറ് കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലെ തന്നെ പ്രമുഖ ധാര്‍മിക സംഘടനയേയും നയിക്കുന്ന താങ്കള്‍ ഒരു പാട് എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടുന്നുണ്ടല്ലോ? ഇതൊക്കെ അതിജീവിച്ചു മുന്നോട്ടു പോവുന്ന താങ്കളുടെ പ്രചോദനം എന്താണ് ?
മുഹമ്മദ്‌ നബി (സ്വ) തൊട്ടു ഇങ്ങോട്ടുള്ള എല്ലാ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് . \'നാം ശ്രമിക്കും നടന്നലായി\' , എന്ന രീതിയില്‍ അല്ല ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഇവിടെ അനിവാര്യമായ കാര്യങ്ങളാണ്‌ ചെയ്യുന്നത് . അതില്‍ അല്ലാഹുവിന്റെ സഹായം ഉണ്ടാകും . ലക്‌ഷ്യം പൂര്‍ണമായതും സത്യസന്ധവും ആയതു കൊണ്ട് എതിര്‍പ്പുകളെ എതിര്‍പ്പുകളായി കാണുന്നില്ല.
2. മര്‍കസ് എന്ന ആശയത്തിന് പിന്നില്‍?മത ഭൌതിക സാങ്കേതിക വിദ്യാഭ്യാസ സമുന്നയം എന്ന ലക്ഷ്യവുമായാണ് മര്‍കസ് ആരംഭിച്ചത്‌ തന്നെ. നമ്മുടെ മുന്ഗാമികളില്‍ നിന്ന് വ്യത്യസതമായി മത പണ്ഡിതന്മാര്‍ അധികവും ഭൌതിക അറിവ് നേടാതെയും ഭൌതികമായ അറിവ് നേടിയിരുന്ന ധാരാളം പേര്‍ മതകാര്യങ്ങളില്‍ ചിന്തിക്കാതെയും രണ്ടു ധ്രുവങ്ങളിലേക്ക് പോകുന്ന സാഹചര്യത്തില്‍ അത് നമുക്ക് പര്യാപ്തമല്ല എന്ന് മനസ്സിലാക്കി കുറച്ചു അനാഥ കുട്ടികളുമായാണ് മര്‍ക്കസ് തുടങ്ങിയത്. ഇന്ന് ഹോം കെയര്‍ പദ്ധതി ഉള്‍പ്പടെ യാതീംഖനയില്‍ മാത്രം രണ്ടായിരത്തോളം കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നുണ്ട്.
3. മര്‍ക്സിന്റെ പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ച്? കാലഘട്ടത്തിന് അനുസരിച്ച് വിദ്യാഭ്യാസവും അതിന്റെ സംവിധനങ്ങളും ഉയര്‍ന്നു വരുമ്പോള്‍ സമുദായത്തെയും അതിന്റെ കൂടെ നിര്‍ത്തുന്നതിനുള്ള പദ്ധതികളാണ് ചെയ്യുന്നത് . ഭൌതിക വിദ്യാഭ്യാസങ്ങളും സംവിധാനങ്ങളും മാറി വരികയാണ്‌. അതനുസരിച്ച് അതിന്റെ പിറകെ പോവുകയല്ലാതെ പുരോഗതി കൈവരിക്കാന്‍ സാധ്യമല്ല. ഇന്റര്‍നെറ്റിന്റെയും മറ്റു സാങ്കേതിക വിദ്യകളുടെയും സഹായത്താല്‍ മുഴുവന്‍ പാഠ്യവിഷയങ്ങളും ദൃശ്യവല്‍ക്കരിച്ച് പഠിപ്പിക്കുന്ന രീതി കേരളത്തില്‍ ആദ്യമായി തന്നെ സം വിധാനിച്ചത് മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്. പുതിയ മേഖലകളിലേക്കെല്ലാം മര്‍കസ് കടന്നു ചെല്ലണം എന്ന് തന്നെയാണ് ആഗ്രഹം, ധാരാളം പാവപ്പെട്ട ജനങ്ങളുടെ സഹായമാണ് ഇതിന്റെ ഒക്കെ പിറകില്‍. അത് കൊണ്ട് കൃത്യമായി എന്തൊക്കെ തുടങ്ങും എന്ന് ഈ സമയത്ത് പറയാന്‍ സാധിക്കില്ലെങ്കിലും മെഡിക്കല്‍ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവ ഒക്കെ ആഗ്രഹങ്ങളില്‍ ഉണ്ട്. 4. മര്‍കസിന്റെ കീഴില്‍ നഴ്സിംഗ് കോളേജ് ആരംഭിക്കുന്നു എന്നറിഞ്ഞു? മര്‍ക്സിന്റെ നേതൃത്വത്തില്‍ പുനൂര്‍ മദീനത്തുല്‍ ഹുദ ഹോസ്പിറ്റലില്‍ നഴ്സിംഗ് കോളേജ് ആരംഭിക്കുകയും ഒരു ബാച്ച് പുറത്തിറങ്ങുകയും ചെയ്തു കഴിഞ്ഞു. 5. സുന്നികള്‍ സ്ത്രീ വിദ്യഭ്യാസത്തിനു എതിരാണെന്ന് ഒരു വിഭാഗം പറഞ്ഞിരുന്നല്ലോ. എന്നാല്‍ കേരളത്തിലെ ഒരു മുസ്ലീം സംഘടനയും ചെയ്യാത്ത വിപ്ലവകരമായ ഒരു മുന്നേറ്റമാണ് താങ്കള്‍ നഴ്സിംഗ് കോളെജിലൂടെ നടത്തിയത്‌. അത്തരം ആരോപണ മുന്നയിച്ചവരോട് എന്താണ് പറയാനുള്ളത്? സുന്നികള്‍ക്കെതിരെ ആരോപണം ഉന്നയിക്കാത്ത ഒരു വിഷയവും ഇല്ലല്ലോ. സുന്നികള്‍ എഴുത്ത് പഠിക്കുന്നതിനും ഇംഗ്ലീഷ് ഭാഷയ്ക്കും ഒക്കെ എതിരാണ് എന്നൊക്കെ ഒരു കാലത്ത് പറഞ്ഞിരുന്നു.ബ്രിട്ടീഷുകാരുടെ ഉല്പന്നങ്ങളും വസ്ത്രങ്ങളും വര്‍ജിക്കണം എന്ന് നമ്മുടെ ദേശീയ നേതാക്കള്‍ പറഞ്ഞ കാലത്ത് അവരുടെ സംസ്കാരവും ഭാഷയും ബഹിഷ്കരിക്കണം എന്ന് ചില മുസ്ലിം പണ്ഡിതന്മാര്‍ പറഞ്ഞിരുന്നു. അല്ലാതെ മുസ്ലിങ്ങള്‍ ഇംഗ്ലീഷ് ഭാഷക്ക് എതിരായിരുന്നത് കൊണ്ടല്ല. അതുപോലെ മുമ്പ്‌ കാലങ്ങളില്‍ സ്ത്രീകള്‍ ജോലിക്ക് പൊകുന്നവരോ വീടിനു പുറത്തുള്ള മറ്റു കാര്യങ്ങളില്‍ കൂടുതലായി ഇടപെടുന്നവരോ ആയിരുന്നില്ല. ഇന്ന് സ്ത്രീകള്‍ ജോലിക്ക് പോകാനും വിവിധ ഉദ്യോഗതലങ്ങളില്‍ നിയമിക്കപ്പെടാനും തുടങ്ങിയപ്പോള്‍ മുമ്പ്‌ ഉള്ളതിനേക്കാള്‍ കൂടുതല്‍ സൌകര്യങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമായി വന്നത് കൊണ്ട് ഇസ്ലാമിന്‍റെ ചുറ്റുപാടുകളില്‍ നിന്ന് കൊണ്ട് തന്നെ അവ ഏര്‍പ്പെടുത്തുന്നു എന്ന് മാത്രം. അല്ലാതെ ഞങ്ങള്‍ നിയമങ്ങള്‍ മാറ്റിയത് അല്ല. 6. ഇന്ത്യക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ?സൗത്ത് ആഫ്രിക്ക യില്‍ ഏതാനും മദ്രസകളും ഒരു കോളേജും നടക്കുന്നുണ്ട്‌. അമേരിക്ക, മലേഷ്യ, സിംഗപ്പുര്‍, ബ്രുണയ്‌, ഗള്‍ഫ്‌ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുന്നി വിദ്യഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മദ്രസകള്‍ നടക്കുന്നുണ്ട്‌. ഏഴ് ഭാഷകളില്‍ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.
7. ഇസ്ലാമിക്‌ സുപ്രീം കൌണ്‍സില്‍ ഓഫ് അമേരിക്കയുടെ ഉപദേഷ്ടാവ് എന്ന നിലയില്‍, എങ്ങിനെയാണ്‌ ഒബാമയുടെ ഇസ്ലാമികരജ്യങ്ങലോടുള്ള ഇപ്പോഴുള്ള സമീപനങ്ങളെ കാണുന്നത്.?അമേരിക്ക സമീപനം മാറ്റി എന്ന് പറയാനായിട്ടില്ല . വരുത്തുമെന്ന് ഒബാമ പറഞ്ഞിട്ടുണ്ട്. പറഞ്ഞത് ആത്മാര്‍ഥതയോടെ ആണെങ്കില്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ് . അതാണ്‌ അദ്ദേഹത്തിന്നും അമേരിക്കയ്ക്കും ലോകത്തിനും നല്ലത്. ലോകം നിലനില്‍ക്കണമെങ്കില്‍ നല്ല നയങ്ങള്‍ ആവശ്യമാണ്. കാത്തിരുന്നു കാണാം. 8. മഞ്ചേരി/പൊന്നാനി; എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്?പൊന്നാനിയും മഞ്ചേരിയും പ്രത്യക ശ്രദ്ധയാകര്‍ഷിച്ചുവെന്നു എനിക്കു തോന്നിയിട്ടില്ല. മുസ്ലീംകള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളായത് കൊണ്ട് ചിലര്‍ക്ക് തോന്നിയിട്ടുണ്ടാവാം. ഇന്ത്യാ രാജ്യത്ത് ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പ് ഇടതും വലതും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നില്ല. മറിച്ച് ഫാസിസ്റ്റ് ശക്തികളും ജനാധിപത്യ ശക്തികളും തമ്മിലായിരുന്നു. അതില്‍ മലപ്പുറവും പൊന്നാനിയും കണ്ണൂരും തലശ്ശേരിയും എല്ലാം ഒരു പോലെയല്ലാതെ രണ്ടു പ്രത്യേക മണ്ഡലങ്ങളുണ്ടെന്നു തോന്നിയിട്ടില്ല. 9. കെപിഎ മജീദ് മല്‍സരിച്ചപ്പോള്‍ കാന്തപുരം വിഭാഗത്തിന്റെ വോട്ട് വേണ്ട എന്ന് ലീഗ് കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നുവല്ലോ. ഇത്തവണ ബഷീറും അഹമ്മദുമെല്ലാം താങ്കളെ തേടിയെത്തി. ശിഹാബ് തങ്ങളുമായി വിവിധ വേദികള്‍ പങ്കിട്ടു. സുന്നീ ഐക്യശ്രമങ്ങളും നടത്തി. എന്നിട്ടും ലീഗിനെതിരെ താങ്കള്‍ നിലകൊണ്ടുവെന്നത് ശരിയാണോ?മജീദ് നിന്നപ്പോള്‍ അദ്ദേഹത്തെ പരസ്യമായി എതിര്‍ക്കുകയും തോല്‍പിക്കുകയും ചെയ്തുവെന്നും ഇപ്പോള്‍ അങ്ങനെയില്ലാതെ പരസ്യമായി എതിര്‍ക്കുകയും തോല്‍പിക്കുകയും ചെയ്തിട്ടില്ല എന്നു പറയുമ്പോള്‍ തന്നെ ആദ്യത്തെ അവസ്ഥ അല്ല എന്നു വ്യക്തമാണല്ലോ. ഞങ്ങള്‍ക്ക് ലീഗ് വിരോധം എന്ന ഒന്നില്ല, അതു ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണ്. ഒരു പ്രത്യേക പാര്‍ട്ടിയോട് വിരോധമോ അടുപ്പമോ ഞങ്ങള്‍ക്കില്ല. മറിച്ച് രാജ്യത്തിന്റെ നന്മക്കും പ്രത്യേകിച്ച് ഇസ്ലാമിന്റെ ഗുണത്തിനും ആവശ്യമായത് ആരാണെന്നു നോക്കിയിട്ടാണു ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും. അതാണു ഞാന്‍ പറഞ്ഞത് ഇപ്പൊള്‍ നടന്ന തെരെഞ്ഞെടുപ്പ് ഫാസിസ്റ്റ് ശക്തികളും മതേതര ജനാധിപത്യ ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. ഞാന്‍ പലപ്പോഴും അത് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. പിന്നെ അതിനെതിരായിരുന്നു ഞങ്ങള്‍ പറഞ്ഞു എന്നു പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അത് കണ്ണു ചിമ്മി ഇരുട്ടാക്കുകയാണ് എന്നു മാത്രമേ ഉള്ളു. 10. വിജയാഘോഷങ്ങള്‍ക്കിടയില്‍ ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താങ്കളുടെയും മദനിയുടെയും കോലങ്ങള്‍ കത്തിച്ചിരുന്നു. ഇതിന്റെ ഇസ്ലാമികമാനം എന്താണ്?അതു നിഷിദ്ധമാണ് എന്നതില്‍ സംശയമില്ല. ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്തു പോകാന്‍ തന്നെ അതു കാരണമായിത്തിരും. ഞാന്‍ എന്നില്ല, ഒരു പണ്ഡിതന്റെ കോലം കത്തിക്കുക എന്നാല്‍ അവരെ നിസാരപ്പെടുത്തലാണ്. അങ്ങനെ നിസാരപ്പെടുത്തല്‍ ഇസ്ലാമില്‍ നിന്നു തന്നെ പുറത്തുപോകാന്‍ സാധ്യതയുള്ള കുറ്റമാണ്. മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കളാരും ഇത്തരം നടപടികള്‍ക്കു പിന്നിലില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 11. പതിനായിരങ്ങള്‍ ചിലവാക്കി പടക്കം പൊട്ടിക്കുന്നതോ ?അതൊക്കെ അനാവശ്യമാണ്, പാടില്ലാത്തതുമാണ്. അനാവശ്യമായി പണം ചിലവഴിക്കുക, ആളുകളെ പരിഹസിക്കുക, കൂക്കിവിളിക്കുക തുടങ്ങിയവയെല്ലാം അനിസ്ലാമികമാണ്. ഇസ്ലാം അവരുടെ ഹൃദയത്തിലും ശിരസ്സിലും ഇല്ല എന്നതിന്റെ അടയാളമായിട്ടാണു അതിനെ കാണേണ്ടത്. 12 : മുസ് ലിം ലീഗ് താങ്കളെ ശത്രുവായി കാണുന്നുണ്ടോ?ഉ: മുസ്ലിം ലീഗ് എന്നെ ശത്രുവായി കണ്ടിട്ടില്ല. മുസ്ലിം ലീഗുകാരില്‍ ചിലര്‍ എന്നെ ശത്രുവായി കണ്ടിട്ടുണ്ട്. 13: എന്തായിരിക്കാം അതിനുളള കാരണം?ഉ: അത് രാഷ്ട്രീയക്കാര്‍ക്ക് പൊതുവെ അങ്ങനെയാണല്ലോ. അവരുടെ രാഷ്ട്രീയത്തിനു വേണ്ടി പ്രവര്‍ത്തിച്ചാല്‍ നല്ലതായും പ്രവര്‍ത്തിക്കാതിരുന്നാല്‍ ശത്രുവായും കാണുന്ന രാഷ്ട്രീയക്കാര്‍ ഉണ്ട്, രാഷ്ട്രീയം ഇല്ല. ഇസ്ലാമും മുസ്ലിമും തമ്മില്‍ വ്യത്യാസമുണ്ടല്ല? ഇസ്ലാമില്‍ ഇല്ലാത്ത പലതും ഒരു മുസ്ലിം ചെയ്താല്‍ അത് ഇസ്ലാമിന്റെ കുററമല്ല. അതു പോലെ രാഷ്ട്രീയത്തിന്റെ നയം വേറെയായിരിക്കും, രാഷ്ട്രീയക്കാരന്റേയും. 14: ലീഗുമായി യോജിപ്പിലെത്താന്‍ എന്തെങ്കിലും സാധ്യത/നിര്‍ദേശങ്ങള്‍?ഉ: ഞങ്ങള്‍ക്ക് ലീഗുമായി യോജിക്കണമെന്നില്ലല്ലോ. സുന്നികള്‍ എല്ലാവരും ഒന്നിക്കുക. അതില്‍ ലീഗുകാരും കോണ്‍ഗ്രസുകാരും മററ് എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാകും. ലീഗുമായി യോജിക്കണമെന്ന് പറയണമെങ്കില്‍ ഞങ്ങള്‍ ആദ്യം ഒരു രാഷ്ട്രീയകക്ഷിയാവണം, അതല്ലല്ലോ.! ഞങ്ങളുടെ കൂട്ടത്തില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. സുന്നിയാവണം, മുസ്ലിംകളാവണം. അല്ലാതെ ലീഗുമായി യോജിക്കുന്നോ യോജിക്കുന്നില്ലേ എന്ന ചോദ്യം തന്നെ ശരിയല്ല. 15 : ഇടതുപക്ഷവുമായി താങ്കള്‍ വര്‍ഷങ്ങളായി അടുപ്പത്തിലാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവര്‍ നിരീക്ഷിക്കാറുണ്ട്. എന്താണ് കാരണം?ഉ: കേരളത്തിലെ മുസ്ലിം ലീഗിലെ ചില പ്രവര്‍ത്തകരുടെ നയവൈകല്യം കൊണ്ട് അവരുമായി അടുക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മറുപക്ഷത്തോട് അടുപ്പമുണ്ടാകുകയും ചെയ്തുവെന്നത് ശരിയാണ്. അല്ലാതെ കമ്യൂണിസത്തെ അടുപ്പിക്കലോ, കമ്യൂണിസത്തില്‍ വിശ്വസിക്കലോ അല്ല. എപ്പോഴും കമ്യൂണിസത്തിനെതിരെ ഞങ്ങള്‍ നിലകൊണ്ടിട്ടുണ്ട്.
16 : പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅദനിയുമായുളള താങ്കളുടെ സംഘടനയ്ക്കുണ്ടായ ത്വരീഖത്ത് തര്‍ക്കം തീര്‍ന്നോ?ഉ: ഇല്ല, പരിഹരിച്ചിട്ടില്ല. മഅദനി അതില്‍ നിന്നും മടങ്ങാത്ത കാലത്തോളം പരിഹരിക്കപ്പെടില്ല. അവര്‍ ഒരു പിഴച്ച ത്വരീഖത്തില്‍ പോയി കുടുങ്ങിയതാണ്. അത് തെററാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നുണ്ട്. പിന്നെ മഅദനിയെ ഒരു വലിയ സംഭവമായി ഞങ്ങളാരും കാണുന്നില്ല. അയാള്‍ക്കങ്ങനെ രാഷ്ട്രീയത്തിലും വലിയ അനുയായികളില്ല. സുന്നികളിലും വലിയ അനുയായികളില്ല. ഏതു പാര്‍ട്ടിയ്ക്കും ഉളളതു പോലെ കുറച്ചൊക്കെയുണ്ടാകും. 17 : മഅദനിയെയും ഭാര്യയെയും തീവ്രവാദിയെന്ന് ആരോപിക്കുന്നതിനു പിന്നില്‍ സാമ്രാജ്യത്വ അജന്‍ഡയുണ്ടോ?ഉ: അതെനിക്കറിയില്ല. അങ്ങുമിങ്ങും തീവ്രവാദി ആരോപിക്കുന്നത് ഏററവും വലിയ അബദ്ധമാണെന്ന് ഞാന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ തീവ്രവാദികളാരാണെന്ന് കണ്ടുപിടിക്കേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്. അതവര്‍ കണ്ടുപിടിച്ചോളും. മുസ്ലിം ലീഗും ലീഗിന്റെ കൂടെയുളളവരുമെല്ലാം തീവ്രവാദികളാണെന്ന് എല്‍.ഡി.എഫ് പറയുന്നു. എല്‍ഡിഎഫിന്റെ കൂടെയുളള മഅദനി തീവ്രവാദിയാണെന്ന് ഇവരും പറയുന്നു. പിന്നെ അവസാനം മുസ്ലിംകളില്‍ തീവ്രവാദികളല്ലാവത്തവര്‍ ഞങ്ങള്‍ മാത്രമെ ഉണ്ടാകൂ. ഞങ്ങള്‍ പിന്നെ ഒരാളുടെയും കൂടെയല്ലല്ലോ! 18: ഈയിടെ സുന്നി ഐക്യശ്രമങ്ങള്‍ നടക്കുകയുണ്ടായി. ഐക്യശ്രമങ്ങളില്‍ ആര്‍ക്കാണ് ആത്മാര്‍ഥതയില്ലാത്തത്?ഉ: ഞങ്ങള്‍ മനസിലാക്കുന്നിടത്തോളം കേരളത്തില്‍ സമസ്ത, എസ്.കെ.എസ്.എസ്.എഫ് എന്നിങ്ങനെ പറഞ്ഞിട്ട് ചില സംഘടനകളുമായി നടക്കുന്ന കുറെയാളുകളുണ്ട്. ഒരു ഐക്യമുണ്ടായാല്‍ അവര്‍ക്ക് അര്‍ഹതയില്ലാത്ത സ്ഥാനമാനങ്ങള്‍ നഷ്ടമാകുമോ എന്ന് ഭയമുളളതായി തോന്നുന്നു. അല്ലാതെ യഥാര്‍ഥത്തില്‍ ലീഗുകാര്‍ക്കോ മററ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മുസ്ലിം ഐക്യത്തോടോ, സുന്നി ഐക്യത്തോടോ എതിര്‍പ്പില്ല.19 : താങ്കളുമായി വളരെയധികം അടുപ്പമുളള ഡോ. ഹുസൈന്‍ രണ്ടത്താണി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുമ്പ് താങ്കളുടെ സമ്മതം ചോദിച്ചിരുന്നോ?ഉ: ഹുസൈന്‍ രണ്ടത്താണി എന്റെ സമ്മതം ചോദിച്ചിട്ടുണ്ട്. മററ് എല്ലാവരോടും സമ്മതം ചോദിച്ചിട്ടുണ്ട്. വേറെയും പല സ്ഥാനാര്‍ഥികളും സമ്മതം ചോദിച്ചിട്ടുണ്ട്. നിങ്ങളുടെ സൌകര്യം പോലെ ചെയ്യാം. നമ്മുടെ സംഘടനാപരമായി ഒരാളെയും സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടില്ല എന്നാണ് മറുപടി പറഞ്ഞിട്ടുളളത്. സംഘടനയ്ക്ക് അങ്ങനെയൊരു നയമില്ല. 20 : ഹുസൈന്‍ രണ്ടത്താണിയെ പിന്മാററാന്‍ താങ്കള്‍ ശ്രമിച്ചിരുന്നോ?ഉ: ഹുസൈന്‍ രണ്ടത്താണി സ്ഥാനാര്‍ഥിയാവാതിരിക്കലാണ് നല്ലതെന്ന് ഉണര്‍ത്തിയിട്ടുണ്ട്. നിര്‍ബന്ധമായി പറഞ്ഞിട്ടില്ല. നിര്‍ബന്ധമായി പറയാന്‍ പാടില്ലല്ലോ. അദേഹം നിന്നാല്‍ ഞങ്ങളുടെ സംഘടനയുടെ സ്ഥാനാര്‍ഥിയാണെന്ന് തെററിദ്ധരിക്കാന്‍ സാധ്യതയുളളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. അദേഹത്തിന് അത് അങ്ങനെ തോന്നിയിട്ടില്ല. താന്‍ വ്യക്തിപരമായി നില്കുകയാണെന്ന നിലയ്ക്ക് നില്കുകയും ചെയ്തു. 21 : സമീപകാലത്ത് മുസ്ലിം സമുദായത്തിനിടയില്‍ മതം പഠിച്ചവര്‍, വിശിഷ്യ മതരംഗത്ത് ജോലി ചെയ്യുന്നവര്‍ക്കിടയില്‍ കുററവാസന വര്‍ധിച്ചതായി കാണുന്നു?ഉ: അങ്ങനെയുളളതായി അറിയുന്നില്ല. ജനസംഖ്യ വര്‍ധിക്കുന്നത് കൊണ്ട് പണ്ഡിതരുടെ എണ്ണവും കൂടുന്നുണ്ടാവാം. അല്ലാതെ കുററവാസന വര്‍ധിക്കുന്നതായി തോന്നിയിട്ടില്ല. 22: പുതിയ തലമുറയ്ക്ക് എന്തു സന്ദേശമാണ് നല്കാനുളളത്?പുതിയ തലമുറ ബൌദ്ധികമായ എല്ലാ പുരോഗതികളും കൈവരിക്കാന്‍ മുന്നോട്ടു വരണം. അതേ സമയം മുന്‍ഗാമികളായ ആത്മീയ ഗുരുക്കള്‍, അവരുടെ ജീവിതചര്യയും പഠിക്കുകയും അവരില്‍ നിന്ന് ആദര്‍ശം മനസിലാക്കി അത് വഴി ആത്മശുദ്ധീകരണം നടത്തുകയും വേണം. അതില്ലാതെ ഒരു ഭൌതികനായി മാറിയാല്‍ അവന്‍ ഒരു പക്ഷെ ഇസ്ലാമില്‍ നിന്നു തന്നെ പുറന്തളളപ്പെടാം. ആത്മീയശുദ്ധി കൈവരിക്കുന്നതോടൊപ്പം എല്ലാ മണ്ഡലങ്ങളിലും മുഴുവന്‍ മേഖലകളിലും എത്തിപ്പെടാന്‍ ശ്രമിക്കണം


0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com