A School Students Speak 12 Languages

on Sep 30, 2009


ചിത്താരി കുദറു മൂകാംബികാക്ഷേത്രത്തില്‍ വിദ്യാരംഭം

on Sep 29, 2009

ഹൊസ്‌ദുര്‍ഗ്ഗ്‌: ചിത്താരി കുദറു മൂകാംബികാക്ഷേത്രത്തില്‍ വിദ്യാരംഭം കുറിക്കാന്‍ പുഴയും കടന്ന്‌ രക്ഷിതാക്കളുടെ കൈപിടിച്ച്‌ കുരുന്നുകളെത്തി. തിങ്കളാഴ്‌ച രാത്രി ക്ഷേത്രത്തില്‍ അലങ്കാരപൂജ നടന്നു. ഹൊസ്‌ദുര്‍ഗ്ഗ്‌ മാരിയമ്മന്‍ കോവിലില്‍ വിദ്യാരംഭത്തിന്‌ വന്‍ തിരക്കായിരുന്നു. അന്നദാനവുമുണ്ടായി. ഹൊസ്‌ദുര്‍ഗ്ഗ്‌ മൂകാംബികാ മഠം ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. വള്ളിക്കുന്നത്ത്‌ ഭഗവതിക്കാവില്‍ വിദ്യാരംഭം കുറിക്കാന്‍ പുലര്‍ച്ചെമുതലേ കരുന്നുകളെത്തി. ഗ്രന്ഥപൂജ, ആയുധപൂജ തുടങ്ങിയ ചടങ്ങുകളും നടന്നു. നിട്ടടുക്കം മാരിയമ്മ ദേവീക്ഷേത്രം, ഉദയപുരം ദുര്‍ഗാഭഗവതിക്ഷേത്രം, ഗുരുപുരം മഹാവിഷ്‌ണുക്ഷേത്രം, കര്‍പ്പൂരേശ്വരക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ടായി. വെള്ളരിക്കുണ്ട്‌: മലയോരത്തെ പ്രധാന ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. പരപ്പ തളിക്ഷേത്രം, അടുക്കളക്കുന്ന്‌ ഭഗവതിക്ഷേത്രം, ബളാല്‍ ഭഗവതിക്ഷേത്രം, പറമ്പ ശ്രീപുരം ശ്രീകൃഷ്‌ണക്ഷേത്രം, വരക്കാട്‌ ഒട്ടടുക്കം ധര്‍മശാസ്‌താക്ഷേത്രം, കമ്മാടം ഭഗവതിക്ഷേത്രം, പ്ലാച്ചിക്കര ദണ്ഡിയങ്ങാനത്ത്‌ ഭഗവതിക്ഷേത്രം, പെരിയങ്ങാനം ധര്‍മശാസ്‌താകാവ്‌ എന്നിവിടങ്ങളിലായി നൂറുകണക്കിന്‌ കുഞ്ഞുങ്ങള്‍ ഹരിശ്രീ കുറിച്ചു.
http://www.mathrubhumi.com/php/newFrm.php?news_id=12266949&n_type=RE&category_id=14&Farc=

ശമ്പളത്തില്‍ മുമ്പന്‍ അനില്‍ അംബാനി (52 കോടി )

on


ശമ്പളത്തില്‍ മുമ്പന്‍ അനില്‍ അംബാനി


ന്യൂദല്‍ഹി: രാജ്യത്തെ ശമ്പളം പറ്റുന്നതില്‍ മുന്‍നിരക്കാരനെന്ന ബഹുമതി ഇനി അനില്‍ അംബാനിക്ക് സ്വന്തം. 52 കോടി രൂപയാണ് അനിലിന്റെ വാര്‍ഷിക ശമ്പളം. റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രെക്ചര്‍, റിലയന്‍സ് നാച്വറല്‍ റിസോഴ്സസ് എന്നീ കമ്പനികളുടെ ചെയര്‍മാനാണ് അനില്‍ അംബാനി. മുന്‍വര്‍ഷത്തേക്കാള്‍ 10 കോടി രൂപ കൂടിയതോടെയാണ് വാര്‍ഷിക ശമ്പളം 52 കോടി രൂപയിലെത്തിയത്.
ഇക്കാര്യം സ്ഥിരീകരിക്കാന്‍ അനില്‍ അംബാനി തയാറായിട്ടില്ല. അനില്‍ അംബാനിയുടെ സഹോദരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയായിരുന്നു കഴിഞ്ഞവര്‍ഷം ശമ്പളത്തില്‍ മുമ്പനായിരുന്നത്. അന്ന് 44.02 കോടി രൂപയായിരുന്നു മുകേഷിന്റെ വാര്‍ഷിക ശമ്പളം.

ഇസ്ലാമിക ചാനലിന് കേന്ദ്രത്തിന്റെ വിലക്ക്

on


ഇസ്ലാമിക ചാനലിന് കേന്ദ്രത്തിന്റെ വിലക്ക്


തിരുവനന്തപുരം: ഇസ്ലാമിനെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന രാജ്യത്തെ ഏക ഇസ്ലാമിക ടി.വി ചാനലിന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിരോധനം. പ്രശസ്ത ഇസ്ലാമിക ചിന്തകനും പ്രഭാഷകനുമായ ഡോ. സാകിര്‍ നായിക് നേതൃത്വം നല്‍കുന്ന പീസ് ടി.വി ചാനലിനെയാണ് കേന്ദ്രം വിലക്കിയിരിക്കുന്നത്. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്േടഷന്‍ ട്രസ്റ് നിയന്ത്രിക്കുന്ന ചാനല്‍ ഒരു മാസത്തിലധികമായി ലഭിക്കാതായതോടെ നടന്ന അന്വേഷണമാണ് കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്നത്. ഏഷ്യാനെറ്റ് കേബിള്‍ വിഷനായിരുന്നു കേരളത്തിലെ പീസ് ടി.വി പരിപാടികള്‍ പ്രേക്ഷകരില്‍ എത്തിച്ചിരുന്നത്. ഏഷ്യാനെറ്റ് കേബിള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ചാനല്‍ പ്രക്ഷേപണം ചെയ്യാത്തതിന്റെ കാരണം അതീവ രഹസ്യമാണെന്നും ഇതിനെക്കുറിച്ചു പറയാന്‍ സാധിക്കില്ലെന്നുമുള്ള പ്രതികരണമായിരുന്നു ആദ്യം ലഭിച്ചത്. പിന്നീട് അവര്‍ നല്‍കിയ മറുപടിയിലാണ് പീസ് ടി.വിയെ പ്രക്ഷേപണം ചെയ്യുന്ന ചാനലുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി വ്യക്തമായത്. വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനെ വധിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച യു.എസ് ഇവാഞ്ചലിസ്റ് പാറ്റ് റോബര്‍ട്ട്സണിന്റെ തീവ്ര ക്രിസ്ത്യന്‍ വലതുപക്ഷ ചാനല്‍ പോലും കേരളത്തില്‍ 24 മണിക്കൂറും പ്രക്ഷേപണം ചെയ്യുമ്പോഴാണ് ഇസ്ലാമിക വിഷയത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകളും വൈജ്ഞാനിക പരിപാടികളും പ്രക്ഷേപണം ചെയ്യുന്ന പീസ് ടി.വിക്ക് നിരോധനം ഏര്‍പ്പെടുത്തിരിയിരിക്കുന്നത്. മലയാളത്തിലെ അഞ്ചു ചാനലടക്കം ഇവാഞ്ചലിസ്റുകളുടെ 18ഓളം ചാനലുകള്‍ നിര്‍ബാധം പ്രക്ഷേപണം ചെയ്യുന്നുണ്ട്. ക്രിസ്ത്യന്‍ മതപണ്ഡിതന്മാരുമായും ജീവനകലയുടെ ആചാര്യനായ രവിശങ്കറുമായും സംവാദത്തിനു തയ്യാറാവുകയും ഇതിലെല്ലാം തന്റെ വാദമുഖങ്ങള്‍ അവതരിപ്പിച്ച് വിജയിക്കുകയും ചെയ്ത സലഫി വീക്ഷണഗതിക്കാരനായ പണ്ഡിതനാണ് ഡോ. സാകിര്‍ നായിക്. പൊതുവില്‍ ക്ഷമാപണസ്വരത്തിലുള്ളതാണ് പീസ് ടി.വി സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍. ചാനലിനെതിരേയുള്ള അകാരണമായ നിരോധനം നീക്കാന്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഇടപെടണമെന്നാണ് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത്.

തളങ്കര തൊപ്പി

on

തളങ്കര തൊപ്പി വിസ്മൃതിയിലേക്ക്‌

അറബി രാജ്യങ്ങളിലേക്ക്‌ കാസര്‍കോടിണ്റ്റെ പ്രശസ്‌തി പരത്തിയ തളങ്കര തൊപ്പിയുടെ പെരുമ വിസ്മൃതിയിലേക്ക്‌. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം വിശേഷ ദിവസങ്ങളില്‍ വിഭവസംഋദ്ധമായ ഭക്ഷണത്തിനും പുത്തന്‍ ഉടുപ്പിനും പുറമെ തലയിലൊരു 'തളങ്കര തൊപ്പി വയ്ക്കുമ്പോഴാണ്‌ ആഘോഷം പൂര്‍ണമാവുന്നത്‌. എന്നാല്‍ വിസ്മൃതിയിലായതിനാല്‍ തളങ്കര തൊപ്പി ഇപ്പോള്‍ നഗരത്തിലുള്‍പ്പെടെ കിട്ടാക്കനിയാവുന്നു. ഒരു കാലത്ത്‌ തളങ്കരയിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളില്‍ 'കുടില്‍ വ്യവസായം ആയിരുന്ന തൊപ്പി നിര്‍മാണം ഇപ്പോള്‍ ഒരു വീട്ടിലായി ഒതുങ്ങിയിരിക്കുകയാണ്‌. അറബി രാജ്യങ്ങള്‍ക്കു പുറമെ മലപ്പുറം, കോഴിക്കോട്‌ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കുമായി വര്‍ഷത്തില്‍ ആയിരക്കണക്കിന്‌ തൊപ്പികളാണ്‌ അയച്ചിരുന്നത്‌. എന്നാല്‍ കാലം മാറിയതോടെ ബംഗദേശ്‌, മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള തൊപ്പികളാണ്‌ ഇപ്പോള്‍ നഗരത്തില്‍ ഏറെയുള്ളത്‌. യുവതലമുറ ഇറക്കുമതി തൊപ്പികള്‍ തേടുമ്പോള്‍ പഴമക്കാരില്‍ ഏറെ പേര്‍ക്കും തളങ്കര തൊപ്പിയോടാണ്‌ പ്രിയം. സ്‌ത്രീകളും കുട്ടികളും അടക്കമുള്ള സംഘം സൂചിയില്‍ നൂല്‍ കോര്‍ത്ത്‌ നെയ്‌തെടുത്താണ്‌ തളങ്കര തൊപ്പി പൂര്‍ത്തിയാക്കുന്നത്‌. ബാംഗൂരില്‍ നിന്നാണ്‌ തൊപ്പിക്കാവശ്യമായ പരുത്തി തുണി എത്തിക്കുന്നതെന്ന്‌ 55 വര്‍ഷത്തിലേറെയായി തൊപ്പി നിര്‍മിക്കുന്ന തളങ്കര സിറാമിക്സ്‌ റോഡിലെ കെ.എം ഹൌസില്‍ കെ.എം. അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു. നാടിണ്റ്റെ പേര്‌ പുറം രാജ്യത്തടക്കം എത്തിച്ച തളങ്കര തൊപ്പി ഉണ്ടാക്കുന്ന സംഘത്തിലെ അവസാന കണ്ണിയാണ്‌ താനെന്ന്‌ അബൂബക്കര്‍ മുസല്യാര്‍ പറയുന്നു. ഇൌ മേഖലയിലേക്ക്‌ പുതുതായി ആരും വരുന്നില്ല. അധിക ജോലി ഭാരമില്ലാതെ വീടുകളില്‍ നടത്താവുന്ന കുടില്‍ വ്യവസായമാണെങ്കിലും ഇൌ മേഖലയോട്‌ യുവതലമുറ പുറംതിരിഞ്ഞു ്നില്‍ക്കുന്നതില്‍ അബൂബക്കറിനു വേദനയുണ്ട്‌. ഗുണമേന്‍മയില്‍ മികച്ചതാണ്‌ തളങ്കര തൊപ്പി എന്ന്‌ വ്യാപാരികള്‍ പറയുന്നു. 10 രൂപ മുതല്‍ 140വരെയുള്ള വിലയ്ക്കാണ്‌ തൊപ്പികള്‍ വ്യാപാരികള്‍ക്കു നല്‍കുന്നത്‌. കുറഞ്ഞ വിലയ്ക്ക്‌ ഇറക്കുമതി തൊപ്പികള്‍ കിട്ടുമെങ്കിലും പെരുന്നാള്‍ ഉള്‍പ്പടെയുള്ള വിശേഷ ദിവസങ്ങളില്‍ തളങ്കര തൊപ്പി ചോദിച്ചു വാങ്ങുന്നവര്‍ ഏറെ പേരുണ്ട്‌. എന്നാല്‍ കച്ചവടക്കാര്‍ക്ക്‌ ആവശ്യത്തിനു നല്‍കാനാവുന്നില്ല.
-Manorama report

മാണിക്കോത്ത്: പെരുങ്കളിയാട്ടം വെബ്സൈറ്റ് ഉദ്ഘാടനം മത സൌഹാര്‍ദ്ദ വേതിയായി

on Sep 28, 2009



മാണിക്കോത്ത്:150 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതീ ക്ഷേത്ര പെരുങ്കളിയാട്ട മഹോല്‍സവത്തിന്റെ വെബ്സൈറ്റ് ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ ,വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ കരീം,ബഷീര്‍ വെള്ളിക്കോത്ത് ,സംയുക്ത ജമാ അത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ.വി.രാമകൃഷ്ണന്‍ ,മീഡിയ ചെയര്‍മാന്‍ അരവിന്ദന്‍ മാണിക്കോത്ത് ,വെങ്ങാട്ട് കുഞ്ഞിരാമന്‍,എം.കെ.കൃഷ്ണന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വേണുഗോപാലന്‍ നമ്പ്യാര്‍ സ്വാഗതവും ജനറല്‍ കണ്‍വീന ര്‍ ജയചന്ദ്രന്‍ മുട്ടത്ത് നന്ദിയും നേര്‍ന്നു.
read more at
http://www.kasaragodvartha.com/viewnews.php?id=17894

പത്താംതരം തുല്യതാ പരീക്ഷ മൂന്നാം റാങ്കോടെ ഷാഹിദ കാഞ്ഞങ്ങാടിനു ആഭിമാനമായി

on

കാഞ്ഞങ്ങാട്‌: പത്താംതരം തുല്യതാ പരീക്ഷയില്‍ 600 ല്‍ 501 മാര്‍ക്കു നേടി സംസ്ഥാനത്ത്‌ മൂന്നും കാസര്‍കോട്‌ ജില്ലയില്‍ ഒന്നും റാങ്കിനുടമയായി മടിക്കൈ അമ്പലത്തുകരയിലെ അബൂബക്കറിന്റെ പത്‌നിയും എക്‌സ്‌ സര്‍വ്വീസ്‌ ലീഗ്‌ ജില്ലാ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി മീനാപ്പീസിലെ പി.എ. റഹ്‌മാന്‍ ഹാജിയുടെയും ആയിഷയുടെയും മകളുമായ ഷാഹിദ (38) ജില്ലയുടെ അഭിമാനമായി മാറി. കാഞ്ഞങ്ങാട്‌ ദുര്‍ഗാ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍നിന്ന്‌ ജയിച്ച ഷാഹിദക്ക്‌ ഹൃഹാന്തരീക്ഷത്തിലേക്ക്‌ മടങ്ങാനായിരുന്നു യോഗം. എന്നാല്‍ പത്താംതരം ജയിച്ചുകയറാനാകാത്ത വ്യഥ ഉള്ളിലൊതുക്കി കഴിഞ്‌ ഞ ഈ കുടുംബിനി പ്രതീക്ഷ കൈവിട്ടില്ല. അനൗപചാരിക തുടര്‍വലിദ്യാഭ്യാസത്തിന്റെ ചുവടുകള്‍ ചവുട്ടിക്കടന്ന്‌ പത്താംതരം തുല്യതാ പരീക്ഷയില്‍ സംസ്ഥാനത്തെ തന്നെ ആദ്യത്തെ മൂന്നുപേരില്‍ ഒരാളാകാന്‍ ഷാഹിദയുടെ സ്ഥിരോല്‍സാഹത്തിനു കഴിഞ്ഞു. ഷാഹിദയുടെ അഭിമാനകരമായ വിജയവാര്‍ത്തയറിഞ്ഞഅ നിരവധി പേര്‍ അമ്പലത്തുകരയിലെ വസതിയിലെത്തി അനുമോദനങ്ങളിയിച്ചു. സ്വയം പഠന തല്‍പരയാണഎന്നതിനൊപ്പം മക്കളെ നല്ല നിലയില്‍ പഠിപ്പിച്ചു വളര്‍ത്തുന്നതിലും ഷആഹിദയും ഭര്‍ത്താവും ജാഗരതകാട്ടുന്നുണ്ട്‌.മക്കളായ മുഹമ്മദ്‌ ആശിഖ്‌ ഫിസിയോ തെറാപ്പിയും അഹ്‌സന എഞ്ചിനിയറിംഗും പഠിക്കുന്നുണ്ട്‌. ഇളയമകള്‍ അന്‍സീറ അഞ്ചാം ക്ലാസുകാരിയണ്‌. ഷആഹിദയുടെ സഹോദരിയുടെ മക്കളും പിഠപ്പില്‍ മുന്നോട്ടു തന്നെയാണ്‌. മുഹ്‌സിന്‌ ബി. ഫാം ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനിയാണ്‌. എം.ബി.എ. .ക്ക്‌ പഠിക്കുന്ന അബ്‌ദുല്‍ റഷീദ്‌ മുഹ്‌സിനയുടെ സഹോദരനാണ്‌.

http://kasaragodvartha.com/viewnews.php?id=17879
http://kasaragodvartha.com/viewnews.php?id=17879
tinu

മദ്‌റസ പൊതുപരീക്ഷാ ഫലം-2009

on Sep 27, 2009

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌
സമസ്താലയം, ചേളാരി, പി.ഒ. തേഞ്ഞിപ്പലം
http://www.samastha.net/
പൊതുപരീക്ഷാ ഫലം-2009

മദ്‌റസയുടെ പേര്‌ : ഹയാത്തുല്‍ ഇസ്‌ലാം, സൌത്ത്‌ ചിത്താരി
Reg. No: 691

---
Rank Holders Within Hayathul Islam Madrsa
5th Class : 11396 മുഹമ്മദ്‌റാഫിഅ് ടി 433 /500 1st Class
7th Class : 7158 മുശ്രിഫ കെ‌ 310/400 1st Class
10th Class: 884 ഹഫ്സത്ത്‌ സി എം 370/400 Distinction
---

ക്ളാസ്സ്‌: 5:-

# Reg. No വിദ്യാര്‍ത്ഥിയുടെ പേര്‌ Qur-an Aqeeda Fiqh Tariq Tajv Marks Grade

1 11381 മുഹമ്മദ്സ്വാദിഖ്‌ കെ 55 36 22 17 11 141 Failed

2 11382 തന്‍വീര്‍ പി കെ 56 44 40 14 17 171 Failed

3 11383 റജീസ്‌ സി എ 50 27 19 24 6 126 Failed

4 11384 ആശിഖ്‌ എം 61 53 30 30 30 204 Third

5 11385 റംശീദ്‌ കെ 68 59 39 30 33 229 Third

6 11386 സഈദ്‌ ഇബ്രാഹീം 62 59 42 30 30 223 Third

7 11387 മുഹമ്മദ്മുബീര്‍ കെ 56 47 34 30 30 197 Third

8 11388 അഹ്മദ്‌ സഫ്‌വാന്‍ എം 60 51 53 30 30 224 Third

9 11389 നിഹാദ്‌ എം കെ 61 70 48 32 30 241 Third

10 11390 അബ്ദുറഹ്മാന്‍ കെ വി 88 68 45 30 32 263 Third

11 11391 സാബിത്‌ കെ 74 48 43 38 30 233 Third

12 11392 അഹ്മദ്‌ മുനവ്വിര്‍ കെ 94 88 66 57 38 343 Third

13 11393 ആശിഖ്‌ സി വി 94 82 69 63 50 358 Second

14 11394 ഹാശിര്‍ 60 59 35 45 30 229 Third

15 11395 അബ്ദുല്‍ഹക്കീം കെ 57 50 34 38 30 209 Third

16 11396 മുഹമ്മദ്‌റാഫിഅ്‌ ടി 96 98 91 88 60 433 First

17 11397 അബ്ദുള്ള എം 86 69 68 53 42 318 Third

18 11398 ആയിശറമീസന്നിസ കെ 61 22 18 6 6 113 Failed

19 11399 സുമയ്യ സി എം 62 67 44 30 30 233 Third

20 11400 ആസിഫ കെ 68 54 24 6 9 161 Failed

21 11401 റംസീന കെ 60 33 30 30 30 183 Third

22 11402 റുക്സാന സി എ 60 70 30 30 30 220 Third

23 11403 ബുശ്‌റ സി കെ 62 33 30 30 30 185 Third

24 11404 ഫാത്വിമഫര്‍വീന്‍ കെ 65 54 45 30 30 224 Third

25 11405 സജ്ന ടി 95 93 54 30 43 315 Third

26 11406 ആസിയത്തുല്‍ ഫര്‍ഹ കെ 90 86 46 35 55 312 Third

27 11407 ശാനിബ സി കെ 88 48 12 23 31 202 Failed

28 11408 നഫീസത്ത്‌ശബീബ.. 90 99 71 77 66 403 First

29 11409 ശകീറ കെ 72 75 39 30 30 246 Third

30 11410 സുലൈഖ സി വി 63 52 43 30 30 218 Third

31 11411 ഖദീജത്തുസകിയ്യ പി എ 66 63 59 30 30 248 Third

32 11412 ഫാത്വിമത്‌ സ്വഫ്‌വാനcm67 61 44 30 30 232 Third

33 11413 ഫാത്വിമ സഹ്ള എം 62 76 59 37 30 264 Third

34 11414 റൈഹാന എം 85 56 38 30 30 239 Third

35 11415 ജുമാന എം 70 41 30 30 30 201 Third

36 11416 റുഫൈദ കെ കെ 78 63 30 30 31 232 Third

37 11417 സുല്‍ത്താന കെ 80 68 37 13 38 236 Failed

38 11418 അറഫാന ബി കെ 79 46 26 19 8 178 Failed

39 11419 റംസീല കെ 62 26 29 19 18 154 Failed

40 11420 മര്‍യം റംസീന എം 63 63 37 47 35 245 Third

41 11421 ജംഷീല എം 75 88 62 54 39 318 Third

42 11422 മുബശ്ശിറ കെ 69 63 43 30 30 235 Third

43 11423 കെ മുനവ്വിറ സി കെ 62 70 51 45 31 259 Third

44 11424 റാഹില സി കെ 55 71 30 30 30 216 Third
********************************

ക്ളാസ്സ്‌: 7:-
# Reg No. വിദ്യാര്‍ത്ഥിയുടെ പേര്‌ Qur-an Fiqh Tareeq Thaj. Total Grade

1 7143 Ashiq K 70 34 47 8 159 Failed

2 7144 Mhd haris K 80 44 47 30 201 Third

3 7145 Mhd Asgar CM 90 37 45 35 207 Third

4 7146 Hasainar CM 80 37 41 46 204 Third

5 7147 Yousuf M 85 33 39 30 187 Third

6 7148 Mhd Afzal M 91 49 36 47 223 Third

7 7149 Ashiqurrahman K 70 43 28 9 150 Failed

8 7150 Mhd Shanid KK 90 37 41 38 206 Third

9 7151 Arshana CM 85 30 57 37 209 Third

10 7152 Arshana M 84 45 52 44 225 Third

11 7153 Farsana EK 83 34 33 30 180 Third

12 7154 AminaRaoushanaK 97 45 47 54 243 Third

13 7155 Sainaba Tabshee 96 68 55 58 277 Second

14 7156 Thaskiya K 98 82 60 63 303 First

15 7157 Nusaiba 84 42 48 37 211 Third

16 7158 Mushrifa 98 76 65 71 310 First

17 7159 phaisaanashaRin 95 67 62 56 280 Second

18 7160 Raabi_a 84 59 42 33 218 Third

19 7161 saheeRa 88 52 53 50 243 Second

*****************************

ക്ളാസ്സ്‌: 10:-

# Reg No. വിദ്യാര്‍ത്ഥിയുടെ പേര്‌ Thafseer Akhlaq Fiqh Taj Total Grade
1 876 MhdNdheerKP 30 42 40 34 146 Third


2 877 Fasil K 1 13 18 4 36 Failed


3 878 Jauhar 30 43 31 30 134 Third

4 879 Bilal K 30 50 44 41 165 Third

5 880 Sirajddin CK 30 54 49 52 185 Third

6 881 Sarmeena CM 33 49 40 55 177 Third

7 882 Haseena CK 32 78 59 52 221 Third

8 883 Athiqa CM 30 71 58 54 213 Third

9 884 Hafsath CM 94 94 92 90 370 Distinction


*****************************

Grade : All Subject >= 80(Distn.), >=60(1st), >=50(2nd), >=30(3rd)

Courtesy : http://www.samastha.net

"Congratulation to all struggled students. And those who failed that you have a great change remain to reappear with grand mark. Good luck"
by
Usamath K Mubarak

ഒന്നാം റാങ്ക്‌ വാര്‍ത്ത ഇഖ്ബാല്‍ ഹൈസ്കൂളിനെ അഹ്ലാദത്തിലാക്കി

on Sep 26, 2009

കാഞ്ഞങ്ങാട്‌ : കാഞ്ഞങ്ങാട്‌ ഇക്‌ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്‌ടു വിജയിച്ച വിദ്യാര്‍ഥിനി പി.പി. ശാന്തിനി‌ ബി.എസ്‌.സി. പോളിമര്‍ കെമിസ്‌ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടിയ വാര്‍ത്ത ഇഖ്ബാല്‍ ഹൈസ്കൂളിലെ സഹപാഠികളെയും അദ്ധ്യാ​‍പകരെയും അഹ്ലാദത്തിലാക്കി എരിക്കുളം കോളിക്കുന്നില്ലെ പി.വി. ശങ്കറിന്റെയും ശ്യാമളയുടെയും മകളാണ്‌ ശാ​ന്തിനി

ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സില്‍ ജില്ലയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച ചിത്താരിയിലെ റഷീദാ മുബാറക്ക് ഇഖ്ബാല്‍ ഹൈസ്കൂളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്‌ടു വിജയിച്ച മറ്റൊരു വിദ്യാര്‍ത്ഥിനി യാണ്.ബേക്കല്‍ തായല്‍ ഹൌസിലെ സാലിഹിന്റെ ഭാര്യയാണ് റഷീദാ മുബാറക്ക് .

ഉയര്‍ന്ന വിജയം നേടിയ മുഴുവന്‍ വിദ്യത് വിദ്യാര്‍ഥികളെ ഇഖ്ബാ​‍ല്‍ ഹൈസ്കൂള്‍ അബൂദാബി അലുമിനി ഫോറം അഭിനന്ദിച്ചു


http://kasaragod.com/news_details.php?CAT=2&NEWSID=11816

കാസറഗോഡ് മലയാളം നിഘണ്ടു

on

കേരളത്തിണ്റ്റെ വടക്കേ അറ്റത്തുകിടക്കുന്ന ജില്ലയായ കാസറഗോഡ്‌ പല വ്യത്യസ്തകള്‍കൊണ്ടും പ്രശസ്തമാണ്‌. സപ്തഭാഷാ സംഘമ ഭൂമിയെന്ന നിലയില്‍ എന്ത്യയിലെതന്നെ പ്രശസ്തമായ ഈ സ്ഥലത്തെ ജനങ്ങളുടെ പ്രധാന സംസാര ഭാഷയായ മലയാളവും എത്രെയോ കൌതുകങ്ങള്‍ നിറഞ്ഞതാണ്‌. ശുദ്ധ മലയാളവും കാസറഗോഡന്‍ ശൈലിയിലുള്ളതും വേര്‍തിരിച്ച്‌ ഒരു നിഘണ്ടു രൂപത്തില്‍ പ്രത്തിക്ഷപ്പെടുന്നതിലും ഒരു കൌതുകമുണ്ട്‌. അതാണിവിടെ ചേര്‍ത്തിരിക്കുന്നത്‌. കാസറഗോഡന്‍ മലയാളത്തെ കുറിച്ച്‌ പൊതുവെയുള്ള വിമര്‍ശനമാണ്‌ അത്‌ ഭാഷയെ നശിപ്പിക്കുന്നു എന്ന്‌. എന്നാല്‍ ഭാഷയെ വ്യത്യസ്തമായ ശൈലിയില്‍ ഉപയോഗിക്കുമ്പോഴാണ്‌ അതിന്ന്‌ വികാസം സംഭവിക്കുന്നത്‌. പിന്നീട്‌ പുതിയ ഭാഷാന്ദരം വരെ സംഭവിക്കുന്നു. അതിനൊരുദാഹരണമാണ്‌ ഭാഷാന്ദരം സംഭവിച്ച്തിന്നാല്‍ അരാലും ഇപ്പോള്‍ ഉപയോഗിക്കപ്പെടാതെ പോകുന്ന ഹിന്ദുസ്താനിയും സംസ്ക്ര്‍തവും.അതുപെലെ മലയാളത്തില്‍ നിന്നും രൂപാന്ദരം കൊണ്ടതാണ്‌ ദക്ഷിണ കന്നഡ പ്രദേശത്തെ ഒരു വിഭാഗം മുസ്‌ ലിംകളുടെ ഭാഷയായ 'നക്ണിക്ക്‌'. ഈ ഭാഷ ഇപ്പോഴും സംര്‍ദ്ദ്മായിക്കൊണ്ടിരിക്കുന്നു. ആയതിനാള്‍ വ്യത്യസ്തമായ ശൈലിയിലുള്ള ഉപയോഗം ഭാഷയെ കൂടുതല്‍ വികസിപ്പിക്കുകയും സമ്പുഷ്ടീകരിക്കുകയും ചെയ്യുന്നു എന്നത്‌ ഒരു യാഥാര്‍ത്യമാണ്‌.
by : Usamath K Mubarak

K Mal - കാസറഗോഡ് ഭാഷാ നിഘണ്ടു
അന്തിരിയുക = അതിശയപ്പെടുക
അമ്പട്ടെ = അംബഴങ്ങ
അടിയാര്‍ = പട്ടിക ജാതിക്കാര്‍
അട്ടം = മച്ച്
അയല് = അയ
അയക്കൂറെ = നെയ്മീന്‍
അള്‍തണ്ടെ = പയര്‍ (പയറ് മണിയെടുക്കാതെ
അറ്ന്‍ബുക = മാന്തുക
അര്‍മ്മെ = തീരെ
അര്ക്കച്ചി = കാടി വെള്ളം
അളാംബ് = കൂണ്
അളുവം = ഡപ്പി
അല്ചെ = ചതി
അച്ചള് = ഒച്ച്
ആലെ = തൊഴുത്ത്
അംബര്പ്പ് = ധ്രൃതി
ആരി = ആര്
ആട്ട്പ്പിട്ടെ - ആട്ടിന്‍ കാഷ്ടം
അട്ടു ക്കുട്ടന്‍ = മുട്ടനാട്
ആടെ = അവിടെ
ആറാനിടുക (തുണി) = വസ്ത്റം ഉണക്കാനിടുക
ആക്കുന്നത് = ചെയ്യുന്നത്
ഇച്ച = ചേട്ടന്, മൂത്ത അള്‍
ഇട്ടി = ചെമ്മീന്‍
ഇഞ്ഞ =മൂത്ത സ്ത്രീ, ചേട്ടത്തി, ചേച്ചി
ഇഞ്ജാലെ = ഊഞ്ഞാല്‍
ഇരിമീന്‍ = കരിമീന്‍
ഈടെ = ഇവിടെ
ഈട്ട് = ശീമക്കൊന്ന
ഇണ്ടാഞി = ഉണ്ടായിരുന്നു
ഈന്ത് = ഈന്തപ്പന
ഉഗ്റ് = നഖം
ഉപ്പേരി = അച്ചാര്‍
ഉലേക്കി = പൊരി, മലര്‍
ഉസ്റ് കെട്ടല്‍ = ശ്വാസം മുട്ട്
എക്കട്ടെ = ഇക്കിള്‍
എന്നിന്റെ = എന്താണ്
എണക്ക് = എനിക്ക്
എണ്ണെ = എണ്ണ (തേങ്ങണ്ണെ = വെളിച്ചെണ്ണ)
എടത്തൊണ്ടെ = ശ്വാസനാളം
എരപ്പത്തണം = പിശുക്ക്
എര്ത് = കാള
എരെ = വിര
ഏടെ = എവിടെ
ഏസിഗെ = നാണക്കേട്
ഐസര്യം = അതി സാമര്‍ത്ഥ്യം
ഐംബത് = അംബത്
ഒണക്ക് = ഉണക്ക മത്സ്യം, ഉണങ്ങിയത്
ഒലക്കെ = ഉലക്ക
ഒക്കും = അതെ
ഒട്ടെ = ഓട്ട
ഒട്ടക്കീച്ചി = അസൂയ
ഒട്ടറാസി = ആകെ, മൊത്തം
ഒന്ദ്തിഗെ = കൂട്ടു കച്ചവടം (കൂറ്)
ഒപ്പിടി = കുറച്ച്
ഒരമേസം = രോമം
ഒരം = അതി സാമര്‍ത്ഥ്യം
ഒല്‍ച്ചെ = അതി സാമര്‍ത്ഥ്യം
ഒള്ളെ = നീര്ക്കോലി
ഓന് = അവന്
ഓന്‍ബുക = കഴുകുക (തുണി ഓന്‍ബുക)
ഓന്ദ്ത്തി = ഓന്ത്
ഓന്റെ = അവന്റെ
ഓള് = അവള്
ഓളെ = അവളുടെ
ഓന്റെ ഓള് = അവന്റെ ഭാര്യ
ഓറ് = അവര്(അദ്ദേഹം),അയാള്
ഓറോറ് = അവരവര്‍
ഔത്ത് = വീട്ടില്‍
ഔല് = അവില്‍
കംബളം = പോത്തോട്ട മത്സരം
കടഞ്ചല് = കടിഞ്ഞൂല്‍ പ്റസവം
കടയങ്കല്ല് = അരകല്ല്
കട്ടപ്പീണി = വരംബ്
കലം പോരുക = താളിക്കുക
കലമ്പ് = വഴക്കു
കസാലെ = കസേര
കണ്ടം= വയല് / കഷ്ണം
കരക്കരെ= വിരഹ ദു:ഖം
കച്ചെ = കോണകം
കണ്ടിന് = കണ്ടിരുന്നു
കണ്ടിനാ? = കണ്ടുവോ?
കണ്ടാമാലെ = ഗുലുമാല്
കട്ക്ക = കല്ലുമ്മെക്കായി
കട്ച്ചി = കിടാവ്
കട്പ്പക്കത്തി = കൊടുവാള്‍
കള് = കളവ്
കയില് = തവ
കലെ = പാട്
കടു = കടുക്
കട്പ്പക്കത്തി = കൊടുവാള്‍
കടുംബ് = കൊഴുക്കട്ട
കണ്ടാബട്ടി = വളരെക്കൂടുതല്‍, ആവശ്യത്തില്‍ കൂടുതല്‍
കഞ്ചിപ്രാക്ക് = ബനിയന്‍
കര്‍ള് = കരള്‍
കരു‍പ്പക്കാരിത്തി = ഗര്ഭിണി
കാക്ക = അമ്മാവന്‍
കാസി = സ്ത്റീധനം
കാക്കപറ്ണ്ടി = കോഴിയുടെ ആമാശയ സഞ്ചി
കാറുക= ഛര്ദ്ദിക്കുക
കാലി = ആടു മാട്
കാച്ചി = മുസ്ലിം സ്ത്രീകള്‍ ധരിച്ചിരുന്ന മുണ്ട്
കാത്സ്രായി = പാന്‍റ്റ്സ്
കാത്സ്രര്‍പൂളി = കൊലുസ്സ്
കാളത്തെ = അതിരാവിലെ(പുലര്‍ച്ച)
കാളം = ചൂണ്ട
കിടാവ് = ചെറിയ കുട്ടി
കിത്തുക = തുള്ളുക
കിളിബാദല്‍ = ജനല്‍
കില്‍ംബ് = ക്ളാവ്
കിറാവുക = അനവശ്യമായി സംസാരിച്ചു കൊണ്ടിരിക്കുക
കീഞ്ഞു = ഇറങ്ങി
കീച്ചല്‍ = ഇറക്കം
കീയ്യുക = ഇറങ്ങുക
കുത്തെ = നെറുകെ, ചെരിവില്ലാതെ
കുത്തിരി = മെരുക്
കുച്ചില് = അടുക്കള
കുടുക്കെ = മണ്‍കുടം
കുറിച്ചി = മുള്ളന്‍ (മീന്‍)
കുണ്‍ട്ടന്‍ = കുള്ളന്‍ (ഉയരം കുറഞ്ഞയാള്‍)
കുംട്ടി = ചെറിയ പീടിക
കുണ്ടച്ചന്‍ = അണ്ണാന്‍
കുഞ്ഞി = കുട്ടി
കുഞ്ചി = തോള്‍
കുഞ്ഞിമ്മ = അമ്മായി (അച്ചന്‍റെ പെങ്ങള്‍)
കുര്യെ = വള്ളി, മുള നാര് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന കൂട
കുള്ത്ത = തണുത്ത (കുള്ത്ത കഞ്ഞി = പഴങ്കഞ്ഞി)
കൂംബെ = വാഴക്കൂംബ്
കൂറ = പാറ്റ
കെനം = കിണര്‍
കെദ്മെ = വായാടിത്തം
കെണിയുക = കുടുങ്ങുക
കേറ്റം = കയറ്റം, വേലിയെറ്റം
കേരി = പരുന്ത്
കൈക്കോട്ട് = മണ്‍ വെട്ടി
കൊയക്ക = കോവക്ക
കൊയക്കുക = കുഴക്കുക
കൊര്‍ച്ചം = കുറച്ച്
കൊന്‍കാട്ടം = ഓമനത്വം
കൊട്ട് = എല്ല്
കൊത്തമ്പാരി = മല്ലി
കൊച്ചെ = കൊക്ക്
കൊട്ല് = കുടല്‍
കൊണ്ടെ = ഇടങ്ങഴി
കൊല്ലച്ചെരു = പരല്‍ മീന്‍
കൊത്തുക = വെട്ടുക
കൊപ്ള് = ചെംബോത്ത്, ഉപ്പന്‍
കൊട്ടെ = കശുവണ്ടി
കൊട്ടില് = പൂമുഖം
കോമണം = കോണകം
കോള് = കക്ക
കോസ്സ് കണ്ണ് = കോങ്കണ്ണ്
കോസുക്കണ്ണന്‍ = കോങ്കണ്ണന്
കൊസ്രാക്കൊള്ളീ = കുരുത്തക്കേട്
കോയി = കോഴി
കോയിച്ചണ്ണെ = കോഴിക്കാല്‍
കോയിന്‍റെ മാങ്ങ = കോഴിയുടെ ഹൃദയം
ഗഢിബിഡി = തിടുക്കം
ഗാബ് = ചൂട്
ഗുജ്ജെ = കൂട്ടം
ഗുര്‍ത്തം = പരിചയം
ഗോളെ = ഉള്ള് പൊള്ള
ഗൌജി = ബഹളം
ഗൌളികെ = വട്ടത്തിലുള്ള വലിയ ചെംബ് പാത്റം
ചക്ളി = മുറുക്ക്
ചപ്പ് = പുകയില
ചപ്പലെ = ഇല
ചപ്പെ = മധുരമില്ലാത്തത്
ചബം = ശവം
ചളി = തണുപ്പ് (എണക്ക് ചളിക്ക്ന്ന്‍ = എനിക്ക് തണുക്കുന്നു)
ചട്ട്വം = ചട്ടുകം
ചങ്ങായി = സുഹൃത്ത്
ചങ്ക് = കഴുത്ത്
ചാടുക = കളയുക
ചാണാപിര്‍ളെ = മൈന
ചായി = പന
ചാരെ = ചക്കയുടെ ചോള ഒഴിച്ചുള്ള ഉള്‍ ഭാഗം
ചിക്കുക = പറിക്കുക (ബയക്ക ചിക്കുക = പഴം പറിക്കുക)
ചിപ്ളിയിടുക = ആശാരിമാര്‍ മരം മിനുസപ്പെടുത്തുന്ന ജോലി
ചിമ്മിണിക്കൂട് = മണ്ണെണ്ണ വിളക്ക്
ചിമ്മിണിന്‍റെ ബെളി = മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചം
ചിമ്മിണെണ്ണ= മണ്ണെണ്ണ
ചിള്ളുക = ചിക്കുക
ചിറാ് = സ്റാവ്
ചീനമൊള് = കാന്താരി മുളക്
ചൂട്ടെ = ചൂട്ടു കറ്റ
ചെക്കന്‍ = പയ്യന്‍
ചെണ്ട് = പന്ത്
ചെണ്ടിപ്പൂ = ജമന്തിപ്പൂവ്
ചെണ്ടിപ്പാല്‍ = മച്ചിങ്ങ
ചെനെ = ഗര്‍ഭം (കന്നു കലികള്‍ക്ക്)
ചെപ്പ് = തേങ്ങാത്തൊണ്ട്
ചെല്ലി = പറഞ്ഞു
ചെല്ത്ത് = പഴഞ്ചൊല്ല്
ചെരങ്ങ= മത്തന്
ചെരപലെ = ചിരവ
ചെരു = ‌ ചെറു മീനുകള്‍
ചെറന്ബ് = വളരെ കുറച്ച്
ചെറുപുളി, ചിത്ത്പ്പുളി = ചെറുനാരങ്ങ
ചെര്‍ട്ടി = ചിരട്ടി
ചെംചം = സ്പൂണ്
ചെംബോലം = വലിയ ചെംബു കലം
ചേറ്ട്ടെ = തേരട്ട
ചൌട് = ചെവി
ചൌക്കി = നാല്ക്കവല
ജവുക്ക് = കാറ്റാടി മരം
ജാഗെ = സ്ഥലം
ജാതി = തേക്ക്
ജാറുക = വഴുതുക
ജാസ്തി = കൂടുതല്‍
ഞൌണ്ടുക = കുഴക്കുക
ടന്‍കീസ് = പ്ളാസ്റ്റിക്ക് നൂല് (ചൂണ്ടയിടാന്‍ ഉപയോഗിക്കുന്നത് പോലെ)
ഡബ്ബര്‍ = റബ്ബര്‍
ഡാമര്‍ = ടാര്‍
ഡിബ്ബിടുക = പന്ത് ഊക്കോടെ അടിക്കുക
തംബിക്കുക= സമ്മതിക്കുക
തള = തളപ്പ്
തയ്ക്കുക = അടിക്കുക
തച്ചു = അടിച്ചു
തടുപ്പെ = മുറം
തലങ്ങാണി = തലയിണ
തലബെലി =തലവേദന
തണ്ണി = വെള്ളം
തണ്ണി തൂയി = വെള്ളം മറിഞ്ഞു
തല്ലാക്കുക = അടിയുണ്ടാക്കുക
തിര്‍ള് = നാംബ്
തിരിങ്ങാണി = പമ്പരം
തീരാമാലെ = ഒഴിയാബാധ
തായെ = താഴെ
താപ്പെ = മേശ തുറക്കാന്‍ കഴിയുന്ന ജനല്‍
തുഞ്ചി = രോമം
തുള്ളുക =ചാടുക
തൂയി = മറിഞ്ഞു
തൂയി, തൂസി = സൂചി
തൂണക്കേങ്ങ് = മരച്ചീനി
തെള്ളാന്‍, ചെളാന്‍ = പുളിക്കാത്ത ദോശ
തെള്‍പ്പ് = നേരിയ, കനം കുറഞ്ഞ
തേക്ക് = ഏംബക്കം
തൊണ്ടന് = കിഴവന്
തൊണ്ടി = കിഴവി
തൊയെ = തുഴ
തോപ്പിക്കല്‍ = പറ്റിക്കല്‍
തംബൂറാവുക = പൊളിഞ്ഞ് പാളീസാവുക
ദംബെ = വെള്ളം ഒഴികിപ്പോകാന്‍ ഉപയോഗിക്കുന്ന ചാനല്‍
ദബ്ബണം = ചാക്ക് തുന്നാനുപയോഗിക്കുന്ന സൂചി
ദഡ്ഡ് = പതിര്
ദാരപീരെ = നരമ്പന്
ദൂറ് = കുറ്റം
ദൂംബ് = വലിയ ദ്വാരം
ദീപിലെചക്ക = ശീമച്ചക്ക
ദൌലത്ത് = അഹന്‍കാരം
നനക്കുക = അലക്കുക
നന്‍ചി = മറുപിള്ള
നംബുക = വിശ്വസിക്കുക
നട്ടി = കൃഷി
നട്ടിക്കായി = പച്ചക്കറി
നങ്ങ്ക് = മാന്തള്‍
നക്ക്ള്‍ = മണ്ണിര
നായി = നായ
നിമൃതി = തൃപ്തി
നിര്യനെ = ഓര്‍മ്മ
നുള്ളുക = പിച്ചുക
നൂച്ചറ് = നൂല്‍
നുപ്പാട്ട് = കുറച്ച് മുന്‍പ്
നെഞ്ജി = മാറ് (നെഞ്ഞ്)
നെരകരെ = അയല്പക്കം
നെറുവന്തലെ = ഉച്ചിത്തല
നെജം = നേര്
നേങ്കല്‍ = കലപ്പ, നുകം
നൊമ്പലം = വേദന
നൊരെ = നുര (സോപ്പിന്‍റെ നൊരെ = സോപ്പിന്‍ പത)
നൊറച്ചും = നിറയെ
പസാദ് = ഏഷണി
പത്തല്‍ = പത്തിരി
പച്ചില = കല്ലുമ്മെക്കായി
പള്ളെ = വയറിന്റെ വശം, ഇടുപ്പ്
പള്ളെ നൊംബലം = ഇടുപ്പ് വേദന
പള്ളക്ക് = അടുത്ത്
പട്ളക്കായി= പടവലങ്ങ
പയക്കം = സംസാരം, ശകാരം
പയ്യു, പൈ = പശു
പയാം കട്ച്ചി = പെണ്‍ പശുവിന്‍ കുട്ടി (മൂരിക്കുട്ടന്‍ = ആണ്‍ പശുവിന്‍ കുട്ടി)
പാള = കവുങിന് പോള
പാസാണം = വിഷം (എലിപ്പാസാണം = എലിവിഷം)
പാഞ്ഞ്ന് = ഓടി
പാങ്ങ് = നല്ലത്, സൌന്ദര്യം
പാനി, കടയം = കുടം
പാപ്പം = പാവം
പാഞ്ഞി = ഓടി
പാറാട്ടം = വറ്ദ്ധിച്ച സാമറ്ത്ഥ്യം
പാറ്റുക = മുറം കൊണ്ടു വീശി നെല്ലിലെ പതിര് കളയുക
പിത്ത്ന = ഉപദ്രവം
പികൃ = അസ്വസ്ഥത
പിരാന്ത് = ഭ്റാന്ത്
പിര്സം = സ്നേഹം
പീടിയ = കട
പുതു = പുഴു
പൂള് = കഷണം
പെര്സം = ബന്ധം
പെരപ്പ് പറയുക = പരസ്പര ബന്ധമില്ലാതെ സംസാരിക്കുക
പേക്കം തബളെ = വലിയ തവള
പേറ് = പ്രസവം
പേര്‍ളം = പേരക്ക
പേറെടുക്കുക = പ്രസവ ശുശ്രൂസ ചെയ്യുക
പൈക്ക്ന്ന് = വിശക്കുന്നു
പൈല് = വണ്ണം കൂടിയത്, കട്ടി കൂടിയത്
പൊഗെ = പുക
പൊട്ടിച്ചായ = കട്ടം ചായ
പൊയത്തം = മണ്ടത്തരം
പൊയെ = പുഴ
പൊല്പ്പുടി = കന്നു കാലികളുടെ ഇണ ചേര്‍ക്കല്‍
പൊരിയിര്പ്പ് = അസ്വസ്ഥത
പൊറത്ത് പോക്ക് = വയറിളക്കം
പൊളപ്പ് = അതി സാമര്‍ത്ഥ്യം
പോന്നത്= പോകുന്നത്
പോരിസെ = പെരുമ
പൊണ്ടം =ഇളനീര്‍
പൊരെ = വീട്
പൊയ്യെ = മണല്‍
പോല് = പകല്‍
പോയിന് = പോയിരുന്നു
പോള = ഒരു തരം ദോശ
പൌത്തുക = കുതിറ്ക്കുക, വെള്ളതില്‍ ഇട്ടു വെക്കുക
പൌറ് (ബംബ്) = വംബ്
ബഗ്ഗുക = വളയുക
ബഗ്ളുക = പ്രാകുക
ബച്ചല്‍ = ക്ഷീണം
ബട്ടി = വലിയ വള്ളീ കൊണ്ട് മെടഞ്ഞ കൂട
ബട്ടെ = പ്ളേറ്റ്
ബള്ളി = കയര്‍
ബക്ക് = അറ്റം
ബക്ക് = ചണം
ബക്കാര്‍ = ചുവട്
ബക്കിന്‍റെ ബള്ളി = ചണ നൂല്
ബഡ്ഡി = പലിശ
ബന്നാ = വന്നോ
ബന്നിനാ = വന്നിരുന്നോ
ബണ്ണം = തടി
ബണ്ട് = വണ്ട്, വരംബ്
ബണ്ടി = തീവണ്ടി
ബപ്പങ്ങായി = പപ്പായ
ബയ് (ബൈ) = വഴി
ബയക്ക = വാഴപ്പഴം
ബയ്യെ = ശേഷം / പിന്നില്‍
ബയ്യെപ്പുറം = പിന്നാമ്പുറം
ബരീങ = വഴുതിനങ
ബല്ലെ = കുറ്റിക്കാട്
ബണ്ടി = വണ്ടി
ബാ്ക്ക = പടി വാതില്ക്കല്‍
ബംബന്‍ = സമര്ത്ഥന്‍
ബംബത്തി = സമര്ത്ഥ
ബട്ളം = കറിയും പയസവും ഉണ്ടാക്കാനുപയോഗിക്കുന വലിയ വ്യാസമുള്ള പാത്റം
ബട്ടി = നാരുകള്‍ കൊണ്ട് മെടഞ്ഞ വലിയ കൂട - കൃഷിയാവശ്യത്തിനുപയോഗിക്കുന്നു
ബണ്ണാന് = ചിലന്തി
ബണ്ണാന്‍ബലെ = ചിലന്തി വല
ബാദല്‍ = വാതില്‍
ബായെ = വാഴ
ബായക്കുര്‍ള, കുര്‍ളെ = വാഴപ്പിണ്ടി
ബായി = വായ്
ബായ് സുര്‍ക്ക് ഇടുക = അപശകുനം സംസാരിക്കുക
ബാദല് = വവ്വാല്
ബാട്ടുക = അടിക്കുക, വീക്കുക
ബിസ്യം = സംസാരം
ബിംബുളി = ഇരുംബന്‍ പുളി
ബീംബ് = വാല് (മീന്‍റെ ബീംബ് =മീനിന്‍റെ വാല്‍)
ബീഡറ് = ഭാര്യ
ബീഡ് = ഭാര്യാ വീട്
ബീപ്പെ = വീപ്പ
ബീയും, ബൂവും = വീഴും
ബീത്തുക = ഒഴിക്കുക (മൂത്രം ബീത്തുക = മൂത്രം ഒഴിക്കുക)
ബീസക്കത്തി = പിച്ചാത്തി
ബെസം = വിഷം
ബെയ്ക്കുക = (ഊണ്) കഴിക്കുക
ബെര്ന്നത് = വരുന്നത്
ബെറ് = വിറക്
ബെറ് കൊത്തുക = വിറക് പൂളുക
ബെറും ചോറ് = സാധാരണ ചോറ്
ബെര്‍ള് = വിരല്‍
ബെര്‍ള് തേച്ചും മുറിഞ്ഞോയ് = വിരല് മൊത്തം മുറിഞ്ഞു പോയി
ബെള്ളമാനം = അതി രാവിലെ
ബെത്തം = കുറുവടി
ബെത്തലെ = വെറ്റില
ബെത്തല്മ = മുറുക്കാന്‍
ബെഡക്ക്, പൊട്ട് = ചീത്ത
ബെള്ളെക്കെട്ടന് = ശംഖുവരയന്
ബെല്യപ്പ = മുത്തച്ഛന്
ബെല്യത്തണം = വിടുവായത്തം
ബെലീമ്മ = മുത്തശ്ശി
ബെയില് = വെയില്
ബേം, ബീയ്യം = വേഗം
ബേജാറ്= വിഷമം
ബേറ് = ‌വേര്
ബോണി = രാവിലത്തെ കന്നിക്കച്ചവടം
ബൌസ് = ശുഭലക്ഷണം, ഭാഗ്യം
ബൊഡ്ഡന്‍ = തടിയന്‍
ബോളന്‍/ബോളത്തി = മഠയന്‍/മഠയത്തി
മട്ല്, മട്ടക്കണെ = തെങ്ങിന്‍റെ മടല്‍
മണ്ഡലി = അണലി
മങ്ങലം = കല്യാണം
മഞ്ഞത്തണ്ണി = മുളകിട്ട കറി
മറപ്പ് = നിര്‍ബന്ധബുദ്ധി
മറു = മറുക്
മാഞ്ചി = ആവോലി
മാപ്ലെ = ഭര്‍ത്താവ്
മാച്ചി = ചൂല്
മാട്ടം = കൂടോത്രം
മാടിക്കുത്ത് = (മുണ്ടിന്‍റെ) മടക്കിക്കുത്ത്
മിന്നെ = മുന്‍പ്
മിന്നെപ്പുറം = ഉമ്മറം‍, പൂമുഖം
മിന്ന് = മിന്നല്‍ / താലി
മിഞ്ചുക = ഭക്ഷണം കയീട്ടു നശിപ്പിക്കുക
മിന്നെറിയുക = മിന്നല്‍ പിണറുണ്ടാവുക
മുന്‍കിലി = കീരി
മുഡുഡ്പ്പ് = സന്ധ്യ മയങ്ങ്ങ്ങുന്ന നേരം
മുണ്ടച്ചക്കെ = കൈതച്ചക്ക
മൂട് = മുഖം, പാത്രത്തിന്റെ അടപ്പ്
മൂത്ത =അച്ഛന്റെ ചേട്ടന്,അമ്മയുടെ ചേച്ചിയുടെ ഭര്ത്താവ്
മൂരുക = കൊയ്യുക
മൂറ്ച്ച = കൊയ്ത്ത്
മൂറ്ച്ചെ = സാമറ്ത്ഥ്യം, കഴിവ്
മെരു = മരപ്പട്ടി
മേടുക, മേട്ടം = കിഴുക്കുക, കിഴുക്ക്
മേങ്ങുക = വാങ്ങുക
മേസെ = മേശ
മൊണ്‍ട്ടെ = ചീവീട്
മൊര്‍ഡ് = തടം (മൊര്‍ഡ് എളക്കുക = തടം വെട്ടുക)
മൊള്=മുളക്
മോന്തി = സന്ധ്യ
മോന്തിക്ക്, ബൈട്ട് = സന്ധ്യാ നേരം
മോട്ടന് = മുടന്തന്
മൌ = മഴു
മൌത്തിരി = മെഴുക് തിരി
ലാവ് = രാത്രി
ലാട്നി = റാന്തല്‍
സജ്ജിഗെ = ഉപ്പ് മാവ്
സന്തെ = ഉത്സവച്ചന്ത
സാപ്പം = ശാപം (സാപ്പിക്കുക = ശപിക്കുക)
സിര്‍ക്ക = വിനാഗിരി
സെഗെ = നീരാവി
സേലെ = സാരി
സൈന്‍കോല്‍ = കമ്പിപ്പാര
സുദ്ദി = വിവരം
സോഗെ = കവുങ്ങിന്‍റെ ഓല
സോണ്ടെ = തടിച്ച് വടി
സ്റ്റോര്‍ = റേഷന്‍ ഷോപ്പ്
റാവുക്കെ = സ്ത്രീകളുടെ കുപ്പായം

ചില പാത്രങ്ങളും അടുക്കള ഉപകരണങ്ങളും:
കയില്, ഓലങ്ങം, ബാഡെ, കാസെ, അടിക്കോരെ, പിഞ്ഞാണം, ചെംചം, പോഞ്ചി, തിട്പ്പെ, മണ്ഡെ, ഭറ്ണി, ഗൌളികെ, ബട്ളം
കാര്ഷികോപരണങ്ങള്‍:
തട്പ്പെ, ബട്ടി, സേറ്, മൂടെ, കൊണ്ടെ, മുട്ടപ്പാളെ, ദംബെ, ചിള്ളി, നേന്കല്‍, പലെ, ഇസ്മുള്ള്, സൈന്‍കോല്‍, കൈക്കോട്ട്, പിക്കാസ്, മൌ, ബട്ടി, കുര്യെ
ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍:
കടുംബ്, കോയിക്കടുംബ്, കൊര്‍ട്ടിപ്പത്തല്‍, കല്‍ത്തപ്പം, ഇടിയപ്പം, പത്തല്‍, ചട്ടിപ്പത്തല്‍, ബെയക്ക കാച്ചിയത്, അല്‍സെ, ബിര്‍ണി, മഞ്ഞത്തണി, ബര്‍ത്ത കറി, ഉപ്പിന്‍റെ തണ്ണി
courtesy : ssherule.blogspot.com

പെരുóാളിനെ വരവേðക്കാന്‍ ചിത്താരി ഒരുങ്ങി

on Sep 19, 2009

ചിത്താരി: റമദാന്‍ 29 പൂര്‍ത്തിയായതോടെ പെരുന്നാളിനെ ‍ വരവേðക്കാന്‍ നാടുംനഗരവും ഒരുങ്ങി. ഇóലെയും ഇóുമായി രാത്രിയും പകലും നഗരത്തിð ജനത്തിരക്കായിരുóു. വസ്ത്ര,ഫാന്‍സി, ചെരുപ്പ് കടകളിð സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്കുമൂലം വീര്‍പ്പുമുട്ടി. വഴിവാണിഭക്കാര്‍ക്കും കച്ചവടം കാരണം ഉറക്കമിñാത്ത രാത്രിയായിരുóു. പെരുóാളിന്റെ വിഭവങ്ങളെരുക്കാന്‍ പഴംപലച്ചരക്ക് മാംസ കച്ചവടസ്ഥാപനങ്ങളിð രാവിലെതó ആവശ്യക്കാരെകൊï് നിറഞ്ഞു. കര്‍ണ്ണാടകയിð നിóുംവരുó മൂñപൂവിന് നൂറ് രൂപയാണ് വില. ഇതുവാങ്ങാനും തിരക്കനുഭവപ്പെടുóു. ഫാന്‍സി കടകളിð മൈലാôി ചൂടപ്പം പൊലെ വിറ്റഴിയുóു. വാഹനങ്ങളുടെ തിരക്കുകാരണം നഗരത്തിð ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ടൌണിലെ പ്രധാന സ്ഥലങ്ങളിð ട്രാഫിക്ക് പൊലീസുകാര്‍ ഗതാഗതം നിയന്ത്രിക്കാന്‍ പാടുപെടുകയാണ്. പെരുóാള്‍ നാളെയാണെóാണ് പരക്കെ വിശ്വസിക്കുóത്. അതുകാരണം പെരുóാളിന് വിഭവങ്ങളൊരുക്കാനാണ് ഇóുതó ജനങ്ങള്‍ ടൌണിലേക്ക് ഒഴുകിയത്. മുസ്ളിംഗൃഹങ്ങളിð പലതരം പലഹാരങ്ങള്‍ ഒരുക്കുó തിരക്കിലാണ് വീട്ടമ്മമാര്‍.വിവിധ പള്ളികളും പെരുóാള്‍ നിസ്കാരത്തിന് ഓരുങ്ങി

കാസര്‍കോട്‌- സൗഹാര്‍ദ്ദങ്ങളുടെ സംഗമഭൂമി

on Sep 13, 2009

സപ്‌തഭാഷ സംഗമ ഭൂമിയില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങല്‍ക്ക്‌ വേരുകളില്ല. കൊല വിളികളുടെ അവസാനവിധിയായി ശേഷിക്കുന്ന കബന്ധങ്ങള്‍ക്കും അനാഥമാക്കപ്പെട്ട ജീവിതങ്ങളുടെ നിലവിളികള്‍ക്കുമപ്പുറം കണ്ണൂരിലെയും തലശ്ശേരിയിലെയും കണ്ണീര്‍ പാടങ്ങള്‍ക്ക്‌ ലഭിക്കുന്ന തിരിച്ചടിയാണ്‌ തുളുനാടെന്ന്‌ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കാസര്‍കോടിന്റെ രാഷ്‌ട്രീയ ഭൂമിക. ഏഴു ഭാഷകള്‍ സംസാരിക്കുന്ന വിഭിന്ന ജീവിത സംസ്‌ക്കാരങ്ങളുടെ മണ്ണാണിത്‌. ഈ ദേശത്ത്‌ രാഷ്‌ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളില്ല, ശത്രുതയുമില്ല. കന്നഡികനും ബ്യാരിക്കും ഭട്ടിനും അഡിഗയ്‌ക്കും വ്യക്തമായ രാഷ്‌ട്രീയ ബോധങ്ങളുണ്ട്‌. എന്നാല്‍ അതിനൊപ്പം അവര്‍ മാനുഷികതയുടെയും അധ്യാത്മീകതയുടെയും വിശ്വാസങ്ങളും ചേര്‍ത്തുനിര്‍ത്തുന്നു. നടപ്പുകാലത്തില്‍ രക്തപങ്കിലമായ രാഷ്‌ട്രീയ വിജയങ്ങളെ അവര്‍ മഹത്തരമാക്കി ഘോഷിക്കുന്നില്ല. ബിജെപി.യും സിപിഎമ്മും ഈ തൗളവദേശത്ത്‌ അവരുടെ രാഷ്‌ട്രീയ ജീവിതത്തോടൊപ്പം അവരുടെ ആത്മീയ വിശ്വാസത്തെയും ആദരിക്കുന്നു, ഇത്‌ ഇരുകൂട്ടരുടെയും പ്രത്യയശാസ്‌ത്ര ചിന്തകളെ ശൂദ്ധിയുള്ളതാക്കുന്നുണ്ട്‌. തലശ്ശേരിയിലെയും കണ്ണൂരിലെയും കൂട്ടകുരുതികളുടെ കഥകള്‍ കേട്ട്‌ തുളുനാട്‌ വ്യാകുലപ്പെടുന്നുണ്ട്‌, എന്താണ്‌ അവിടത്തെ നാട്ടുകാര്‍ക്ക്‌ സംഭവിക്കുന്നതെന്ന്‌. പാനൂര്‍, തലശ്ശേരി പ്രദേശത്തെപോലെ മനസ്സില്‍ പകയുമായി നടക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകരെ ഇവിടെ കാണാറില്ല. ഈ ഉപ്പളയിലും കാസര്‍കോട്ടും മഞ്ചേശ്വരത്തും മംഗലാപുരത്തും അവര്‍ നാട്ടുകാര്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കുന്നു. ഒപ്പം നടന്ന്‌ ഒരേ ക്ഷേത്രത്തില്‍ പോയി ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്നു. ഉത്സവങ്ങളിലും നാട്ടിലെ വിവാഹ ചടങ്ങുകളിലും ആദ്യാവസാനക്കാരായി പങ്കെടുക്കുന്നു. പാവപ്പെട്ടവരുടെ വീടുകളിലെ വിവാഹങ്ങള്‍ക്കൂം ഗൃഹപ്രവേശനത്തിനും സഹായങ്ങളുമായി ഒന്നിച്ചുപോകുന്നു. സൗഹൃദങ്ങള്‍ക്കും പിറകില്‍ ബോംബിന്റെയോ വടിവാളിന്റെയോ ചതികള്‍ സൂക്ഷിക്കുന്നില്ല. പാര്‍ട്ടിയുടെ വക്താവായുള്ള ഇടപെടലുകളല്ല ഇവര്‍ നാട്ടിലെ സംരംഭങ്ങളിലും ആഘോഷങ്ങളിലും നടത്തുന്നത്‌. ഇവിടെയും രക്തസാക്ഷി സ്‌മാരകങ്ങളുണ്ട്‌. എന്നാല്‍ ഇനിയും രക്തസാക്ഷികളുടെ എണ്ണം കൂട്ടാനുള്ള അന്ധമായ രാഷ്‌ട്രീയ ത്വരകളില്ല. ബിജെപി- സിപിഎം ശത്രുതകള്‍ മാറ്റി വെച്ച്‌ അവര്‍ സൗഹൃദങ്ങള്‍ക്ക്‌ ബലമേകുന്നു. ദ്രാവിഡ-ദളിത്‌ വിഭാഗങ്ങള്‍ക്കുമേല്‍ ഒരുകാലത്ത്‌ ആധിപത്യമുണ്ടായിരുന്ന ജന്‍മി- നാടുവാഴി സമൂഹങ്ങള്‍ ഉണ്ടായിരുന്നു കാസര്‍കോടിന്റെ വടക്കന്‍ മലയോര ഗ്രാമങ്ങളില്‍. എന്നാല്‍ പീന്നീട്‌ എല്ലാ ജനവിഭാഗങ്ങളുടെയും കൂട്ടായചെറുത്തുനില്‍പുകള്‍ക്കു മുന്നില്‍ ഇത്തരം ആധിപത്യങ്ങള്‍ കടപുഴകിവീണു. സംഘബലം എന്നത്‌ ഒരു പ്രത്യേക രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ മാത്രം അവകാശമായി മാറ്റാന്‍ അധ്വാനിക്കുന്നവരും കര്‍ഷകരുമായ ജനത അവസരം നല്‍കിയില്ല. തുളു-കന്നഡ പ്രദേശത്തെ സിപിഎം അധീനപ്രദേശങ്ങള്‍ ഇപ്പോഴും ബ്രാഹ്മണസംസ്‌ക്കാരം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന്‌ മഞ്ചേശ്വരത്തെ ഒരുറിട്ടയേര്‍ഡ്‌ പ്രൊഫസര്‍ വിലയിരുത്തുന്നു. തങ്ങളുടെ നേതാക്കളുടെ ചിത്രങ്ങല്‍ക്കൊപ്പം അവര്‍ ദൈവങ്ങളെയും പ്രതിഷ്‌ഠിച്ചിരിക്കുന്നു. എല്ലാ വീടുകളിലും പൂജാമുറികള്‍. സന്ധ്യയ്‌ക്ക്‌ ദൈവങ്ങള്‍ക്കു മുന്നില്‍ നിലവിളക്കുകൊളുത്തിവെച്ച്‌ അവര്‍ ദൈവങ്ങളെയും വണങ്ങുന്നു. തങ്ങളുടെ രാഷ്‌ട്രീയാചാര്യന്‍മാര്‍ക്ക്‌ മനസ്സിലും ജീവിതത്തിലും സ്വാധീനിച്ചതുപോലെ ദൈവങ്ങല്‍ക്കും ഒരിടം. ഈശ്വര വിശ്വാസത്തില്‍ ബിജെപിയെന്നോ സിപിഎംകാരെന്നോ ഉള്ള വേര്‍തിരിവില്ല്‌. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങല്‍ നടത്താനും അവര്‍ ഒന്നിച്ചുനില്‍ക്കുന്നു. രാവിലെ പൂജയും പ്രാര്‍ത്ഥനയും കഴിഞ്ഞാണ്‌ ബിജെപി നേതാക്കളെ പോലെത്തന്നെ സിപിഎം നേതാക്കളും വീട്ടില്‍ നിന്നിറങ്ങുക. കേരളത്തില്‍ എന്നും സ്ഥിതിവ്യത്യസ്‌തമായിരുന്നു എന്ന്‌ ആ സോഷ്യോളജി പ്രൊഫസര്‍ സൂചിപ്പിച്ചു. അബ്രാഹ്മണ്യമാണ്‌ കേരളത്തില്‍ നിലനില്‍ക്കുന്നത്‌. ഇവിടെ സപിഎംല്‍ അധ്യാത്‌മീകതയ്‌ക്ക്‌ അതിര്‍വരമ്പുകളുണ്ട്‌. കണ്ണൂരിലെ ആര്‍എസ്‌എസുകാര്‍ക്ക്‌ ഈശ്വര വിശ്വാസം കുറവാണ്‌. അബ്രാഹ്മണ്യത്തിന്റെ നിഴലില്‍ കഴിയുന്ന ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരും ക്ഷേത്രങ്ങളില്‍ പോകാറില്ലെന്ന്‌ പ്രൊഫസര്‍ വിലയിരുത്തുന്നു. ജോലിക്കിറങ്ങുമ്പോള്‍ എന്നും തങ്ങള്‍ ദൈവങ്ങളെ പ്രാര്‍ത്ഥിച്ചേ പോകാറുള്ളൂ എന്നും, മിക്ക പാര്‍ട്ടി പ്രവര്‍ത്തരും രാവിലെ ക്ഷേത്രദര്‍ശനം നടത്തുന്നവരാണെന്നും മഞ്ചേശ്വരെത്തെ ഒരു സിഐടിയു പ്രവര്‍ത്തകന്‍ പറഞ്ഞു. കാസര്‍കോട്ടെ തുളു കന്നഢ പ്രദേശ്‌ങ്ങളില്‍ രാഷ്‌ട്രീയ വിശ്വാസങ്ങളെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നത്‌ മതപരമായ ആധിപത്യമാണ്‌ ഇത്‌ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു സാമൂഹികാഐക്യം വളര്‍ത്താന്‍ സഹായിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ മിക്ക ക്ഷേത്രോത്സവങ്ങളും നടത്തുന്നത്‌ രണ്ടു കൂട്ടരും പരസ്‌പരം സഹകരിച്ചാണ്‌. കാസര്‍കോഡ്‌-മംഗലാപുരം അതിര്‍ത്തിയിലെ തുളു-കന്നഡ പ്രദേശങ്ങളില്‍ സിപിഐ അവരുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്‌ഘാടനം നടത്തിയതുതന്നെ നിലവിളക്ക്‌ കൊളുത്തിയാണ്‌. വീടായാലും പാര്‍ട്ടി ഓഫീസായാലും ഭൂമി പൂജ നടത്തി മാത്രമേ സിപിഎം പ്രവര്‍ത്തകര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക്‌ തുടക്കം കുറിക്കാറുള്ളൂ. വര്‍ഷങ്ങല്‍ക്കുമുമ്പ്‌ തുളുദേശത്തെ സിപിഎം സ്വാധീന പ്രദേശത്ത്‌ നിന്ന്‌ തുടക്കം കുറിച്ച ഒരു കൊടിമരജാഥയ്‌ക്കു മുന്നോടിയായി പൂജ നടത്തിയത്‌ പിന്നീട്‌ വിവാദത്തിന്‌ ഇടയാക്കിയിരുന്നു. സിപിഎം നേതാക്കള്‍ ഗ്രാമത്തിലെ മിക്ക പൂജാകര്‍മ്മങ്ങളിലും സജ്ജീവമായി പങ്കെടുക്കാറുണ്ടെന്നും തങ്ങള്‍ക്ക്‌ അധീനതയുള്ള പ്രദേശത്തെ സിപിഎം പ്രവര്‍ത്തന സ്വാതന്ത്രത്തില്‍ തങ്ങള്‍ കൈകടത്താറില്ലെന്നും കാസര്‍കോടിനടുത്ത കാറഢുക്ക ഗ്രാമ പഞ്ചായത്തിലെ ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞു. അവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്രമുണ്ട്‌. അതുകൊണ്ടുതന്നെ അതില്‍ ഞങ്ങള്‍ ഇടപെടാറില്ല. ഒരിടത്ത്‌ പരസ്‌പരം കൈ ചേര്‍ത്തു നില്‍ക്കുകയും മറ്റൊരിടത്ത്‌ ആജന്മ ശത്രുക്കളെപോലെ പോരടിച്ചു മരിച്ചു വീഴുകയും ചെയ്യുന്നതിന്റെ രാഷ്‌ട്രീയ മനശാസ്‌ത്രമാണ്‌ ഇവിടെ പ്രശ്‌നം. രാഷ്‌ട്രീയത്തിലെയും ജീവിക്കുന്ന ചുറ്റുപാടിലെയും മാനവിക വിശുദ്ധി തിരിച്ചറിയാത്തതാണ്‌ പാനൂര്‍-തലശ്ശേരി- കണ്ണൂര്‍ പ്രദേശങ്ങളെ കൊലക്കളങ്ങളായി മാറ്റുന്നതെങ്കില്‍ പരസ്‌പരം തിരിച്ചറിയാനും സമരസപ്പെടാനും മതപരമായും സാമൂഹികമായും ഐക്യപ്പെടാനുമുള്ള ദേശത്തെ ജനതയുടെ ജീവിതബോധമാണ്‌ തൂളുനാട്ടിനെ മറ്റേതൊരു പ്രദേശത്ത്‌ നിന്നും വ്യത്യസ്‌തമാക്കി നിര്‍ത്തുന്നത്‌ കടപ്പാട്‌- ദി ഹിന്ദു ദിനപത്രം .

അബുദാബി : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ റമളാന്‍ പ്രഭാഷണം നടത്തുന്നു

on

അബുദാബി: യു.എ.ഇയിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അബുദാബി ദാറത്തുല്‍മിഅ വലിയ പള്ളിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ റമളാന്‍ പ്രഭാഷണം നടത്തുന്നു 'വിശുദ്ധ റമദാന്‍, വിശുദ്ധ ഖുര്‍ ആന്‍' കാമ്പയിന്റെ ഭാഗമായി അബുദാബി സെന്‍ട്രല്‍ എസ്‌.വൈ.എസ്‌ കമമിറ്റി വിവിത പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്1977 മുതല്‍ തുടങ്ങിയ വാര്‍ ഷിക റമദാന്‍ പ്രഭാഷണം തുടര്‍ച്ചയായി 33 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം പ്രവര്‍ത്തകരെയും മര്‍കസ് യതീംഖന തുടങ്ങാന്‍ പ്രചൊദനം നല്‍കിയ സ്വദേശിയേയും പ്രത്യേകം അനുസ്മരിച്ചു. വിശ്വാസി ഏതു രാജ്യത്തയാലും അവിടത്തെ നിയമ അനുസരിക്കല്‍ ബാധ്യതയാണെന്ന് ഓര്‍മപെടുത്തി

മിനി ഹാര്‍ബറിനായി രാഷ്ട്രീയം മറന്ന്‌ രംഗത്തിറങ്ങണം-പി.കരുണാകരന്‍

on Sep 12, 2009

കാഞ്ഞങ്ങാട്‌: അജാനൂരില്‍ മിനി ഹാര്‍ബര്‍ നേടിയെടുക്കാന്‍ രാഷ്ട്രീയം മറന്ന്‌ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ പി.കരുണാകരന്‍ എം.പി പറഞ്ഞു. ചിത്താരിയില്‍ മിനി ഹാര്‍ബര്‍ വേണമെന്നാവശ്യപ്പെട്ട്‌ ഹാര്‍ബര്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിഷറീസ്‌ ഡി.ഡി ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരുടെ പിടിപ്പ്‌കേട്‌ മൂലമാണ്‌ സാധ്യതാ പഠനം പോലും നടത്താതെ പദ്ധതി ഇല്ലാതായതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. അജാനൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെറാക്കോട്ട്‌ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. വി.ഗോപി, അഡ്വ. യു.എസ്‌.ബാലന്‍, പി.മുഹമ്മദ്‌കുഞ്ഞിമാസ്റ്റര്‍, കാറ്റാടി കുമാരന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ.വി.രാമകൃഷ്‌ണന്‍, എ.ഹമീദ്‌ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്‌, വി.കമ്മാരന്‍, അനിത മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ആര്‍.രാമകൃഷ്‌ണന്‍ സ്വാഗതം പറഞ്ഞു. മാര്‍ച്ച്‌ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്ത്‌ നിന്ന്‌ തുടങ്ങി. ക്ഷേത്ര സ്ഥാനികരും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നേതൃത്വം നല്‌കി.

കാന്തപുരം അബൂദാ​‍ബി ഷെയിക് സായിദ് ഗ്രാന്റ് മസ്ജിദില്‍ ജുമുഅ നമസ്കാരത്തിനു ശേഷം പ്രഭാഷണം നടത്തും.

on Sep 10, 2009



അബൂദാബി: യു.എ.ഇയിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ന്‌ വെള്ളിയാഴ് ച അബൂദാ​‍ബി ഷെയിക് സായിദ് ഗ്രാന്റ് മസ്ജിദില്‍ ജുമുഅ നമസ്കാരത്തിനു ശേഷം പ്രഭാഷണം നടത്തും. 'വിശുദ്ധ റമദാന്‍, വിശുദ്ധ ഖുര്‍ ആന്‍' കാമ്പയിന്റെ ഭാഗമായിമബൂദാബി സെന്‍ട്രല്‍ എസ്‌.വൈ.എസ്‌ കമമിറ്റി സംഘടിപ്പിക്കുന്ന പരിപാടി ഇന്ന്‌ ജുമുഅ നമസ്കാരത്തിനു ശേഷം ഇത്തിസാലാത്തിനു സമീപമുള്ള ഷെയിക് സായിദ് ഗ്രാന്റ് മസ്ജിദില്‍ മസ്‌ജിദിലായിരിക്കും. ഈ​‍ മസ്ജിദില്‍ 30 വര്‍ഷം മുന്‍പ് കാന്തപുരം തുടങ്ങിയ വാര്‍ഷിക പ്രഭാഷണം തുടര്‍ച്ചയായി 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.ചില സാങ്കേതിക കാരണത്താല്‍ കഴിഞ്ഞവര്‍ഷം മറ്റോരു പള്ളിയിലേക്ക് മാറ്റിയ വാര്‍ഷിക പ്രഭാഷണം ഈ വര്‍ഷം മുതല്‍ കൂടുതല്‍ വിപുലമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഖുര്‍ ആന്‍ മത്സരം: ഇന്ത്യയില്‍ നിന്നുളള മര്‍കസ് ഒന്നാം സ്ഥാനം നേടി

on



ദുബൈ: പതിമൂന്നാമത്‌ ദുബൈ അന്താരാഷ്ട്ര ഖുർആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഹൈദരാബാദ്‌ സ്വദേശിയായ യുഎഇ വിദ്യാര്‍ത്ഥിയും. കോഴിക്കോട്‌ കാരന്തൂര്‍ മര്‍കസ്‌ ഹിഫ്ലുല്‍ ഖുര്‍ആന്‍ കോളജില്‍നിന്നും ഖുര്‍ആന്‍ മന:പാഠമാക്കി സര്‍ട്ടിഫിക്കറ്റ്‌ നേടിയ ഇബ്‌റാഹീം ഹാഫിസ്‌ സയ്യിദ്‌ അഹമ്മദാണ്‌ ഇന്ത്യക്കു വേണ്ടണ്ടി മറ്റു 84 രാഷ്ട്രങ്ങളിലെ പ്രതിനിധികളെ പിന്തള്ളി ഒന്നാം സ്താനം നേടി.ഇന്ത്യയെ പ്രതിനിധീകരിച്ചാണ്‌ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നതെങ്കിലും ഇബ്‌റാഹീം ജനിച്ചതും പഠിച്ചതുമെല്ലാം യുഎഇ യിലാണ്‌.
റാസൽഖൈമ അൽ ജൗദ സെക്കൻഡറി സ്കൂളിൽ പന്ത്രണ്ടണ്ടാം ക്ലാസ്‌ വിദ്യാർഥിയാണ്‌. 20 വർഷമായി റാസൽഖൈമ അഹമ്മദ്‌ ബിൻ ഫ മസ്ജിദിൽ ഇമാമായി ജോലി ചെയ്യുന്ന ഹാഫിസ്‌ സയ്യിദ്‌ അഹമ്മദിന്റെ മകനാണ്‌ ഇബ്‌റാഹീം. ഖുർആൻ മനഃപാഠമുള്ള പിതാവിൽനിന്നാണ്‌ ഈ പത്തൊമ്പതുകാരൻ ഖുർആൻ ഭൂരിഭാഗവും ഹൃദിസ്ഥമാക്കിയത്‌. ഒടുവിൽ മർകസ്‌ ഹിഫ്സുൽ ഖുർആൻ കോളജിലെത്തി പരിശോധനക്കു ശേഷം സർട്ടിഫിക്കറ്റു നേടി. പിതാവിന്റെ ശിക്ഷണത്തിൽ ഖുർആൻ പഠിച്ചരുന്നതിനാൽ രണ്ടണ്ടു മാസം മാത്രമേ കോഴിക്കോട്ട്‌ താമസിച്ചു പഠിക്കേണ്ടണ്ടി വന്നുള്ളൂ. പിതാവിനു പുറമേ ഇബ്‌റാഹീമിന്റെ രണ്ടണ്ടു സഹോദരങ്ങളും ഖുർആൻ മന:പാഠമാക്കിയവരാണ്‌.ദുബൈ അന്താരാഷട്ര ഖുർആൻ പാരായണ മത്സരത്തിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ തുടർച്ചയായി ഇന്ത്യയെ പ്രതിനിധീകരിച്ചതു മലയാളികളായ മർകസ്‌ വിദ്യാർഥികളാണ്‌. ഇത്തവണ മലയാളിയില്ലെങ്കിലും കേരളത്തിൽനിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർഥി എന്ന നിലയിൽ മലയാളികൾക്കും ഇബ്‌റാഹിമിനെ ശിപാർശ ചെയ്ത മർകസ്‌ സ്ഥാപനത്തിനും അഭിമാനിക്കാം. മത്സരത്തിൽ ഇബ്‌റാഹിം നേടുന്ന അംഗീകാരങ്ങൾ ഇന്ത്യക്കും മലയാളികൾക്കുമൊപ്പം യുഎ ഇക്കും അഭിമാനകരമാകും.


more on http://kasaragod.com/news_details.php?CAT=12&NEWSID=14747

ദുബായ്‍ മെട്രോ തീവണ്ടി ഓടി തുടങ്ങി

on Sep 9, 2009



ദുബായുടെ മുഖഛായ മാറ്റിയ ദീര്‍ഘ വീക്ഷണത്തിന്‍റെയും ഭരണ നൈപുണ്യത്തിന്‍റേയും പര്യായമായ കരുത്തുറ്റ ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായുടെ അടിസ്ഥാന സൗകര്യ വികസനമെന്ന ഷെയ്ഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാടിന്‍റെ ശരിയായ സാക്ഷാത്കാ രത്തിന്‍റെ നീണ്ട പട്ടികയിലെ ഏറ്റവും ഒടുവിലത്തേതാണ് ദുബായ് മെട്രോ റെയില്‍ പദ്ധതി. വാക്കു പാലിച്ചു കൊണ്ട് പ്രഖ്യാപിച്ച പോലെ 2009 സെപ്റ്റംബര്‍ ഒന്‍പതിനു തന്നെ ദുബായ് മെട്രോ റെയില്‍ സര്‍വ്വീസ് തുടങ്ങി.
തുടക്കത്തില്‍ റെഡ് ലൈനിലെ 10 സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് ദുബായ് മൊട്രോ റെയില്‍ സര്‍വ്വീസ് നടത്തുക. റാഷിദിയ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ ത്രീ, സിറ്റി സെന്‍റര്‍, അല്‍ റിഗ്ഗ, യൂണിയന്‍ സ്ക്വയര്‍, ഖാലിദ് ബിന്‍ അല്‍ വാലീദ്, ജാഫ്ലിയ, ഫിനാന്‍ഷ്യല്‍ സെന്‍റര്‍, മാള്‍ ഒഫ് ദ എമിറെറ്റ്സ്, നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ എന്നീ സ്റ്റേഷനുകളാണ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. റെഡ് ലൈനിലെ ബാക്കിയുള്ള 19 സ്റ്റേഷനുകള്‍ വരുന്ന മാസങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെ എണ്ണവും നയതന്ത്രപ്രാധാന്യവും കണക്കിലെടുത്താണ് തുടക്കത്തിലെ പത്ത് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.
എല്ലാ സ്റ്റേഷനുകളിലും യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദൂബായുടെ കിഴക്കന്‍ ഭാഗത്തെ റെഡ്ലൈനിന്‍റെ തുടക്ക സ്ഥലമായ റാഷിദിയ സ്റ്റേഷനില്‍ 2750 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ബഹുനില സംവിധാനമുണ്ട്.
റാഷിദിയ, മിര്‍ദിഫ്, അല്‍ മിസ്ഹാര്‍, അല്‍ വര്‍ഖ, നാദ് അല്‍ ഹമ്മാര്‍ എന്നീ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് റാഷിദിയ സറ്റേഷനെ ആശ്രയിക്കാം. ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദുബായിലേക്കു പ്രവേശിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന സ്റ്റേഷനായിരിക്കും ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ത്രീ സ്റ്റേഷന്‍.
സിറ്റി സെന്‍റര്‍, അല്‍ റിഗ്ഗ, ഖാലിദ് ബിന്‍ അല്‍ വാലീദ് സ്റ്റേഷനുകളും ജനത്തിരക്കേറിയതും വാണിജ്യ സ്ഥാപനങ്ങളാല്‍ നിറഞ്ഞതും ഗതാഗതക്കുരുക്കേറിയതുമായ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആശ്വാസമേകും. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനോടനുബന്ധിച്ചുള്ള ബഹുനില പാര്‍ക്കിംഗ് സമുച്ചയത്തില്‍ 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടാതെ എല്ലാ സ്റ്റേഷനുകളേയും നഗരത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക ഫീഡര്‍ ബസ് സര്‍വ്വീസുകളും ഒരുക്കിയിട്ടുണ്ട്. 700 ബസുകളാണ് ഇതിനുവേണ്ടി മാത്രം സര്‍വ്വീസ് നടത്തുക.
എല്ലാ സ്റ്റേഷനുകള്‍ക്കും സമാന്തരമായി ബസ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മെട്രോ റെയില്‍ സര്‍വ്വീസ് പ്രയോജനപ്പെടുത്താം. ടാക്സികളുടെ സേവനവും ഇവിടുന്ന് ലഭിക്കുമെന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.
2006 മാര്‍ച്ച് 21 നാണ് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. നാലു വര്‍ഷം പോലും തികയും മുന്‍പ് റെക്കോ‍ഡ് വേഗത്തില്‍ പദ്ധതി പൂര്‍ത്തിയായി.
അന്താരാഷ്ട്ര നിലവാരത്തില്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീനമായ എല്ലാ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഒരുക്കിയാണ് ദുബായ് മെട്രോ യാഥാര്‍ത്ഥ്യമാകുന്നത് എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോരിറ്റി ഉറപ്പു നല്‍കുന്നു.
പുണ്യ റമദാന്‍ മാസത്തില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറു മുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയുമാണ് ദുബായ് മെട്രോ റെയില്‍ സര്‍വ്വീസ് നടത്തുക. റമദാനു ശേഷം ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറുമുതല്‍ രാത്രി 11 വരെയും വെള്ളിവാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 മണിവരെയുമാണ് സര്‍വ്വീസ്. ഓരോ പത്തു മിനിറ്റിലും ഒരു വണ്ടി എന്ന കണക്കില്‍ മണിക്കൂറില്‍ ഒരു ദിശയില്‍ ആറു വണ്ടികളാണ് ഓടുക.
മണിക്കൂറില്‍ ഒരു ദിശയില്‍ 3858 യാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുള്ള മെട്രോ റെയില്‍ സര്‍വ്വീസില്‍ പ്രതീക്ഷിക്കുന്നത് മണിക്കൂറില്‍ 3500 യാത്രക്കാരെയാണ്. മെട്രോ ട്രെയ്നില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട് കാര്‍ഡ് വൈകാതെ തന്നെ ബസുകളിലും വാട്ടര്‍ ബസുകളിലും പാര്‍ക്കിംഗ് പ്രയോജനപ്പെടുത്താനും ഉപയോഗിക്കത്തക്കവണ്ണം പരിഷ്ക്കരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഭാഗീകമായാണ് സര്‍വ്വീസ് തുടങ്ങുന്നതെങ്കിലും പദ്ധതി 2012 ഓടെ പൂര്‍ത്തിയാകും. 47 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ആകെയുള്ളത്. റെഡ് ലൈനില്‍ 29 ഉം ഗ്രീന്‍ ലൈനില്‍ 18 ഉം.
റെഡ് ലൈനില്‍ നാല് ഭൂഗര്‍ഭ സ്റ്റേഷനുകളും ഗ്രീന്‍ ലൈനില്‍ ആറ് ഭൂഗര്‍ഭ സ്റ്റേഷനുകളുമാണ് പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഉണ്ടാവുക. എന്തായാലും ദുബായുടെ മുഖഛായ മാറ്റുന്നു മെട്രോ റെയില്‍ മറ്റ് എമിറേറ്റുകളും അതനൊപ്പം മറ്റ് ഗള്‍ഫ് രാജ്യങ്ങളും അധികം വൈകാതെ തന്നെ ആവിഷ്ക്കരിക്കുമെന്ന് പ്രതീക്ഷിക്കാം.

പ്ലാസ്റ്റിക്‌ ഉപയോഗം കുറക്കൂ

on Sep 8, 2009

സ്ഥലം ഒരു മുന്തിയ ചില്ലറ വ്യാപാര സ്ഥാപനം. സമയം വൈകിട്ട് ആറുമണി. കടയില്‍ സാമാന്യം നല്ല തിരക്ക്. പലരും പാക്കറ്റ്പാലിനാണ് എത്തിയിരിക്കുന്നത്. മറ്റു അല്ലറ ചില്ലറ സാധനങ്ങളും വാങ്ങുന്നുണ്ട്. കടയില്‍ വരുന്ന ആരുടെയും പക്കല്‍ ക്യാരിബാഗോ സഞ്ചിയോ ഇല്ല. ഒരു കവര്‍ പാലിന് പോളിത്തീന്‍ ബാഗ് സൗജന്യം. അഥവാ കൊടുത്തില്ലെങ്കില്‍ സെയില്‍സ് ഗേളോ ബോയിയോ നാണം കെടും. ''എന്താ, കവറില്ലേ?'' എന്നാണ് ചോദ്യം. ''അതോ കവറിന് പൈസ വേണോ?'' പിന്നീടുള്ള ചോദ്യം. കവറും പാലും പാലിന്റെ കവറുമായി 'കസ്റ്റമര്‍' വീട്ടിലേക്ക്.
റോഡരികിലെ മാമ്പഴക്കച്ചവടം. സഞ്ചിയുമായി മാങ്ങ വാങ്ങാന്‍ ചെന്നതാണ്. വില്പനക്കാരന്‍ മാങ്ങപെറുക്കി നേരെ സുന്ദരമായ തൂവെള്ള പ്ലാസ്റ്റിക് കവറിലേക്ക്. അവിടെ നിന്ന് ത്രാസിലേക്കും.
''കവറു വേണ്ട'' ഞാന്‍ പറഞ്ഞു.
''വേണ്ട, എടുത്തോളൂ'' സഹായി.
''എനിക്ക് കവറുവേണ്ട. ഞാന്‍ ബാഗുമായി വന്നതാണ്.'' വീണ്ടും ഞാനറിയിച്ചു. സഹായിയുടെ നോട്ടം ഞാനെന്തോ മഹാപരാധം ചെയ്തതുപോലെ.
''ചേച്ചിയെന്താ ഈ നാട്ടുകാരിയല്ലേ?'' ഞാന്‍ വെന്തുപോയി.
''ചേച്ചിക്കുവേണോ, പിടി. വേണ്ടെങ്കി പോണം.''
ഞാന്‍ ഫ്‌ളാറ്റ്.
കാര്യം പ്ലാസ്റ്റിക് തന്നെ. അറിഞ്ഞോ അറിയാതെയോ മലയാളി പ്ലാസ്റ്റിക്കിനെ മനസാ വരിച്ചിരിക്കുന്നു. എവിടെപ്പോയാലും അത് കൈയിലുണ്ടാകും. വെള്ളം പോലും പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നേ കുടിക്കൂ. പുറത്തേക്കുപോയാല്‍ നാലഞ്ചു കവറുമായിട്ടാണ് മടക്കം. ഈ കവറുകളെല്ലാം എവിടെ പോകുന്നു? കടയില്‍ നിന്ന് ഭക്ഷണം വാങ്ങിയാല്‍ കിട്ടും പ്ലാസ്റ്റിക്കിന്റെ ഒരു ചെറിയ കട. ഇല ഇന്ന് ഔട്ട് ഓഫ് ഫാഷനായി. ഒരു സോപ്പ് വാങ്ങിയാലും ഒരു പോളിത്തീന്‍ കവറു വേണം. എന്നിട്ടോ ആ കവര്‍ ചപ്പുചവറിന്റെ കൂടെ റോഡിലേക്ക് വലിച്ചെറിയും.
പ്രകൃതിയെ മലിനമാക്കുന്ന, നമ്മുടെ കുഞ്ഞുങ്ങളെ നിത്യരോഗികളാക്കുന്ന, മാരകരോഗങ്ങള്‍ പടരാനിടവരുത്തുന്ന പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുകയാണിന്ന് നമ്മള്‍. കടയില്‍ പോകുമ്പോള്‍ ഒരു തുണിസഞ്ചിയോ മടക്കിവെക്കാന്‍ കഴിയുന്ന പഴയ പ്ലാസ്റ്റിക് സഞ്ചി തന്നെയോ കൊണ്ടുപോകാന്‍ മിനക്കെടാത്ത മലയാളി മാപ്പര്‍ഹിക്കുന്നില്ല. നിയമം മൂലം പ്ലാസ്റ്റിക് നിരോധിച്ചാലും അതു വേണമെന്ന് ശഠിക്കുന്നതെന്തിനാണ്? അലസത കൊണ്ട് നാം സൃഷ്ടിക്കുന്ന കൊടിയ വിപത്ത് എത്ര ഭയാനകമാണെന്നറിയണമെങ്കില്‍ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കണം.
പ്ലാസ്റ്റിക് അഥവാ പോളിത്തീന്‍ ജൈവ വിഘടനം സാധ്യമല്ലാത്ത വസ്തുവാണ്. പ്രകൃതിദത്തമായ മാലിന്യങ്ങളെപ്പോലെ അതിന് മണ്ണില്‍ ലയിച്ചുചേരാന്‍ കഴിയില്ല. കാലപ്പഴക്കം കൊണ്ട് പ്ലാസ്റ്റിക് തരികളാകും. പക്ഷേ, മണ്ണിന്റെ അംശമാകില്ല. ഇത് മണ്ണിന് വിഷമാണ്. മണ്ണിന്റെ ശ്വസനത്തെ ബാധിക്കും. അതിന്റെ ഫലഭൂയിഷ്ഠതയെ നശിപ്പിക്കും. അവ ജലസ്രോതസ്സുകളെ ശ്വാസം മുട്ടിക്കുന്നു. അതിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. കാലക്രമേണ മലിനമാകുന്ന ഈ ജലസ്രോതസ്സുകള്‍ രോഗങ്ങള്‍ പരത്തുന്നു. കാട്ടിലേക്കും കടലിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം അവിടത്തെ പരിസ്ഥിതിസന്തുലനത്തെ തകിടം മറിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം അറിയാതെ ഭക്ഷിക്കുന്ന വന്യജീവികളും മത്സ്യങ്ങളും ചത്തൊടുങ്ങുകയോ രോഗഗ്രസ്തരാകുകയോ ചെയ്യുന്നു. അവ ഭക്ഷിക്കുന്ന മനുഷ്യന്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് അറിയാതെ വഴുതിവീഴുന്നു.
പ്ലാസ്റ്റിക് നിര്‍മാര്‍ജനം ചെയ്യാന്‍ നൂറുശതമാനം സുരക്ഷിതമായ മാര്‍ഗം ഇന്നും ലഭ്യമല്ല. പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക്കിനെ വീ ണ്ടും പ്ലാസ്റ്റിക് ഉത്പന്നങ്ങളാക്കി മാറ്റി പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാം. അതുചെയ്യാന്‍ കഴിയാത്ത പ്ലാസ്റ്റിക്, മൈക്രോണ്‍ കുറഞ്ഞയളവിലുള്ളത് നൂറുശതമാനം പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു.
പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ജനങ്ങള്‍ അതു കത്തിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പ്ലാസ്റ്റിക് കത്തുമ്പോള്‍ ഡയോക്‌സിന്‍ എന്ന മാരകമായ വിഷം പുറപ്പെടുവിക്കുന്നു. ഇതു കാന്‍സറിനും ഹോര്‍മോണ്‍ തകരാറിനും വഴിവെക്കുന്നു. ഇത് കൃഷിയിടങ്ങളിലും ജലസ്രോതസ്സുകളിലും എത്തിപ്പെടുന്നു. തലമുറകളെപ്പോലും നശിപ്പിക്കാന്‍ പാകത്തില്‍ അത് മനുഷ്യശരീരത്തില്‍ സൂക്ഷിക്കപ്പെടുന്നു. ഗര്‍ഭിണിയായ സ്ത്രീ അത് മറുപിള്ള വഴി ഗര്‍ഭസ്ഥശിശുവിലേക്ക് കൈമാറുന്നു. പ്ലാസ്റ്റിക് കത്തിച്ചിട്ട് വീടിനകത്ത് കയറി കതകടച്ചാല്‍ കുഴപ്പമില്ലായെന്ന് കരുതുന്നത് എത്ര വിഡ്ഢിത്തമാണെന്ന് ഓര്‍ക്കുക.
ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ നമുക്ക് പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ കഴിയും.
വീട്ടിലേക്ക് പ്ലാസ്റ്റിക്കിന്റെ വരവ് കുറയ്ക്കുക. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഒരു തുണിസഞ്ചിയോ മടക്കിവെക്കാന്‍ കഴിയുന്ന കാരിബാഗോ കരുതുക.
കടയില്‍നിന്നു തരുന്ന പ്ലാസ്റ്റിക് ബാഗ് ഒഴിവാക്കുക.
വലിച്ചെറിയല്‍ സംസ്‌കാരത്തോടു വിടപറയുക. ചെലവുകുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, അതു കളിപ്പാട്ടമോ പേനയോ വീട്ടുപകരണങ്ങളോ ആകട്ടെ, വാങ്ങി കുറച്ചുനാള്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന പതിവ് നിര്‍ത്തുക. ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ വാങ്ങുക.
പുറത്തുപോവുമ്പോഴും ദീര്‍ഘയാത്ര പോവുമ്പോഴും കഴിവതും വീട്ടില്‍നിന്ന് കുടിക്കാനുള്ള വെള്ളം കരുതുക. വാട്ടര്‍ബോട്ടിലുകളും കൂള്‍ജഗ്ഗുകളും കടയില്‍ വാങ്ങാന്‍ കിട്ടും.
പുറത്തുനിന്ന് സ്ഥിരമായി ഭക്ഷണം വാങ്ങുന്നുവെങ്കില്‍ ഒരു വലിയ ടിഫിന്‍ കാരിയറോ ഒന്നോ രണ്ടോ കാസറോളുകളോ വാങ്ങുക. ഹോട്ടലുകളില്‍നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് കവര്‍ എവിടെയാണ് കളയുക എന്നു വിഷമിക്കുന്ന വീട്ടമ്മമാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊഴിവാക്കാം. സ്വന്തം പാത്രം നല്കി ഭക്ഷണം അതില്‍ നിറച്ചുതരാന്‍ പറഞ്ഞാല്‍ ഒരു ഹോട്ടലുടമയും നിരാകരിക്കില്ല.
ഹോട്ടലുടമകള്‍ പ്ലാസ്റ്റിക്കിനു പകരം അലുമിനിയം ഫോയില്‍ കവറുകളും വാഴയിലയും മറ്റും ഉപയോഗിക്കുക.
ആരാധനാലയങ്ങളിലും ക്ലബുകളിലും സൗജന്യമായോ അല്ലാതെയോ പൊതുജനങ്ങള്‍ക്ക് ഭക്ഷണം നല്കുമ്പോള്‍ പ്ലാസ്റ്റിക് കൊണ്ടുള്ള പാത്രങ്ങളും ഗ്ലാസ്സുകളും സ്​പൂണും കഴിവതും ഉപയോഗിക്കാതിരിക്കുക. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്നവ വന്‍ പരിസ്ഥിതിപ്രശ്‌നം സൃഷ്ടിക്കുന്നു. വിവാഹസമയത്തും മറ്റു വിരുന്നുസല്‍ക്കാരങ്ങളിലും പ്ലാസ്റ്റിക്കിതര പാത്രങ്ങള്‍ ഉപയോഗിക്കുക.
അടുക്കളമാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്തന്റെയോ ജീവനക്കാര്‍ വീട്ടിലെത്തുന്നുണ്ടെങ്കില്‍ അവ സൂക്ഷിക്കുന്ന ബക്കറ്റില്‍ പാല്‍ക്കവര്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് കവര്‍ നിക്ഷേപിക്കാതിരിക്കുക. പ്ലാസ്റ്റിക് വൃത്തിയായ പ്രത്യേകം കവറില്‍ സൂക്ഷിച്ച് അത് പഴയ പേപ്പര്‍ വാങ്ങുന്ന കടയിലോ കച്ചവടക്കാര്‍ക്കോ വില്ക്കുക.
വ്യാപാരസ്ഥാപനങ്ങളിലും ചില്ലറ വില്പനകേന്ദ്രങ്ങളിലും ദിനംപ്രതി പ്ലാസ്റ്റിക് ഉപയോഗം കൂടിവരികയാണ്. വന്‍കിട ചില്ലറ വ്യാപാരസ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതില്‍ മാതൃക കാട്ടണം.
മില്‍മ പ്ലാസ്റ്റിക് പാക്കറ്റിനു പകരം മറ്റു പാക്കിങ് വസ്തുക്കള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കണം. ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള പോലെ പാല്‍ വെന്‍ഡിങ് മെഷീനുകള്‍ (ടോക്കണ്‍ നിക്ഷേപിക്കുമ്പോള്‍ പാത്രത്തിലേക്കു പാല്‍ നല്‍കുന്ന കൗണ്ടറുകള്‍) ചെറിയ തോതില്‍ ആരംഭിക്കുന്നത് നല്ല തുടക്കമായിരിക്കും. ആവശ്യക്കാര്‍ സ്വന്തം പാത്രം കൊണ്ടുവന്ന് പാല്‍ വാങ്ങിക്കൊണ്ടുപോകുന്ന ഈ സംവിധാനം പ്ലാസ്റ്റിക് ഉപയോഗത്തിനു വലിയ കുറവു വരുത്തും, തീര്‍ച്ച.
പ്ലാസ്റ്റിക്കിതിര ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കു താങ്ങാനാവുന്ന വിലയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പേപ്പര്‍ ബാഗുകളും റീസൈക്കിള്‍ഡ് ഉത്പന്നങ്ങളും വിലകുറച്ചു ലഭ്യമാക്കിയാല്‍ പല വ്യാപാരസ്ഥാപനങ്ങളും അവ ഉപയോഗിക്കാന്‍ സന്നദ്ധത കാട്ടും.
മാലിന്യനിര്‍മാര്‍ജനം ഓരോ വ്യക്തിയുടെയും കടമയാണ്. അതു ചെയ്യാതെ സര്‍ക്കാറിനെയും നിയമങ്ങളെയും പഴി പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. നമുക്കു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുകഴിഞ്ഞതിനുശേഷം വിമര്‍ശിക്കുന്നതല്ലേ നല്ലത്? വൃത്തിയുള്ള ഒരു സംസ്ഥാനം എന്ന പേര് സമ്പൂര്‍ണ സാക്ഷരത അവകാശപ്പെടുന്ന നമുക്ക് സ്വന്തമാക്കിക്കൂടേ? ദൈവത്തിന്റെ സ്വന്തം നാടായില്ലെങ്കിലും മനുഷ്യന്റെ സ്വന്തം നാടെങ്കിലും ആക്കിക്കൂടേ?
വീണാരാജ് മഗ്ദുംഡെ. കമ്മീഷണര്‍ ആദായനികുതി വകുപ്പ്

ബൈക്കുകള്‍ കൂട്ടിയിടിച്ച് വീണ വിദ്യാര്‍ത്ഥി ടിപ്പര്‍ലോറി കയറി മരിച്ചു

on

chiththari : ചേറുകുï് സംസ്ഥാന പാതയിð ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ച് വീണ വിദ്യാര്‍ഥി ടിപ്പര്‍ലോറി കയറി മരിച്ചു. രïുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അജാനൂര്‍ കടപ്പുറത്തെ അബ്ദുðറഹ്മാന്റെ മകനും കാഞ്ഞങ്ങാട് കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയുമായ എ,റാഷിദ് (20) ആണ് മരിച്ചത്. പരിക്കേറ്റ ബേക്കð മുതിയക്കാലിലെ കൃഷ്ണരാജ്, സനിð എóിവരെ മംഗലാപുരം ആസ്പത്രിയിð പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുóരം അô് മണിയോടെയാണ് അപകടം. റാഷിദ് സôരിച്ചിരുó മോട്ടോര്‍സൈക്കിള്‍ എതിര്‍ദിശയിð നിó് വó മറ്റൊരു മോട്ടോര്‍സൈക്കിളുമായി കുട്ടിയിടിക്കുകയായിരുóു. തെറിച്ചുവീണ റാഷദിന്റെ മേð പിóിð നിóുവó ലോറി കയറി. അപകടസ്ഥലത്തുതó റാഷിദ് മരിച്ചു. സുബൈദയാണ് മാതാവ്. സഹോദരങ്ങള്‍ റാഷിദ, റംഷാദ്, റംഷീദ, ഖാദര്‍.

ടെലിവിഷനിലെ റംസാന്‍ രാവുകള്‍

on Sep 3, 2009

ടെലി വിഷനിലെ റംസാന്‍ രാവുകള്‍
--അമീന്‍ പുറത്തീല്‍
ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന പ്രത്യേക റംസാന്‍ പരിപാടികളിലധികവും റമസാന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണ്. ഖുര്‍ആന്‍ , ദിക്റ്, സ്വലാത്ത്, പ്രാര്‍ത്ഥന എന്നിവകൊണ്ട് റമസാന്‍ ദിനരാത്രങ്ങളെ ധന്യമാക്കിയിരുന്ന വീടുകളില്‍ റമസാന്‍ പ്രോഗ്രാമുകള്‍ വന്നതോടെ, റമസാന്‍റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന ആരാധനാകര്‍മ്മങ്ങള്‍ അപ്രത്യക്ഷമാവുകയാണ്. റംസാന്‍ രാവ്, റംസാന്‍ നിലാവ്, പെരുന്നാള്‍ ചന്ദ്രിക തുടങ്ങിയ ഇന്പമാര്‍ന്ന പേരുകളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നതെല്ലാം കേവലം വിനോദ പരിപാടികള്‍ മാത്രമാണ്. റമസാനല്ലാത്ത കാലങ്ങളിലെ ഫോണ്‍ ഇന്‍ പരിപാടിയുടെയും സോംഗ് ഓണ്‍ ഡിമാന്‍റിന്‍റെയും മറ്റു പതിപ്പുകളാണ് ഇവയെല്ലാം.
അല്ലാഹു, റസൂല്‍ , മക്ക, മദീന, ഫാത്തിമ, ഹാജറ, ബദ്റ്, ഉഹ്ദ്, തുടങ്ങിയ വിശുദ്ധ നാമങ്ങളെ സമന്വയിപ്പിച്ച് സംഗീത പിന്‍ബലത്തോടെ അവതരിപ്പിച്ചാല്‍ , അല്ലെങ്കില്‍ ആലപിച്ചാല്‍ ഭക്തിഗാനമായി എന്നാണ് ടെലിവിഷന്‍ പഠിപ്പിക്കുന്നത്. ഒരു മതങ്ങളിലും വിശ്വാസമില്ലാത്ത മതങ്ങളെ കുറിച്ചറിയാത്ത അവതാരകരുടെയും ഗായകരുടെയും പാട്ടുകള്‍ ഭക്തിഗാനമെന്ന് വിശേഷിപ്പിച്ചവതരിപ്പിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ പദങ്ങള്‍ ഉരുവിട്ടതുകൊണ്ട് മാത്രം പരിപാടികള്‍ ഭക്തിസാന്ദ്രമാകുന്നില്ല.
കഅബയുടെയും റൌളാ ശരീഫിന്‍റെയും പടത്തിനു നേരെ നിറുത്തി ഷൂട്ട് ചെയ്തുകൊണ്ടും ഷോ ബിസിനസുകാരായ യുവതികള്‍ക്ക് ഭക്തി അവതരിപ്പിക്കാനാവുകയില്ല. ഇക്കിളിപ്പെടുത്തുന്ന സല്ലാപങ്ങളാണ് അവരില്‍ നിന്നുണ്ടാകുന്നത്. റമളാനെ കുറിച്ചോ മതത്തെ കുറിച്ചോ വിജ്ഞാനപ്രദമായ മറ്റു കാര്യങ്ങളെ കുറിച്ചോ സംസാരിക്കാന്‍ അവര്‍ക്കാകില്ല. നോന്പുതുറ പലഹാരങ്ങളെ കുറിച്ചും നോന്പു തുറക്കാന്‍ വന്ന വിരുന്നുകാരെ കുറിച്ചും നോന്പു തുറക്കാന്‍ ചെന്ന വീടുകളെ കുറിച്ചുമൊക്കെയാണ് അവര്‍ വാചാലരാകുന്നത്. വിനോദ ചേതനകളെ പരിപോഷിപ്പിക്കുന്ന ഗോസിപ്പ് നിറഞ്ഞ സംസാരങ്ങളാണവയത്രയും.
അപ്രകാരം തന്നെയാണ് മത സംഘടനകളുടെ ബാനറില്‍ റിലീസ് ചെയ്യപ്പെടുന്ന പ്രോഗ്രാമുകളും ഖുര്‍ആന്‍ ഹദീസ് പാഠങ്ങളും ഉദ്ബോധനപരമായ മതപ്രസംഗങ്ങളും ഉള്‍പ്പെടുന്ന ഉപകാരപ്രദമായ പരിപാടികള്‍ക്കു പകരം വിനോദ പരിപാടികളാണ് അവരും താല്‍പര്യപ്പെടുന്നത്.. മതപ്രബോധനമോ ധാര്‍മ്മികമായ സന്ദേശമോ ഇസ്‍ലാമിനെ പരിചയപ്പെടുത്തലോ അല്ല, ധനാഗമന മാര്‍ഗമാണ് ഇത്തരം പ്രോഗ്രാമുകളുടെ മുഖ്യലക്ഷ്യം. അതുകൊണ്ടു തന്നെ ചെറുപ്പക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പരിപാടികള്‍ തയ്യാറാക്കുന്നു. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള ഇസ്‍ലാമിക ക്വിസ് പരിപാടികളും പലപ്പോഴും ഇസ്‍ലാമുമായി ബന്ധമില്ലാത്തവയാണ്. മാപ്പിളപ്പാട്ടിന്‍റെ രചയിതാവ്, ആല്‍ബത്തിന്‍റെ സംഗീത സംവിധായകന്‍ , ഗായിക തുടങ്ങിയ കാര്യങ്ങളാണ് ഇസ്‍ലാമിക ക്വിസ്.
വഴിവിളക്ക്, പ്രകാശരേഖ, ധര്‍മ്മവീഥി പോലുള്ള പേരുകളില്‍ അവതരിപ്പിക്കുന്ന പരിപാടികളും നാട്ടിലെ മങ്ങിയ തെരുവുവുളക്കിന്‍റെ പ്രയോജനം പോലുമില്ലാത്തവയാണ്. മാത്രമല്ല, നന്മയുടെ പേരിലുള്ള ചില പരിപാടികള്‍ നന്മയേക്കാള്‍ കൂടുതല്‍ തിന്മ പ്രദാനം ചെയ്യുന്നവയാണ്. സ്ക്രീനില്‍ പച്ചനിറത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും പ്രദര്‍ശിപ്പിച്ചതു കൊണ്ട് പരിപാടി ഇസ്‍ലാമികമാകില്ല. ലൈലത്തുല്‍ ഖദ്ര്‍ പോലുള്ള സംഗീത ആല്‍ബത്തിന് റമസാനിലെ ലൈലത്തുല്‍ ഖദ്റുമായി ഒരു ബന്ധവുമില്ലാത്തതു പോലെ.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു പ്രമുഖചാനല്‍ ഒരു മുസ്‍ലിം വിശേഷദിവസം സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത സാംസ്കാരിക സാമൂഹ്യ നായകരിലധികവും അഭിപ്രായപ്പെട്ടത് പര്‍ദ അസ്വാതന്ത്ര്യത്തിന്‍റെയും യഥാസ്ഥിതികതയുടെയും പ്രതീകമെന്നാണ്. പര്‍ദ വിരോധികളായ ഇസ്‍ലാമിക മതവിരോധികളായ നായകരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകള്‍ തന്നെ മുസ്‍ലിം സ്ത്രീ സമൂഹത്തില്‍ ഒരു നെഗറ്റീവ് മെസേജ് നല്‍കാന്‍ വേണ്ടിയാണ്. ആ പരിപാടിയില്‍ പര്‍ദയെ അനുകൂലിച്ചു സംസാരിക്കുന്നയാള്‍ക്ക് വളരെ കുറഞ്ഞ സമയം മാത്രമെ അനുവദിച്ചിരുന്നുള്ളൂ. ഇസ്‍ലാമിന്‍റെ തനതായ സംസ്കാരത്തെയും വിശുദ്ധിയെയും കളങ്കപ്പെടുത്തുകയും മതത്തെ വികലമായി ചിത്രീകരിക്കുക എന്ന ഹിഡന്‍ അജണ്ട ഇത്തരം ടി.വി. പരിപാടികള്‍ക്കു പിന്നിലുണ്ട്. ഇസ്‍ലാമിന്‍റെ പേരിലുള്ള ഒട്ടുമിക്ക പരിപാടികളും ദുരുദ്ദേശ്യപരവും തെറ്റായ സന്ദേശം നല്‍കുന്നവയുമാണ്.
ആദ്യകാലങ്ങളില്‍ മാപ്പിളപ്പാട്ടുകള്‍ ശബ്ദം മാത്രമായിരുന്നു. ഇന്നത് ഹോളിവുഡ് ഗാനങ്ങളെ വെല്ലുന്ന ആല്‍ബങ്ങളാണ്. ബെല്ലിഡാന്‍സുകളെ വെല്ലുന്ന നൃത്തങ്ങളാണ്. കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്തവ.
നോന്പുതുറ വിഭവങ്ങള്‍ സ്വാദിഷ്ടമായി ഉണ്ടാക്കാനുള്ള പഠന ക്ലാസുകളാണ് ടെലിവിഷന്‍ പ്രോഗ്രാമിലെ മറ്റൊരു ഇനം. കുത്തക മുതലാളിമാരുടെ ഭക്ഷണക്കന്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പരിപാടികള്‍ വീട്ടുകാരികളുടെ സമയം പാഴാക്കുകയാണ് ചെയ്യുന്നത്. വീട്ടുകാരികളെ മടിയത്തികളാക്കിയാലെ അവരുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ ചെലവാക്കുകയുള്ളൂ. ക്രമേണ കേരളത്തിലെ പത്തിരിക്കും കഞ്ഞിക്കും പകരം നൂഡില്‍സിലേക്കും സോഫ്ട് ഡ്രിങ്ക്സിലേക്കും നോന്പുതുറ വഴിമാറുന്നു. അല്ലെങ്കില്‍ വടയുണ്ടാക്കുന്നതും പഴംപൊരിക്കുന്നതും പഠിപ്പിക്കാനെന്തിരിക്കുന്നു?.
ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാനുള്ള വീട്ടുകാരികളുടെയും ചെറുപ്പക്കാരുടെയും ആഗ്രഹത്തെ ചൂഷണം ചെയ്ത് ടി.വി. ക്യാമറകള്‍ വീടിന്‍റെ അകത്തളത്തിലേക്കും നോന്പുതുറയിലേക്കും ചെന്നെത്താറുണ്ട്. തീന്‍മേശയിലെ തളികകളിലേക്കും വീട്ടുകാരിയുടെ മുഖസൌന്ദര്യത്തിലേക്കുമാണ് ക്യാമറക്കണ്ണുകളുടെ നോട്ടം. അതിനാല്‍ തന്നെ ഇവ ഭംഗിയായി പ്രദര്‍ശിപ്പിക്കാന്‍ വീട്ടുകാരികളും തയ്യാറാവുന്നു. പഴവര്‍ഗങ്ങള്‍ കൊണ്ടും പലഹാരങ്ങള്‍ കൊണ്ടും പഴച്ചാറുകള്‍ കൊണ്ടും തീന്‍മേശകള്‍ സമൃദ്ധമായി അലങ്കരിക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ തീന്‍മേശ അലങ്കരിക്കാനുപയോഗിച്ച ഈ ഭക്ഷണങ്ങളൊക്കെയും കാലിത്തൊഴുത്തിലേക്കോ കച്ചറത്തൊട്ടിയിലേക്കോ വലിച്ചെറിയപ്പെടുകയാണ്. നോന്പു നോറ്റും നോന്പു തുറപ്പിച്ചും പുണ്യം നേടുന്നതിന് പകരം നോന്പു തുറയും ഭക്ഷണവും പാഴാക്കി പാപം പെയ്യിക്കുകയാണ് ടി.വി.യുടെ ക്യാമറക്കണ്ണുകള്‍ ചെയ്യിക്കുന്നത്. കച്ചവട മനഃസ്ഥിതിക്കാര്‍ക്ക് അത്താഴമുണ്ണാത്തവരുടെയും നോന്പുതുറക്കാത്തവരുടെയും ദുരന്തങ്ങള്‍ കാണാനാവില്ലല്ലോ. ഭക്ഷണങ്ങള്‍ അലങ്കാരത്തിനല്ലെന്ന സത്യം ഇവിടെ വിസ്മരിക്കപ്പെടുന്നു.
ഒരുമയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ സമൂഹനോന്പുതുറയും പ്രദര്‍ശനപരതയാല്‍ ദുര്‍വ്യയത്തിന്‍റെയും ആര്‍ഭാടത്തിന്‍റെയും സദസ്സുകളായി മാറുകയാണ്. അത്തരം സദസ്സുകള്‍ നന്മയുടെ മാലാഖകള്‍ക്ക് പകരം തിന്മയുടെ പിശാചുകള്‍ കയ്യടക്കുന്നു. അനുഷ്ഠിച്ച വ്രതങ്ങള്‍ നിഷ്ഫലമാക്കുന്ന പ്രത്തികളാണിതൊക്കെയും. ഗള്‍ഫിലുള്ളവര്‍ക്ക് നാട്ടിലുള്ളവരെയും നാട്ടിലുള്ളവര്‍ക്ക് ഗള്‍ഫിലുള്ളവരെയും കാണാം എന്ന പ്രലോഭനത്തിന് വശംവദരായി ഇരുകൂട്ടരും ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാന്‍ വെന്പല്‍ കൊള്ളുന്പോള്‍ റമസാനിലെ പരിശുദ്ധമായ ദിനരാത്രങ്ങളാണ് പാഴാകുന്നതെന്ന വസ്തുത മറക്കപ്പെടുന്നു. ഗള്‍ഫിലുള്ളവരെ കാണാന്‍ ഒരുപക്ഷെ രാത്രികാലങ്ങളിലെ നിസ്കാരങ്ങള്‍ പോലും മുഴുമിക്കാതെ ടെലിവിഷന് മുന്പിലേക്ക് ഓടേണ്ടി വരുന്നു. ശംസാന്‍ മാസത്തില്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്ന ടെലിവിഷന്‍ വീണ്ടും ഓണ്‍ ചെയ്യാന്‍ ഇത്തരം പ്രോഗ്രാമുകള്‍ പ്രേരിപ്പിക്കുന്നു. ഖുര്‍ആനിലും ആരാധനയിലും ഏര്‍പ്പെടുന്ന കുടുംബിനികള്‍ ടി.വിയിലേക്ക് വീണ്ടും തിരിയുന്നു. എന്നാല്‍ പരിപാടികളാവട്ടെ ഗുണകരമല്ലാത്തതും. മാത്രമല്ല, പരിപാടി വിരസമാകുന്പോള്‍ റിമോട്ടിന്‍റെ ബട്ടണുകള്‍ അടുത്ത ചാനലുകളിലെ നയന മനോഹര ദൃശ്യങ്ങളിലേക്ക് തന്നെ തിരിയുകയാണ്.
സംഘര്‍ഷഭരിതമായ മനസ്സുകള്‍ക്ക് ശാന്തി നല്‍കുന്ന ഖുര്‍ആന്‍ പാരായണം, ദിക്റ്, സ്വലാത്ത്, മറ്റു പ്രാര്‍ത്ഥനകള്‍ എന്നിവയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചും മുഴുകിയും റമളാന്‍റെ പുണ്യം കൈവരിക്കാന്‍ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. ഒരു സാമൂഹ്യനന്മയായി കണക്കിലെടുത്ത് ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കാണുന്നത് തടയുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടതാണ്.--അമീന്‍ പുറത്തീല്‍

ചിത്താരി മുഹമ്മദ്‌ ഹാജി

on


ചിത്താരിയില്‍ ഓണാഘോഷം സമാപിച്ചു

on Sep 2, 2009


ചിത്താരിയില്‍ ഓണാഘോഷം വിത പരിപാടികളോടെ സമാപിച്ചു


മലയാളികല്‍ മലയാളി സമൂഹം ഓണാഘോഷം നടത്തി. വിവിത ക്ലബ്ബ് കളുടെ നേത്രത്തില്‍ നടന്ന . കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ക്കൊപ്പം വടംവലി മത്സരം, കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ്, പെയിന്റിംഗ് മത്സരങ്ങള്‍ എന്നിവയും നടന്നു. ബിജോയി പുല്ലുകാലായുടെ മാവേലി ചമയം, പുലികളി എന്നിവ ഏറെ ആകര്‍ഷിച്ചു. 24 കൂട്ടം കേരളീയ വിഭവങ്ങളുമായി ഓണസദ്യയും ഗാനമേളയും നടന്നു. പരിപാടികളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.


Onam is the national festival of the ‘Gods Own Country’ celebrated during the Malayalam month of ‘Chingam’, which falls in the period of August - September. Legend has it that the mythological King Mahabali – a great ruler, whose reign witnessed the golden era of Kerala, visits his subjects from the nether world on the day of Onam. Onam is celebrated with much pomp and gaiety with colorful floral carpets (pookkalam) and the traditional ‘sadya’ – a Lucullan vegetarian banquet served on banana leaf. Onam is also a celebration that reaches across the boundaries of religion – celebrated by Hindus, Moslems, Christians and minority communities in the state with equal vigor.The state of Kerala is transformed into a bee-hive of celebration and frolic with the onset of ‘Atham day’ which heralds the beginning of the ten day long Onam celebration. Its impeccable timing which coincides with the period of harvest season in the state adds further color and gaiety to the celebrations. There are a variety of celebrations held during this period all over the state. Athachamayam, a colorful carnival, held in Thrippunithura - the erstwhile capital of the Cochin royal family on the day of Atham is worth special mention. Kerala’s famous Snake boat races are held during the season of Onam. Colorful dance performances like Thiruvathira, Thumbi Thullal, Pulikali (Tiger Dance), Kummatti Kali et cetera are a specialty of the season.

ചിത്താരിയില്‍ പെട്രൊള്‍ പമ്പ് ഉദ്ഘാടനം ചെയ്തു

on


ചിത്താരിയില്‍ പെട്രൊള്‍ പമ്പ് ഉദ്ഘാടനം ചെയ്തു

ഹരിത ഭംഗിയുടെ ചിത്താരി

on Sep 1, 2009

കാസര്‍ഗോഡും ടൂറിസവും എന്ന കേട്ടാല്‍ ഏതൊരു സഞ്ചാരിയുടെയും മനസില്‍ ആദ്യം ഓടിയെത്തുക ബേക്കല്‍കോട്ടയും കടപ്പുറവുമാകും. എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏറെയൊന്നും അറിയപ്പെടാത്ത നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ് ബേക്കലിന് പുറമേ ഉളത്. ഇത്തരമൊരു കേന്ദ്രമാണ് കാഞ്ഞങ്ങാടിന് സമീപമുള്ള ചിത്താരി എന്ന ചെറുദ്വീപ്കായലും കടലും ഒകെ ചേരുന്ന മഹോരമായ ഒരു ചെറുഗ്രാമത്തിന്‍റെ ഭാഗമാണ് ചിത്താരി ദ്വീപ്. തെങ്ങും തോപ്പുകള്‍ നിറഞ്ഞ ഈ ദ്വീപ് ഏതൊരു സഞ്ചാരിക്കും അപൂര്‍വ്വ സുന്ദരമായ അനുഭൂതി സമ്മാനിക്കും. കായലിന്‍റെ ഒത്ത നടുക്കുള്ള ചിത്താരി ദ്വീപിനെ ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്. കരയില്‍ നിന്ന് ബോട്ട് മാര്‍ഗം മാത്രമെ ഈ ദ്വീപില്‍ എത്തിച്ചേരാനാകു.ഹരിതാഭമായ കായല്‍ പരപ്പും തീരത്തെ പഞ്ചാരമണലുമെല്ലാം ചിത്താരിയുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.കാഞ്ഞങ്ങാട് നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചിത്താരി. കാഞ്ഞങ്ങാട് തന്നെയാണ് ചിത്താരിക്ക് ഏറ്റവും സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. മംഗലാപുരമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബേക്കല്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ ചിത്താരിയിലേക്ക് കൂടി തങ്ങളുടെ യാത്ര നീട്ടുകയാണെങ്കില്‍ അത് അവര്‍ക്ക് ഒരിക്കലും മറക്കാന്‍ ആകാത്ത അനുഭമായിരിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്
ഹരിത ഭംഗിയുടെ ചിത്താരി

ചിത്താരി പൂച്ചക്കാട്ടെ അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി

on

പൂച്ചക്കാട്ടെ അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി
ചിത്താരി : പൂച്ചക്കാട്ടെ ആദ്യത്തെ സിങ്കപ്പൂര്‍ വ്യാപാരിയും മംഗലാപുരത്തടുക്കം വ്യാപാര സ്ഥാപനങ്ങളുള്ള അബ്ദുല്‍ റഹ്മാന്‍ ഹാജി(80) നിര്യാതനായി. ചൊവ്വാഴ്‌ച്ച രാവിലെ 11.15 ന്‌ മനസൂര്‍ ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. ഫാത്തിമയാണ്‌ ഭാര്യ. മക്കള്‍: കുഞ്ഞാഹമ്മദ്‌(ബിസിനസ്‌), സൂപ്പര്‍ കുഞ്ഞബ്ദുല്ല(സൗദി), ആമിന, ദൈനബി, ഖദീജ, ആസ്യ, മറിയ, സെഫിയ. മരുമക്കള്‍: തായല്‍ അബ്ദുല്‍ റഹ്മാന്‍, ഷാഫി മുക്കൂട്‌, ഷുക്കൂര്‍ പാലക്കി, പരേതരായ അമ്മാനത്ത്‌ കൊളവയല്‍, പി.എ.അബ്ദുല്‍ റഹ്മാന്‍ ഹാജി, മുബാറക്ക്‌ അബ്ദുല്ല. ഖബറടക്കം ചൊവ്വാഴച്ച വൈകിട്ട്‌ 5 മണിക്ക്‌ സൗത്ത്‌ ചിത്താരി ഹൈദ്രോസ്‌ ജുമാ മസ്‌ജിദ്‌ അങ്കണത്തില്‍ നടക്കും.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com