ഇസ്ലാമിക ചാനലിന് കേന്ദ്രത്തിന്റെ വിലക്ക്

on Sep 29, 2009


ഇസ്ലാമിക ചാനലിന് കേന്ദ്രത്തിന്റെ വിലക്ക്


തിരുവനന്തപുരം: ഇസ്ലാമിനെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന രാജ്യത്തെ ഏക ഇസ്ലാമിക ടി.വി ചാനലിന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിരോധനം. പ്രശസ്ത ഇസ്ലാമിക ചിന്തകനും പ്രഭാഷകനുമായ ഡോ. സാകിര്‍ നായിക് നേതൃത്വം നല്‍കുന്ന പീസ് ടി.വി ചാനലിനെയാണ് കേന്ദ്രം വിലക്കിയിരിക്കുന്നത്. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്േടഷന്‍ ട്രസ്റ് നിയന്ത്രിക്കുന്ന ചാനല്‍ ഒരു മാസത്തിലധികമായി ലഭിക്കാതായതോടെ നടന്ന അന്വേഷണമാണ് കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്നത്. ഏഷ്യാനെറ്റ് കേബിള്‍ വിഷനായിരുന്നു കേരളത്തിലെ പീസ് ടി.വി പരിപാടികള്‍ പ്രേക്ഷകരില്‍ എത്തിച്ചിരുന്നത്. ഏഷ്യാനെറ്റ് കേബിള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ചാനല്‍ പ്രക്ഷേപണം ചെയ്യാത്തതിന്റെ കാരണം അതീവ രഹസ്യമാണെന്നും ഇതിനെക്കുറിച്ചു പറയാന്‍ സാധിക്കില്ലെന്നുമുള്ള പ്രതികരണമായിരുന്നു ആദ്യം ലഭിച്ചത്. പിന്നീട് അവര്‍ നല്‍കിയ മറുപടിയിലാണ് പീസ് ടി.വിയെ പ്രക്ഷേപണം ചെയ്യുന്ന ചാനലുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി വ്യക്തമായത്. വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനെ വധിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച യു.എസ് ഇവാഞ്ചലിസ്റ് പാറ്റ് റോബര്‍ട്ട്സണിന്റെ തീവ്ര ക്രിസ്ത്യന്‍ വലതുപക്ഷ ചാനല്‍ പോലും കേരളത്തില്‍ 24 മണിക്കൂറും പ്രക്ഷേപണം ചെയ്യുമ്പോഴാണ് ഇസ്ലാമിക വിഷയത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകളും വൈജ്ഞാനിക പരിപാടികളും പ്രക്ഷേപണം ചെയ്യുന്ന പീസ് ടി.വിക്ക് നിരോധനം ഏര്‍പ്പെടുത്തിരിയിരിക്കുന്നത്. മലയാളത്തിലെ അഞ്ചു ചാനലടക്കം ഇവാഞ്ചലിസ്റുകളുടെ 18ഓളം ചാനലുകള്‍ നിര്‍ബാധം പ്രക്ഷേപണം ചെയ്യുന്നുണ്ട്. ക്രിസ്ത്യന്‍ മതപണ്ഡിതന്മാരുമായും ജീവനകലയുടെ ആചാര്യനായ രവിശങ്കറുമായും സംവാദത്തിനു തയ്യാറാവുകയും ഇതിലെല്ലാം തന്റെ വാദമുഖങ്ങള്‍ അവതരിപ്പിച്ച് വിജയിക്കുകയും ചെയ്ത സലഫി വീക്ഷണഗതിക്കാരനായ പണ്ഡിതനാണ് ഡോ. സാകിര്‍ നായിക്. പൊതുവില്‍ ക്ഷമാപണസ്വരത്തിലുള്ളതാണ് പീസ് ടി.വി സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍. ചാനലിനെതിരേയുള്ള അകാരണമായ നിരോധനം നീക്കാന്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഇടപെടണമെന്നാണ് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com