ചിത്താരിക്കാരുടെ 'ഉന്നക്കായി' അപ്പം

on Oct 1, 2009

ഏതെങ്കിലും മരത്തിന്റെ കായയാണെന്ന് പേരുകേട്ടാല്‍ തോന്നുമെങ്കിലും നേന്ത്രപ്പഴവും കോഴിമുട്ടയും അണ്ടിപ്പരിപ്പും ഒക്കെ നിറച്ച് നന്നായി മൊരിഞ്ഞ ഉഗ്രന്‍ പലഹാരമാണ് ഉന്നക്കായി. കാഴ്ചയില്‍ ഉന്നത്തിന്റെ കായകളെപ്പോലെ ഇരിക്കുമെന്നു മാത്രം.

കുണ്ടുങ്ങല്‍ മാളിയേക്കല്‍ റോഡില്‍ മമ്മി ഹൗസില്‍ ഹസീനയും ഫാറൂഖ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ജസ്സി ഫാത്തിമയും ചേര്‍ന്ന് ചിത്താരിക്കാരുടെ എഷ്ട അപ്പം അല്‍പം വൈവിദ്യതയും ചേര്‍ത്ത്‌ അവതരിപ്പിക്കുന്നത്‌. നറുമണമുള്ള കൊതിയൂറുന്ന ഉന്നക്കായകളാണ് കോഴിക്കോട്കാരുടെ നോമ്പുതുറ സ്‌പെഷല്‍. ഞമ്മക്ക്‌ ബിര്‌ന്ന് സ്പെഷല്‌.

നേന്ത്രപ്പഴവും കോഴിമുട്ടയും ഉണ്ടെങ്കില്‍ ഉന്നക്കായയ്ക്ക്‌വേണ്ട പ്രധാന ചേരുവയായി. പിന്നെ അല്പം അണ്ടിപ്പരിപ്പും

മുന്തിരിയും ഏലക്കായയും ആവശ്യത്തിന് പഞ്ചസാരയും. അര മണിക്കൂറുകൊണ്ട് ഉന്നക്കായ റെഡിയാക്കാം.
വേണ്ട സാധനങ്ങള്‍

1.
നേന്ത്രപ്പഴം-1 കിലോഗ്രാം, 2. കോഴിമുട്ട-5 എണ്ണം, 3. അണ്ടിപ്പരിപ്പ്-50 ഗ്രാം, 4. മുന്തിരി-50 ഗ്രാം, 5. പഞ്ചസാര- 200 ഗ്രാം, 6. ഏലക്കായ-5 എണ്ണം.

തയ്യാറാക്കുന്ന വിധം
പഴംപുഴുങ്ങി മിക്‌സിയിലോ അമ്മിയിലോ അരച്ചെടുക്കുക. കോഴിമുട്ട കലക്കിയെടുത്തതില്‍ ഏലക്കായ പൊടിച്ചതും അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ചെറുതീയില്‍ ഉലത്തുക. കുറുകിവരുന്ന മുട്ട ഉലത്തിയതില്‍ പഴം അരച്ചത് ചേര്‍ത്ത് ഉന്നക്കായയുടെ ആകൃതിയില്‍ കുഴച്ചെടുക്കാം. മൊരിഞ്ഞ നിറമാകുന്നതുവരെ എണ്ണയില്‍ പൊരിക്കുക.

Google Ref.: Unnakkayi appam, Unnakkaya, Malabar chithari cookery

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com