ഗഫൂറ്‍ മാസ്റ്ററുടെ 'ചാന്ദ്രയാത്ര' 500 തികയുന്നു

on Oct 5, 2009

മലപ്പുറം: മനുഷ്യന്‍ ചന്ദ്രനില്‍ പാദമൂന്നിയിട്ട്‌ ഇന്നേക്കു 40 വര്‍ഷം തികയുന്നു. ആകെ ചന്ദ്രനിലിറങ്ങി നടന്നവര്‍ 12 പേര്‍. ഇതിലാരും ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ചന്ദ്രനിലിറങ്ങിയിട്ടില്ല. എന്നാല്‍, പാണക്കാട്‌ എം.യു.എ.യു.പി സ്കൂള്‍ അധ്യാപകനായ അബ്ദുല്‍ ഗഫൂറിണ്റ്റെ 'ചാന്ദ്രയാത്ര'യ്ക്ക്‌ ഇന്ന്‌ 500 തികയുന്നു. വീഡിയോയും ഫോട്ടോകളും ഉപയോഗിച്ചുള്ള ഗഫൂറിണ്റ്റെ പ്രസിദ്ധമായ 'ചന്ദ്രനിലേക്കൊരു യാത്ര' എന്ന ക്ളാസ്‌ ഇന്ന്‌ 500 വേദികള്‍ പിന്നിടുന്നു. ചാന്ദ്രയാത്രയുടെ നാല്‍പതാം വാര്‍ഷികമായ ഇന്നു പാണക്കാട്‌ എം.യു.എ.യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ്‌ ഈ സുവര്‍ണാവസരവും കൈവന്നിരിക്കുന്നത്‌. സ്കൂള്‍, കോളജ്‌, ടി.ടി.ഐകള്‍, ബി.എഡ്‌ സെണ്റ്റര്‍, പ്രഫഷനല്‍ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, ക്ളബ്ബുകള്‍, സംഘടനകള്‍, പഠനവേദികള്‍ എന്നിവ കേന്ദ്രീകരിച്ചാണ്‌ ഗഫൂറിണ്റ്റെ ക്ളാസുകള്‍ മുഴുവനും. നാലുവര്‍ഷം കൊണ്ടാണ്‌ ചന്ദ്രനിലേക്കൊരു യാത്ര 500 വേദികള്‍ പിന്നിട്ടിരിക്കുന്നത്‌. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയുടെ മീഡിയാ റിസോഴ്സ്‌ സെണ്റ്റര്‍ അംഗമാണ്‌ ഇദ്ദേഹം. മനുഷ്യണ്റ്റെ ചാന്ദ്രയാത്രയുടെ 362 മണിക്കൂറ്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ്‌ ഇദ്ദേഹത്തിണ്റ്റെ ശേഖരത്തിലെ ഏറ്റവും ആകര്‍ഷകം. കൂടാതെ, ചാന്ദ്രയാത്രികര്‍ ചന്ദ്രനില്‍ നിന്നെടുത്ത 12,830 ഫോട്ടോകള്‍, നീല്‍ ആംസ്്ട്രോങ്ങ്‌, കല്‍പ്പന ചൌള, സുനിതാ വില്യംസ്‌ ഉള്‍പ്പെടെ 128 ബഹിരാകാശ യാത്രികര്‍ നേരിട്ടയച്ചുകൊടുത്ത കൈയൊപ്പുകള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു സീല്‍ ചെയ്തു ഭൂമിയിലേക്കു സ്പേസ്ഷട്ടില്‍ കൊളംബിയ തിരിച്ചുകൊണ്ടുവന്ന മൂന്ന്‌ പോസ്റ്റ്കാര്‍ഡുകള്‍, ഇന്ത്യയുടെ ചന്ദ്രയാന്‍ പ്രൊജക്റ്റ്‌ ഡയറക്ടര്‍ ഡോ. അണ്ണാദുരൈയുടെ കൈയൊപ്പ്‌, ഇതുവരെ ബഹിരാകാശയാത്ര നടത്തിയ മുഴുവന്‍ പേരുടെയും ഫോട്ടോകള്‍, ശൂന്യാകാശത്ത്‌ നിന്നെടുത്ത മലപ്പുറം ജില്ലയുടെ ഉപഗ്രഹ ചിത്രം ഇങ്ങനെ പോവുന്നു ഒരു വീടു നിറയുന്ന വിസ്മയം. മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശിയായ ഗഫൂറിനു ശേഖരത്തില്‍ ഏറ്റവും പ്രിയപ്പെട്ടതേതെന്നു ചോദിച്ചാല്‍ ഉത്തരം വളരെ പെട്ടെന്നായിരിക്കും. ചന്ദ്രനില്‍ 22 മണിക്കൂറ്‍ ഇറങ്ങിനടന്ന ആറു പ്രാവശ്യം ബഹിരാകാശയാത്ര നടത്തിയ കൊളംബിയ സ്പേസ്‌ ഷട്ടിലിനെ ആദ്യമായി ശൂന്യാകാശത്തെത്തിച്ച ജോണ്‍ യങ്ങിണ്റ്റെ കൈയൊപ്പ്‌ എന്ന്‌. രണ്ടാംസ്ഥാനം കൊളംബിയ ഷട്ടിലിനൊപ്പം ഒരോര്‍മയായി മാറിയ കല്‍പ്പനാ ചൌളയുടെ കൈയൊപ്പ്‌. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷമായ 2009൯ല്‍ പൊതു വിദ്യാഭ്യാസവകുപ്പും എസ്‌.എസ്‌.എയും ചേര്‍ന്നു നടപ്പാക്കുന്ന 'ഗലീലിയോ ലിറ്റില്‍ സയണ്റ്റിസ്റ്റ്‌' പദ്ധതിയുടെ കുട്ടികള്‍ക്കുള്ള ജ്യോതിശാസ്ത്ര കൈപ്പുസ്തകനിര്‍മാണത്തിലും അധ്യാപകര്‍ക്കുള്ള ഹാണ്റ്റ്ബുക്‌ നിര്‍മാണത്തിലും സജീവ പങ്കാളിയാണ്‌ ഗഫൂറ്‍. മലപ്പുറം അമേച്വര്‍ അസ്ട്രോണമേഴ്സ്‌ സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്‌ ഗഫൂറ്‍. ഒരു ഇന്ത്യക്കാരന്‍ ചന്ദ്രനിലിറങ്ങുന്നത്‌ കാണുക എന്നതാണ്‌ ഗഫൂറിണ്റ്റെ വലിയ ആഗ്രഹം. thejasnews

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com