ലൌ ജിഹാദ്‌ കെട്ടുകഥയെന്ന്‌ കര്‍ണാടക പോലിസും

on Oct 25, 2009

20091021police8.jpg (550×319)
മംഗലാപുരം: ഇരുപതോളം സ്ത്രീകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ മോഹന്‍കുമാര്‍ ആനന്ദ്‌ എന്ന ബണ്ട്വാള്‍ കന്യാനയിലെ സ്കൂള്‍ അധ്യാപകനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ ലൌ ജിഹാദ്‌ എന്നത്‌ ഹിന്ദുത്വ സംഘടനകളുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണെന്ന നിഗമനത്തിലേക്കു കര്‍ണാടക പോലിസും. ബണ്ട്വാള്‍ താലൂക്കിലെ ബാരിമാരു ഗ്രാമത്തിലെ അനിത എന്ന 22കാരിയെ കാണാതായതിനു പിന്നില്‍ 'ജിഹാദി കാമുകന്‍'മാരാണെന്നു സംഘപരിവാരം വ്യാപക പ്രചാരണം നടത്തിയിരുന്നു. പാകിസ്താന്‍ പിന്തുണയുള്ള ലൌ ജിഹാദികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ മതംമാറ്റിയെന്നായിരുന്നു ആരോപണം. ഒക്ടോബര്‍ ൪ന്‌ ഗുരുപുര മഠാധിപതി രാജശേഖരേന്ദ്രയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ അനിത ഭീകരന്‍മാരുടെ കൈകളിലെത്തിപ്പെട്ടതായി ആരോപിച്ചിരുന്നു. ഇതോടെ, സംഭവം കടുത്ത വര്‍ഗീയസംഘര്‍ഷത്തിലേക്കു നയിക്കുമെന്നു ഭയന്ന പോലിസ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം തന്നെ പോലിസ്‌ കേസ്‌ തെളിയിച്ചു. മറ്റു നിരവധി യുവതികളോടൊപ്പം മോഹന്‍കുമാര്‍ അനിതയെയും വശീകരിച്ച്‌ വിഷംകൊടുത്ത്‌ കൊല്ലുകയായിരുന്നുവെന്നാണു പോലിസ്‌ കണെ്ടത്തിയത്‌. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലിസ്‌ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്‌. ലൌ ജിഹാദിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെടുന്നതിന്‌ ഒരുമണിക്കൂറ്‍ മുമ്പായിരുന്നു പോലിസിണ്റ്റെ ഈ വെളിപ്പെടുത്തല്‍. അനിതയുടെ കേസ്‌ തെളിഞ്ഞതോടെ ലൌ ജിഹാദ്‌ എന്ന പ്രചാരണം എന്നെന്നേക്കുമായി മണ്ണിട്ടു മൂടാനാണു കര്‍ണാടക പോലിസ്‌ ആഗ്രഹിക്കുന്നതെന്ന്‌ ഉന്നത പോലിസ്‌ വൃത്തങ്ങള്‍ ഹിന്ദു പത്രത്തോട്‌ വെളിപ്പെടുത്തി. വ്യത്യസ്ത മതക്കാരായ ദമ്പതികള്‍ക്കെതിരേ ചില മതമൌലികവാദി വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ആക്രമണം നടത്തിവരുന്നുണെ്ടന്നും ലൌ ജിഹാദ്‌ എന്ന പുതിയ പ്രചാരണം അതിനെ ന്യായീകരിക്കാനായി ഉപയോഗപ്പെടുത്തുകയാണെന്നും പോലിസ്‌ പറഞ്ഞു. ഒരുവര്‍ഷം മുമ്പ്‌ 'ലൌ ജിഹാദ്‌' ആരംഭിച്ചശേഷം ദക്ഷിണ കന്നഡയില്‍ നിന്ന്‌ 3000 ഹിന്ദു പെണ്‍കുട്ടികളെയും സംസ്ഥാനത്തിണ്റ്റെ മറ്റു ഭാഗങ്ങളില്‍ നിന്ന്‌ 30,000 പെണ്‍കുട്ടികളെയും കാണാതായതായി ഒക്ടോബര്‍ 15ന്‌ ഹിന്ദുജനജാഗ്രതി സമിതി, ഡപ്യൂട്ടി കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ നടത്തിയ പ്രക്ഷോഭത്തില്‍ ആരോപിച്ചിരുന്നു. സമിതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കണക്ക്‌ മറ്റ്‌ ഹിന്ദുത്വ സംഘടനകളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍, സപ്തംബര്‍ 30 വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം മൂന്നുവര്‍ഷം കൊണ്ട്‌ 404 സ്ത്രീകളെയാണ്‌ ദക്ഷിണ കന്നഡ ജില്ലയില്‍ കാണാതായത്‌. ഇതില്‍ 332 പേരെ കണെ്ടത്തിയിട്ടുണ്ട്‌. കാണാതായ 57 സ്ത്രീകളെക്കുറിച്ചു മാത്രമാണ്‌ ഇനി വിവരം ലഭിക്കാനുള്ളതെന്ന്‌ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലിസ്‌ പറഞ്ഞിരുന്നു. ഈ 57ല്‍ പലരും ആത്മഹത്യചെയ്തതായോ അല്ലെങ്കില്‍ കാമുകരോടൊപ്പം ഒളിച്ചോടിയതായോ ആണു സംശയിക്കുന്നതെന്ന്‌ പോലിസ്‌ സൂപ്രണ്ട്‌ എ എസ്‌ റാവു പറഞ്ഞു. ഒളിച്ചോടിയവരില്‍ പലരും ഹിന്ദുക്കളല്ല. ഹിന്ദു സ്ത്രീകള്‍ ഹിന്ദു പുരുഷന്‍മാരോടൊത്ത്‌ ഒളിച്ചോടിയ കേസുകളും കൂട്ടത്തിലുണെ്ടന്നു റാവു വ്യക്തമാക്കി. പടിഞ്ഞാറന്‍ മേഖലയിലുള്ള നാലു ജില്ലകളിലും ഇപ്പോള്‍ പ്രചരിപ്പിക്കുന്നതുപോലെ ഏതെങ്കിലും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ഒരു സംഘടനയും പോലിസിണ്റ്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്ന്‌ ഐ.ജി ഗോപാല്‍ ബി ഹുസൂറ്‍ പറഞ്ഞു. ഹൈക്കോടതിയുടെ നിര്‍ദേശം അതിണ്റ്റേതായ ഗൌരവത്തിലെടുക്കുമെന്നും ഈ വിഷയത്തിന്‌ എന്നെന്നേക്കുമായി അന്ത്യംകാണാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
Thejas Dialy tody's news

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com