ദര്‍ശന ടി.വി മാര്‍ച്ചില്‍ സംപ്രേക്ഷണം തുടങ്ങും

on Oct 27, 2009

കോഴിക്കോട്‌: മത ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ ഉന്നത പ്രാധാന്യം നല്‍കുന്ന പരിപാടികളുമായി ദര്‍ശന ടെലിവിഷന്‍ ചാനല്‍ അടുത്ത മാര്‍ച്ചില്‍ സംപ്രേക്ഷണം ആരംഭിക്കും. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കാത്ത വിനോദപരിപാടികള്‍ മാത്രമായിരിക്കും സംപ്രേക്ഷണം ചെയ്യുക. സിനിമാ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിണ്റ്റെ പ്രശ്നങ്ങള്‍ക്ക്‌ ദര്‍ശന മുന്‍ഗണന നല്‍കും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള മലയാളത്തിലെ പ്രഥമ ലോ ബജറ്റ്‌ ചാനല്‍ കൂടിയായിരിക്കും ഇതെന്നും സത്യധാര കമ്മ്യൂണിക്കേഷന്‍സ്‌ ചെയര്‍മാന്‍ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂലധനം ൨൫ കോടി രൂപയായിരിക്കും. പ്രവാസികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഷെയര്‍ സമാഹരിച്ചായിരിക്കും മൂലധനം കണെ്ടത്തുക. വിനോദ ചാനല്‍ എന്ന നിലയിലാണ്‌ ദര്‍ശനയ്ക്ക്‌ ലൈസന്‍സ്‌ ലഭിക്കുന്നത്‌. നിലവിലുള്ള വിനോദ കാഴ്ചപ്പാടുകളില്‍ കാതലായ മാറ്റം വരുത്തുന്നതായിരിക്കും ദര്‍ശനയിലെ പരിപാടികള്‍. ലീഗുമായോ എസ്‌.കെ.എസ്‌.എസ്‌.എഫുമായോ ചാനലിന്‌ ഔദ്യോഗിക ബന്ധമുണ്ടായിരിക്കില്ല. ഡോ. എം കെ മുനീറുമായി ചാനലിണ്റ്റെ കാര്യങ്ങളില്‍ ഇതുവരെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. തീര്‍ത്തും സ്വതന്ത്ര സ്വഭാവത്തിലായിരിക്കും ചാനലിണ്റ്റെ പ്രവര്‍ത്തനങ്ങള്‍. സാദിഖലി തങ്ങള്‍ പറഞ്ഞു. മാനേജിങ്ങ്‌ ഡയറക്ടറും മസ്കത്തിലെ വ്യവസായ പ്രമുഖനുമായ മാന്നാര്‍ ഇസ്മായില്‍ കുഞ്ഞുഹാജി, ചീഫ്‌ ഓപറേറ്റിങ്ങ്‌ ഓഫിസര്‍ സിദ്ദിഖ്‌ ഫൈസി വാളക്കുളം പങ്കെടുത്തു

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com