യുഎഇ നാഷനല്‍ ബോണ്ട് കാസര്‍കോട് സ്വദേശി കോടിപതിയായി

on Oct 5, 2009

യുഎഇ ദേശീയ സമ്പാദ്യ പദ്ധതിയിലൂടെ കാസര്‍കോട് സ്വദേശി കോടിപതിയായി
ദുബൈ: ദുബൈയില്‍ വ്യാപാരിയായ കാസര്‍കോട്‌ തളങ്കര കുന്നില്‍ നുസ്രത്ത്‌ റോഡിലെ ഹമീദിന്റെ മകന്‍ മുഹമ്മദ്‌ റഹ്‌ഫത്ത്‌(21) യുഎഇ ദേശീയ സമ്പാദ്യ പദ്ധതിയായ നാഷനല്‍ ബോണ്ട്‌സിലൂടെ കോടിപതിയായി. ശരീഅത്ത്‌ അനുസൃതമായി യുഎഇ ഗവണ്‍മെന്റിന്റെ കീഴില്‍ നടത്തുന്ന നാഷനല്‍ ബോണ്ട്‌സിന്റെ സെപ്‌തംബറിലെ നറുക്കെടുപ്പിലാണ്‌ റഹ്‌ഫത്തിനെ 10 ലക്ഷം ദിര്‍ഹം(ഒന്നേക്കാല്‍ കോടി രൂപ)സമ്മാനം തേടിയെത്തിയത്‌.
വര്‍ഷങ്ങളായി സഹോദരന്മാരോടൊപ്പം ഫില്ലി കഫെ എന്ന പേരില്‍ ബര്‍ദുബൈയിലും നായിഫിലും ഫാസ്റ്റ് ഫുഡ് കടകള്‍ നടത്തുന്ന റഹ്ഫത്ത് രണ്ട് മാസം മുമ്പ് 10,000 ദിര്‍ഹം നിക്ഷേപിച്ചാണ് നാഷനല്‍ ബോണ്ട്സില്‍ അംഗമായത്. ഞായറാഴ്ച ഉച്ചക്ക് ബന്ധപ്പെട്ടവര്‍ ടെലിഫോണിലൂടെ സമ്മാനം നേടിയ വിവരം അറിയിക്കുകയായിരുന്നു. സമ്മാനം സ്വന്തമാക്കുക എന്നതിലുപരി മത വിരുദ്ധമല്ലാത്ത, ഗവണ്‍മെന്റ് പദ്ധതിയില്‍ നിക്ഷേപം നടത്തുക എന്നതായിരുന്നു തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്ന് അവിവാഹിതനായ റഹ്ഫത്ത് പറഞ്ഞു. സമ്മാനം ലഭിച്ച പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് റഹ്ഫത്തിന്റെ സഹോദരന്‍ റാഫി പറഞ്ഞു.
ബീഫാത്തിമായാണ് മാതാവ്. സഹോദരന്‍ റമീസും ദുബൈയിലുണ്ട്. യുഎഇയിലെ സ്വദേശികളിലും വിദേശികളിലും ആരോഗ്യകരമായ നിക്ഷേപ സ്വഭാവം വളര്‍ത്തുന്നതിനാണ് ഗവണ്‍മെന്റ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. എല്ലാ മാസവും നറുക്കെടുപ്പിലൂടെ അംഗങ്ങളിലൊരാള്‍ക്ക് 10 ലക്ഷം ദിര്‍ഹം(ഒന്നേക്കാല്‍ കോടിയോളം രൂപ) സമ്മാനമായി നല്‍കുന്നതിലൂടെ നിരവധി പേരെ ഇതിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യക്കാരടക്കം ഒട്ടേറെ പേര്‍ ഇതിനകം ലക്ഷാധിപതികളും കോടിപതികളുമായി കഴിഞ്ഞു. 91 രാജ്യങ്ങളില്‍ നിന്നുള്ള അര കോടിയോളം പേര്‍ നാഷനല്‍ ബോണ്ട്സ് അംഗങ്ങളുണ്ട്.
Reported by Sadiq Kavil
href="http://kasaragodvartha.com/viewnews.php?id=

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com