ചെമ്മീന്‍ ബിരിയാണി എങ്ങിനെയുണ്ടാക്കാം

on Oct 7, 2009

ചിത്താരിക്കാര്‍ക്ക് പൊതുവേ അല്പം പരിചയക്കുറവുള്ള ഒരു ഐറ്റമാണ് ചെമ്മീന്‍ ബിരിയാണി. അത് എങ്ങിനെയുണ്ടണ്ടാക്കുന്നതെന്ന് ഇവിടെ ബ്ളോഗ്ചിത്താരി ഞിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

ചെമ്മീന്‍ ബിരിയാണി
ചേരുവകള്‍

  1. ബിരിയാണി അരി -1 കിലോ
  2. ചെമ്മീന്‍ -അര കിലോ
  3. മുളകുപൊടി -1 ടീസ്പൂണ്‍
  4. ഉപ്പ് -പാകത്തിന്
  5. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  6. എണ്ണ -100 ഗ്രാം
  7. സവാള -1 കിലോ
  8. തക്കാളി -2
  9. പച്ചമുളക് ചതച്ചത് -12
  10. വെളുത്തുള്ളി ചതച്ചത്-1 ടീസ്പൂണ്‍
  11. ഇഞ്ചി ചതച്ചത് -1 ടീസ്പൂണ്‍
  12. ഗരം മസാല -2 ടീസ്പൂണ്‍
  13. മല്ലിയില -കാല്‍ കപ്പ്
  14. ചെറു നാരങ്ങാനീര് -2 ടീസ്പൂണ്‍
  15. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  16. ഏലക്കാപ്പൊടി -കാല്‍ ടീസ്പൂണ്‍
  17. നെയ്യ് -50 ഗ്രാം

പാകം ചെയ്യുന്ന വിധം
ചെമ്മീനില്‍ മുളകുപൊടിയും മഞ്ഞള്‍ പ്പൊടിയും പുരട്ടി അധികം മൊരിയാതെ വെണ്ണയില്‍ വറുത്തെടുക്കുക.
ഈ എണ്ണയില്‍ ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ചേര്‍ക്കുക.മൂക്കുമ്പോള്‍ 2 സവാള അരിഞ്ഞത് മാറ്റി വെച്ച് ബാക്കിഭാഗം ചേര്‍ക്കുക.ഇതില്‍ പച്ചമുളക് ചതച്ചതും തക്കാളിയും മല്ലിപ്പൊടിയും ഉപ്പും ചേര്‍ത്ത് നല്ലപോലെ വഴറ്റണം.വറുത്ത ചെമ്മീനില്‍ നിന്ന് 12 എണ്ണം ഈ മസാലയില്‍ വേവിക്കണം.ഇതിലേക്ക് കാല്‍ കപ്പ് വെള്ളമൊഴിച്ച് വേവിക്കണം.മസാല വെന്തതില്‍ പകുതി ഗരം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത്
വറ്റിച്ച് എടുക്കണം.വറ്റിയതിലേക്കു ചെറുനാരങ്ങാനീരും ചെമ്മീന്‍ വറുത്തതും ചേര്‍ക്കണം.കുറച്ചു ചെമ്മീന്‍
മാറ്റി വെയ്ക്കണം.ഇത് പിന്നിട് കൊടുക്കാന്‍ നേരം അലങ്കരിക്കാന്‍ ഉപയോഗിക്കാം.
എണ്ണയും നെയ്യും ചേര്‍ത്ത് ചൂടാകുമ്പോള്‍,ചേര്‍ക്കാതെ വെച്ചിരിക്കുന്ന സവാള എടുത്തു വഴറ്റി എടുക്കുക.
ഇതിലേക്ക് ബാക്കിയിരിക്കുന്ന ഗരം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് മാറ്റി വെയ്ക്കണം. അരി കഴുകി ഈ എണ്ണയിലിട്ട് 3-4 മിനിട്ട് വറുക്കണം.ഇതില്‍ 10 കപ്പോളം തിളച്ച വെള്ളം ചേര്‍ത്ത് ഏലക്ക പൊടിച്ചതും ഉപ്പും ചേര്‍ത്ത് കുറച്ചു തീയില്‍ വേവിക്കുക.വെള്ളം വറ്റുന്നതുവരെ വേവിക്കണം.
നേരത്തെ തയ്യാറാക്കിയ ചെമ്മീന്‍ മസാലയില്‍ നിന്നും പകുതി ഒരു പാത്രത്തില്‍ നിരത്തിയതിനുശേഷം
മുകളില്‍ പകുതി ചോറ് നിരത്തുക. ഇതിന് മുകളില്‍ സവാള മിക്സ് വിതറി ഇടണം.വീണ്ടും ചെമ്മീന്‍ മസാല നിരത്തണം.മുകളില്‍ ചോറ് നിരത്തണം.വീണ്ടും സവാള തൂകണം.പാത്രം അടച്ച് അടിയിലും മുകളിലും കനലിട്ടു അര മണിക്കൂര്‍ വേവിക്കുക.ഇതിറക്കി മസാലയും ചോറും യോജിപ്പിച്ച് ഉപയോഗിക്കുക.

കടപ്പാട്: റെസിപ്സ്മലയാളം

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com