ഇന്ന്‌ തുലാപത്ത്‌: ഇനി തെയ്യങ്ങളുടെ കാലം

on Oct 26, 2009

കാഞ്ഞങ്ങാട്‌: വടക്കേ മലബാറിലെ തെയ്യാട്ടങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കമാവും. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാര്‍കാവ്‌ ക്ഷേത്രത്തിലെ കളിയാട്ടത്തോടെയാണ്‌ വടക്കേ മലബാറില്‍ തെയ്യാട്ടങ്ങള്‍ തുടങ്ങുന്നത്‌. ഇടവമാസത്തില്‍ നിലച്ച തെയ്യങ്ങള്‍ വീണ്ടും കാവുകളിലും തറവാടുകളിലും സജീവമാവും. ജാതി മേധാവിത്വത്തിനെതിരെ വെല്ലിവിളിയുയര്‍ത്തിയ അധസ്ഥിത വര്‍ഗത്തിണ്റ്റെ ഉയര്‍ത്തെഴുന്നേല്‍പാണ്‌ മിക്ക തെയ്യങ്ങളുടേയും ആധാരം. കണ്ണൂറ്‍,കാസര്‍കോഡ്‌ ജില്ലകളില്‍ പൊതുവേ കെട്ടിയാടപ്പെടുന്ന പൊട്ടന്‍ തെയ്യം മനുഷ്യരെല്ലാവരും സമന്‍മമാരാണ്‌ എന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. ഈസ്റ്റ്‌ എളേരി പഞ്ചായത്തിലെ കുമ്പല്ലൂറ്‍ കോട്ടയില്‍ വീട്ടില്‍ കെട്ടിയാടുന്ന മാപ്പിള തെയ്യം അക്കാലത്ത്‌ സമൂഹത്തില്‍ മുസ്്ലിം സമുദായത്തിനുണ്ടായ സ്ഥാനമാണ്‌ ഉയര്‍ത്തികാണിക്കുന്നത്‌. മുസ്്ലിം സമുദായത്തിണ്റ്റെ ഏകദൈവാരാധനയെ അംഗീകരിക്കുന്ന ഹൈന്ദവ സമൂഹത്തെയാണ്‌ ഈ തെയ്യത്തില്‍ കാണാന്‍ കഴിയുന്നത്‌. മലയന്‍, വണ്ണാന്‍, മാവില സമുദായത്തില്‍പെട്ടവരാണ്‌ തെയ്യം കെട്ടുന്നത്‌. തെയ്യംകെട്ടുന്ന ആളിലേക്ക്‌ ദൈവം പ്രവേശിക്കുന്നു എന്ന സങ്കല്‍പമാണ്‌ തെയ്യത്തിനാധാരം. ജാതിഭേദമില്ലാതെ എല്ലാവരും തെയ്യത്തെ തൊഴാനെത്തുന്നു. ആര്യസങ്കല്‍പങ്ങളായ ദേവി-ദേവന്‍മാര്‍ക്ക്‌ ഉപരി ആത്മപ്രതിഷ്ടാപരമായ തെയ്യങ്ങള്‍ക്കാണ്‌ വടക്കേ മലബാറില്‍ ഏറെ പ്രാധാന്യം.News

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com