News Highlight: കേരളത്തില്‍ ആസൂത്രിത മതംമാറ്റം ഇല്ലെന്നു കേന്ദ്ര ഇണ്റ്റലിജന്‍സ്‌

on Oct 27, 2009

കൊച്ചി: കേരളത്തില്‍ ആസൂത്രിതമായ മതംമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്‌ കേന്ദ്ര ഇണ്റ്റലിജന്‍സ്‌ ബ്യൂറോ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത്‌ ലൌ ജിഹാദ്‌ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതിനു തെളിവില്ലെന്ന ഡി.ജി.പിയുടെ റിപോര്‍ട്ടിനു പിന്നാലെയാണ്‌ കേന്ദ്ര ഇണ്റ്റലിജന്‍സ്‌ ബ്യൂറോയുടെ റിപോര്‍ട്ട്‌. മതംമാറ്റത്തിനു സംഘടിത നീക്കം നടക്കുന്നതായി തെളിവു ലഭിച്ചിട്ടില്ലെന്ന്‌ കേന്ദ്ര ഇണ്റ്റലിജന്‍സ്‌ ബ്യൂറോയ്ക്കു വേണ്ടി ഹാജരായ അസിസ്റ്റണ്റ്റ്‌ സോളിസിറ്റര്‍ ജനറല്‍ ടി പി എം ഇബ്രാഹീം ഖാന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, സംസ്ഥാനത്തു ലൌ ജിഹാദ്‌ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതിനു തെളിവില്ലെന്ന ഡി.ജി.പിയുടെ റിപോര്‍ട്ട്‌ അവ്യക്തമാണെന്ന്‌ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ വ്യക്തമാക്കി. റിപോര്‍ട്ടിലെ പല ഉത്തരങ്ങളിലും പൊരുത്തക്കേടുണെ്ടന്നായിരുന്നു അദ്ദേഹത്തിണ്റ്റെ നിരീക്ഷണം. ലൌ ജിഹാദിണ്റ്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ എസ്‌.പിമാരും മറ്റ്‌ ഉദ്യോഗസ്ഥരും ഡി.ജി.പിക്കു നല്‍കിയ അന്വേഷണ റിപോര്‍ട്ടുകള്‍ നവംബര്‍ 11നകം ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംഘടനയുടെ പ്രവര്‍ത്തനത്തിനു തെളിവില്ലെന്ന റിപോര്‍ട്ടിനാസ്പദമായ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണ്‌ ഉത്തരവ്‌. ആവശ്യമെങ്കില്‍ ഡി.ജി.പിക്ക്‌ ഇക്കാര്യത്തില്‍ പുതിയ റിപോര്‍ട്ട്‌ സമര്‍പ്പിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. മുസ്ളിം യുവാക്കളുമായി പ്രണയത്തിലാവുന്ന പെണ്‍കുട്ടികളെ മതംമാറ്റുന്നതിനായി ആസൂത്രിതമായ നീക്കം നടക്കുന്നതായും ഇവര്‍ക്കു വാഹനങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ ചില ഗ്രൂപ്പുകള്‍ സഹായം നല്‍കുന്നതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണെ്ടന്ന്‌ ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ റിപോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡി.ജി.പിയുടെ റിപോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ പൊരുത്തക്കേടുണെ്ടന്നു കോടതി പറഞ്ഞു. നിര്‍ബന്ധിത മതംമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ പോലിസ്‌ സ്വീകരിക്കുമെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ വി ജി ഗോവിന്ദന്‍ നായര്‍ കോടതിയെ അറിയിച്ചു. മിശ്രവിവാഹങ്ങളിലൂടെയുള്ള മതംമാറ്റം സാധാരണമാണെങ്കിലും ആസൂത്രിതവും നിര്‍ബന്ധിതവുമായ മതംമാറ്റങ്ങള്‍ ഗൌരവത്തോടെ കാണണമെന്നു കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിക്കു സ്വന്തം താല്‍പ്പര്യപ്രകാരം ഏതു മതവും സ്വീകരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നെങ്കിലും ഇതു ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പത്തനംതിട്ടയിലെ രണ്ട്‌ എന്‍ജിനീയറിങ്ങ്‌ കോളജ്‌ വിദ്യാര്‍ഥിനികള്‍ ഇസ്‌ലാംമതം സ്വീകരിച്ച കേസില്‍ പ്രതികളായ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷാ, സിറാജുദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണു കോടതി നടപടി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com