ജില്ലയില്‍ 73,000 പേര്‍ പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവര്‍

on Jan 23, 2010

ജില്ലയില്‍ 73,000 പേര്‍ പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവരാണെന്ന് സാക്ഷരതാ മിഷന്‍ സര്‍വേ റിപ്പോര്‍ട്ട്. ജില്ലയിലെ കന്നട മേഖലയിലെ ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷംപേരും മലയാളമറിയാത്തവരാണെന്നും അവരെയുംകൂടി ഉള്‍പ്പെടുത്തിയതുകൊണ്ടാണ് ഇത്രയധികംപേര്‍ പ്രാഥമിക വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവരുടെ പട്ടികയില്‍പ്പെട്ടതെന്നും സാക്ഷാരതാ മിഷന്‍ ജില്ലാ കൊ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ പറഞ്ഞു. ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

107 കേന്ദ്രങ്ങളിലായി 22,000 പഠിതാക്കള്‍ ഇപ്പോഴുണ്ട്. അടുത്ത രണ്ടുവര്‍ഷംകൊണ്ട് ജില്ലയിലെ മുഴുവന്‍ പേരെയും പ്രാഥമികവിദ്യാഭ്യാസം നേടുന്നവരാക്കി മാറ്റുമെന്നും ജില്ലാ കൊ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. ഈ വര്‍ഷം 567 പേരാണ് 10-ാം തരം തുല്യതാപഠനത്തിന് തയ്യാറെടുക്കുന്നത്. അജാനൂര്‍, വൊര്‍ക്കാടി, മൊഗ്രാല്‍-പുത്തൂര്‍, വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രേരക്മാരില്ലാത്തതിനാല്‍ സാക്ഷരതാ തുടര്‍പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കൊ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com