കാസര്‍ക്കോട്ടെ യാനപാത്രവും ഹമ്മറും - എം എ റഹ്‌മാന്‍

on Jan 23, 2010


കാസര്‍കോടിന്റേത്‌ ഒരു ഓട്ടോമൊബൈല്‍ സംസ്‌കാരമാണ്‌. യാനപാത്രങ്ങളിലൂടെ കടല്‍ സഞ്ചാരം നടത്തിയ സെമിറ്റിക്‌ ജനതയുടെ ഒരു കൈ വഴി കാസര്‍ക്കോട്ടുണ്ട്‌. ഉരു നിര്‍മ്മാണത്തിന്‌ പ്രസിദ്ധമാണ്‌ കാസര്‍ക്കോട്ടെ തളങ്കര. കാസര്‍കോട്‌ നിന്ന്‌ ബോംബെയിലേക്കുളള ജലപാതകള്‍ തകരുന്നത്‌ നാഷണല്‍ ഹൈവേയില്‍ പാലങ്ങള്‍ വരുന്ന അറുപതുകളിലാണ്‌. അതോടെ ഉരുക്കളുടെ യാനം നിന്നു. പതുക്കെ ഗള്‍ഫ്‌ അധിനിവേശം വന്നു 'Camel ഉം Cadillae' എന്ന അറേബ്യന്‍ പ്രയോഗവുമായി. ഗള്‍ഫില്‍ നിന്ന്‌ പുതുപ്പണവുമായി വന്നവര്‍ യാനപാത്രത്തിന്റെ തുടര്‍ച്ചയായി ഓട്ടോമൊബൈലുകളെ കണ്ടു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഷോമിലെ നായകന്‍ ഗള്‍ഫില്‍ നിന്ന്‌ തിരിച്ചുവന്ന്‌ കച്ചവടം ചെയ്‌ത്‌ കടത്തില്‍ മുങ്ങി. വീണ്ടും ഗള്‍ഫില്‍ പോകാന്‍ നിര്‍ബന്ധിതനാകുന്ന ഘട്ടത്തില്‍ അയാളിരിക്കുന്ന കട്ടിലിന്റെ രൂപം ഒരു തോണിയുടെതാണ്‌. ``ഒന്നുകില്‍ കച്ചോടം അല്ലെങ്കില്‍ ഓടം'' എന്ന മാപ്പിള ശൈലി ഈ യാനപാത്രസംസ്‌കാരത്തെ കുറിക്കുന്നു. ഓടം പോയപ്പോള്‍ കാറും ബൈക്കും അവരുടെ സഹചാരിയായി. ഗള്‍ഫിലിറങ്ങിയ ഏതു പുതിയ കാറും കാസര്‍ക്കോേട്ടത്തി. അമേരിക്കന്‍ മിലിട്ടറി കാറായ ഹമ്മര്‍ പോലും ഇന്ന്‌ കാസര്‍കോട്ടുണ്ട്‌. ചെറുപ്പക്കാര്‍ മോട്ടോര്‍ ബൈക്കുകളില്ലാതെ പുറത്തിറങ്ങാതെയായി. കുടുംബനാഥന്‍ എപ്പോഴും വിദേശത്തായിരിക്കും. പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കളാണ്‌ മിക്കയിടത്തും വീട്ടുകാര്യങ്ങള്‍ നോക്കുന്നത്‌. മാസാമാസം ഡ്രാഫ്‌റ്റായെത്തുന്ന പണം കൈകാര്യം ചെയ്യുന്നതും അവര്‍ തന്നെ.
ഇരുചക്രവാഹനങ്ങള്‍ അവരുടെ ആവശ്യമായി മാറി. ഇങ്ങനെ ഒരേ തൂവല്‍പക്ഷികളായവര്‍ ഒരു സംഘമായി മാറി. അത്‌ പണാധിപത്യത്തിന്റെ ഒരു പുതിയ സംസ്‌കാരം സൃഷ്‌ടിച്ചു. നിയമത്തെയും പണം കൊണ്ട്‌ കൈക്കലാക്കി. ഇത്തരം സംഘങ്ങള്‍ വിവാഹവീടുകളിലും ഒന്നിച്ചെത്തി. അവര്‍ ഒരേ തരം ഡ്രസ്സുകള്‍ ധരിച്ചു. ഏതോ ഒരു അരക്ഷിതാവസ്ഥ അവരെ ഭരിച്ചു. അതുകൊണ്ടവര്‍ എല്ലായിടത്തും അരക്ഷിതാവസ്ഥാ സൃഷ്‌ടിച്ചു. മറ്റുളളവരാല്‍ ശ്രദ്ധിക്കപ്പെടാനും മറ്റുളളവര്‍ക്കുമേല്‍ കുതിരകയറാനും അവര്‍ ഓരോ വിക്രിയകള്‍ ചെയ്‌തു തുടങ്ങി. എല്ലാ ആഘോഷങ്ങളും അവര്‍ അടിച്ചുപൊളിച്ചു. മത നിയമങ്ങളെ അവര്‍ കാറ്റില്‍ പറത്തി. കല്യാണവീടുകളില്‍ അവര്‍ നുഴഞ്ഞുകയറി. മണവാളനെ റാഗ്‌ ചെയ്‌തു. മണവാളനൊപ്പം ബൈക്ക്‌ റാലി നടത്തിയും പടക്കം പൊട്ടിച്ചും കൃത്രിമ മഞ്ഞുണ്ടാക്കുന്ന അസഹ്യമായ സ്‌പ്രേ അടിച്ചും സദസ്സും മണിയറയും വര്‍ണ്ണപ്പൊടിയില്‍ മുക്കി.
ജീവിതത്തില്‍ അവര്‍ സ്വയം നിര്‍മ്മിച്ചെടുത്ത വിനോദമായിരുന്നു അത്‌. അതിന്‌ ഒരു ലൈസന്‍സും ആവശ്യമില്ലെന്ന്‌ അവര്‍ കരുതി. ഇവര്‍ വാഴുന്ന മേഖലകളെ കീഴടക്കാനാവാതെ മതസ്ഥാപനങ്ങള്‍ തന്നെ ഫത്‌വ ഇറക്കി. എന്നിട്ടും അവര്‍ അടങ്ങിയിരുന്നില്ല. സ്വസമുദായത്തിനും പൊതുസമൂഹത്തിനും ഒരുപോലെ ശല്യമാണിവര്‍. നിയമപാലകരും സമ്മര്‍ദ്ദത്തിന്‌ വഴങ്ങി അവര്‍ക്ക്‌ ഇളവുകള്‍ കൊടുത്തു. ഇപ്പോള്‍ ഇവര്‍ നിയമത്തെയും കൈയിലെടുക്കുന്നു. അവരെ ബഹിഷ്‌ക്കരിക്കാനും തളളിപ്പറയാനുമുളള ആര്‍ജ്ജവം സമുദായം കാണിക്കണം. അവരെ നേരിടുവാനും ശിക്ഷിക്കാനും നിലവിലുളള നിയമങ്ങള്‍ തന്നെ പര്യാപ്‌തമാണ്‌. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകുന്ന ജനാധിപത്യരാഷ്‌ട്രത്തിലാണ്‌ നാം ജീവിക്കുന്നത്‌.
നഗരത്തില്‍ പൊലീസിന്റെ പ്രതിച്ഛായയ്‌ക്കുമുണ്ട്‌ കളങ്കങ്ങള്‍. പിടിച്ചെടുത്ത ചന്ദനതൈലം പിന്നീട്‌ വെളളമായതും, ബ്രൗണ്‍ഷുഗര്‍ പിണ്ണാക്കുപൊടിയായതും, പുലിത്തോല്‍ പശുത്തോലായതും കാസര്‍കോട്ടുകാര്‍ മറന്നിട്ടില്ല. സഫിയകേസില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ പ്രതിക്കൂട്ടിലാണ്‌. ഏറ്റവും പുതിയ സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന പതിനഞ്ചുപേര്‍ക്ക്‌ നവംബര്‍ 26-നാണ്‌ കാസര്‍കോട്‌ കോടതി ജാമ്യം അനുവദിച്ചത്‌. ജാമ്യാപേക്ഷ പരഗണിക്കവേ രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ പ്രോഷിക്യൂഷന്‍ കേസ്‌ ഡയറി ഹാജറാക്കിയിരുന്നില്ല. അതുകൊണ്ടാണ്‌ അവര്‍ക്ക്‌ ജാമ്യം കിട്ടിയത്‌. കാസര്‍കോട്‌ സംഭവങ്ങളുമായി ബന്ധപ്പെട്ടിട്ടുളള പ്രധാന രേഖകള്‍ പൊലീസ്‌ മറച്ചുവെക്കുന്നതായി കോടതി വിമര്‍ശിച്ചു. സംഭവത്തിന്റെ എഫ്‌.ഐ.ആര്‍ പോലും കൃത്യമായി എഴുതിയിട്ടില്ലെന്ന്‌ കോടതി ചൂണ്ടികാട്ടി. പൊലീസ്‌ രേഖയില്‍ വര്‍ഗീയച്ചുവയുളള പരാമര്‍ശമുണ്ടായി. ഇപ്പോഴും പ്രതികൂട്ടിലാവുന്നത്‌ പൊലീസാണ്‌.
2009 മെയ്‌ 17-ന്‌ കേരളത്തിന്റെ തെക്കെ അറ്റത്ത്‌ ബീമാപളളി ചെറിയ തുറയില്‍ നടന്ന പൊലീസ്‌ വെടിവെയ്‌പ്പില്‍ ആറുപേരാണ്‌ മരിച്ചത്‌. കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണത്‌. അതൊരു സമുദായ സംഘര്‍ഷമായിട്ടാണ്‌ ആദ്യം പൊലീസ്‌ പറഞ്ഞത്‌. മാത്രമല്ല അവിടം ജലാറ്റിന്‍ സ്റ്റിക്കുകളുടെയും, സ്‌ഫോടകവസ്‌തുക്കളുടെയും സങ്കേതമായും മുദ്ര കുത്തപ്പെട്ടിരുന്നു. പൊലീസ്‌ തക്കസമയത്ത്‌ ഇടപെട്ടില്ലായിരുന്നെങ്കില്‍ ചെറിയതുറയിലെ ക്രൈസ്‌തവ ദേവാലയവും നൂറുകണക്കിനാളുകളും കത്തിയമരുമായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു. മയക്കുമരുന്നും ഗുണ്ടാപ്പണിയുമുളള ഒരു സാമൂഹിക വിരുദ്ധന്‍ വരുത്തിവെച്ച ക്രമസമാധാന പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാമായിരുന്നിട്ടും അതൊരു സാമുദായിക സംഘര്‍ഷമായി ചിത്രീകരിക്കപ്പെട്ടു. വെടിയേറ്റ്‌ മരിച്ച ഒരാളുടെ ശവം പൊലീസ്‌ മണപ്പുറത്തുകൂടി വലിച്ചിഴക്കുന്ന ചിത്രം പുറത്തുവന്നതോടെ പൊലീസ്‌ ഭാഷ്യങ്ങളുടെ മറ നീങ്ങി. വ്യവസ്ഥകള്‍ പാലിക്കാതെയുളള പൊലീസിന്റെ വെടിവെയ്‌പ്പിനെ നരഹത്യയായികണ്ട്‌ കേസെടുക്കാന്‍ കൊടുത്ത ഹരജിയില്‍ കൊലക്കുറ്റത്തിന്‌ കേസ്സെടുത്ത്‌ അന്വേഷിക്കാന്‍ തിരുവനന്തപുരം ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഉത്തരവിട്ടിരിക്കുകയാണ്‌. കാസര്‍കോട്ടും വ്യവസ്ഥകള്‍ പാലിക്കാതെയുളള വെടിവെയ്‌പ്പാണ്‌ പൊലീസ്‌ നടത്തിയത്‌. അതും ഗണ്‍മാന്റെ കൈയിലെ തോക്കുകൊണ്ട്‌ എസ്‌.പി ജനകൂട്ടത്തിന്‌ നേര്‍ക്ക്‌ നേരിട്ട്‌ വെടിവെയ്‌ക്കുകയായിരുന്നു.
കാസര്‍കോടും ബീമാപളളിയും തമ്മിലുളള സാദൃശ്യങ്ങള്‍ ശ്രദ്ധേയമാണ്‌. അത്‌ രണ്ടും കടല്‍തീരപട്ടണങ്ങള്‍. ബീമാപളളി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കാസര്‍കോട്ടും ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. ക്ലോസ്‌ ലെവിസ്‌ട്രോസ്‌ പറഞ്ഞു: ``കാറ്റാടിയന്ത്രങ്ങള്‍ക്ക്‌ കീഴില്‍ ഒളിഞ്ഞിരിക്കുന്ന ഭീമന്മാരെയാണ്‌ തിരിച്ചറിയേണ്ടത്‌. കാറ്റാടിയന്ത്രത്തെയല്ല.'' കാസര്‍കോടിന്റെ സംഘര്‍ഷാത്മകതയുടെ അപ്രത്യക്ഷതകളില്‍ ഒളിയജണ്ടകളുണ്ട്‌. ആരോ ഇതിനെ

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com