കാഞ്ഞങ്ങാട്: ഇട്ടമ്മലില്‍ സി.പി.എം. സ്തൂപവും കൊടിമരവും തകര്‍ത്തു.

on Feb 18, 2010

കാഞ്ഞങ്ങാട്: ഇട്ടമ്മലിലും കൊവ്വലിലും സി.പി.എം. സ്തൂപങ്ങളും കൊടിമരങ്ങളും തകര്‍ത്തു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഇട്ടമ്മല്‍ കൊളവയല്‍ ജംഗ്ഷനില്‍ സി.പി.എം. ഇട്ടമ്മല്‍ ഒന്ന് ബ്രാഞ്ച് കമ്മിറ്റി കോണ്‍ക്രീറ്റില്‍ സ്ഥാപിച്ച പാര്‍ട്ടി ചിഹ്നമാണ് തകര്‍ത്തത്. തൊട്ടടുത്ത് സ്ഥാപിച്ച കൊടിമരവും ഇട്ടമ്മല്‍ ബ്രാഞ്ച് രണ്ട് ഡി.വൈ.എഫ്.ഐ. സ്ഥാപിച്ച കൊടിമരവും തകര്‍ത്തിട്ടുണ്ട്. സമീപത്ത് സ്ഥാപിച്ച ഇട്ടമ്മല്‍ മുത്തപ്പന്‍ മഠപ്പുര തിരുവപ്പന ഉത്സവത്തിനന്റെ ഫ്ളക്സ് ബോര്‍ഡും കീറിനശിപ്പിച്ചിച്ചുണ്ട്. കൊവ്വലില്‍ എ.കെ.ജി. ആര്‍ട്സ് ആന്റ്സ്പോര്‍ട്സ് ക്ളബ് കെട്ടിടത്തിനു സമീപം സ്ഥാപിച്ച കൊടിമരവും തകര്‍ത്തിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍, സി.പി.എം. കൊടിമരങ്ങളും നശിപ്പിച്ച നിലയിലാണ്. രണ്ടു സംഭവങ്ങളും അടുത്തടുത്ത സമയങ്ങളിലാണ് നടന്നത്. കൊവ്വലില്‍ സൈക്കിളിലെത്തിയ സംഘമാണ് അക്രമം കാട്ടിയതെന്നും പുലര്‍ച്ചെ രണ്ടുമണിയോടെ സൈക്കിളിന്റെ ശബ്ദം കേട്ടിരുന്നുവെന്നും പരിസരവാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇട്ടമ്മലില്‍ സി.പി.എം. നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ലീഗാണ് സംഭവത്തിനു പിന്നിലെന്ന് സി.പി.എം. ആരോപിച്ചു. ഒരു പ്രശ്നവുമില്ലാത്ത സ്ഥലത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഹൊസ്ദുര്‍ഗ് സി.ഐ. കെ. അഷ്റഫ് പറഞ്ഞു. സി.ഐ. കെ. അഷ്റഫ്, എസ്.ഐ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പൊലീസ് കാവലുണ്ട്. സി.പി.എം. ഏരിയാ സെക്രട്ടറി കെ. പൊക്ളന്റെ നേതൃത്വത്തില്‍ സി.പി.എം. നേതാക്കളും സ്ഥലത്തുണ്ട്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com