പൊലീസിനുനേരെ ഡോ. അന്തുക്കയുടെ കയ്യാങ്കളി

on Feb 19, 2010

കാഞ്ഞങ്ങാട്: കവര്‍ച്ചക്കേസ് പ്രതിയെ പിടികൂടാന്‍ വാറണ്ടുമായി തിരിച്ച പൊലീസ് സംഘവും പ്രതിയും തമ്മില്‍ നഗരത്തില്‍ കയ്യാങ്കളി.
ആസ്പത്രികളില്‍ ചെന്ന് ഡോക്ടര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസുകളില്‍ അന്തുക്ക പ്രതിയാണ്. ഡോക്ടര്‍ അന്തുക്കയെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാളെ പിടികൂടാനെത്തിയ പൊലീസ് സംഘവുമായാണ് കയ്യാങ്കളി നടന്നത്. മഫ്ടിയിലെത്തിയ പൊലീസ് സംഘം അന്തുക്കയെ പിടികൂടാന്‍ തുടങ്ങിയപ്പോള്‍ തള്ളിയിട്ട് കൈവിരല്‍ കടിച്ച് മുറിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസുകാരെത്തി അന്തുക്കയെ കീഴ്പ്പെടുത്തി പോലീസ് സ്റേഷനിലേക്ക് കൊണ്ടുപോയി. ബസ്സ്റാന്റ് പരിസരത്തെ ബാറിനു മുന്നില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com