'റഹ്മ' പദ്ധതി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കുന്നു

on Feb 19, 2010

വിവരസാങ്കേതികവിദ്യയുടെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും, ബോധവത്കരണ^പരിശീലന പരിപാടികളുമടങ്ങുന്ന 'റഹ്മ' അന്താരാഷ്ട്ര പദ്ധതി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ചെയര്‍മാന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, പ്രസിഡന്റ് റഹ്മത്തുല്ല ഖാസിമി മൂത്തേടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറു മാസത്തിനകം മെഡിക്കല്‍ കോളജ് കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന പദ്ധതിയുടെ പ്രീ^ലോഞ്ചിങ് ഈ മാസം 22ന് വൈകീട്ട് ഏഴു മണിക്ക് ടാഗോര്‍ ഹാളില്‍ നടക്കും. ഐ.ടി സേവനങ്ങള്‍, കാരുണ്യ^മനുഷ്യ വിഭവശേഷി പങ്കാളിത്തം, പ്രകൃതിസംരക്ഷണം, മൂല്യാധിഷ്ഠിത ടെലിവിഷന്‍ പരിപാടികള്‍ എന്നിവയായിരിക്കും 'റഹ്മ'യുടെ പ്രവര്‍ത്തനമേഖലകളെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വിശദവിവരങ്ങള്‍ http://www.rahmaforall.com/

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com