ഇസ്‌ലാമിക പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) കുറിച്ച്‌ സിനിമയൊരുക്കുന്നു

on Feb 22, 2010

ഇസ്ളാം മത പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യെക്കുറിച്ച്‌ സിനിമ തയ്യാറാവുന്നു. 150 ദശലക്ഷം ഡോളര്‍ ചിലവ്‌ വരുന്ന ചിത്രമെടുക്കാന്‍ തയ്യാറെടുക്കുന്നത്‌ ഓസ്കാര്‍ പുരസ്കാരം നേടിയിട്ടുള്ള അമേരിയ്ക്കന്‍ നിര്‍മ്മാതാവ്‌ ബാരി എം. ഓസ്ബോണ്‍ ആണ്‌. ഖത്തറിലാണ്‌ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമുണ്‌ ടായത്‌. ജീസസ്‌ ക്രൈസ്റ്റിനെപ്പറ്റിയും മറ്റ്‌ മത സ്ഥാപകരെപ്പറ്റിയും ധാരാളം സിനിമകള്‍ നിര്‍മ്മിയ്ക്കപ്പെട്ടിട്ടുണ്‌ ടെങ്കിലും ഇത്‌ വരെ ഇസ്ളാമുമായി ബന്ധപ്പെട്ട ഒന്നും സിനിമകള്‍ക്ക്‌ വിഷയമായിരുന്നില്ല. അല്ലാഹുവിണ്റ്റേയോ മുഹമ്മദ്‌ നബിയുടേയോ ഏതെങ്കിലും തരത്തിലുള്ള ചിത്രീകരണം പാടില്ല എന്ന്‌ ഇസ്ളാം മതം അനുശാസിയ്ക്കുന്നതാണ്‌ സിനിമയുടെ പ്രധാന വെല്ലുവിളി. അതിനാല്‍ത്തന്നെ പ്രവാചകനെ കഥാപാത്രമാക്കാതെയായിരിയ്ക്കും അദ്ദേഹത്തിണ്റ്റെ കഥ പറയുന്നത്‌. ഇസ്ളാം- പാശ്ചാത്യ സംസ്കാരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന വിടവ്‌ നികത്തുക എന്നതാണ്‌ സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇസ്ളാമിണ്റ്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്ന്‌ സിനിമ ലോകത്തിന്‌ കാണിച്ചുകൊടുക്കും. ചിത്രത്തിന്‌ ഇത്‌ വരെ പേരിട്ടിട്ടില്ല. ഇംഗ്ളീഷ്‌ ഭാഷയറിയാവുന്ന മുസ്ളീം നടീനടന്‍മാരാണ്‌ ചിത്രത്തില്‍ വേഷമിടുക എന്നാണ്‌ റിപ്പോര്‍ട്ട്‌. 2011 ഓടെ മാത്രമേ ചിത്രീകരണം ആരംഭിയ്ക്കൂ. ഖത്തര്‍ ആസ്ഥാനമാക്കി പുതുതായി രൂപം കൊണ്‌ ട അല്‍നൂറ്‍ ഹോള്‍ഡിംഗ്സ്‌ എന്ന കമ്പനിയ്ക്ക്‌ വേണ്‌ ടിയാണ്‌ ഓസ്ബോണ്‍ ചിത്രം നിര്‍മ്മിയ്ക്കുന്നത്‌. ഖത്തറിലെ അസോസിയേഷന്‍ ഓഫ്‌ മുസ്ളീം സ്കോളേഴ്സ്‌ എന്ന സംഘടനയുടെ തലവനായ ഷെയ്ഖ്‌ യൂസഫ്‌ ഖ്വറാദവി എന്ന സുന്നി പുരോഹിതണ്റ്റെ നേതൃത്വത്തിലാണ്‌ ചിത്രത്തിന്‌ വേണ്‌ ടിയുള്ള ഗവേഷണങ്ങള്‍ നടക്കുന്നത്‌. ലോകത്തെമ്പാടും ജനകോടികള്‍ ആദരിയ്ക്കുന്ന ചരിത്രപുരുഷനെപ്പറ്റി സിനിമയെടുക്കുന്ന സംരംഭം താന്‍ ആവേശത്തോടെയാണ്‌ ഏറ്റെടുത്തതെന്ന്‌ ബാരി എം. ഓസ്ബോണ്‍ പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com