മുക്കൂടില്‍ നബിദിനാഘോഷവും സ്വലാത്ത് വര്‍ഷീകവും

on Feb 17, 2010

ചിത്താരി: മുക്കൂട് മുസ്ലിം ജമാ​അത്ത് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍നബിദി നാഘോഷവും സ്വലാത്ത് വര്‍ഷീകവും ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 1 വരെ മുക്കൂട് ഹിദായത്തുല്‍ ഇസ്ലാം മദ്രസ അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച മീലാദ് ശരീഫ് നഗറില്‍ നടത്ത്പ്പെടും.ഫെബ്രുവരി 24ന് മഗരിബ് നമസ്കാരാനന്തരം പള്ളിക്കര ഖാസി അല്‍ഹാജ് സി.എച്ച് അബ്ദുള്ള മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടന ചെയ്യും, അബു സുഹൈല്‍ ഇ.പി ഹംസത്തു സഅദി മുഖ്യപ്രഭാഷണം നടത്തും, അബ്ദുല്‍ അസീസ് ബാഖവി, അബ്ദുല്‍ കരീം ഫൈസി, പാറമ്മല്‍ അബ്ദുല്‍ ഖാദര്‍ ഹാജി, സുലൈമാന്‍ കാരയില്‍ എന്നിവര്‍ പ്രസംഗിക്കും. 25ന് മഗരിബ്നമസ്കാരാനന്തരം നടക്കുന്ന വിജ്ഞാന സദസ്സില്‍ രണ്ടാറ്കര മീരാന്‍ മൌലവി മൂവാറ്റപ്പുഴ പ്രഭാഷണം നടത്തും. 26ന് രാത്രി 8 മണിക്ക് ദിഖ്ര്‍ഹല്‍ഖയ്ക്ക് ശൈഖുന ടി.ഹംസ മുസ്ലിയാര്‍ മൂരിയാട് നേത്രത്വം നല്‍കും, ഹാജി യൂസഫുല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. 27ന് വൈകുന്നേരം 4.30ന് നബിദിനസമ്മേളനവും മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാ മത്സരവും നടക്കും, 28 ന് ഇശാ​ നിസ്കാരത്തിനു ശേഷ്ം നടക്കുന്ന സ്വലാത്ത് മജിലിസിന് സയ്യദ് അബ്ദുല്‍ ഖാദര്‍ ഹൈദ്രോസ് മുത്തുക്കോയ തങ്ങള്‍ നേത്രത്വം നല്‍കും. അബ്ദുല്‍ അസീസ് ബാഖവി പ്രസംഗിക്കും, മാര്‍ച്ച് 1ന് ഉച്ചക്ക് 2 മണിക്ക് മൌലൂദ് പാരായണവും 4 മണിക്ക് അന്നദാനവും നടക്കും. Report : Haroon Chithari

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com