പുല്ലൂര്‍ വളവില്‍ ഒന്നര മാസത്തിനുള്ളില്‍ റോഡ് വീതി കൂട്ടി ഡിവൈഡര്‍ സ്ഥാപിക്കുന്നു

on Feb 11, 2010

കാഞ്ഞങ്ങാട്: അപകടം പതിവായ പുല്ലൂര്‍ കേളോത്ത് വളവില്‍ ഒന്നര മാസത്തിനുള്ളില്‍ റോഡ് വീതി കൂട്ടി ഡിവൈഡര്‍ സ്ഥാപിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയപാത കാസര്‍ഗോഡ് സബ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബു ഊരാളുങ്കല്‍, അസിസ്റന്റ് എക്സ്ക്യൂട്ടീവ് എഞ്ചിനീയര്‍ എ.മുഹമ്മദ് ബഷീര്‍, കാഞ്ഞങ്ങാട് അസിസ്റന്റ് എഞ്ചിനീയര്‍ കെ.പി വിനോദ്കുമാര്‍ എന്നിവര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്കി. അപകടം നടക്കുന്ന സമയത്ത് എത്തുന്ന ഉദ്യോഗസ്ഥര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്കുകയല്ലാതെ മറ്റൊന്നും നടപ്പിലാവുന്നില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. ഇതേതുടര്‍ന്നു ഉറപ്പു ലഭിച്ചാല്‍ മാത്രമേ ടാങ്കര്‍ മാറ്റാന്‍ അനുവദിക്കൂയെന്നും നാട്ടുകാര്‍ ശഠിച്ചു. പിന്നീട് ഡിവൈഎസ്പി പി.ഹബീബ് റഹ്മാന്‍, സിഐ കെ.അഷറഫ് എന്നിവരുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനമായത്. ഉദ്യോഗസ്ഥരുടെ ഉറപ്പു ലംഘിക്കപ്പെട്ടാല്‍ ദേശീയപാത ഉപരോധം ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്കി. അതേസമയം പുല്ലൂര്‍-പെരിയ പഞ്ചായത്തിനു കീഴില്‍ വരുന്ന പ്രദേശത്ത് തൊഴിലുറപ്പു പദ്ധതിയില്‍ എന്തുകൊണ്ടാണ് റോഡരികില്‍ അപകടകരമായി വളര്‍ന്നുനില്ക്കുന്ന കാടു വെട്ടിത്തെളിക്കാത്തതെന്നു ഉദ്യോഗസ്ഥര്‍ നാട്ടുകാരോട് ചോദിച്ചു. അപകടം ഉണ്ടായ സ്ഥലത്ത് റോഡിന് ഇരുവശങ്ങളിലും കാടു വളര്‍ന്നു പന്തലിച്ചിട്ടുണ്ട്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com