പട്ടുറുമാലിന്റെ എട്ടാം റൌണ്ട് മത്സരങ്ങള്‍ കാസര്‍കോടിനു ആവേശമായി

on Feb 22, 2010

കാസര്‍കോട്: മുനിസിപ്പല്‍ സ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്ക് മുമ്പില്‍ ഞായറാഴ്ച കൈരളി ടിവിയുടെ പട്ടുറുമാലിന്റെ എട്ടാം റൌണ്ട് മത്സരങ്ങള്‍ അരങ്ങേറി. ഏഴ് മണിക്ക് ആരംഭിച്ച മത്സരം 12 മണിവരെ നീണ്ടു. കാസര്‍കോട്ടെ നസീബ തളങ്കരയടക്കം 10 മത്സരാര്‍ത്ഥികളാണ് രംഗത്തെത്തിയത്. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, ചെര്‍ക്കളം അബ്ദുല്ല, ഇ. ചന്ദ്രശേഖരന്‍, എം.സി. ഖമറുദ്ദീന്‍, പി.ബി. അഹമ്മദ്, യു.കെ. യൂസഫ്, അസീസ് തായിനേരി, ടി.ആര്‍. അജയന്‍, അബ്ദുല്‍ റൌഫ്, റഹീം, ഹിഷാം തുടങ്ങിയവര്‍ പട്ടുറുമാല്‍ വീശിയാണ് മത്സരത്തിന് തുടക്കം കുറിച്ചത്. കൂറ്റന്‍ സ്റേജില്‍ മികവുറ്റ ലൈറ്റിങ്ങ് -ശബ്ദ നിയന്ത്രണ സംവിധാനമുപയോഗിച്ച് നടത്തിയ പരിപാടി ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി. സുല്‍ത്താന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍, ഫാഷന്‍ ഗോള്‍ഡ് മഹല്‍, യു.കെ. ട്രേഡേഴ്സ് എന്നിവരായിരുന്നു കാസര്‍കോട്ടെ സ്പോണ്‍സര്‍മാര്‍.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com