മതങ്ങള്‍ പരസ്‌പര സാഹോദര്യത്തിന്റെ മുദ്രകള്‍-അബ്ദു സമദ്‌ സമദാനി

on Feb 9, 2010



മാണിക്കോത്ത്‌ : എല്ലാ മതങ്ങളും എല്ലാവരും ഒന്നിച്ചു ചേര്‍ന്ന്‌ കെട്ടിപ്പടുത്തിരിക്കുന്ന ഒന്നാണെന്നും ഇത്‌ തകര്‍ക്കാനും രാജ്യത്തിന്റെ സൗഹൃദ പാരമ്പര്യത്തെ തകര്‍ക്കാനും ഇന്ന്‌ പുതിയ ശക്തികള്‍ മുന്നോട്ടു വന്നിരിക്കുകയാണെന്നും മുന്‍ എംപിയും പ്രമുഖ വാഗ്മിയുമായ എം പി അബ്ദുസമദ്‌ സമദാനി അഭിപ്രായപ്പെട്ടു.
മാണിക്കോത്ത്‌ മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പെരുംങ്കളിയാട്ടത്തിന്റെ ഭാഗമായി നടത്തിയ സുഹൃദ്‌ സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സംസ്‌ക്കാരവും തെറ്റല്ല. കഴിഞ്ഞ കാലസംസ്‌ക്കാരത്തിന്റെ മുദ്രകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അപരാധികളെ തിരിച്ചറിയണം. ഈ സംസ്‌ക്കാരത്തെ തകര്‍ക്കാനോ ക്ഷീണിപ്പിക്കാനോ ആര്‍ക്കും കഴിയില്ല. സൗന്ദര്യത്തെ ജീവിതത്തെ ആഘോഷമാക്കിയ മനുഷ്യനായിരുന്നു ഗുരു നിത്യ ചൈതന്യ യതിയെന്ന്‌ സമദാനി പറഞ്ഞു. അദ്ദേഹത്തോടൊപ്പം നടത്തിയ യാത്രകള്‍ ഏറെ ഗുണം ചെയ്‌തിട്ടുണ്ട.
മനുഷ്യര്‍ ഹൃദയത്തില്‍ നിന്ന്‌ മാലിന്യങ്ങളെ തുടച്ചു നീക്കണം. മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ നിന്ന്‌ വീടുകളിലേക്ക്‌ തിരികെ കൊണ്ടുവരണം. അതാണഅ്‌ മതം. മതം അച്ഛനെയും അമ്മയെയും വീട്ടില്‍ പരിപാലിക്കലാണ്‌. നാട്ടില്‍ വൃദ്ധ സദനങ്ങള്‍ കൂടിക്കൊണ്ടിരുക്കുകയാണ്‌. മതവിശ്വാസം നാട്ടില്‍ വളരണമെങ്കില്‍ മനസ്സ്‌ നന്നാവണം. മതങ്ങള്‍ പരസ്‌പര സാഹോദര്യത്തിന്റെ മുദ്രകള്‍.
ഇസ്ലാം ഉദ്ദേശിക്കുന്ന അതിന്റെ ധാര്‍മ്മികതിയിലൂടെ വളരട്ടെ, ഹിന്ദുമതം പഠിപ്പിച്ച നൈതിക മൂല്യങ്ങളിലൂടെ വളരട്ടെ, ക്രിസ്‌തുമതം യേശു പഠിപ്പിച്ച സ്‌നേഹത്തിലൂടെ വളരട്ടെ. കുഞ്ഞിനെ പോലെ പുഞ്ചിരിക്കാന്‍ മതം നമ്മെ പഠിപ്പിക്കുന്നു. നമ്മള്‍ പരസ്‌പര സ്‌നേഹത്തില്‍ മുഴുകേണ്ടിയിരിക്കുന്നു.
വലിയ വര്‍ഗ്ഗീയത പറയുന്നവര്‍ക്കൊന്നും ജീവിതത്തില്‍ മതമുണ്ടാവില്ല. ജീവിതത്തില്‍ മതമുള്ളവര്‍ക്ക്‌ വര്‍ഗ്ഗീയത മനസ്സില്‍ കൊണ്ടു നടക്കാന്‍ കഴിയില്ല. വഴികാണിക്കാനാണ്‌ മതം. എന്റെ കൊടി പറക്കുന്നതുപോലെ മറ്റുള്ളവരുടെ കൊടിയും പറക്കണം എന്നു ചിന്തിക്കുക എന്നാല്‍ മാത്രമേ രാജ്യത്ത്‌ ജനാധിപത്യ മുണ്ടാവുകയുള്ളൂ എന്നും സമദാനി പറഞ്ഞു.
കൊപ്പല്‍ ചന്ദ്രശേഖരന്‍, ഫാ ജോസ്‌ പെരുവന്‍കുന്നേല്‍, തുടങ്ങിയവര്‍ സംസാരിച്ചു. ബഷീര്‍ വെള്ളിക്കോത്ത്‌ അധ്യക്ഷത വഹിച്ചു. കെ വി രാമകൃഷ്‌ണന്‍ സ്വാഗതവും കാറ്റാടി കുമാരന്‍ നന്ദിയും പറഞ്ഞു. .

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com