കുവൈത്ത് പ്രവാസികുടുംബ സംഗമം നടത്തി

on Feb 17, 2010

കാഞ്ഞങ്ങാട്: കുവൈത്ത് കേരള മുസ്ലീം അസോസിയേഷന്‍ സിജിയുമായി സഹകരിച്ച് മാതൃകാ പ്രവാസി കുടുംബസംഗമം നടത്തി. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ വിഷയങ്ങളില്‍ ഡോ. പി.ടി.അബ്ദുള്‍ അസീസ്, സി.മുഹമ്മദ്‌റാഫി, കെ.കെ.അബ്ദുള്‍ലത്തീഫ് എന്നിവര്‍ ക്ലാസ്സെടുത്തു. ഹൊസ്ദുര്‍ഗ്ഗ് ഡിവൈ.എസ്.പി. പി.ഹബീബ് റഹ്മാന്‍ ഉല്‍ഘാടനം ചെയ്തു. മഹമ്മൂദ് അബ്ദുള്ള അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ പി.ഹബീബ്‌റഹ്മാന്‍, ഡോ. ഷീന ഷുക്കൂര്‍ എന്നിവരെ ആദരിച്ചു. ഷുക്കൂര്‍ അബൂബക്കര്‍, ചൂരി അബ്ദുള്ള, കെ.കെ.അബ്ദുള്ള, സഫര്‍ മൊട്ടമ്മല്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ആറങ്ങാടി സ്വാഗതവും കെ.കെ.അബ്ദുള്‍ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com