നബിദിന ഘോഷയാത്രകള്‍ വാഹനഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കരുത് -സംയുക്ത ജമാഅത്ത്

on Feb 24, 2010

കാഞ്ഞങ്ങാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം, ചെമ്പിരിക്ക, ബേഡഡുക്ക സംയുക്ത ജമാഅത്ത് ഖാസിയുമായ സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത അകറ്റാന്‍ നീതിനിഷ്ഠവും സമഗ്രവുമായ അന്വേഷണം അനുയോജ്യമായ ഏജന്‍സിയെ ചുമതലപ്പെടുത്തി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ഭാരവാഹികളായ ബശീര്‍ വെള്ളിക്കോത്ത്, മുബാറക് ഹസൈനാര്‍ ഹാജി, സി.ഇബ്രാഹിം ഹാജി, സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി, എം.ബി.മൊയ്തുഹാജി, ഫാന്‍സി മുഹമ്മദ്കുഞ്ഞി ഹാജി, കെ.യു.ദാവൂദ്, എം.മൊയ്തുമൗലവി, അബ്ദുള്‍റഹ്മാന്‍ പെരുമ്പട്ട, ബശീര്‍ ആറങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. നബിദിനാഘോഷത്തിന്റെ ഭാഗമായി വാഹനഘോഷയാത്രകള്‍ നടക്കുന്നില്ലെന്നുറപ്പ് വരുത്താന്‍ ജമാഅത്ത് കമ്മിറ്റിയും മഹല്ല് ഖത്വീബുമാരും ജാഗ്രത പുലര്‍ത്തണമെന്നും നബിദിന ഘോഷയാത്രകള്‍ വാഹനഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കാത്ത വിധത്തില്‍ അച്ചടക്കത്തോടെയായിരിക്കണമെന്നും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജന.സെക്ര. ബശീര്‍ വെള്ളിക്കോത്ത് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com