മാണിക്കോത്ത് ബദര്‍ നഗര്‍ വാര്‍ഷീകവും നബിദിനാഘോഷവും

on Mar 2, 2010

ചിത്താരി: മാണിക്കോത്ത് ബദര്‍ നഗറിന്റെ ഏഴാം വാര്‍ഷീകത്തോട് അനുബന്ധിച്ച് മാര്‍ച്ച് 3,4 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വമ്പിച്ച മദ് ഹ് റസൂല്‍ പ്രഭാഷണവും കൂട്ടുപ്രാര്‍ത്ഥനയും കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെടുന്നു. മാര്‍ച്ച് 3 ന് ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് മുബാറക്ക് ഹസൈനാര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ മജീ​ദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും, മെട്രോ മുഹമ്മദ് ഹാജി, കാപ്പില്‍ കെ.ബി.എം. ഷരീഫ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഖാലിദ് ഫൈസി ചേരൂര്‍ മുഖ്യ പ്രഭാഷണം നടത്തും, ബഷീര്‍ വെള്ളിക്കോത്ത്, ഏ.പി.അബ്ദുല്ല മൌലവി, ഉസ്മാന്‍ ഫൈസി, ഉ.വ്.ഹസൈനാര്‍ ‍, മുഹമ്മദ്കുഞ്ഞി.എം.കെ.ചിത്താരി, ചിത്താരി മുഹമ്മദ്കുഞ്ഞി ഹാജി, ഖാദര്‍ മുസ്ലിയാര്‍ , സി.എം.അബൂബക്കര്‍ , മുട്ടുന്തല മുഹമ്മദ്കുഞ്ഞി, എം.അബ്ദുറഹമാന്‍, യു.വി.മൂസ ഹാജി, വി.വി.മുഹമ്മദ് കുഞ്ഞി, അബ്ബാസ് ഹാജി, എം.കുഞ്ഞബ്ദുല്ല എന്നിവര്‍ പ്രസംഗിക്കും, അബ്ദുല്‍ ഖരീം സ്വാഗതവും, നൌഷാദ് നന്ദിയും പറയും. മാര്‍ച്ച് 4 വ്യാഴാഴ്ച്ച വൈകീട്ട് 3 മണി മുതല്‍ കുട്ടികളുടെ കലാപരിപാടികളും രാത്രി 8.30ന് അബ്ദുല്‍ ഗഫൂര്‍ മൌലവി കീച്ചേരിയുടെ മതപ്രഭാഷണവും ഉണ്ടായിരിക്കും, തുടര്‍ന്ന്‍ രാത്രി 11 മണിക്ക് ദിഖ്ര്‍ ഹല്‍ഖയ്ക്കും കൂട്ടു പ്രാര്‍ത്ഥനയ്ക്കും സയ്യദ് ഇബ്ന് യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി നേത്രത്വം നല്‍കും
.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com