മദമിളകി നാട്ടുകാരെ വിറപ്പിച്ച പോത്തിനെ വെടിവെച്ചു കൊന്നു.

on Mar 9, 2010

ചിത്താരി : മദമിളകി നാട്ടുകാരെ വിറപ്പിച്ച പോത്തിനെ വെടിവെച്ചു കൊന്നു. രണ്ട് ദിവസത്തോളം ചിത്താരി മുക്കൂട്ടയില്‍ വേലേശ്വരത്തെയും പാണത്തോട്ടെയും വിറപ്പിച്ച പോത്തിനെയാണ് ഇന്ന് വെടിവെച്ചുകൊന്നത്.
ചിത്താരി മുക്കൂട്ടെ ഒരു വീട്ടില്‍ മുടിമുറിക്കല്‍ ചടങ്ങ്‌ നടക്കുന്ന വീട്ടിലേക്ക്‌ അറവിനായി കൊണ്ടുവന്ന പോത്താണ് കയര്‍ പൊട്ടിച്ച് രണ്ട് ദിവസം മുമ്പ് രക്ഷപ്പെട്ടത്. രണ്ട് ദിവസത്തോളം കുറ്റിക്കാടുകളില്‍ കഴിഞ്ഞ പോത്തിന്റെ ആക്രമണത്തില്‍ നാട്ടുകാരില്‍ പലര്‍ക്കും പരിക്കേറ്റിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും കിണഞ്ഞു ശ്രമിച്ചിട്ടും പോത്തിനെ കീഴടക്കാനായില്ല. ഒടുവില്‍ പോത്തിനെ വെടിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലൈസന്‍സുള്ള തോക്കുപയോഗിച്ച് പോത്തിന് നേരെ രണ്ട് തവണ വെടിയുതിര്‍ത്തു. വെടിയേറ്റ പോത്ത് പിടഞ്ഞ് സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീഴുകയായിരുന്നു.

.

1 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com