വിവിത രാജ്യങ്ങളിലെ പ്രവാചക പ്രകീര്‍ത്തകരെ ഒരേ സ്റ്റേജില്‍ ഒന്നിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനം ചരിത്രം സൃഷ്ടിച്ചു.

on Mar 12, 2010

കോഴിക്കോട്: വിവിത രാജ്യങ്ങളിലെ പ്രവാചക കീര്‍ത്തകരെ ഒരേ സ്റ്റേജില്‍ കൊണ്ടു വന്നു പുതിയൊരു ചരിത്രം സൃഷ്ടിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനം കൈരളിക്ക് പുതിയൊരു അനുഭവമായി.മാര്‍ച്ച് 11ന് വ്യാഴാഴ്ച്ച കാരന്തുര്‍ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ‍സ്വപ്ന നഗരിയില്‍ നടന്ന പരിപാടിയില്‍ യ്മന്‍, ഒമാന്‍, മൊറോക്കോ, ലിബിയ, അമേരിക്ക, യു.എ.ഇ, സിറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രകീര്‍ത്തന ട്രൂപുകളും ആത്മീയ, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളും അടക്കം 5 ലക്ഷം വരുന്ന പ്രവാചക സ്നേഹികളും ഒത്തുകൂടി. വൈകീട്ട് സൌദി ഇസ്ലാമിക്ക് ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഡോ: ഉമര്‍ അബ്ദുല്ല കാമില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മര്‍ക്കസ് ജെനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സമാധാനവും സ്നേഹവും വിനയവും പഠിപ്പിച്ച പ്രവാചകന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിച്ചത് .സയ്യദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിച്ചു. സയ്യദ് അബ്ദുല്ല അഹ്മദ് അല്‍ബൈതി യമന്‍. ശെയ്ഖ് ഉമര്‍ അല്‍ഖതീബ് (ഡയറക്ടര്‍ , ദുബൈ ഔഖാഫ് ), മുഹമ്മദ് ഹാഷിം ബ്രൌണ്‍ അമേരിക്ക, ശെയ്ഖ് സഖരിയ ഉമര്‍ മക്കി സിറിയ, ശെയ്ഖ് ഉമര്‍ ഇബ്റാഹീം സിറിയ, ശെയ്ഖ് ഖലീഫ മുഹമ്മദ് സആബി ദുബൈ, ശെയ്ഖ് മുഹമ്മദ് അലി ജാസിം ദുബൈ, ശെയ്ഖ് മാജിദ് അലി ജാസിം ദുബൈ എന്നീ വിദേശപ്രതിനിധികള്‍ സംബന്ധിച്ചു, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മദ് ഹു റസൂല്‍ പ്രഭാഷണം നടത്തി .

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com