ഉച്ചയുറക്കം ബുദ്ധിക്ക്‌ ഉണര്‍വേകുമെന്ന്‌ .

on Mar 7, 2010


ജോലിക്കിടെ ഉച്ചയുറക്കം ഒരു തെറ്റല്ലെന്നു മാത്രമല്ല കൂടുതല്‍ ഉന്‍മേഷവാനാവാനും ഓര്‍മശക്‌തി കൂട്ടാനും അത്‌ സഹായിക്കും. ഇതുസംബന്ധിച്ച ഗവേഷണം പ്രാരംഭദശയി ലാണെങ്കിലും അല്‍പം നീണ്ട ഉച്ചയുറക്കത്തിലൂടെ ബുദ്ധിക്ക്‌ ഉണര്‍വേകാന്‍ കഴിയുമെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഒരു കംപ്യൂട്ടര്‍ റീബൂട്ട്‌ ചെയ്യുന്നതുപോലെയാണിതെന്നും അവര്‍ പറയുന്നു. ഉറക്കം ശരീരത്തിണ്റ്റെ മാത്രം ആവശ്യമല്ല തലച്ചോറിണ്റ്റേതു കൂടിയാണ്‌.പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവ്‌ ഉച്ചമുതല്‍ വൈകിട്ട്‌ ആറുവരെയുള്ള സമയത്ത്‌ കുറവാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഉച്ചയ്ക്ക്‌ ഉറങ്ങുന്നവരെ ഇൌ പ്രശ്നം ഒരു പരിധിവരെ ബാധിക്കുന്നില്‍ള. സ്വപ്നം കാണാതെയുള്ള ഉറക്കത്തിണ്റ്റെ ഈ സമയത്ത്‌ ഓര്‍മകള്‍ക്ക്‌ കൂടുതല്‍ അടുക്കും ചിട്ടയും നല്‍കുകയാണ്‌ തലച്ചോര്‍ ചെയ്യുന്നത്‌. പഠനശേഷം ഉറക്കം വേണമെന്നു മാത്രമല്ല, പഠനത്തിനു മുന്‍പ്‌ ഉറങ്ങിയെഴുന്നേല്‍ക്കുന്നതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കാനുള്ള സാവകാശം കൂടിയാണ്‌ തലച്ചോറിനു ലഭിക്കുന്നതത്രേ.
-Manorama

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com