കുറുംബ ക്ഷേത്രത്തില്‍ കൊടിയേറി; ഇനി പൂരോത്സവത്തിന്റെ നാളുകള്‍

on Mar 22, 2010

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ കുറുംബ ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് കൊടിയേറി. രാവിലെ വാരിക്കാട് ഇല്ലത്ത് നിന്ന് ശുദ്ധിക്രിയ നടത്തിയശേഷം ക്ഷേത്ര സ്ഥാനികര്‍ മടിയന്‍ കൂലോത്ത് എത്തി. അവിടെ ക്ഷേത്രപാലകനെ വണങ്ങി ദീപവും തിരിയും എഴുന്നള്ളിച്ച് കുറുംബക്ഷേത്രത്തിലെത്തിച്ചു. തുടര്‍ന്ന് നൂറ് കണക്കിന് ഭക്തരുടെ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ സ്ഥാനികന്‍ അമ്പാടി കാരണവര്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. വൈകിട്ട് കലവറ നിറയ്ക്കല്‍ ചടങ്ങും ഭണ്ഡാര എഴുന്നള്ളിപ്പും നടന്നു. തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് പൂവിട്ടു.
സന്ധ്യാദീപം തെളിച്ച് സ്ഥാനികര്‍ അഷ്ടദിക്പാലകരെ വന്ദിച്ചു. കൊടിയിലയാട്ട് ഗണപതിക്കും കുറുംബ ഭഗവതിക്കും മറ്റ് ദേവതകള്‍ക്കും നിവേദ്യമര്‍പ്പിച്ചു. രാത്രി വെളിച്ചപ്പാടുകള്‍ ഉറഞ്ഞാടിക്കൊണ്ട് ഉത്സവ ചടങ്ങുകളും നടന്നു. തുടര്‍ന്ന് മേലാപ്പും പൂക്കുടയും എഴുന്നള്ളിച്ചു. ഉത്സവം 28ന് പൂരം നാളില്‍ സമാപിക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com