ഖാസിയുടെ മരണം: യൂത്ത് ലീഗ് ഒപ്പുശേഖരണം നടത്തുന്നു.

on Mar 7, 2010

12 ന്ന് മുഴുവന്‍ പള്ളികല്‍നിന്നും ഒപ്പ്‌ ശേഖരിക്കും.

ഖാസി സി.എം.അബ്ദുള്ള മൗലവിയുടെ മരണത്തിലെ ദുരൂഹത അകറ്റാന്‍ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്നും പോലീസ് വെടിവെപ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ മരിച്ച കേസില്‍ എസ്.പി.രാംദാസ് പോത്തനെ സസ്‌പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഒപ്പ് ശേഖരണം നടത്തും. 12 ന്ജില്ലയിലെ മുഴുവന്‍ പള്ളികളില്‍ നിന്നും ഒപ്പുശേഖരിക്കും. വൈകിട്ട് അഞ്ച് മണ്ഡലങ്ങളില്‍ സായാഹ്നധര്‍ണ നടത്താനും ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു.

25 ന് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ സംഗമവും നടത്തും.

പ്രസിഡന്റ് അബ്ദുല്ലകുഞ്ഞിചെര്‍ക്കളം അധ്യക്ഷനായി. എം.സി.ഖമറുദ്ദീന്‍, പി.ബി.അബ്ദുള്‍ റസാഖ്, സില്‍റഷീദ് ഹാജി, മാഹിന്‍ കേളോട്ട്, കെ.കെ.ജാഫര്‍, എ.എ.ജലീല്‍, ഹമീദ് ബന്തിയോട്, പി.ബി.മുഹമ്മദ് അസ്‌ലം എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com