അബ്ദുല്‍ മുജീബിന്റെ തലതിരിഞ്ഞ വായന കൌതുകമാവുന്നു

on Mar 31, 2010

കാഞ്ഞങ്ങാട്: ട്രെയിനിലിരുന്ന് മുജീബ് പത്രം വായിക്കുമ്പോള്‍ സഹയാത്രികര്‍ അദ്ഭുതത്തോടെ നോക്കുന്നതു പതിവാണ്. പലരും ഇതൊരു വട്ടുകേസാണെന്ന് പറഞ്ഞു മൂക്കത്ത് വിരല്‍ വയ്ക്കും. എന്നാല്‍, ഇതൊന്നും മുജീബിന്റെ വായനയെ തെല്ലും ബാധിക്കാറില്ല. ഒരു പത്രം കിട്ടിയാല്‍ തലതിരിച്ചുപിടിച്ചു വള്ളിപുള്ളി വിടാതെ മുജീബ് വായന തുടരും. മുജീബിനെ അറിയുന്ന യാത്രക്കാര്‍ ഒന്നു പരീക്ഷിക്കാന്‍ വേണ്ടി ഉച്ചത്തില്‍ വായിക്കാന്‍ പറയും. അപ്പോള്‍ നേരെ പിടിച്ചു വായിക്കുന്നവരേക്കാള്‍ എളുപ്പത്തില്‍ മുജീബ് തലതിരിച്ചുപിടിച്ച് പത്രവായന തുടരും. കാസര്‍കോഡ് ചൌക്കിയില്‍ താമസിക്കുന്ന അബ്ദുല്‍ മുജീബ് എന്ന 35കാരന്‍ രണ്ടുവര്‍ഷംമുമ്പാണ് ഒരു കൌതുകത്തിന് പത്രം തലതിരിച്ചുപിടിച്ചു വായിക്കാന്‍ തുടങ്ങിയത്. മുജീബിന്റെ വായനയില്‍ തേജസും മാതൃഭൂമിയും ദേശാഭിമാനിയും എല്ലാം ഒരുപോലെയാണ്. ഏഴാംക്ളാസ് വിദ്യാഭ്യാസമുള്ള മുജീബ് ഇംഗ്ളീഷ് പത്രങ്ങളും വായിക്കാറുണ്ട്. മുജീബ് ഒരു കൌതുകത്തിനു വേണ്ടി തുടങ്ങിയതാണ് ഈ തലതിരിഞ്ഞ വായനയെങ്കിലും ഇന്നു നേരെ പിടിച്ചു വായിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ വായിക്കും. ചെറുവത്തൂരിലെ ഹോട്ടല്‍ തൊഴിലാളിയായ മുജീബിന്റെ ഭാര്യ സുള്ള്യ സ്വദേശിനിയായ ഫാത്തിമയാണ്. ഏക മകന്‍ ഫര്‍ഹാന്‍.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com