ന്യയ വിലയ്ക് സാദാരണ ക്കാര്‍ക്കായി - നിഷ ഹോട്ടല്‍ പുല്ലൂര്‍

on Mar 11, 2010

കാഞ്ഞങ്ങാട്: വിലക്കയറ്റം കൊണ്ടു രാജ്യത്തെ സാമ്പത്തിക വിദഗ്ധരും ജനങ്ങളും വലയുമ്പോള്‍ ആണ്ടിയേട്ടന്‍ ഇതിനെതിരേ തനിയെ പൊരുതുകയാണ്. മാറി വരുന്ന സാമ്പത്തിക നയപ്രഖ്യാപനങ്ങളോട് കഴിഞ്ഞ 40 വര്‍ഷത്തോളം പുല്ലൂര്‍ പൊള്ളക്കടയിലെ ആലിങ്ങാല്‍ ആണ്ടി തന്റെ നിഷ ഹോട്ടലുമായി നിശബ്ദ സമരത്തിലാണ്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലകൂടുമ്പോഴും കുറയുമ്പോഴും ആണ്ടിയുടെ ഹോട്ടലില്‍ എല്ലാറ്റിനും ഒരേവിലയാണ്. ഏത് വിഭവം എടുത്താലും 2.50 രൂപ. ചായയ്ക്ക് 2.50 രൂപയും പലഹാരത്തിന് 2.50രൂപയുമാണ് വില. ജില്ലയിലെ ഹോട്ടലുകള്‍ ഊണിനും ചായയ്ക്കും അമിത വില ഈടാക്കിയിട്ടും നഷ്ടങ്ങളുടെ കണക്ക് മാത്രം പറയുന്നു. ആണ്ടി ആരോടും പരിഭവമില്ലാതെ കഴിഞ്ഞ 40 വര്‍ഷത്തോളമായി ലാഭത്തിന്റെ കണക്ക് മാത്രം കൂട്ടിവച്ചിരിക്കുന്നു. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോട്ടല്‍ നിഷ പൊള്ളക്കടയിലെ കൈലാസ് ആയൂര്‍വേദ ക്ളീനിക്കിന് സമീപം ആരംഭിക്കുമ്പോള്‍ ആറ് പൈസയായിരുന്നു പലഹാരത്തിന്റെ വില. വര്‍ഷങ്ങള്‍ കഴിഞ്ഞ് 2010 ല്‍ സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും നാടിനെ ഗ്രസിക്കുമ്പോഴും രണ്ടര രൂപയ്ക്ക് പലഹാരവും ചായയും വിറ്റ് ദിവസവും 800 രൂപയോളം ആണ്ടി സമ്പാദിക്കുന്നു. എല്ലാം വീട്ടില്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍. വിശക്കുന്നവന്, സ്വാദോടെ കുറഞ്ഞ വിലയില്‍ എന്തെങ്കിലും കഴിക്കാനായി നല്‍കുകയായിരുന്നു ആണ്ടിയുടെ ലക്ഷ്യം. എന്തുകിട്ടിയാലും മതിവരാത്ത മനുഷ്യന് ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമെ മതി എന്നു പറയാന്‍ കഴിയുവെന്നാണ് ആണ്ടിയുടെ തത്വശാസ്ത്രം. നന്നായി ഭക്ഷണം കഴിച്ചു ആളുകള്‍ പോവുമ്പോള്‍ ആണ്ടിയുടെ മനസില്‍ സംതൃപ്തി നിറയുന്നു. ഭാര്യ മാധവി എല്ലാകാര്യങ്ങള്‍ക്കും പിന്‍ബലമായി കൂടെയുണ്ട്. ഹോട്ടല്‍ വ്യവസായം നഷ്ടത്തിലാണെന്ന് വന്‍കിടക്കാര്‍ പറയുമ്പോഴും ഇതില്‍ നിന്ന് കിട്ടിയ വരുമാനം കൊണ്ടാണ് രണ്ടു പെണ്‍മക്കളെ ആണ്ടി കെട്ടിച്ചയച്ചത്. പുല്ലൂര്‍ പൊള്ളക്കട ബസ് സ്റോപ്പിന് പിന്നിലാണ് ഹോട്ടല്‍ നിഷ എന്ന ആണ്ടിയുടെ രണ്ടര ഹോട്ടല്‍. മാധവിയാണ് ഭാര്യ. ഗിരീഷ്, മുകേഷ്(ബി.എസ്.എന്‍.എല്‍), ഷൈമ, നിഷ എന്നിവര്‍ മക്കളും

1 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com