സംഗീതപൂര്‍ണശ്രീ പുരസ്‌കാരം കാഞ്ഞങ്ങാട് ശ്രീനിവാസന്

on Mar 11, 2010

കാഞ്ഞങ്ങാട്: തൃപ്പൂണിത്തുറ പൂര്‍ണത്രയി ഫൗണ്ടേഷന്റെ സംഗീതപൂര്‍ണശ്രീ പുരസ്‌കാരം കര്‍ണാടക സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന് ലഭിച്ചു. 23-ാമത് പൂര്‍ണത്രയീശ സംഗീതോത്സവത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറയില്‍ നടന്ന ചടങ്ങില്‍ പൂര്‍ണത്രയീശ സേവാ സംഘം പ്രസിഡന്റ് മാങ്കായില്‍ ജയന്‍ ശ്രീനിവാസനെ പൊന്നാട അണിയിച്ചു. സ്വാതിതിരുനാള്‍ സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. കുമാര കേരളവര്‍മ പൂര്‍ണത്രയീശന്റെ സുവര്‍ണ ബിംബം പതിച്ച ഫലകം സമ്മാനിച്ചു. ചടങ്ങില്‍ പ്രൊഫ. പാറശ്ശാല രവി, എസ്.ആര്‍.നടേശന്‍, പൂര്‍ണത്രയി ജയപ്രകാശ്, കടുത്തുരുത്തി ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

1 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com