കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ഒരുകോടി രൂപയുടെ മിച്ച ബജറ്റ്

on Mar 27, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയ്ക്ക് 48,23,78,480 രൂപയുടെ വരവും 47,20,31,000 രൂപയുടെ ചിലവും, 10,34,74,80 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന കാഞ്ഞങ്ങാട് നഗരസഭ സഭയുടെ ബജറ്റ് ഇന്നുച്ചയ്ക്ക് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍.എ ഖാലിദിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അവസാനത്തെ ബജറ്റാണ് വൈസ് ചെയര്‍പേഴ്‌സണ്‍ സി. ശ്യാമള അവതരിപ്പിച്ചത്. തീരദേശ ആശുപത്രിക്ക് 25 ലക്ഷം രൂപയും, ബസ് സ്റ്റാന്റ് ടെര്‍മിനലിന് നാല് കോടിരൂപയും, വാര്‍ഡ് തല ശുചീകരണത്തിന് എട്ട് ലക്ഷം രൂപയും, ക്യാന്‍സര്‍ രോഗികളെ പരിചരിക്കുന്നതിന് 3 ലക്ഷവും, സൗജന്യ ക്യാന്‍സര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ശാസ്ത്രീയരീതിയിലുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന് സ്ഥലം ഏറ്റെടുക്കുന്നതിന് 50 ലക്ഷം രൂപയും ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് കെട്ടിടത്തിന് നാലു കോടി രൂപ 43 ലക്ഷം രൂപയും, കാഞ്ഞങ്ങാട്ടെ ആധുനിക അറവുശാലക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 40 ലക്ഷം രൂപയും, അറവുശാല കെട്ടിടനിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ശുചിത്വപദ്ധതികള്‍ക്കും, വികസനോന്‍മുഖ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സി.ശ്യാമള തുടര്‍ച്ചയായി അഞ്ചാമതും അവതരിപ്പിച്ച ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com