ഇന്ത്യയുടെ ആദ്യ ആഡംബര ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങുന്നു

on Mar 21, 2010

ഒരു രാത്രിക്ക് ഒരു ലക്ഷം രൂപയാണ് മഹാരാജാ എക്സ്പ്രസ് എന്ന ആഡംബര ട്രെയിനില്‍ യാത്രാ നിരക്ക്.ഇത് അധികം തുകയാണെന്നു ചിന്തിക്കണ്ട. മഹാരാജാവിനെപ്പോലെ സഞ്ചരിക്കണമെങ്കില്‍ കാശു മുടക്കുക തന്നെവേണം.പറയുന്നത് മറ്റാരുമല്ല,നമ്മുടെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി തന്നെ.കോല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കാണ് മഹാരാജാ എക്സ്പ്രസിന്റെ ആദ്യ യാത്ര. ഗയാ, വാരാണസി, ഖജുരാഹോ, ഗ്വാളിയോര്‍, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുക. റയില്‍വേ മന്ത്രി മമതാ ബാനര്‍ജി നാളെ കോല്‍ക്കത്തയില്‍ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ട്രെയിനില്‍ 88 യാത്രക്കാര്‍ക്കാണ് ഒറ്റത്തവണ സഞ്ചരിക്കാനാവുക. 23 ക്യാബിനുകളാണ് ട്രെയിലുണ്ടാവുക.ഡീലക്സ് സ്യൂട്ടു മുതല്‍ പ്രെസിഡെന്‍ഷ്യല്‍ സ്യൂട്ടുവരെയാണ് സജ്ജീകരിച്ചിരിക്കുന്നത്.അമ്പതു പേരെ വീതം ഉള്‍ക്കൊളളാന്‍ കഴിയുന്ന രണ്ട് റസ്റോറന്റുകള്‍,ബാറുകള്‍,ഗെയിം ടേബിളുകള്‍ തുടങ്ങി നിരവധി ആഡംബരസൌകര്യങ്ങളോടും കൂടിയാണ് മഹാരാജാസ് എക്സ്പ്രസ് നാളെ കന്നിയാത്രയ്ക്കൊരുങ്ങുന്നത്.കൂടാതെ എല്‍സിഡി ടെലിവിഷനുകള്‍, ഡിവിഡി പ്ളേയറുകള്‍,നേരിട്ടുവിളിക്കാവുന്ന ടെലിഫോണുകള്‍,ഇന്റര്‍നെറ്റ് തുടങ്ങി ഏല്ലാ ആധുനിക സജ്ജീകരണങ്ങളും മഹാരാജാസ് എക്സ്പ്രസിലുണ്ട്. പ്രധാനമായും വിദേശ ടൂറിസ്റുകളെ ലക്ഷ്യംവച്ചാണ് മഹാരാജാസ് എക്സ്പ്രസ് തുടങ്ങുന്നതെന്നു മമതാ ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിംഗ് വിഭാഗവും ടൂറിസം കോര്‍പറേഷനും സംയുക്തമായാണ് മഹാരാജാ ട്രെയിന്‍ തയാറാക്കിയിരിക്കുന്നത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com