അന്താരാഷ്ട്ര മീലാദ് സമ്മേളനം ഇന്ന് കോഴിക്കോട്ട്

on Mar 11, 2010

കോഴിക്കോട്: കാരന്തുര്‍ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മീലാദ് സമ്മേളനം മാര്‍ച്ച് 11ന് വ്യാഴാഴ്ച്ച കോഴിക്കോട് സ്വപ്ന് നഗരിയില്‍ നടക്കും. വൈകീട്ട് അഞ്ചിന് സൌദി ഇസ്ലാമിക്ക് ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഡോ: ഉമര്‍ അബ്ദുല്ല കാമില്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന്‍ മര്‍ക്കസ് ജെനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമാധാനവും സ്നേഹവും വിനയവും പഠിപ്പിച്ച പ്രവാചകന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീസംവരണ ബില്ല് പോലെയുള്ള സമകാലിക വിവാദങ്ങളെക്കുറിച്ച് മീലാദ് സമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.സയ്യദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിക്കും. സയ്യദ് അബ്ദുല്ല അഹ്മദ് അല്‍ബൈതി യമന്‍. ശെയ്ഖ് ഉമര്‍ അല്‍ഖതീബ് (ഡയറക്ടര്‍ , ദുബൈ ഔഖാഫ് ), മുഹമ്മദ് ഹാഷിം ബ്രൌണ്‍ അമേരിക്ക, ശെയ്ഖ് സഖരിയ ഉമര്‍ മക്കി സിറിയ, ശെയ്ഖ് ഉമര്‍ ഇബ്റാഹീം സിറിയ, ശെയ്ഖ് ഖലീഫ മുഹമ്മദ് സആബി ദുബൈ, ശെയ്ഖ് മുഹമ്മദ് അലി ജാസിം ദുബൈ, ശെയ്ഖ് മാജിദ് അലി ജാസിം ദുബൈ എന്നീ വിദേശപ്രതിനിധികള്‍ സംബന്ധിക്കും, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മദ് ഹു റസൂല്‍ പ്രഭാഷണം നടത്തും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com