പാറപ്പളളി മഖാം ഉറൂസും മതപ്രഭാഷണവും

on Apr 1, 2010

കാഞ്ഞങ്ങാട്:ഉത്തരമലബാറിലെ പ്രസിദ്ധമായ കാഞ്ഞങ്ങാട് പാറപ്പളളി മഖാം ഉറൂസും മതപ്രഭാഷണവും 2010 ഏപ്രില്‍ 1,2,3,4,5എന്നീ തിയതികളില്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.മാനസികസംഘര്‍ഷങ്ങളാലും,നീറുന്ന പ്രശ്നങ്ങളാലും വിഷമിക്കുന്ന മനുഷ്യമനസ്സുകള്‍ക്ക് ആത് മീയ നിര്‍വതിയേകി നിരവധി കറാമത്തുകള്‍കൊണ്ട് അനുഗ്രഹീതമായ പാറപ്പളളി മഖാം ഉറൂസിന് ജാതി മതഭേദമന്യേ ആയിരക്കണക്കിനാളുകള്‍ ഇവിടെ എത്തിചേരും.ഏപ്രില്‍ ഒന്നിന്വ്യാഴാഴ്ച രാത്രി 7 മണിക്ക്ബഹു:സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേത്രത്വത്തില്‍ സ്വലാത്ത് മജ്ലിസും കൂട്ടുപ്രാര്‍ത്ഥനയും.ഏപ്രില്‍2,3,4 തിയതികളില്‍ പ്രഗല്‍ഭ പണ്ഡിതന്‍മാരുടെ മതപ്രഭാഷണം.ഏപ്രില്‍ 5ന്ഉച്ചയ്ക്ക് 1 മണിക്ക് മൌലീദ് പാരയാണം.തുടര്‍ന്ന് അന്നദാന വിതരണം.മുസ്ളീം സ് ത്രീകള്‍ പൂര്‍ണ്ണമായും ഇസ്ളാമിക രീതിയിലുളള വേഷം ധരിച്ചു മാത്രമേ സിയാറത്തിന് വരാന്‍ പാടുളളുവെന്നും,സ്ത്രീകള്‍ക്ക് ഭക്ഷണ വിതരണം ഉണടായിരിക്കു ന്നതല്ലെന്നും കമ്മിറ്റി പ്രത്യേകം അറിയിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com