കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറിയില്‍ നിന്നും പട്ടാപകല്‍ രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു

on Apr 16, 2010

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ രാജധാനി ഗോള്‍ഡ്‌ ജ്വല്ലറിയില്‍ നിന്നും 15 കിലോ തൂക്കം വരുന്ന രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്‌ത സംഭവത്തില്‍ വെളുത്ത കുപ്പായക്കാരനായ യുവാവിനെ പോലീസ്‌ സംശയിക്കുന്നു. കവര്‍ച്ച നടന്ന ജ്വല്ലറിയുടെ പരിസരത്ത്‌ ചിലരോട്‌ മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ കൊണ്ട്‌ ഏറെ സമയം ഈ യുവാവ്‌ തലങ്ങും വിലങ്ങും സംശയകരമായ സാഹചര്യത്തില്‍ കറങ്ങിയിരുന്നതായി തൊട്ടടുത്ത ചെടി വില്‍ക്കുന്ന സ്‌ത്രീ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. മൂന്ന്‌ നിലകളുള്ള കടയുടെ രണ്ട്‌ നിലകളിലാണ്‌ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്‌. ഏറ്റവും മുകളിലുള്ള നിലയില്‍ ഷാര്‍പ്പ്‌ ഇലക്ട്രോണിക്‌സ്‌ റിപ്പയറിംഗ്‌ കടയാണ്‌ പ്രവര്‍ത്തിക്കുന്ന. മിക്‌സി, സ്റ്റപ്പപ്പ്‌, ഫാന്‍, ട്രാന്‍സ്‌ഫോര്‍മര്‍, സ്‌റ്റെബിലൈസര്‍, മോട്ടോര്‍, ഇന്‍വര്‍ട്ടര്‍ എന്നിവയുടെ റിപ്പയറിംഗാണ്‌ ഈ കടയില്‍ നടക്കുന്നത്‌. വിഷു ആയതിനാല്‍ ഉടമ പയ്യന്നൂരിലെ ഭാസ്‌ക്കരന്‍ ഇലക്ട്രേണിക്‌സ്‌ കട തുറന്നിരുന്നില്ല. കവര്‍ച്ച നടന്ന വിവരമറിഞ്ഞ്‌ ഭാസ്‌ക്കരനെ പോലീസ്‌ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു വരികയാണ്‌. ഇലക്ട്രോണിക്‌സ്‌ കടയുടെ പൂട്ട്‌ തകര്‍ത്ത്‌ അകത്തു കടന്ന കൊള്ളക്കാര്‍ ജ്വല്ലറി പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയുടെ കോണ്‍ക്രീറ്റ്‌ മേല്‍ക്കൂര തുരന്നാണ്‌ ജ്വല്ലറിയുടെ അകത്ത്‌ പ്രവേശിപ്പിച്ചത്‌. മാല, വള തുടങ്ങിയ ആഭരണങ്ങള്‍ സൂക്ഷിച്ച ഭാഗത്തു നിന്നാണ്‌ കൂടുതലും സ്വര്‍ണ്ണം കവര്‍ന്നത്‌. കവര്‍ച്ച നടന്ന വിവരമറിഞ്ഞ്‌ എസ്‌. പി., പി. പ്രകാശ്‌ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും പോലീസ്‌ നായയും എത്തേണ്ടതുകൊണ്ട്‌ വിശദമായ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ അഞ്ച്‌ കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന്‌ ഡി.വൈ.എസ്‌.പി., ജോസി ചെറിയാന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണം നട്‌തതുന്നതിലൂടെ മാതമെ എത്ര സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന്‌ കണക്കാക്കാന്‍ സാധിക്കുകയുള്ളുവെന്ന്‌ ഡി.വൈ.എസ്‌.പി പറഞ്ഞു. കവര്‍ച്ച നടന്ന വിവരമറിഞ്ഞ്‌ നൂറ്‌ കണക്കിനാളുകള്‍ ജ്വല്ലറിക്ക്‌ മുന്നില്‍ തടിച്ചു കൂടിയിട്ടുണ്ട്‌. കവര്‍ച്ചകാര്‍ രക്ഷപ്പെടാനിരിക്കാനുള്ള പരിശോധന പോലീസ്‌ ആരംഭിച്ചിട്ടുണ്ട്‌. റോഡ്‌ പരിശോധനയും മറ്റും പോലീസ്‌ നടത്തിവരുന്നുണ്ട്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com