ചിത്താരിയില്‍ നാടും നഗരവും വിഷു ആഘോഷിച്ചു

on Apr 17, 2010

കാഞ്ഞങ്ങാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നിറവില്‍ പൊന്‍കണി ഒരുക്കി വിഷുവിനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയതോടെ നഗരം തിരക്കില്‍ വീര്‍പ്പുമുട്ടി. മലയോരത്തുനിന്നും ഉള്‍പ്രദേശങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഒട്ടേറെ ആളുകളാണ് നഗരത്തിലേക്കെത്തിയത്. വിലക്കുറവും വിലപേശലുകളുമായി വഴിയോര കച്ചവടക്കാരാണ് നഗരത്തില്‍ താരങ്ങളായത്. സോപ്പ് ചീപ്പ് കണ്ണാടി മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ നിറഞ്ഞ വഴിവാണിഭത്തില്‍ തുണിത്തരങ്ങള്‍ക്കാണ് ഏറെ തിരക്ക്. കുട്ടികളുടെ വസ്ത്രങ്ങള്‍, പാന്റ്‌സ്, ഷര്‍ട്ട്, മുണ്ട്, അടിവസ്ത്രങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങയവ വാങ്ങാന്‍ ആളുകള്‍ ഏറെയായിരുന്നു. കച്ചവടക്കാരില്‍ ഏറെയും അന്യസംസ്ഥാനക്കാരാണ്. നിത്യോപയോഗ സാധനങ്ങളുടെ വില്പന കേന്ദ്രത്തിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കണ്‍സ്യൂമര്‍ ഫെഡ് വിഷുചന്തയിലും സപ്ലൈകോ സ്റ്റോറുകള്‍ക്ക് മുന്നിലും കടതുറക്കുംമുമ്പേ സ്ത്രീകളടക്കം ആളുകള്‍ വരിനില്‍ക്കാന്‍ തുടങ്ങിയിരുന്നു. പച്ചക്കറി കടകളിലും വന്‍തിരക്കാണനുഭവപ്പെട്ടത്. പച്ചക്കറികള്‍ക്ക് വിലക്കുറവുള്ളതിനാല്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസമായി.ചൈനീസ് പടക്കങ്ങളടക്കം വൈവിധ്യങ്ങള്‍ ഏറെയുണ്ടെങ്കിലും പടക്കവിപണി വേണ്ടത്ര ചലനം സൃഷ്ടിച്ചില്ല. ബിവറേജ് കോര്‍പറേഷന്റെ മദ്യശാലക്ക് മുന്നിലും നീണ്ട വരി കാണാമായിരുന്നു. നഗരം ജനത്തിരക്കിലമര്‍ന്നതോടെ ഗതാഗതം പലപ്പോഴും തടസ്സപ്പെട്ടു. പോലീസും ഹോംഗാര്‍ഡുകളും ഗതാഗത നിയന്ത്രണത്തിന് സജീവമായി രംഗത്തിറങ്ങിയിരുന്നു.

1 comments:

Nuttu's Farming - The Great Indian - Kerala Agricultural Photos said...

SHAFI.. u are really ROCKING WITH our village news... KEEP IT UP... thanks...

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com