ചിത്താരി വഴി കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ വീണ്ടും പ്രതീക്ഷ

on Apr 19, 2010

കാസര്‍കോട്: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടിന്റെ (കെ.എസ്.ടി.പി.) രണ്ടാംഘട്ടത്തിന് പണം ലഭ്യമാകുമെന്നായതോടെ ജില്ലയ്ക്കും പ്രതീക്ഷ. സ്ഥലമെടുപ്പ് ഏറെക്കുറെ പൂര്‍ത്തിയായ കാസര്‍കോട് കാഞ്ഞങ്ങാട് 27.78 കിലോമീറ്റര്‍ പാത യാഥാര്‍ത്ഥ്യമാകുമെന്നതാണ് സന്തോഷത്തിന് വക നല്‍കുന്നത്.ജില്ലയിലെ പ്രധാന നഗരങ്ങളായ കാസര്‍കോടിനെയും കാഞ്ഞങ്ങാടിനെയും ഏറ്റവും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന തീരദേശ പാത കെ.എസ്.ടി.പി.ക്ക് കൈമാറിയിട്ട് വര്‍ഷങ്ങളായി. സ്ഥലമെടുപ്പ് 97 ശതമാനവും പൂര്‍ത്തിയായിട്ടും ഒന്നാംഘട്ടത്തില്‍ പണി നടന്നില്ല. പിന്നീട് കുറെക്കാലം നാഥനില്ലാത്ത സ്ഥിതിയിലായിരുന്നു റോഡ്. അറ്റകുറ്റപ്പണിക്ക് പോലും പണം ഇല്ലാത്ത അവസ്ഥയുമുണ്ടായി. റോഡിന്റെ പരിധിയിലുള്ള എം.എല്‍.എ.മാരാടെ ഫണ്ടില്‍ നിന്ന് പണം കണ്ടെത്തിയാണ് ഒടുവില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. ഏഴുമീറ്റര്‍ വീതിയിലാണ് റോഡ് നവീകരിക്കുക. ദേശീയ പാതവഴി കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടെത്താന്‍ ഒരുമണിക്കൂര്‍ വേണം. സംസ്ഥാന പാത വഴി 40 മിനുട്ട് കൊണ്ട് ഈ ദൂരം പിന്നിടാന്‍ കഴിയും. ബേക്കല്‍ മേല്‍പ്പാലം കൂടി യഥാര്‍ത്ഥ്യമായാല്‍ അരമണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുമെന്ന സ്ഥിതി വരുമെന്നാണ് കണക്ക് കൂട്ടല്‍.ചളിയംകോട് ഇറക്കവും കയറ്റവും ഇല്ലാതാകും. അവിടെ പുതിയ പാലം വരും. അതും സമയ ലാഭത്തിന് ഇടയാക്കുമെന്നഭിപ്രായമുണ്ട്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com