കൊലക്കുറ്റത്തിന് ജയിലിലായ മകന്‍ വരുന്നതും കാത്ത് ഞാണിക്കടവിലെ ആയിശയുടെ കാത്തിരിപ്പ് തുടരുന്നു

on May 24, 2010

അന്‍വറിന്റെ മാതാവ് ആയിഷയും സഹോദരന്‍ ഇഖ്ബാലും.
കാഞ്ഞങ്ങാട്: ഈ ഉമ്മയുടെ മുഖത്ത് കാര്‍മേഘം ഇരുള്‍ മൂടിയിരിക്കുന്നു. നൊന്ത്പെറ്റ മകന്‍ മനോ വൈകല്യം ബാധിച്ച് ചേഷ്ഠകള്‍ കാണിക്കുന്നു. തന്നെ തനിച്ചാക്കി ഭര്‍ത്താവ് കടന്നു പോയിട്ട് വര്‍ഷം ഏഴായി. ഏക പ്രതീക്ഷ അല്‍ ഐനലില്‍ തുഛ ശമ്പളത്തില്‍ ജോലി ചെയ്യുന്ന മകന്‍ ഷാഫി കലന്തര്‍ പടന്നക്കാട്. ഞാണിക്കടവിലെ ആയിഷ(57)യാണ് ഈ ഹതഭാഗ്യ.
പുരയിടം വിറ്റ് മകന്‍ അന്‍വറിനെ ഗള്‍ഫിലയക്കുമ്പോള്‍ പ്രതീക്ഷകള്‍ മാത്രമായിരുന്നു ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും. മനോവൈകല്യമുള്ള മൂത്ത മകന്‍ ഇഖ്ബാലിന്റെ ചികിത്സയ്ക്കായി ഒരുപാട് പണം ചെലവാക്കി. എന്നേ പച്ചപിടിക്കേണ്ട കുടുംബം ഇന്നും ദുരിതകയത്തില്‍.അന്‍വര്‍ ഷാര്‍ജയിലെത്തി വിസയടിച്ചു. ജോലിക്ക് കയറി. ആദ്യമായി പുരയിലേക്ക് പണമയച്ചു. ഉമ്മയുടെയും സഹോദരങ്ങളുടെയും പ്രതീക്ഷ ആകാശത്തോളമുയര്‍ന്നു. എല്ലാം അപ്രതീക്ഷിതമായിരുന്നു. മകന്‍ കൊലപാതക കുറ്റത്തിന് തടങ്കിലിലായി. ഉമ്മയത് വിശ്വസിച്ചില്ല. നാട്ടുകാരും. അവര്‍ക്ക് അന്‍വറിനെ അറിയാമായിരുന്നു. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന കശപിശ. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ പെട്ടെന്നുള്ള ദേശ്യത്തില്‍ തൃശ്ശൂര്‍ സ്വദേശിയെ കുത്തി. നിര്‍ഭാഗ്യമെന്നു പറയട്ടെ അയാല്‍ മരിച്ചു. നിരപരാധിയായ അന്‍വറും പ്രതിയായി. ഏറെ സ്വപ്നങ്ങള്‍ കണ്ട ഉമ്മയും സഹോദരങ്ങളും തകര്‍ന്നു പോയി. കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രീയപ്പെട്ട ഉമ്മയെ അന്‍വര്‍ വിളിച്ചിരുന്നു . അന്‍വര്‍ കരയുകയായിരുന്നു. കേസിന്റെ വിചാരണ ജൂണ്‍ അഞ്ചിലേക്ക് മാറ്റിവെച്ചു. തന്റെ നിരപരാതിത്വം തെളിയിക്കപ്പെടും. എല്ലാറ്റിനും പരമ കാരുണ്യവാനായ അല്ലാഹു സാക്ഷി. ഉമ്മയും ആശ്വസിക്കുന്നു.
എല്ലാം കാണുന്ന പടച്ചവന്‍ കാക്കും. പുരയിടം വിറ്റ ആയിഷയും കുടുംബവും ഇപ്പോള്‍ ഹിബ ക്വാട്ടേഴ്സിലാണ് താമസം. മാസം 2,000 രൂപ വാടക. എല്ലാറ്റിനും ആശ്രയം അല്‍ ഐനില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഷാഫി എന്ന കലന്തര്‍ അയക്കുന്ന തുകമാത്രം. അവിടെയും ആയിഷ എന്ന ഉമ്മ കരളുറപ്പ് കാട്ടി. തന്റെ സ്വര്‍ണ്ണം പണയം വെച്ച് മകനെ മണലാരണ്യത്തിലേക്ക് അയച്ചു. വാഗ്ദത്ത ഭൂമിയില്‍, പ്രവാചകന്റെ മണ്ണില്‍ തന്റെ മകന്‍ വളരുമെന്ന പ്രതീക്ഷയില്‍ ബുദ്ധിവളര്‍ച്ചയെത്താത്ത മൂത്ത മകന്‍ ഇക്ബാലിന് മാറോട് ചേര്‍ത്ത് പിടിച്ച് ആ ഉമ്മ പറയുന്നു ഇത്തവണത്തെ പെരുന്നാള്‍ കൂടാന്‍ അന്‍വര്‍ വരും...അള്ളാഹു തുണയ്ക്കും. ആരോരുമില്ലാത്ത എന്നെ എന്റെ സഹോദരങ്ങള്‍ സഹായിക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com