ഫാമിലി മ്യൂസിക് റിയാലിറ്റി ഷോയില്‍ ഒന്നാം സമ്മാനം കാഞ്ഞങ്ങാട്ടേക്ക്; പ്രമോദും കുടുംബവും 20 ലക്ഷം രൂപയുടെ ഫ്ളാറ്റ് സ്വന്തമാക്കി

on Jul 29, 2010


കാഞ്ഞങ്ങാട്: കൈരളി ടി.വി യുടെ ഫാമിലി മ്യൂസിക് പരിപാടിയില്‍ ഒന്നാം സ്ഥാനം നേടിയ അരയിയിലെ പ്രമോദും കുടുംബവും കാഞ്ഞങ്ങാടിന് അഭിമാനമായി.ഇക്കഴിഞ്ഞ ജൂലൈ 11നാണ് പതിമൂന്നംഗ ടീം ഫൈനല്‍ മത്സരത്തില്‍ 20 ലക്ഷം രൂപയുടെ ഫ്ളാറ്റ് സ്വന്തമാക്കിയത്. യേശുദാസ്, ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ തുടങ്ങിയവരുടെ ഗാനമേളകള്‍ക്ക് പിന്നണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന തബലിസ്റ് പ്രമോദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കുടുംബാംഗങ്ങളാണ് മലബാറിലേക്ക് ആദ്യമായി റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനം കൊണ്ടുവന്നത്. പ്രമോദിന്റെ മൂന്നര വയസുള്ള മകള്‍ അമയ മുതല്‍ ഏഴുപത്തൊന്നുകാരനും റിട്ട. എ.എസ്.ഐയുമായ അച്ഛന്‍ പുരുഷോത്തമന്‍ ഉള്‍പ്പെടെയുള്ള ഗായകരാണ് എല്ലാരും പാടണ പരിപാടിയില്‍ പങ്കെടുത്ത് വിജയം കൊയ്തത്. സംഘത്തില്‍ പ്രൊഫഷണല്‍ ഗായകരുമുണ്ട്. രഘൂത്തമന്‍, കവിത, ശ്രീഷ എന്നിവര്‍ ഗാനമേള വേദികളില്‍ തിളങ്ങി നിന്നവരാണ്. റിട്ട. എ.എസ്.ഐ പുരുഷോത്തമനെ കൂടാതെ മറ്റൊരു റിട്ട. ഉദ്യോഗസ്ഥനും ഗായക സംഘത്തിലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിരമിച്ച ബാലകൃഷ്ണനാണ് മറ്റൊരംഗം. നളിനി, രജിത, വിനയന്‍, അഭിരാജ്, അനുശ്രീ, ശരണ്യ എന്നിവരും സംഘത്തിലെ അംഗങ്ങളാണ്. ഫൈനല്‍ റൌണ്ടിലെന്നപോലെ തങ്ങള്‍ക്ക് മികച്ച മാര്‍ക്കുകള്‍ കിട്ടിയത് തീം റൌണ്ടിലും, ദേശഭക്തി ഗാന ഫെസ്റിവെല്‍ റൌണ്ടിലുമാണെന്ന് സംഘത്തിന് ചുക്കാന്‍ പിടിച്ച പ്രമോദ് പറഞ്ഞു. കതിവന്നൂര്‍ വീരന്‍ തെയ്യത്തെയാണ് തീം റൌണ്ടില്‍ അവതരിപ്പിച്ചത്. നൂറില്‍ 92 മാര്‍ക്ക് ലഭിച്ചു. ദേശഭക്തി ഗാനം റൌണ്ടിന് ലഭിച്ചത് 99 മാര്‍ക്കും ഫെസ്റിവല്‍ റൌണ്ടില്‍ 96 മാര്‍ക്കുമാണ് ലഭിച്ചത്.ഫൈനല്‍ മത്സരത്തിലെ മൂന്ന് റൌണ്ടുകളും നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. സോളോ പിന്നണി ഗോയകര്‍ക്കൊപ്പം ഡ്യൂയിറ്റ്, ഗ്രൂപ്പ് സോങ്ങ് റൌണ്ടുകളാണുണ്ടായത്. പ്രൊഫഷണല്‍ ഗായകരായ രഘൂത്തമനും കവിതയുമാണ് ഫൈനലില്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച് ഫ്ളാറ്റ് സ്വന്തമാക്കാന്‍ സഹായിച്ചതെന്ന് കുടുംബാംഗങ്ങള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു.കൈരളി ടി.വി യുടെ പരിപാടിയില്‍ നിന്നും ലഭിച്ച അനുഭവം തങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്നും കുടംബത്തിന്റെ നേതൃത്വത്തില്‍ ഗാനമേള ട്രൂപ്പ് ഉണ്ടാക്കാനാണ് അടുത്ത ശ്രമമെന്നും പ്രമോദ് പറഞ്ഞു. സംഗീത സംവിധായകന്‍ രാജാമണി നടന്‍ മാള അരവിന്ദന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.

അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകളില്‍ നേതാക്കളുടെ വാര്‍ഡുകള്‍ സ്ത്രിസംവരനമായി

on Jul 28, 2010

അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകളില്‍ നേതാക്കളുടെ വാര്‍ഡുകള്‍ സ്ത്രീസംവരണമായത് പലര്‍ക്കും തിരിച്ചടിയായി. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എ.ബാലകൃഷ്ണന്റെ പത്താം വാര്‍ഡ് വൈസ് പ്രസിഡണ്ട് പി.കെ.അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററുടെ പതിനഞ്ചാം വാര്‍ഡ്, മുസ്ലിം ലീഗ് നേതാവ് കെ.ഇ.എ ബക്കറിന്റെ പത്തൊമ്പതാം വാര്‍ഡ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാഘവന്‍ വെളുത്തോളിയുടെ പതിനൊന്നാം വാര്‍ഡ്, ടി.വി. ബാലകൃഷ്ണന്റെ ആറാം വാര്‍ഡ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹക്കിം കുന്നിലിന്റെ ഇരുപതാം വാര്‍ഡ് തുടങ്ങിയവ സ്ത്രീസംവരണവാര്‍ഡുകളായി. അജാനൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് നേതാക്കളായ ബഷീര്‍ വെള്ളിക്കോത്തിന്റെ ഇരുപത്തിരണ്ടാം വാര്‍ഡ് സ്ത്രീസംവരണവും, യു.വി. ഹസൈനാറിന്റെ ഇരുപത്തി ഒന്നാം വാര്‍ഡ് പട്ടികജാതി സംവരണവുമായി.

ബേക്കല്‍-കാഞ്ഞങ്ങാട് റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ നീക്കം

on

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്- കാസര്‍കോട് റൂട്ടില്‍ ബേക്കല്‍ റെയില്‍ മേല്‍പ്പാലനിര്‍മാണവുമായി ബന്ധപ്പെട്ട് ബസ്സ്ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. ബസ് സര്‍വീസിന് കനത്തനഷ്ടമാണ് വരുത്തിവെക്കുന്നതെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.പള്ളിക്കര പാക്കംറോഡ്‌വഴി പെരിയാട്ടടുക്കം എത്തി അവിടെനിന്ന് ബേക്കല്‍ ജങ്ഷനിലേക്ക് എത്തിച്ചേരുന്ന ബസ്സുകള്‍ 16 കിലോമീറ്റര്‍ അധികം ദൂരം താണ്ടുന്നുണ്ട്. പ്രസ്തുതറൂട്ടില്‍ പത്തോളം ട്രിപ്പ് നടത്തുന്ന ബസ്സിന് ഒരുദിവസം 160 കിലോമീറ്ററോളം അധികം ഓടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.പ്രതിദിനം 1500 രൂപയോളം ഇതുവഴി നഷ്ടം വരുന്നുണ്ട്. പഞ്ചായത്തും പി.ഡബ്ല്യു.ഡി.യും ബദല്‍ മാര്‍ഗം ഒരുക്കിത്തരണമെന്നും അല്ലാത്തപക്ഷം പ്രസ്തുത റൂട്ടിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

രണ്ടരകോടിയുമായി ചെരുപ്പ് വ്യാപാരി മുങ്ങിയതായി പരാതി

on

കാഞ്ഞങ്ങാട്: രണ്ടര കോടിയുമായി കാഞ്ഞങ്ങാട് നഗരത്തിലെ ചെരുപ്പ് വ്യാപാരി മുങ്ങിയതായി പരാതി. ബ്ലേഡിനും, കച്ചവടത്തിലെ ലാഭവിഹിതം വാഗ്ദാനം ചെയ്തുമാണ് പലരില്‍ നിന്നായി യുവ വ്യാപാരി പണം വാങ്ങിയതെന്നാണ് പരാതി. എന്നാല്‍ നല്‍കിയ പണത്തിന് പലതിനും രേഖകള്‍ ഇല്ലെന്നതിനാല്‍ ഇനിയും ആരും പോലീസില്‍ പരാതിയുമായി എത്തിയിട്ടില്ല. യുവാവ് സിംഗപ്പൂരിലേക്ക് കടന്നതായാണ് വിവരം. പള്ളിക്കര, അജാനൂര്‍, അതിഞ്ഞാല്‍, പയ്യന്നൂര്‍, പരപ്പ, തുടങ്ങിയ പ്രദേശത്തുള്ളവരില്‍ നിന്നുമാണ് യുവാവ് പണം വാങ്ങിയിരുന്നത്. പത്ത് ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ പണം നല്‍കിയവരും കൂട്ടത്തിലുണ്ട്.

ബറാഅത്ത് രാവിനെ വരവേറ്റു

on


കാസര്‍കോട്: ശഅബാന്‍ 15, ബറാഅത്ത് രാവിനെ ലോക മുസ്‌ലിംകള്‍ വരവേറ്റു. മനസ്സും ശരീരവും പാകപ്പെടുത്തി പുണ്യമാസത്തെ വരവേല്‍ക്കാന്‍ തയ്യാറായിക്കൊണ്ടാണ് വിശ്വാസികള്‍ ബറാഅത്ത് രാവിന് സ്വാഗതമോതിയത്. ജില്ലയിലെ വിവിധ പള്ളികളില്‍ ഖുര്‍ആന്‍ പാരായണവും കൂട്ടുപ്രാര്‍ത്ഥനയും മധുര പലഹാര വിതരണവും നടന്നു. വീടുകളിലും പള്ളികളിലും പായസ വിതരണവും നടത്തി. ബറാഅത്ത് രാവിനോടനുബന്ധിച്ച് നിരവധി വിശ്വാസികളാണ് മാലിക്‌ദീനാര്‍ മഖ്ബറയില്‍ സിയാറത്തിയത്. സിയാറത്തിനെത്തിയവര്‍ക്ക് പായസ വിതരണവുമുണ്ടായിരുന്നു.

ഇസ്‌ലാംകേരള ഡോട്ട് കോം ഉദ്ഘാടനം ചെയ്തു

on Jul 27, 2010

കാസര്കാട്‍: സുന്നി ആശയ പ്രചാരണ രംഗത്ത് സൈബര്‍ ലോകത്തെ പ്രഥമ സംരംഭമായ ഇസ്‌ലാംകേരള ഡോട്ട് കോമിന്റെ വിപുലീകരിച്ച വെബ്‌സൈറ്റ് അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ന ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക വിശ്വാസ അനുഷ്ഠാന പ്രചാരണ രംഗത്ത് പതിറ്റാണ്ടോളം പഴക്കമുളള ഈ പേര്‍ട്ടലില്‍ ആശയ പഠനത്തിന് പ്രാധാന്യം നല്‍കി പ്രമുഖ പ്രഭാഷകരുടെ പ്രഭാഷണങ്ങള്‍ കാലിക പ്രധാന്യമുളള ലേഖനങ്ങള്‍ എന്നിവ ലഭ്യമാകും.(www.islamkerala.com)ചടങ്ങില്‍ സഅദിയ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എന്‍ എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ സയ്യിദ് ഇസ്മായില്‍ ഹാദി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുലത്തീഫ് സഅദി, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, അബ്ദുല്‍ഗഫാര്‍ സഅദി രണ്ടത്താണി മുനിര്‍ ബാഖവി തുരുത്തി, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, ഹമീദ് പരപ്പ, അബ്ദുല്‍ അസീസ് സൈനി, മുഹമ്മദ് സഖാഫി തോക്കെ, അബ്ബാസ് കുഞ്ചാര്‍, തുടങ്ങിയഒക്ത സംബന്ധിച്ചു. റാശിദ് ദേളി സ്വാഗതം പറഞ്ഞു

മുഖ്യ മന്ത്രിയുടെ പ്രസ്താവന തീവ്രവാദികള്‍ക്ക് വളമാകാന്‍ ഉപകരിക്കുന്നത്: SYS

on

കാസര്‍കോട്: ഒരു തീവ്രവാദ സംഘടനയെ ആക്ഷേപിക്കാനെന്ന രൂപത്തില്‍ മുഖ്യമന്ത്രി മുസ്ലിം സമൂഹത്തിനെതിരെ നടത്തിയ വിവാദ പ്രസ്താവന തീവ്രവാദ വര്‍ഗീയ ശക്തികള്‍ക്ക് വളരാന്‍ വളം വെക്കുന്ന രൂപത്തിലായിപ്പോയെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രസതാവനയില്‍ പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി മതവികാരം ചൂഷണം ചെയ്യുന്ന വിരലിലെണ്ണാവുന്ന ചിലര്‍ നടത്തുന്ന ഹീന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിന് പകരം മുസ്ളിം സമൂഹത്തെ അടിച്ചാക്ഷേപിക്കുന്ന രൂപത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഉചിതമായില്ലെന്നാണ് എസ്.വൈ.എസിന്റെ അഭിപ്രായം. അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ മുസ്ളിം സമൂഹം ഒന്നാകെ അപലപിച്ചിട്ടുള്ളതും അതില്‍ ഉള്‍പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന സംഘടനയെ സമൂഹം അവഗണിച്ച് മാറ്റി നിര്‍ത്തിയിട്ടുള്ളതുമാണ്. വസ്തുത ഇതായിരിക്കെ മതങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി സമൂഹത്തില്‍ ഇടം നേടാന്‍ ശ്രമിക്കുന്ന ശക്തികളെ സന്തോഷിപ്പിക്കുന്ന തരത്തിലായിപ്പോയി മുഖ്യ മന്ത്രിയുടെ പ്രസ്താവന.വിവാദങ്ങള്‍ക്ക് ഇടവരുത്തും വിധം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു

മുഖ്യമന്ത്രിയുടെ പ്രസ്‌താവന പദവിക്ക്‌ നിരക്കാത്തത്‌: സംയുക്ത ജമാഅത്ത്‌

on

കാഞ്ഞങ്ങാട്‌: ഇസ്ലാമിക സംസ്‌ക്കാരത്തിന്റെ ഹൃദയം തിരിച്ചറിയാത്ത അംഗുലീപരിമിതരായ അവിവേകികളുടെ അത്യാചാരത്തിന്റെ പേരില്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ കേരളീയ മുസ്ലീം സമൂഹത്തയാകെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ നടത്തിയ പ്രസ്‌താപന നിന്ദ്യവും ലജ്ജാകരവും സ്വന്തം പവദവിക്ക്‌ നിരക്കാത്തതുമാണെന്ന്‌ കാഞ്ഞങ്ങാട്‌ സംയുക്ത മുസ്ലീം ജമാഅത്ത്‌ കമ്മിറ്റി യോഗം പ്രസ്‌താപിച്ചു.
നൂറ്റാണ്ടുകള്‍ നീണ്ട പരസ്‌പ്പരാശ്രിതത്വത്തിന്റെയും സഹകരണത്തിന്റെയും സൗഹൃദപൂര്‍ണ്ണമായ സ്‌നേഹബന്ധങ്ങളാല്‍ പൂത്തുലഞ്ഞ്‌ നില്‍ക്കുന്ന കേരളീയ ഹൃദയങ്ങളെ മതപരമായി വിഭജിക്കുവാനും ഭൂരിപക്ഷ വര്‍ഗ്ഗീയവാദികള്‍ക്ക്‌ ശക്തിവര്‍ദ്ധിപ്പിക്കാനുതകുന്ന പ്രചാരണങ്ങള്‍ക്കും പടയൊരുക്കങ്ങള്‍ക്കും അവസരമൊരുക്കുവാനും മാത്രമാണ്‌ മുഖ്യമന്ത്രിയുടെ പ്രസ്‌താപന പ്രയോജകീഭവിക്കുക.
ഇസ്ലാമിക വിരുദ്ധമായ തീവ്രവാദത്തെ മുഖ്യധാരാമുസ്ലീം സമൂഹമൊന്നാകെ അപലപിക്കുകയും ചെയ്‌ത്‌ കഴിഞ്ഞിരിക്കേ ഈ അക്രമത്തിന്റെയും സമുദായം അംഗീകരിക്കാത്ത പ്രസ്‌താവനയില്‍ തുടര്‍ന്നു പറഞ്ഞു.
പ്രസിഡന്റ്‌ മെട്രോ മുഹമ്മദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു., മുബാറക്‌ ഹൈസനാര്‍ ഹാജി, സി.ഇബ്രാഹിം ഹാജി, സി.എച്ച്‌.കുഞ്ഞബ്ദുല്ല ഹാജി, സംബന്ധിച്ചു.

പര്‍ദ ധരിച്ചു ബസില്‍ മോഷണം

on

കാഞ്ഞങ്ങാട്: പര്‍ദ അണിഞ്ഞ് ബസില്‍ കയറി യാത്രക്കാരുടെ പണം മോഷ്ടിച്ച സഹോദരങ്ങളായ രണ്ട് തമിഴ് നാടോടി സ്ത്രീകളെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മേട്ടുപ്പാളയത്തെ നാഗമ്മ(25), സഹോദരി വെള്ളയമ്മ (22) എന്നിവരാണ് അറസ്റ്റിലായത്. മാവുങ്കാല്‍ ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയുടെ പതിനായിരം രൂപ കാണാതായതിപ്പോള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നാടോടി സ്ത്രീകള്‍ കുടുങ്ങിയത്. പരിശോധനയ്ക്കിടയില്‍ പതിനായിരം രൂപയും മറ്റൊരു യാത്രക്കാരിയുടെ പഴ്സും ഇവരില്‍ നിന്നും കണ്ടെത്തി. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കെടിഡിസി ബീച്ച്‌ ക്യാമ്പ്‌: കോടിയേരി ശിലയിടും

on

പള്ളിക്കര: ബേക്കല്‍ ടൂറിസത്തിന്റെ ഭാഗമായി കെടിഡിസി പള്ളിക്കരയില്‍ നിര്‍മിക്കുന്ന ബീച്ച്‌ ക്യാമ്പിന്റെ ശിലാസ്ഥാപനം 30ന്‌ വൈകിട്ട്‌ നാലിന്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിര്‍വഹിക്കും. നിലവിലെ പള്ളിക്കര ബീച്ചിന്റെ തെക്കേഭാഗത്ത്‌ അഞ്ച്‌ ഏക്കര്‍ സ്ഥലമാണ്‌ 30 വര്‍ഷത്തെ പാട്ടകരാറില്‍ വ്യവസ്ഥയില്‍ ഏറ്റടുക്കുന്നത്‌. ഉദ്‌ഘാടനം യോഗത്തില്‍ കെ വി കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനാകും. പി കരുണാകരന്‍ എംപി മുഖ്യാഥിയാകും. കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്‌ സംസാരിക്കും.

യുവാവിനെ കാര്‍ തടഞ്ഞ് അക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്

on

കാഞ്ഞങ്ങാട്: യുവാവിനെ കാര്‍ തടഞ്ഞ് അക്രമിച്ച്‌ പരിക്കേല്‍പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അജാനൂര്‍ കൊത്തിക്കാലിലെ ശിഹാബി (30)നെ മര്‍ദ്ദിച്ചതിന് രാജേഷ്, അജീഷ്, ശൈജു, തുടങ്ങിയവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം മത്തായിമുക്കിലെ ഭാര്യവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് ശിഹാബിനെ കാര്‍ തടഞ്ഞ് ആക്രമിച്ച് പരിക്കേല്‍പിച്ചത്. മുന്‍വിരോധമാണ് ആക്രമത്തിന് കാരണമെന്ന് പറയുന്നു. ആക്രമത്തില്‍ പരിക്കേറ്റ ശിഹാബിനെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാറണ്ട്പ്രതിയെ അന്വേഷിച്ചുപോയ പോലീസ് വീട് വളയുകയും വീട്ടമ്മയെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി

on Jul 24, 2010



കാഞ്ഞങ്ങാട്: വാറണ്ട് പ്രതിയെ അന്വേഷിച്ചുപോയ പോലീസ് വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വീട്ടമ്മയെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. ചിത്താരിയിലെ ഇബ്രാഹിമിന്റെ വീട്ടിനു നേരെയാണ് പോലീസ് അക്രമം നടത്തിയതെന്നാണ് പരാതി. ഇബ്രാഹിമിന്റെ ഭാര്യ സഫിയയെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇബ്രാഹിമിന്റെ മകനെതിരെ അടിപിടി കേസില്‍ വാറണ്ട്പുറപ്പെടിവിച്ചിരുന്നു. വ്യാഴാഴ്ച്ച രാത്രി പ്രതിയെ അന്വേഷിച്ചെത്തിയ പോലീസ് സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയെന്നാണ് പരാതി.

ശിഹാബ്‌ തങ്ങള്‍ സ്‌നേഹസ്‌മൃതി സമദാനി പ്രസംഗിക്കും

on Jul 21, 2010

അജാനൂര്‍: അതിഞ്ഞാല്‍ മേഖലാ മുസ്ലിംലീഗ്‌ കമ്മിറ്റിയുടെയും അജാനൂര്‍ പഞ്ചായത്ത്‌ കെ.എം.സി.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണം സ്‌നേഹസ്‌മൃതി ആയി ആചരിക്കും. ഓഗസ്റ്റ്‌ രണ്ടിന്‌ രണ്ടുമണിക്ക്‌ അജാനൂര്‍ നൂര്‍മഹല്‍ ഗ്രൗണ്ടില്‍ സജ്ജീകരിച്ച പി.കെ.യൂസുഫ്‌ നഗറില്‍ നടക്കുന്ന സ്‌നേഹസ്‌മൃതിയില്‍ മുസ്ലിംലീഗ്‌ അഖിലേന്ത്യ സെക്രട്ടറി അബ്‌ദുസ്സമദ്‌ സമദാനി പ്രഭാഷണം നടത്തും. വിവിധ സമുദായ നേതാക്കള്‍ പ്രസംഗിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്‌ പി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റര്‍(രക്ഷാധികാരി), എ.പി.ഉമ്മര്‍(ചെയ.), ഖാലിദ്‌ അറബിക്കാടത്ത്‌(ജന.കണ്‍.), തെരുവത്ത്‌ മൂസ ഹാജി(ട്രഷ.), പാലാട്ട്‌ ഹുസൈന്‍, സി.എച്ച്‌.സുലൈമാന്‍(വൈ.ചെയ.), കെ.കെ.മൊയ്‌തീന്‍ കുഞ്ഞി, പി.ബി.കുഞ്ഞബ്‌ദുള്ള(ജോ.കണ്‍.) എന്നിവരടങ്ങിയ വിപുലമായ സ്വാഗതസംഘം രുപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു.

അന്ധതയെ പരാജയപ്പെടുത്തിയ ഹനാനയെ സമസ്ത അനുമോദിച്ചു.

on Jul 19, 2010

കാസറഗോഡ്: സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന്നു കുട്ടികളിലായി നടത്തിയ മത പഠന പൊതുപരീക്ഷയില്‍ സംസ്ഥാനത്ത്‌ നിന്ന് തന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടിയ അന്ധവിദ്യാര്‍ത്ഥിനി ഹനാനയെ സമസ്ത പൊതു വിദ്യാഭ്യാസ ബോര്‍ഡ് ഉപഹാരം നല്‍കി അനുമോദിച്ചു. ചൂരിയിലെ ഉമര്‍ അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകളാണ് ഈ കൊച്ചു മിടുക്കി. അനുമോദന ചടങ്ങ് എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ എം.എ. ഖാസിം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. മുഫത്തിശ്‌ പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ ഫൈസി, എസ് കെ എസ് എസ് എഫ് സമസ്ഥാന സെക്രട്ടറി ബഷീര്‍ ദാരിമി തളങ്കര, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ സാലൂദ്‌ നിസാമി, സൈനുദ്ദീന്‍ മുസ്‌ലിയാര്‍, അസ്‌ലം, ഖലീല്‍ ഹസനി, വൈ. ഹനീഫ കുമ്പഡാജെ, ഇബ്രാഹിം ഹസനി, ഹുസൈന്‍ മൗലവി പ്രസംഗിച്ചു. ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹനാന.

തട്ടിപ്പിനു പുതിയ വഴികള്‍: ജില്ലയില്‍ മണിചെയിന്‍ സജീവം

on

കാഞ്ഞങ്ങാട്: മണിചെയിന്‍ പ്രവര്‍ത്തനം ജില്ലയില്‍ സജീവമായി. ബാംഗ്ളൂര്‍, ഹൈദരാബാദ്, മുംബൈ, ചെന്നൈനഗരങ്ങളില്‍ രജിസ്റര്‍ ചെയ്ത സ്വകാര്യ കമ്പനികളാണ് ഇന്റര്‍നെറ്റിലൂടെ ജനത്തെ കബളിപ്പിച്ച് ചെയിനില്‍ അംഗങ്ങളാക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 800 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ പാസി എന്ന മണിചെയിന്‍ കമ്പനിയുടെ കെണിയില്‍പ്പെട്ട് പണം നഷ്ട മായ നൂറുക്കണക്കിനു പേര്‍ ജില്ലയിലുണ്ട്. ബാംഗ്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു മണി ചെയിന്‍ കമ്പനിയാണ് ഇപ്പോള്‍ ജനത്തെ കബളിപ്പിക്കുന്നത്. 1000 രൂപ അടച്ച് ചെയിനില്‍ അംഗമാകുന്നയാള്‍ക്ക് ടീ ഷര്‍ട്ട്, വാച്ച്, ബാഗ് എന്നിവ നല്‍കുമെന്നും ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഒരുലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കാര്‍ഡും നല്‍കുമെന്നുമാണ് വാഗ്ദാനം. ബിസിനസ് സമ്പ്രദായത്തിലേക്ക് കടന്നുവരുന്നയാള്‍ രണ്ടാളെ ചേര്‍ക്കണം. ചെയിനില്‍ നാലുപേരാകുമ്പോള്‍ ഒന്നാമത്തെയാള്‍ക്ക് 800 രൂപ ലഭിക്കും. സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രശസ്തി മുതലെടുത്താണ് പല സ്ഥലങ്ങളിലും ചെയിനില്‍ ആളുകളെ ചേര്‍ക്കുന്നത്. ഉല്‍പ്പാദനം, ചില്ലറ വില്‍പ്പന, ഫാര്‍മസി, ഐ.ടി, കെട്ടിടനിര്‍മാണം, ആശുപത്രി, പരസ്യരംഗം എന്നിവിടങ്ങളിലെല്ലാം കമ്പനി പ്രവര്‍ത്തിക്കുന്നുണ്െടന്നാണ് പ്രചരിപ്പിക്കുന്നത്. ജോലിയുള്ളവര്‍ക്ക് പോലും വരുമാന വര്‍ധനവിലുള്ള മാര്‍ഗമാണ് മണിചെയിന്‍ എന്നാണ് പ്രചാരണം. പല ടൌണുകളിലും യോഗം വിളിച്ചാണ് ചെയിനില്‍ ആളുകളെ ചേര്‍ക്കുന്നത്. കാഞ്ഞങ്ങാട്, കാസര്‍കോഡ് നഗരങ്ങളില്‍ കമ്പനിയുടെ നൂറുക്കണക്കിന് പ്രവര്‍ത്തകരുണ്ട്. രജിസ്റര്‍ ചെയ്ത് കോടികള്‍ പിരിച്ചെടുത്ത ശേഷം കമ്പനി പൊട്ടുന്നത് പതിവാണ്. പാസി കമ്പനിയുടെ പേരില്‍ കോടികള്‍ സമ്പാദിച്ച മാനേജിങ് ഡയറക്്ടര്‍ക്ക് ബിനാമി ഇടപാടില്‍ വന്‍ സമ്പാദ്യമാണുള്ളത്. പണം തിരിച്ചുകിട്ടാന്‍ നൂറുകണക്കിന് ഇടപാടുകാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന മണിചെയിനുകളുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഇന്റര്‍നെറ്റിലൂടെ വന്‍പ്രചാരണം നല്‍കി ആരംഭിക്കുന്ന കമ്പനികള്‍ പിന്നീട് അപ്രത്യക്ഷമാവുന്നത് കോടികള്‍ സമ്പാദിച്ചശേഷമാണ്. സൂപ്പര്‍മാര്‍ക്കറ്റിന്റെ മറവില്‍ പോലും ബൈനറി സിസ്റ്റത്തില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവര്‍ ജില്ലയിലുണ്ട്. 15,000 രൂപ വീതം ഷെയര്‍ നല്‍കി സൂപ്പര്‍ മാര്‍ക്കറ്റിങ് ചെയിനില്‍ അംഗമാകുന്നവര്‍ രണ്ടുപേരെ ചേര്‍ത്താല്‍ 4000 രൂപയും നാലുപേരെ ചേര്‍ത്താല്‍ 8000 രൂപയും നല്‍കുന്ന സമ്പ്രദായവും നിലവിലുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ആഡംബര വസ്തുക്കള്‍ വരെ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് പല ചെയിനുകളും ജില്ലയില്‍ മുങ്ങിയ നിലയിലാണ്. നാ നോ എക്സല്‍ എന്ന കമ്പനി സര്‍വരോഗ സംഹാരി എന്ന പ്രചരിപ്പിച്ച് കഴുത്തില്‍ തൂക്കിയിടാനുള്ള കാര്‍ഡും കുടിവെള്ളവും നല്‍കിയാണ് ലക്ഷങ്ങള്‍ കൊയ്യുന്നത്. ഹൃദ്രോഗം, ഉദരരോഗം, നടുവേദന തുട ങ്ങിയ വയുള്ളവരെ സമീപിച്ച് രോഗം മാറാനുള്ള ഏകമാര്‍ഗം നാനോ എക്സല്‍ ചെയ്നില്‍ ചേരുകയാണെന്ന് വ്യാമോഹിപ്പിക്കുകയാണ്. ചെയ്നില്‍ ചേര്‍ന്നയാള്‍ പണം തിരിച്ചുപിടിക്കാന്‍ കൂടുതല്‍ ആളുകളെ വലയില്‍ പെടുത്തുന്നു. ആയൂര്‍വേദ പഞ്ചകര്‍മത്തിന്റെ പേരിലും ചെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരം മുതല്‍ 20,000 രൂപ വരെയുള്ള അര ഡസനോളം ചെയിനുകളാണ് ജില്ലയില്‍ സജീവമായിട്ടുള്ളത്. ഇവര്‍ പരസ്യമായി യോഗം ചേരുമ്പോള്‍ പോലും പോലിസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ മോഷ്ടാവും വാങ്ങുന്ന ഷോപ്പ്‌ ഉടമയെയും പിടിയില്‍

on Jul 18, 2010

കാഞ്ഞങ്ങാട്‌: മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെയും മോഷ്ടിച്ച മൊബൈല്‍ഫോണുകള്‍ നിസാരവിലയ്‌ക്ക്‌ വാങ്ങുന്ന മൊബൈല്‍ ഷോപ്പ്‌ ഉടമയെയും ഹൊസ്‌ദുര്‍ഗ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കാഞ്ഞങ്ങാട്‌ അതിഞ്ഞാലിലെ മൊബൈല്‍ ഷോപ്പ്‌ ഉടമ എം ബി ഇബ്രാഹിം (35), മൊബൈല്‍ ഫോണ്‍ മോഷ്ടാവ്‌ പനയാല്‍ നെല്ലിയടുക്കത്തെ ജഗദീഷ്‌ (24) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വിവാഹവീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ച്‌ അതിഞ്ഞാലിലെ ഇബ്രാഹിമിന്റെ കടയില്‍ വില്‍പന നടത്തുകയായിരുന്നു. ഇത്തരത്തില്‍ വില്‍പന നടത്തിയ ഒമ്പത്‌ മൊബൈല്‍ഫോണുകള്‍ ഇബ്രാഹിമിന്റെ കടയില്‍ നിന്ന്‌ പൊലീസ്‌ പിടിച്ചെടുത്തു. ഇതില്‍ നിന്ന്‌ വ്യാജസിംകാര്‍ഡുകളും കണ്ടെടുത്തതായി സൂചനയുണ്ട്‌.

ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചു; എന്‍ജിനിയര്‍മാര്‍ ഓടിയെത്തി കുഴി നികത്തി

on

കാഞ്ഞങ്ങാട്: തിരുവനന്തപുരത്തെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ച് പരാതിപ്പെട്ടപ്പോള്‍ ബന്ധപ്പെട്ട എന്‍ജിനീയര്‍മാരെത്തി റോഡിലെ കുഴികളടച്ചു. കാഞ്ഞങ്ങാട് പുതിയകോട്ട മുതല്‍ കോട്ടച്ചേരി വരെയുള്ള റോഡിലെ കുഴികളാണ് ശനിയാഴ്ച പൊതുമരാമത്ത് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നികത്തിയത്.കാഞ്ഞങ്ങാട് വാഹന ഇടപാട് സ്ഥാപനം നടത്തുന്ന സണ്ണി സെബാസ്റ്റ്യനാണ് ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് കുഴികള്‍ രൂപപ്പെട്ട കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഒരുമാസം മുമ്പ് റീടാര്‍ ചെയ്ത റോഡിലാണ് കുഴികള്‍ രൂപപ്പെട്ടത്.

അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ്; മുറികളുടെ ലേലം നടന്നില്ല

on


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ അലാമിപ്പള്ളിയില്‍ നിര്‍മിച്ച ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ മുറികളുടെ ലേലം നടന്നില്ല. പങ്കെടുക്കാനെത്തിയവര്‍ ആരും നിരതദ്രവ്യം കെട്ടിവെക്കാത്തതിനാലാണ് ലേലം നടക്കാതിരുന്നത്. ശനിയാഴ്ച 11 മണിക്ക് ടൗണ്‍ ഹാളിലായിരുന്നു ലേലം തീരുമാനിച്ചിരുന്നത്. ജില്ലയ്ക്കകത്തും പുറത്തും നിന്നെത്തിയവര്‍ ലേലം തുടങ്ങും മുമ്പേ പരസ്​പരം ഒത്തുചേര്‍ന്ന് നിക്ഷേപ തുക കൂടുതലാണെന്ന് വിലിയിരുത്തി. തുടര്‍ന്ന് ലേലത്തില്‍ ആരും പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. 11 മണിക്ക് ലേലത്തിന് ഒരുക്കം തുടങ്ങി. മുക്കാല്‍ മണിക്കൂറോളം കാത്ത് നിന്ന ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ആരും നിരതദ്രവ്യം കെട്ടിവച്ചില്ല. ലേലം നടക്കില്ലെന്നായപ്പോള്‍ ഒരാള്‍ മാത്രം തുക കെട്ടിവെക്കാന്‍ തയ്യാറായി. എന്നാല്‍ ലേലത്തില്‍ മത്സര സ്വഭാവം കൈവരില്ലെന്ന കാരണത്താല്‍ ഉദ്യോഗസ്ഥര്‍ നിരതദ്രവ്യം സ്വീകരിച്ചില്ല.ഉടന്‍ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ 22 മുറികളാണ് ലേലം നടത്താന്‍ നഗരസഭ തീരുമാനിച്ചത്. ആദ്യ 11 മുറികള്‍ക്ക് 10 ലക്ഷം രൂപ നിക്ഷേപവും 10,000 രൂപ പ്രതിമാസ വാടകയുമാണ് നിശ്ചയിച്ചത്. അടുത്ത 11 മുറികള്‍ക്ക് അഞ്ച് ലക്ഷം നിക്ഷേപതുകയും 5,000 രൂപ വാടകയും നിശ്ചയിച്ചു. ഒരു ലക്ഷം രൂപയാണ് നിരതദ്രവ്യം. നേരത്തെ മൂന്ന് പേര്‍ ടെന്‍ഡര്‍ ഫോറങ്ങള്‍ വാങ്ങിയിരുന്നു. എന്നാല്‍ ഒരു ടെന്‍ഡര്‍ പോലും ലഭിച്ചിട്ടില്ല.സെക്രട്ടറി എം.സി. ജോണ്‍, റവന്യൂ സൂപ്രണ്ട് ഷര്‍ഫുദ്ദീന്‍, റവന്യു ഇന്‍സ്‌പെക്ടര്‍ ബാബു എന്നിവരാണ് ലേല നടപടികള്‍ക്കായി ടൗണ്‍ ഹാളിലെത്തിയത്. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അശോകനും സ്ഥലത്തെത്തിയിരുന്നു. 22ന് നടക്കുന്ന നഗരസഭാ യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. നിര്‍മാണ പ്രവൃത്തി നൂറ് ശതമാനം പൂര്‍ത്തിയാക്കി ഉദ്ഘാടന തീയതിയും മുന്നില്‍ കണ്ടശേഷം മാത്രമേ ഇനി ലേലം നടത്തേണ്ടതുള്ളൂ എന്നാണ് നിലപാടെന്ന് സെക്രട്ടറി എം.സി. ജോണ്‍ പറഞ്ഞു.നേരത്തെ ലേലം നടത്തുമ്പോള്‍ വന്‍കിടക്കാര്‍ മുറികള്‍ കൈക്കലാക്കാന്‍ ശ്രമിക്കും. നാട്ടുകാരായ പാവപ്പെട്ടവര്‍ക്ക് കൂടി മുറികള്‍ ലഭ്യമാക്കണമെന്നുണ്ടെങ്കില്‍ മുറികള്‍ ഉദ്ഘാടനത്തിന് സജ്ജമാകണമെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു. വന്‍ കിടക്കാരെത്തി ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് ലേല നടപടികള്‍ മുടങ്ങിയതെന്ന് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അശോകന്‍ ആരോപിച്ചു.

ബേക്കലില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കും -മന്ത്രി

on Jul 17, 2010

തിരുവനന്തപുരം: ആസൂത്രിത ടൂറിസം വികസനം ലക്ഷ്യമിട്ട് കാസര്‍കോട് ജില്ലയിലെ ബേക്കലില്‍ എയര്‍സ്ട്രിപ്പ് നിര്‍മിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ബേക്കല്‍ ടൂറിസം വികസന ഏജന്‍സിയും ഹോട്ടലുടമകളും ചേര്‍ന്ന് ഇതിനായി കമ്പനി രൂപവത്കരിക്കും. എയര്‍സ്ട്രിപ്പിനുള്ള സര്‍വേ പൂര്‍ത്തിയായി. സ്ഥലമെടുക്കുന്നതിനുള്ള വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കണ്ടെത്തിയ സ്ഥലത്ത് തന്നെയായിരിക്കും നിര്‍മാണം. മന്ത്രിസഭയുടെ അനുമതിയോടെ തുടര്‍നടപടികളെടുക്കുമെന്നും കെ.വി. കുഞ്ഞിരാമന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.നിലവില്‍ മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്ടറില്‍ സഞ്ചാരികളെ ബേക്കലില്‍ എത്തിക്കുന്നുണ്ട്. 50 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനം ഇറക്കാന്‍ കഴിയുന്ന എയര്‍സ്ട്രിപ്പാണ് ഉദ്ദേശിക്കുന്നത്.

കുണിയയിലെ ജിന്ന്‌ ചികിത്സ: താക്ക യുടെ പ്രസ്താവന ഇസ്ലാമിക ശരിഅത്തിന്റെ നിയമങ്ങള്‍ ക്കെതിര് : മസ്‌ജിദ്‌ പ്രസിഡണ്ട്

on

കാഞ്ഞങ്ങാട്‌: കുണിയ മുഹ്‌യദ്ധീന്‍ മസ്‌ജിദിന്‌ സമീപം നടത്തുന്ന ജിന്ന്‌ ചികിത്സയേയും സ്വലാത്ത്‌ മജ്‌ലിസിനേയും കുറ്റപ്പെടുത്തുന്ന രീതിയില്‍ ഖാസിയെ കൊണ്ടു പ്രസംഗിപ്പിച്ചത്‌ ജമാഅത്ത്‌ അംഗങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള തല്‍പരകക്ഷികളായ ചിലരുടെ ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണെന്ന്‌ കുണിയ അടുക്കം മുഹ്‌യദ്ധീന്‍ മസ്‌ജിദ്‌ പ്രസിഡണ്ട് മുഹമ്മദ്‌ അടുക്കം പറഞ്ഞു. ഇസ്ലാമിക ശരിഅത്തിന്റെ നിയമങ്ങള്‍ അനുസരിച്ചും അഹ്‌ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ അനുസരിച്ചും നടത്തുന്ന ജിന്ന്‌ ചികിത്സ തട്ടിപ്പാണെന്ന്‌ പറയാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്‌ച ദിവസം ജമാഅത്ത്‌ കമ്മിറ്റിക്ക്‌ മുമ്പാകെ ഹാജരാകാന്‍ ചികിത്സ നടത്തുന്ന ശരീഫിനോട്‌ ആവശ്യപ്പെട്ടപ്പോള്‍ ജിന്ന്‌ ഹാളിറാകുന്ന ദിവസമായതുകൊണ്ടും ചികിത്സാവശ്യാര്‍ത്ഥം വിദൂര സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതുകൊണ്ടും അന്നേ ദിവസം വരാന്‍ സാധ്യമല്ലെന്ന്‌ രേഖാമൂലം കുണിയ ജമാഅത്ത്‌ കമ്മിറ്റിയെ അറിയിക്കുകയും ചെയ്‌തിരുന്നു. ഈ വസ്‌തുത മറച്ചുവെച്ച്‌ ഖാസിയെ തെറ്റിദ്ധരിപ്പിക്കുകയും ചൊവ്വാഴ്‌ച ദിവസം തന്നെ ധൃതിപ്പെട്ട്‌ ഖാസിയെ ജമാഅത്തിലേക്ക്‌ ക്ഷണിച്ചുവരുത്തി പ്രസ്താവന നടത്തുകയുമായിരുന്നു. കുണിയയില്‍ നിന്ന്‌ വിളിപ്പുറത്തകലെയുള്ള ജിന്ന്‌ ചികിത്സ നടത്തുന്ന മുഹ്‌യദ്ധീന്‍ മസ്‌ജിദ്‌ കാന്തപുരം ഏ.പി.അബൂബക്കര്‍ മുസ്‌ലിരെകൊണ്ട്‌ ഉദ്‌ഘാടനം ചെയ്യിപ്പിച്ചതും മദ്രസ്സ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‌ കീഴിലാക്കിയതും ചില ആളുകള്‍ക്ക്‌ ഇഷ്ടപ്പെട്ടിരുന്നില്ല. ജമാഅത്ത്‌ കമ്മിറ്റിയുടെയും ഖാസിയുടെയും പ്രസ്‌താവന വരുന്നതിന്‌ മുമ്പ്‌ തന്നെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസ്‌താവന ഇറക്കി വിവാദമുണ്ടാക്കിയതും ഇതിന്റെ ഭാഗമാണ്. മഹല്ലിന്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുന്നതിന്‌ വേണ്ടി തെറ്റിദ്ധരിപ്പിച്ച്‌ മുതലെടുപ്പ്‌ നടത്തുന്നത്‌ ന്യായീകരിക്കാവുന്നതല്ലെന്നും മുഹ്‌യദ്ധീന്‍ മസ്‌ജിദ്‌ പ്രസിഡന്റ്‌ അറിയിച്ചു.

പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

on

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ മാണിക്കോത്ത്, അതിഞ്ഞാല്‍, മടിയന്‍ നോര്‍ത്ത് കോട്ടച്ചേരി എന്നിവിടങ്ങളിലെ ഹോട്ടല്‍, കൂള്‍ബാര്‍ തുടങ്ങിയവിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തി. പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തി പഴകിയ ഭക്ഷണങ്ങള്‍പിടികൂടിത്.

ചിത്താരി കടപ്പുറത്ത് ചെമ്മീന്‍ ചാകര

on Jul 15, 2010

കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറത്ത് വന്‍ ചെമ്മീന്‍ ചാകര. ലക്ഷക്കണക്കിന് രൂപയുടെ ചെമ്മീനുകളാണ് ഇന്ന് ലഭിച്ചത്. രാവിലെ മുതല്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം ഇന്ന് ലഭിച്ചത് ചെമ്മീനുള്‍ മാത്രമാണ്. വൈകുന്നേരമായിട്ടും ചെമ്മീനുകള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. 50 ലക്ഷം രൂപയുടെയെങ്കിലും ചെമ്മീന്‍ ലഭിച്ചിട്ടുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ലഭിച്ച ചെമ്മീനുകളില്‍ ഭൂരിഭാഗവും മറ്റ് പ്രദേശങ്ങളിലേക്ക് ലോറികളില്‍ കയറ്റി അയക്കുകയായിരുന്നു. ചെമ്മീന്‍ ചാകര വിവരമറിഞ്ഞ് വിവിധ പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ അജാനൂര്‍ കടപ്പുറത്തേക്ക് ഒഴുകിയെത്തി. ചായിക്കാടന്‍, സാധുകൂട്ടര്‍ എന്നീ വലക്കാര്‍ക്കായിരുന്നു ഏറെയും ചെമ്മീനുകള്‍ ലഭിച്ചത്. മാര്‍ക്കറ്റുകളില്‍ വന്‍ വില ലഭിക്കുന്ന പൂവാലന്‍ വിഭാഗത്തില്‍പ്പെട്ട ചെമ്മീനുകളാണ് ഇവ. ചെമ്മീന്‍ ചാകര കടപ്പുറത്തെ ഉത്സവപ്രതീതിയിലാക്കി. കാലവര്‍ഷക്കെടുതിയിലെ വറുതിക്കിടെ എത്തിയ ചെമ്മീന്‍ ചാകര മത്സ്യത്തൊഴിലാളികളെ ആഹ്ലാദത്തിലുമാക്കി.


വ്യാജ ജിന്ന് ചികിത്സയില്‍ വഞ്ചിതരാവരുത് : ത്വാഖ അഹ്മദ്‌ മൗലവി

on Jul 14, 2010

കുണിയ: വര്‍ഷങ്ങളായി കുണിയ അടുക്കം എന്ന സ്ഥലത്ത് ജിന്ന് ഹാളിറാത്തിന്റെ പേരില്‍ ഒരു വ്യക്തി നടത്തുന്ന ജിന്ന് ചികിത്സ വ്യാജമാണെന്ന് കീഴുര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ ഖാസിമി അല്‍ അസ്ഹരി പ്രസ്താവിച്ചു. കുണിയ ശറഫുല്‍ ഇസ്ലാം ജമാഅത്ത് പരിസരത്ത് കുണിയ മഹല്ല് നിവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിന്ന് ഹാളിറാത്തിന്റെ പേരില്‍ ചികിത്സയില്‍ സ്ത്രീകളുള്‍പ്പെടുത്തിയിട്ടുള്ള സ്വലാത്ത് പരിപാടികളും നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്ഥിതീകരിക്കുന്നതിനായി 13ന്നു രാവിലെ പതിനൊന്ന് മണിക്ക് ജമാഅത്ത് നിവാസികളുടെ മുന്നില്‍ ഹാജരാകുന്നതിനും ചികിത്സ നടത്തുന്ന വ്യക്തിക്ക് ഉണ്ട് എന്ന് പറയുന്ന ജിന്നുമായി സംവദിക്കുന്നതിന് ഖാസിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ഖാസി കുണിയ ജമാഅത്ത് പരിസരത്ത് എത്തിയെങ്കിലും ചികിത്സ നടത്തുന്ന വ്യക്തി ഖാസിയെ കാണാനോ, സംവദിക്കാനോ തയ്യാറായില്ല. അതിനാല്‍ വ്യക്തി നടത്തുന്ന ചികിത്സയും, ആചാരങ്ങളും തട്ടിപ്പും വ്യാജവുമാണ്. ആരും വഞ്ചിതരാകരുതെന്നും, ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ രീതിയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും ഖാസി അറിയിച്ചു

കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം ഈ മാസം ആരംഭിക്കും

on

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം ഈ മാസം ആരംഭിക്കും. പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിലും, ചെമ്മട്ടംവയല്‍ തോയമ്മലിലെ വനിതാ ഹോസ്റ്റലിലും ആയിരിക്കും ഈ വര്‍ഷം 1 മുതല്‍ അഞ്ച് വരെ ഓരോ ഡിവിഷനുകള്‍ ആരംഭിക്കുക. 15 വര്‍ഷം മുമ്പ് കേന്ദ്രീയ വിദ്യാലയത്തിന് വേണ്ടി കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി 20 ഏക്കര്‍ സ്ഥലം ഹരിഗുരുപുരത്ത് അനുവദിച്ചിരുന്നു.

പുതുതായി നിരത്തിലിറങ്ങിയ സര്‍ക്കാര്‍ ബസുകള്‍

on Jul 13, 2010


പുതുതായി നിരത്തിലിറങ്ങിയ സര്‍ക്കാര്‍ ബസുകള്‍

ഓംമിനി വാനിടിച്ച് ചിത്താരി സ്ക്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു.

on

കാഞ്ഞങ്ങാട്: ഓംമിനി വാനിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ചിത്താരിയിലെ മുഹമ്മദിന്റെ മകള്‍ നുസൈബ(13)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചിത്താരി ഹമായത്തുല്‍ ഇസ്ലാമിക് എ.എല്‍.പി സ്ക്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് നുസൈബ. തിങ്കളാഴ്ച്ച വൈകുന്നേരം ആറ് മണിക്ക് ചാമുണ്ഡിക്കുന്നില്‍ വെച്ച് ഓട്ടോയ്ക്ക് കൈകാണിക്കുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന കെ.എല്‍ 5 എച്ച് 2509 നമ്പര്‍ മാരുതി ഒംമിനി വാന്‍ നുസൈബയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ നുസൈബയെ മംഗലാപുരം എ.ജെ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം തുടര്‍ക്കഥയായ ചാമുണ്ഡിക്കുന്നില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എട്ട് പേരാണ് അപകടത്തില്‍ മരിച്ചത്. അപകടം തടയുന്നതിനുള്ള യാഥൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അജാനൂര്‍ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തക സമിതിയോഗം പ്രതിഷേധിച്ചു.

on Jul 11, 2010

അജാനൂര്‍: വാര്‍ഡ്‌ വിഭജന നിര്‍ദ്ദേശങ്ങള്‍ മറികടന്നുകൊണ്ട്‌ 16, 18, 19, 20 വാര്‍ഡുകളില്‍ ഇതര വാര്‍ഡുകളിലെ വോട്ടര്‍മാരെ കൂട്ടത്തോടെ ഉള്‍പ്പെടുത്തുകയും മറ്റെല്ലാ വാര്‍ഡുകളിലും വോട്ടുകള്‍ പരസ്‌പരം വാര്‍ഡ്‌ മാറ്റി ചേര്‍ക്കുകയും ചെയ്‌ത്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള അജാനൂര്‍ പഞ്ചായത്ത്‌ അധികൃതരുടെ നടപടിയില്‍ പ്രസിഡണ്ട്‌ സി.എം. ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അജാനൂര്‍ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തക സമിതിയോഗം പ്രതിഷേധിച്ചു. പതിനെട്ടാം വാര്‍ഡിലേക്ക്‌ 19 ല്‍നിന്ന്‌ 30 ഉം 19-ാം വാര്‍ഡിലേക്ക്‌ 20 ല്‍നിന്ന്‌ 217 ഉം 20-ാം വാര്‍ഡിലേക്ക്‌ 18 ല്‍നിന്ന്‌ 29 ഉം വോട്ടുകള്‍ ചേര്‍ത്തത്‌ വിഭജന നിര്‍ദ്ദേശത്തെ കാറ്റില്‍പറത്തിക്കൊണ്ടാണ്‌. 2005 ലെ അതിര്‍ത്തി പ്രകാരമാണ്‌ ഇപ്പോഴും മേല്‍വാര്‍ഡുകള്‍ വിഭജിച്ചിരിക്കുന്നത്‌ എന്ന വസ്‌തുത കണക്കിലെടുക്കുമ്പോള്‍ വോട്ടുമാറ്റത്തിനുപിന്നില്‍ രാഷ്‌ട്രീയ കൈകടത്തല്‍ നടന്നിരിക്കുന്നുവെന്ന്‌ പകല്‍പോലെ വ്യക്തമാണ്‌. ഇതുസംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനും ജില്ലാ കലക്‌ടര്‍ക്കും പഞ്ചായത്ത്‌ സെക്രട്ടറമാര്‍ക്കും പാര്‍ട്ടി നല്‍കിയ പരാതികളിന്മേല്‍ അനുകൂല തീരുമാനമുണ്ടാകാത്ത പക്ഷം നിയമനടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ജൂലൈ 12 നകം മുഴുവന്‍ വാര്‍ഡുകളിലും കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത്‌ പുതുക്കിയ വാര്‍ഡടിസ്ഥാനത്തിലുള്ള കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ്‌ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്‌, സി. മുഹമ്മദ്‌കുഞ്ഞി, അബ്‌ദുല്‍ റഹ്‌മാന്‍ ചിത്താരി, എ.പി.ഉമ്മര്‍, ഖാലിദ്‌ അറബിക്കാടത്ത്‌ പ്രസംഗിച്ചു. എം.എം.അബ്‌ദുല്‍ റഹ്‌മാന്‍, പി. അഷ്‌റഫ്‌, തെരുവത്ത്‌ മൂസ ഹാജി, പി.ബി. കുഞ്ഞബ്‌ദുല്ല, കാഞ്ഞിരായിന്‍ മുഹമ്മദ്‌കുഞ്ഞി, കെ.കെ. മൊയ്‌തീന്‍കുഞ്ഞി, പി.ടി.സി. അബ്‌ദുല്‍ റഹ്‌മാന്‍, കെ. ഹസ്സന്‍ മാസ്റ്റര്‍, മുഹമ്മദ്‌കുഞ്ഞി മാഹിന്‍, പി. അബ്‌ദുല്‍ റഹ്‌മാന്‍, എം.അബ്‌ദുല്ല മുട്ടുന്തല, എം. ശംസുദ്ദീന്‍, പിവി. ഹമീദ്‌, മുഹമ്മദ്‌കുഞ്ഞി മുക്കൂട്‌, പി.കെ. അഷ്‌റഫ്‌, നസീര്‍ കാഞ്ഞിരായില്‍, റിയാസ്‌ ചിത്താരി ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി യു.വി. ഹസൈനാര്‍ സ്വാഗതം പറഞ്ഞു.മാണിക്കോത്ത്‌ തായല്‍ ശിഹാബുദ്ദീന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

പ്രമേഹശമനത്തിന് പ്രവാചക വൈദ്യം; അക്കാദമി ഉദ്ഘാടനവും സെമിനാറും ജൂലൈ 12ന്

on

കാസര്‍കോട്: പ്രമേഹത്തിനെതിരെ പ്രവാചക ചികിത്സാ പരീക്ഷണവുമായി തൃക്കരിപ്പൂരില്‍ ആരംഭിക്കുന്ന പ്രൊഫറ്റോപാതിക് അക്കാദമി ഫോര്‍ ഡയബറ്റോളജി(PAD)യുടെ ഉദ്ഘാടനവും സെമിനാറും തൃക്കരിപ്പൂരില്‍ നടക്കുമെന്ന് ഡയറക്ടര്‍ ജലാലുദ്ദീന്‍, ത്വസീഫ് യൂസുഫ് അഹ്സനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡയബറ്റിസ് പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്ന പാങ്ക്രിയോണ്‍ മരുന്നിന്റെ ഉല്‍പാദനത്തിനായി തൃക്കരിപ്പൂരില്‍ ഔഷധചെടികള്‍ വളര്‍ത്താനും രോഗികളെ താമസിപ്പിച്ച് പ്രത്യേക ട്രൈനിംഗ് ക്ലാസുകള്‍ നല്‍കാനും പദ്ധതിയുണ്ടെന്ന് ഇവര്‍ അറിയിച്ചു. 12ന് നടക്കുന്ന സെമിനാറില്‍ പ്രമുഖര്‍ പങ്കെടുക്കും. ഡോ. ശാഫി അബ്ദുല്ല സുഹൂരി ക്ലാസെടുക്കും.

ഡോ: അഹമ്മദ് അരിമലയുടെ വിയോഗം കാഞ്ഞങ്ങാടിനു നഷടപ്പെട്ടത് നിസ്വാര്‍ത്ഥ സേവകനെ : യതീംഖാന്‍ അബുദാബി കമ്മറ്റി

on Jul 8, 2010


അബൂദാബി : 50 വര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ട് പ്രാക്ടീസ് ആരംഭിച്ച ഡോ. അഹമ്മദ് പ്രഗത്ഭനായ ഗൈനക്കോളജിസ്റ്റായിരുന്നപ്പോള്‍ തന്നെ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും വിദ്യാഭ്യാസപ്രമായി പിന്നോക്കം നിന്നിരുന്ന കാഞ്ഞങ്ങ്നാടിനു ന്യൂന പക്ഷത്തിന്റെ പിന്നോക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരൊഗതിക്കു വേണ്ടി നിസ്വാര്‍ത്ത്മായി പ്രവര്‍ത്തിച്ച അദ്ദേഹം കാഞ്ഞങ്ങാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഓര്‍ഫനേജ്‌ ഐ.ടി.സി ക്രസന്റ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍, എന്നിവ സ്ഥാപിച്ചതിലൂടെ കാഞ്ഞങ്ങാട്ട് വിദ്യഭ്യാസ് വിപ്ലവം തന്നെ സൃഷ്ടിച്ചു കൂടാതെ സാംസ്കാരിക സംഘടനയായ വിജ്ഞാന വേദിയുടെ രൂപീകരണത്തിലും മുന്‍നിന്ന് പ്രവര്‍ത്തിച്ചു. കുപ്പത്തൊട്ടിയില്‍ നിന്നും ഭക്ഷണം ശേഖരിക്കുകയായിരുന്ന 2 അനാഥരെ കാണാനിടയായ അദ്ദേഹം അവരെ സ്ന്തം വീട്ടില്‍ അഭയം നല്‍കി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് അനാഥരുടെ സംരക്ഷണത്തിനായുള്ള കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന കെട്പ്പറ്റുക്കുന്നതില്‍ കല്ലട്ര ഹാജിയുടേ കൂടെ മുന്നിട്ടിറങ്ങകയായിരു‍ന്നു.ഇതിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന ഡോ. അഹമ്മദ് മരണം വരെ യതീംഖാന യുടെ സജീവ പ്രവര്‍ത്തനായിരുന്നു.ജാതി മത ഭേദമന്യെ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സൌജന്യ ചികിത്സ നല്‍കുന്നതില്‍ വ്യാപൃതനായിരുന്നു അദ്ദേഹംയതീംഖാന പരിസരത്ത് ഫ്രീ ക്സ്ലിനിക്കും നടത്തിയിരുന്നു. ഡോ അഹമ്മദ് അരിമലയുടെ വിയോഗം കാഞ്ഞങ്ങാടിനു നഷടപ്പെട്ടത് നിസ്വാര്‍ത്ഥ സേവകനെ യാണെന്നു യോഗം വിലയിരുത്തി.അബൂദാബി ഇസ്ലമിക് സെന്റര്‍ ഓഡിറ്റൊറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ യതീംഖാന അബൂദാബി പ്രസിഡന്റ്‌ സി.കെ റഹ്മത്തുള്ള ജന. സെക്രട്ടറി ഷംസീര്‍ അതിഞ്ഞാല്‍, പി.പി കുഞ്ഞബ്ദുല്ല,കല്ലൂരാവി അഹ്മദാജി,സലാം പാ​‍ലാട്ട് , സി.ബി. അഹമദ് , ഇസ്ലാമിക് സെന്റര്‍ അഡ്മിന്‍ അയ്യുബ് ഖാന്‍ തുടങ്ങിയ്‌വര്‍ പ്രസംഗിച്ചു

ഷാര്‍ജയിലെ കൊലപാതകം: മൂന്ന് കാഞ്ഞങ്ങാട്ടുകാര്‍ക്ക് വധശിക്ഷ

on

‍കാഞ്ഞങ്ങാട്: വധശിക്ഷയില്‍ നിന്ന് മാപ്പപേക്ഷ വഴി പുതുക്കൈ സ്വദേശി ഒഴിവായതിന് പിന്നാലെയാണ് ഷാര്‍ജ കോടതി മൂന്ന് കാഞ്ഞങ്ങാട്ടുകാര്‍ക്ക് വധശിക്ഷ വിധിച്ചത്. ഷാര്‍ജയിലെ വ്യാപാരി കൊയിലാണ്ടി പൊയില്‍കാവ് കാഞ്ഞാടന്‍ വീട്ടില്‍ മനോജിനെ കൊലപ്പെടുത്തിയതിനാണ് ഒഴിഞ്ഞവളപ്പ് സ്വദേശികളായ ബഷീര്‍ (30), അന്‍വര്‍ സാലി (28), കൊവ്വല്‍പള്ളിയിലെ സഖറിയ (22) എന്നിവര്‍ക്ക് ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചത്. 2008 ജൂണ്‍ 17 നാണ് ഷെര്‍ഖാനില്‍ വിജന സ്ഥലത്ത് വെച്ച് അടുപ്പം നടിച്ച് കാറില്‍കയറ്റിക്കൊണ്ടുപോയി മനോജിനെ വധിച്ചത്. പ്രതികള്‍ വന്‍തുക വാങ്ങി കൊലനടത്തുകയായിരുന്നു. മനോജിന്റെ അമ്മാവന്റെ മകന്‍ രവീന്ദ്രകുമാറിന് (38) വേ-ിയാണ് കൊലനടത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത രവീന്ദ്രകുമാറിന് 15 വര്‍ഷം തടവ് ശിക്ഷയാണ് വിധി. കച്ചവട പങ്കാളി നിലേശ്വരം കൊഴുന്തലിലെ രാജീവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

ഭക്ഷണം നല്‍കുമ്പോഴും ദാന ധര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അവരുടെ മത വിശ്വാസം നാം പരിഗണിക്കാവതല്ല

on

ഇബ്രാഹിം നബി (അ) തനിച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ആരെങ്കിലുമൊരാള്‍ അതിഥിയായി ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ ഏഴു ദിവസം തുടർച്ചയായി ഒരൊറ്റ അതിഥിയെ പോലും കിട്ടാതെ വന്നു. അങ്ങനെ ഒരതിഥിയെ അന്വേഷിച്ച് അദ്ദേഹം പുറത്തിറങ്ങി. നടന്ന് നടന്ന് അവസാനം ഒരു കാട്ടിലെത്തി. അവിടെ ഒരു വൃദ്ധനെ കണ്ടു മുട്ടി. തല മുടിയും താടി രോമങ്ങളുമെല്ലാം പഞ്ഞി പോലെ വെളുത്ത ഒരു പടു കിഴവന്‍. ഇബ്രാഹിം നബി ആ വൃദ്ധനേയും കൂട്ടി വീട്ടിലേക്ക് നടന്നു.അവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോന്‍ ഇബ്രാഹിം നബി ഒരു കാര്യം ശ്രദ്ധിച്ചു.അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതെയാണ് വൃദ്ധന്‍ തീറ്റ ആരംഭിച്ചത്.“ഇത്രയൊക്കെ പ്രായമായിട്ടും അതിനൊത്ത പക്വത താങ്കൾക്കില്ലാതെ പോയല്ലോ” ഇബ്രാഹിം നബി അയാളെ ഗുണദോഷിച്ചു."എന്താണ് കാര്യം?" കിഴവന്‍ ചോദിച്ചു.“ഭക്ഷണം കഴിക്കുമ്പോള്‍ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് തുടങ്ങണമെന്ന് താങ്കള്‍ക്കറിയില്ലേ?”"ശരിയാണ്, പക്ഷെ ഞാന്‍ താങ്കളുടെ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്റെ ദൈവം അഗ്നിയാണ്. താങ്കളുടെ മതം പിഴച്ചതാണെന്ന് ഞങ്ങളുടെ മത പുരോഹിതന്മാർ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്" - വൃദ്ധൻ പറഞ്ഞു നിർത്തി.തന്റെ അതിഥി അഗ്നിയെ പൂജിക്കുന്നവനാണെന്നറിഞ്ഞപ്പോള്‍ ഇബ്രാഹിം നബിക്ക് കടുത്ത നിരാശയുണ്ടായി. അദ്ദേഹം അയാളോട് ഉടനെത്തന്നെ സ്ഥലം വിടാൻ കൽപിച്ചു.അന്നേരം ആകാശ ലോകത്ത് നിന്ന് ഇപ്രകാരം വെളിപാടുണ്ടായി:" ഓ ഇബ്രാഹിം, താങ്കള്‍ ആട്ടിയിറക്കിയ വൃദ്ധനുണ്ടല്ലോ. അയാളെ സൃഷ്ടിച്ചത് ഞാനാണ്. നൂറുകൊല്ലക്കാലം അയാള്‍ക്ക് ഞാന്‍ മുടങ്ങാതെ ഭക്ഷണം കൊടുത്തു.അയാള്‍ എന്നിൽ വിശ്വസിക്കുന്നില്ല എന്നറിഞ്ഞു കൊണ്ടു തന്നെ.പക്ഷെ ഒരു നേരം പോലും അയാള്‍ക്ക് ഭക്ഷണം കൊടുക്കാൻ താങ്കള്‍ക്ക് കഴിഞ്ഞില്ല. അഗ്നി പൂജകനാണെന്നത് ശരി തന്നെ. പക്ഷെ, എല്ലാ മനുഷ്യരേയും പോലെ അയാള്‍ക്കും ഒരു ചാൺ വയറുണ്ടെന്നത് താങ്കള്‍ ഓർക്കേണ്ടതായിരുന്നു."
ഗുണപാഠം:അന്യരെ ഊട്ടുമ്പോഴും അവര്‍ക്കു ദാന ധര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അവരുടെ മത വിശ്വാസം നാം പരിഗണിക്കാവതല്ല, കാരണം അല്ലാഹു സര്‍വ്വ സൃഷ്ടികള്‍ക്കും അവന്റെ കാരുണ്യം ഒരേ പോലെ നല്‍കുന്നു. വായു, വെള്ളം, വെളിച്ചം എല്ലാം എല്ലാവരും ഒരേപോലെ അത് അനുഭവിക്കുന്നു. നമുക്കു നഷ്ടമായതും നാം സ്വായത്തമാക്കേണ്ടതും ആ ഗുണം തന്നെ!!

ബെള്ളിക്കോത്ത് ഡി.വൈ.എഫ്‌.ഐ ഓഫീസ്‌ തകര്ത്തു

on

കാഞ്ഞങ്ങാട്‌: കിഴക്കേവെള്ളിക്കോത്തെ ഇ കെ നായനാര്‍ മന്ദിരം ഇരുളിന്റെ മറവില്‍ ക്രിമിനല്‍ സംഘം അടിച്ചുതകര്‍ത്തു ആര്‍എസ്‌എസ്‌-ബിജെപി പ്രവര്‍ത്തകരാണ്‌ ഇതിന്‌ പിന്നിലെന്ന്‌ സി.പി.എം ആരോപിച്ചു.ഞായറാഴ്‌ച രാത്രിയാണ്‌ അക്രമം നടന്നത്‌. മന്ദിരത്തിന്റെ ജനല്‍ചില്ലുകള്‍, ഫര്‍ണിച്ചറുകള്‍, കാരംസ്‌ ബോര്‍ഡ്‌ എന്നിവയും അക്രമികള്‍ തകര്‍ത്തു. സിപിഐ എം ബ്രാഞ്ച്‌ ഓഫീസ്‌, ഡിവൈഎഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റി ഓഫീസ്‌ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്‌. സ്‌മാരക മന്ദിരത്തിന്‌ പുറത്തെ കൊടിമരവും പിഴുതെറിഞ്ഞു.


കാഞ്ഞങ്ങാട്‌: ഡി.വൈ.എഫ്‌.ഐ.ഓഫീസിന്റെ പൂട്ട്‌ തകര്‍ത്ത്‌ അകത്ത്‌ കടന്ന്‌ കാരംസ്‌ബോര്‍ഡും, ജനല്‍ചില്ലും അടിച്ച്‌ തകര്‍ത്ത സംഭവത്തില്‍ അഞ്ചോളം പേര്‍ക്കെതിരെ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ കേസെടുത്തു. ഡി.വൈ.എഫ്‌.ഐ.കിഴക്കേ വെള്ളിക്കോത്ത്‌ ഓഫീസാണ്‌ തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ചോളം വരുന്ന സംഘം അടിച്ചുതകര്‍ത്തത്‌. സംഭവത്തില്‍ നാലപ്പാടന്‍ സന്തോഷ്‌, കരുണാകരന്‍ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.

പുതിയകോട്ടയില്‍ സ്ലാബ് തകര്‍ന്നു: നാട്ടുകാര്‍ വാഴനട്ടു പ്രതിഷേധിച്ചു

on

കാഞ്ഞങ്ങാട്‌: പുതിയകോട്ടയില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കുള്ള റോഡില്‍ കാരാട്ടുവയലില്‍ നിര്‍മിച്ച സ്ലാബ് തകര്‍ന്നു അപകടാവസ്ഥയില്‍. അടുത്തിടെ ടാറിംഗ്‌ നടത്തിയ റോഡിലുള്ള സ്ലാബിന്റെ ഒരു ഭാഗം ഒരാഴ്‌ച മുമ്പു തന്നെ താഴ്‌ന്നിരുന്നു. ഇതേതുടര്‍ന്നു സമീപത്തെ ചിലര്‍ സ്ലാബിട്ടാണു ഇതുവഴി ഗതാഗതം സുഗമമാക്കിയിരുന്നത്‌. എന്നാല്‍ ഇന്നലെ ഉച്ചയോടെ കലുങ്കിന്റെ ഒരു ഭാഗം പൂര്‍ണമായി താഴ്‌ന്നു. ഇതേതുടര്‍ന്നു സംഘടിച്ചെത്തിയ പ്രദേശവാസികള്‍ റോഡില്‍ വാഴനട്ടു പ്രതിഷേധിച്ചു.
നഗരസഭയുടെ അനാസ്ഥയാണു ഇത്തരത്തില്‍ നിര്‍മാണം നടത്തി റോഡ്‌ വേഗത്തില്‍ തകരാനും അപകടാവസ്ഥയുണ്‌ടാകാനും കാരണമെന്നു നാട്ടുകാര്‍ ചൂണ്‌ടിക്കാട്ടുന്നു. കലുങ്ക്‌ അപകടത്തിലായതിനെതുടര്‍ന്നു ഇതുവഴി സര്‍വീസ്‌ നടത്തിയിരുന്നു സ്വകാര്യ ബസ്‌ ഒരാഴ്‌ച മുമ്പു സര്‍വീസ്‌ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രമാണു റോഡിലൂടെ കടന്നുപോകാനാകുന്നത്‌. അടുത്ത ദിവസം തന്നെ കലുങ്ക്‌ പുനര്‍നിര്‍മിച്ചു യാത്ര സുഗമമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

രാവണീശ്വരം കശുവണ്ടി സംസ്‌ക്കരണ യൂണിറ്റ്‌

on

ഉദ്‌ഘാടനംകാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അജാനൂര്‍ പഞ്ചായത്തിലെ രാവണീശ്വരം കുന്നുപാറയില്‍ പണിത കശുവണ്ടി സംസ്‌ക്കരണ യൂണിറ്റ്‌ കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഉദുമ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കുന്നു

ഖബര്‍സ്ഥാനം കയ്യേറി റിസോര്‍ട്ട് പണിയുന്നു

on

കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ കമ്മാടം മഖാംഷെരീഫിന് സമീപത്തെ ഖബര്‍ സ്ഥാനം സ്വകാര്യ വ്യക്തി കയ്യേറി റിസോര്‍ട്ട് പണിയുകയാണെന്ന് ഗള്‍ഫുകാരനായ തദ്ദേശിയന്‍ കാഞ്ഞങ്ങാട്ട് പത്രസമ്മേളനം വിളിച്ച് ആരോപിച്ചു. പരപ്പ കമ്മാടത്തെ നഫീസയുടെ മകന്‍ സമീര്‍, കമ്മാടത്തെ പി. മൂസ എന്നിവരാണ് പത്രസമ്മേളനത്തില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. കമ്മാടം പള്ളിയും അനുബന്ധ സ്വത്തുക്കളും ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ കേരള വഖഫ് ബോര്‍ഡിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയതായും ഇരുവരും വ്യക്തമാക്കി.
പള്ളിക്കമ്മിറ്റിയിലെ സുപ്രധാന സ്ഥാനങ്ങള്‍ ഒരു പ്രത്യേക അംഗങ്ങള്‍ വാഴുകയും, മറ്റ് മെമ്പര്‍മാര്‍ ഇവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുകയുമാണെന്നും ആരോപിച്ചു. കൃത്രിമമായ രേഖകള്‍ ഉണ്ടാക്കി സ്ഥലം മറിച്ചുവിറ്റും, സ്ഥലത്ത് കാട്ടുമരങ്ങും, ബില്‍ഡിംഗില്‍ നിന്നും കിട്ടുന്ന വരുമാനങ്ങളുടെ കണക്കുകള്‍ ബോധിപ്പിക്കാതെയും പള്ളിമുതലുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. പള്ളി സ്വത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ വെളിച്ചത്ത് കൊണ്ട് വരണമെന്നും വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും ഇരുവരും അറിയിച്ചു. സ്ഥലത്ത് റിസോര്‍ട്ട് പണിയാനും തൊട്ടടുത്ത് തന്നെ റബ്ബര്‍ നഴ്‌സറി നടത്തുന്നതായും ഇവര്‍ ആരോപിച്ചു.

മാണിക്കോത്തെ ശിഹാബ് തായല്‍ അന്തരിച്ചു

on

മാണിക്കോത്ത്: മാണിക്കോത്ത് തായല്‍ അബ്ദുല്‍ റഹ്മാന്റെ മകന്‍ തായല്‍ ശിഹാബ് (24) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍ : മാണിക്കോത്ത് ജമാഅത്ത് സെക്രട്ടറി ഷൗക്കത്ത്, നാസര്‍, അഷ്‌റഫ്.

വിദ്യാര്‍ഥിയെ അക്രമിച്ച്‌ പണവും മൊബൈലും കവര്‍ന്നു

on

കാഞ്ഞങ്ങാട്‌: കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയെ കഠാരകൊണ്ട്‌ കുത്തി വീഴ്‌ത്തി പണവും മൊബൈലും കവര്‍ന്നു. ചിത്താരി കൊട്ടിലങ്ങാടിയിലെ മുഹമ്മദ്‌ കുഞ്ഞിയുടെ മകനും കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയുമായ സുഹൈലിനെയാണ്‌(20) അക്രമിച്ചത്‌. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ്‌ സംഭവം. ചിത്താരി പള്ളിയില്‍നിന്ന്‌ പ്രാര്‍ത്ഥന കഴിഞ്ഞ്‌ മടങ്ങുന്നതിനിടയില്‍ കൊട്ടിലങ്ങാട്ടെ അബ്‌്‌ദുര്‍ റശീദ്‌ കഠാരകൊണ്ട്‌ കുത്തുകയും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്‌തുവെന്നാണ്‌ പരാതി. സാരമായി പരുക്കേറ്റ സുഹൈലിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൈലിന്റെ പരാതിയില്‍ അബ്‌ദുര്‍റശീദിനെതിരെ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ കേസ്സെടുത്തു. മുന്‍ വൈരാഗ്യമാണ്‌ അക്രമകാരണമെന്ന്‌ പറയുന്നു.

അജാനൂര്‍ പഞ്ചായത്തിലും ക്രമക്കേട്‌; തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി

on

കാഞ്ഞങ്ങാട്‌: അജാനൂര്‍ പഞ്ചായത്തിലും വോട്ടര്‍ പട്ടിക തയ്യാറാക്കിയതില്‍ വന്‍ക്രമക്കേെടന്ന്‌ ആക്ഷേപം. ഇടതുമുന്നണിക്ക്‌ ഭൂരിപക്ഷം കിട്ടുന്ന വിധത്തിലുള്ള വോട്ടര്‍ പട്ടികയാണ്‌ എല്ലാവാര്‍ഡുകളിലും തയ്യാറാക്കിയിരിക്കുന്നത്‌. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി അജാനൂര്‍ പഞ്ചായത്ത്‌ ജൂലായ്‌ ഒന്നിന്‌ പുറത്തിറക്കിയ വോട്ടര്‍ പട്ടികയില്‍ നിറയെ അപാകതകളുള്ളതിനാല്‍ ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ യു ഡി എഫ്‌ തിരഞ്ഞടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കി. ക്രമക്കേട്‌ സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ അജാനൂര്‍ 15-ാം വാര്‍ഡ്‌ മുസ്‌്‌ലിം ലീഗ്‌ കൗണ്‍സില്‍ യോഗം അധികൃതരോടാവശ്യപ്പെട്ടു.

പെരിയയില്‍ ഹെലിപ്പാഡ് നിര്‍മിക്കുന്നു; വഴിയാധാരമാകാന്‍ 60 കുടുംബങ്ങള്‍

on Jul 5, 2010

പെരിയ : കാസര്‍കോട് ജില്ലയില്‍ പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തിലെ മുത്തനടുക്കത്ത് ഹെലിപ്പാഡ് നിര്‍മിക്കാന്‍ 60 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു. 600 ഏക്കറോളം വരുന്ന സര്‍ക്കാര്‍ സ്ഥലവും തൊട്ടടുത്ത് 60 കുടുംബങ്ങള്‍ താമസിക്കുന്ന 300 ഏക്കറുമാണ് ഹെലിപ്പാഡ് നിര്‍മാണത്തിനും അനുബന്ധ കാര്യങ്ങള്‍ക്കുമായി അധികൃതര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. ബേക്കല്‍ ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ഇവിടെ ഹെലിപ്പാഡ് നിര്‍മിക്കുന്നത്. ബേക്കല്‍കോട്ട സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ അവിടെ എത്തിച്ചേരാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ഹെലിപ്പാഡ് നിര്‍മാണ നടപടി തുടങ്ങിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് ഉദ്യോഗസ്ഥര്‍ മൂത്തനടുക്കത്തെത്തി ചെറു വിമാനത്താവളത്തിനാവശ്യമായ സ്ഥലം പരിശോധിച്ച് വിലയിരുത്തിയിരുന്നു. 600 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലത്തിനു പുറമെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന 300 ഏക്കര്‍ ഭൂമിയും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അതിരുകള്‍ നിര്‍ണയിച്ചു. പ്രദേശവാസികളുടെ ആശങ്കയകറ്റാതെയാണ് ഇതിനുവേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ചെറു വിമാനത്താവളത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു ഉറപ്പും അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഏതു പദ്ധതി തുടങ്ങുമ്പോഴും സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ക്ക് ബദല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത് അധികൃതരുടെ ബാധ്യതയാണ്. ഹെലിപ്പാഡിനുവേണ്ടി കണ്ടെത്തിയ 300 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തവര്‍ ഏറെയാണ്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷികയിനങ്ങള്‍ ഏക്കറുകളോളം വ്യാപിച്ചിട്ടുണ്ട്. ഈ കൃഷിയൊക്കെ സ്ഥലം ഏറ്റെടുക്കുമ്പോള്‍ നശിപ്പിക്കപ്പെടുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്. സര്‍ക്കാര്‍ സ്ഥലത്ത് ഹെലിപ്പാഡ് നിര്‍മിക്കുമ്പോള്‍ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ വേണ്ട ക്വാര്‍ട്ടേഴ്‌സുകളും മറ്റു കെട്ടിടങ്ങളും നിര്‍മിക്കാനാണ് ജനവാസ കേന്ദ്രത്തിലെ സ്ഥലം ഏറ്റെടുക്കാന്‍ പോകുന്നതെന്നാണ് വിവരം. ഹെലിപ്പാഡിന്റെ പേരില്‍ 60 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ടെങ്കിലും കൂട്ടായ എതിര്‍പ്പ് ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.

വാണിയമ്പാറ പാലം ഗതാഗത യോഗ്യമാക്കണം

on

ചിത്താരി: രാവണീശ്വരത്തെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ കാഞ്ഞങ്ങാട് നഗരവുമായി ഏറ്റവും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഉപയോഗിക്കുന്ന അള്ളംകോട് പാലം കൂളിക്കാട് റോഡിന്റെ സോളിങ് പൊട്ടിപ്പൊളിഞ്ഞു നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നു വാണിയംപാറ എം.ഹരിദാസ് സ്മാരക ഗ്രന്ഥാലയം ആവശ്യപ്പെട്ടു. യോഗം ഗംഗാധരന്‍ വടക്കേവീട് ഉദ്ഘാടനം ചെയ്തു. ഈശ്വരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.രാജേന്ദ്രന്‍, എം.പി.നാരായണന്‍, നാരായണന്‍ പാറമ്മല്‍, രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പണി പൂര്‍ത്തിയായിട്ടും ചിത്താരി നടപ്പാലം ഉദ്ഘാടനം നീളുന്നു

on

ഹൊസ്ദുര്‍ഗ്:ചിത്താരി പുഴക്ക് കുറുകെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന മാട്ടുമ്മലില്‍ നിര്‍മ്മിച്ച നടപ്പാലം കാഴ്ചവസ്തുവായി മാറി. സുനാമി പദ്ധതിയില്‍ 180 മീറ്റര്‍ നീളത്തില്‍ പണിത നടപ്പാലത്തിന് 67 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. കഴിഞ്ഞ മാര്‍ച്ചിലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. പാലത്തിലേക്ക് നടന്നു കയറാനുള്ള അപ്രോച്ച് റോഡ് ഇല്ലാത്തതാണ് ലക്ഷങ്ങള്‍ ചെലവിട്ട് പൂര്‍ത്തിയാക്കിയ പദ്ധതി ഉദ്ഘാടനത്തിന് തടസ്സമായത്. അപ്രോച്ച് റോഡ് നിര്‍മ്മിക്കേണ്ട സ്ഥലം സ്വകാര്യവ്യക്തിയുടേതാണ്. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ സാമഗ്രികളും മറ്റും കൊണ്ടുപോകാന്‍ ധാരണപ്രകാരം ഉടമ സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിലൂടെയുളള പാത അടച്ചിട്ടു. പഞ്ചായത്തിനാണെങ്കില്‍ ഇവിടെ സ്ഥലവുമില്ല. ഇതാണ് അനിശ്ചിതത്വത്തിന് കാരണം. പുഴക്ക് അക്കരെ ഇരുനൂറിലധികം കുടുംബങ്ങള്‍ക്ക് കടത്തുതോണി ഇല്ലാതെ തന്നെ പുതുതായി പൂര്‍ത്തിയായ നടപ്പാലം വഴി ഇക്കരെ എത്താം.നഗരത്തിലേയും അജാനൂര്‍ പഞ്ചായത്തിലേയും വിദ്യാലയങ്ങളില്‍ പഠിക്കുന്ന നിരവധി കുട്ടികള്‍ക്ക് ഈപാലം ഏറെ ആശ്വാസമാകും. പുഴകടക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നാട്ടുകാര്‍ മൂന്നുലക്ഷത്തിലേറെ രൂപ ചെലവഴിച്ച് സമീപത്തുള്ള പൊയ്യക്കരയില്‍നേരത്തെ മരപ്പാലം നിര്‍മ്മിച്ചിരുന്നു. ഈ മരപ്പാലം ഏത് നിമിഷവും തകരാവുന്ന സ്ഥിതിയിലാണ്.

പാണത്തൂര്‍-കാണയൂര്‍ പാത സര്‍വ്വേ നടപടിയായി-മന്ത്രി

on

കാഞ്ഞങ്ങാട്‌: നിര്‍ദ്ദിഷ്‌ട കാഞ്ഞങ്ങാട്‌-പാണത്തൂര്‍-കാണിയൂര്‍ ബാംഗ്ലൂര്‍ റെയില്‍പാതയില്‍ പാണത്തൂരില്‍ നിന്ന്‌ കാണിയൂരേക്കുള്ള പാതയുടെ സര്‍വേ പ്രവര്‍ത്തനത്തിന്‌ പ്രാഥമിക നടപടി സ്വീകരിച്ചതായി കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ.അഹമ്മദ്‌. കാഞ്ഞങ്ങാട്‌ നിന്ന്‌ പാണത്തൂരേക്കുള്ള 41 കി.ലോമീറ്റര്‍ പാതയുടെ സര്‍വേ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇതു പരിശോധിച്ച്‌ വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചതായി പി.കരുണാകരന്‍ എം.പി.അറിയിച്ചു.

സത്യസായ്‌ ഓര്‍ഫനേജ്‌ ട്രസ്റ്റ്‌ വീല്‍ചെയര്‍ നല്‍കുന്നു

on

കാഞ്ഞങ്ങാട്‌: നിരാംലംബരും പരസഹായത്തോടെ മാത്രം നടക്കാന്‍ പറ്റുന്നവരുമായ 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക്‌ സൗജന്യമായി വിദേശ നിര്‍മ്മിത വീല്‍ചെയറുകള്‍ സത്യസായി ഓര്‍ഫനേജ്‌ ട്രസ്റ്റ്‌, കാഞ്ഞങ്ങാട്‌ വിതരണം ചെയ്യുന്നു. അര്‍ഹരായ കുട്ടികളില്‍ നിന്നുള്ള അപേക്ഷകള്‍ പ്രസിഡണ്ട്‌്‌ ശ്രീ സത്യസായ്‌ ഓര്‍ഫനേജ്‌ ട്രസ്റ്റ്‌.വിജയാ നിവാസ്‌, മുന്‍സിപ്പല്‍ ബസ്‌സ്റ്റാന്റിനു പിറകുവശം പി.ഒ. കാഞ്ഞങ്ങാട്‌ എന്ന വിലാസത്തിലോ 09946814239 എന്ന നമ്പറില്‍ ജുലൈ 10 തിയതിക്ക്‌ മുമ്പായി രജിസ്‌റ്റര്‍ ചെയ്യണം

ബേക്കല്‍ അന്തുമാന്‍ ഹാജി അന്തരിച്ചു

on Jul 3, 2010

ചിത്താരി: സൗത്ത്‌ ചിത്താരിയിലെ ബേക്കല്‍ അന്തുമാന്‍ ഹാജി അന്തരിച്ചു. പല രോഗങ്ങള്‍ കാരണം വിദഗ്ധ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചു അന്ത്യം സംഭവിച്ചത്‌. ഖബറടക്കം സൗത്ത്‌ ചിത്താരി ജുമുഅ മസ്ജിദ്‌ ഖബറിസ്ഥാനില്‍ നടക്കും. ഭാര്യ. സൈനബ. മക്കള്‍: അമീര്‍, ബഷീര്‍, അബ്ദുള്ള, ഷെഫീഖ്, അസ്മ, മൈമൂന, സൗദ.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com