അജാനൂര്‍ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തക സമിതിയോഗം പ്രതിഷേധിച്ചു.

on Jul 11, 2010

അജാനൂര്‍: വാര്‍ഡ്‌ വിഭജന നിര്‍ദ്ദേശങ്ങള്‍ മറികടന്നുകൊണ്ട്‌ 16, 18, 19, 20 വാര്‍ഡുകളില്‍ ഇതര വാര്‍ഡുകളിലെ വോട്ടര്‍മാരെ കൂട്ടത്തോടെ ഉള്‍പ്പെടുത്തുകയും മറ്റെല്ലാ വാര്‍ഡുകളിലും വോട്ടുകള്‍ പരസ്‌പരം വാര്‍ഡ്‌ മാറ്റി ചേര്‍ക്കുകയും ചെയ്‌ത്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള അജാനൂര്‍ പഞ്ചായത്ത്‌ അധികൃതരുടെ നടപടിയില്‍ പ്രസിഡണ്ട്‌ സി.എം. ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അജാനൂര്‍ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തക സമിതിയോഗം പ്രതിഷേധിച്ചു. പതിനെട്ടാം വാര്‍ഡിലേക്ക്‌ 19 ല്‍നിന്ന്‌ 30 ഉം 19-ാം വാര്‍ഡിലേക്ക്‌ 20 ല്‍നിന്ന്‌ 217 ഉം 20-ാം വാര്‍ഡിലേക്ക്‌ 18 ല്‍നിന്ന്‌ 29 ഉം വോട്ടുകള്‍ ചേര്‍ത്തത്‌ വിഭജന നിര്‍ദ്ദേശത്തെ കാറ്റില്‍പറത്തിക്കൊണ്ടാണ്‌. 2005 ലെ അതിര്‍ത്തി പ്രകാരമാണ്‌ ഇപ്പോഴും മേല്‍വാര്‍ഡുകള്‍ വിഭജിച്ചിരിക്കുന്നത്‌ എന്ന വസ്‌തുത കണക്കിലെടുക്കുമ്പോള്‍ വോട്ടുമാറ്റത്തിനുപിന്നില്‍ രാഷ്‌ട്രീയ കൈകടത്തല്‍ നടന്നിരിക്കുന്നുവെന്ന്‌ പകല്‍പോലെ വ്യക്തമാണ്‌. ഇതുസംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനും ജില്ലാ കലക്‌ടര്‍ക്കും പഞ്ചായത്ത്‌ സെക്രട്ടറമാര്‍ക്കും പാര്‍ട്ടി നല്‍കിയ പരാതികളിന്മേല്‍ അനുകൂല തീരുമാനമുണ്ടാകാത്ത പക്ഷം നിയമനടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ജൂലൈ 12 നകം മുഴുവന്‍ വാര്‍ഡുകളിലും കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത്‌ പുതുക്കിയ വാര്‍ഡടിസ്ഥാനത്തിലുള്ള കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ്‌ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്‌, സി. മുഹമ്മദ്‌കുഞ്ഞി, അബ്‌ദുല്‍ റഹ്‌മാന്‍ ചിത്താരി, എ.പി.ഉമ്മര്‍, ഖാലിദ്‌ അറബിക്കാടത്ത്‌ പ്രസംഗിച്ചു. എം.എം.അബ്‌ദുല്‍ റഹ്‌മാന്‍, പി. അഷ്‌റഫ്‌, തെരുവത്ത്‌ മൂസ ഹാജി, പി.ബി. കുഞ്ഞബ്‌ദുല്ല, കാഞ്ഞിരായിന്‍ മുഹമ്മദ്‌കുഞ്ഞി, കെ.കെ. മൊയ്‌തീന്‍കുഞ്ഞി, പി.ടി.സി. അബ്‌ദുല്‍ റഹ്‌മാന്‍, കെ. ഹസ്സന്‍ മാസ്റ്റര്‍, മുഹമ്മദ്‌കുഞ്ഞി മാഹിന്‍, പി. അബ്‌ദുല്‍ റഹ്‌മാന്‍, എം.അബ്‌ദുല്ല മുട്ടുന്തല, എം. ശംസുദ്ദീന്‍, പിവി. ഹമീദ്‌, മുഹമ്മദ്‌കുഞ്ഞി മുക്കൂട്‌, പി.കെ. അഷ്‌റഫ്‌, നസീര്‍ കാഞ്ഞിരായില്‍, റിയാസ്‌ ചിത്താരി ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി യു.വി. ഹസൈനാര്‍ സ്വാഗതം പറഞ്ഞു.മാണിക്കോത്ത്‌ തായല്‍ ശിഹാബുദ്ദീന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com