SYS ഒരു കോടി രൂപയുടെ റിലീഫ് നിധിയിലേക്ക് കാസര്‍കോട് നിന്നും 7 ലക്ഷം സമാഹരിക്കും.

on Aug 31, 2010

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മറ്റിയുടെ ഒരു കോടി രൂപയുടെ റിലീഫ് നിധിയിലേക്ക് ജില്ലയില്‍ നിന്നും സെപ്തംബര്‍ മൂന്നിന് ഏഴ് ലക്ഷം രൂപ ബക്കറ്റ് കളക്ഷനിലൂടെ സമാഹരിക്കാന്‍ സുന്നി സെന്ററില്‍ നടന്ന ജില്ലാ എസ്.വൈ.എസ് ഇഫ്താര്‍ ക്യാമ്പ് തീരുമാനിച്ചു. വെള്ളിയാഴ്ച ജില്ലയിലെ 434 യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന റിലീഫ് ഫണ്ട് സമാഹരണത്തില്‍ യൂണിറ്റ്, പഞ്ചായത്ത് നേതാക്കള്‍ക്കു പുറമെ അതാതു പ്രദേശത്തെ ജില്ലാ മേഖലാ ഭാരവാഹികളും പങ്കാളികളാകും. ആകസ്മിക ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നതിനും ചികിത്സ, ഭവന നിര്‍മാണം, വിവാഹ സഹായം തുടങ്ങിയവക്കുമായാണ് വിശുദ്ധ റമളാനില്‍ എസ്.വൈ.എസ് ഫണ്ട് സമാഹരിക്കുന്നത്. ഒരു യൂണിറ്റില്‍ നിന്ന് ചുരുങ്ങിയത് 1000 രൂപ സമാഹരിച്ച് നല്‍കണമെന്നാണ് സംസ്ഥാന കമ്മറ്റി നിര്‍ദ്ധേശിച്ചിട്ടുള്ളതെങ്കിലും ഇതിനകം പല യൂണിറ്റുകളും അയ്യായിരം രൂപയിലേറെ സമാഹരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഫണ്ട് സ്വരൂപിക്കുന്ന ജില്ലയിലെ മൂന്ന് യൂണിറ്റുകള്‍ക്ക് ജില്ലാ എസ്.വൈ.എസ് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ടാര്‍ജറ്റ് പൂര്‍ത്തിയാക്കുന്ന മേഖലാ പഞ്ചായത്ത് ഘടകങ്ങള്‍ക്കും സമ്മാനം നല്‍കും. സ്വരൂപിച്ച സംഖ്യ സെപ്തംബര 5 ന് മേഖലാ തലങ്ങളില്‍ നടക്കുന്ന ദുആ സമ്മേളനത്തില്‍ മേഖലാ നേതാക്കള്‍ ഏറ്റ് വാങ്ങും. 8 ന് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കുന്ന ആത്മീയ കൂട്ടായ്മയില്‍ വെച്ച് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മേഖലാ നേതാക്കളില്‍ നിന്നും ഫണ്ടും രേഖകളും ജില്ലാ കമ്മറ്റിക്കു വേണ്ടി ഏറ്റ് വാങ്ങും. സംഭാവന നല്‍കിയവര്‍ക്കായി പ്രാര്‍ത്ഥനാ മജ്‌ലിസ് ഒരുക്കും. അന്നു തന്നെ സംസ്ഥാന റിലീഫ് സെല്ലിലേക്ക് ഫണ്ട് കൈമാറും. ഇതിനു പുറമെ ജില്ലയില്‍ വിവിവധ യൂണിറ്റുകളില്‍ പ്രാദേശികമായി റമസാനില്‍ മാത്രം അരക്കോടി രൂപയുടെ റിലീഫ് നടന്ന് വരുന്നു ജില്ലാ ഇഫ്താര്‍ ക്യാമ്പ് ഹമീദ് മൗലവി ആലമ്പാടി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. മൂസല്‍ മദനി തലക്കി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇസ്സുദ്ദീന്‍ സഖാഫി, ബി.കെ അബ്ദുല്ല ഹാജി ബേര്‍ക്ക, ഹമീദ് പരപ്പ, മൂസ സഖാഫി കളത്തൂര്‍, ബശീര്‍ മങ്കയം, അബ്ബാസ് അന്‍വരി, ശംസുദ്ദീന്‍ പുതിയപുര, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അശ്രഫ് കരിപ്പൊടി, ഹസ്ബുല്ല തളങ്കര, എം.അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെകട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ബശീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com