സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിനു തുടക്കം

on Oct 11, 2010

കാഞ്ഞങ്ങാട്: ശാസ്ത്ര സാങ്കേതിക രംഗത്ത് ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ടു വരണമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണമുണ്ടാകുമെന്നും ശാസ്ത്ര പഠനത്തിലൂടെ സമഗ്ര വിദ്യാഭ്യാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെമ്മട്ടംവയലില്‍ നിര്‍മിച്ച സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ന് ശാസ്ത്രപഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് ഏറെ താല്‍പ്പര്യമുണ്ട്.
സൂനാമി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ തീരദേശത്ത് നാല് ശാസ്ത്ര മ്യൂസിയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തു തന്നെ സൌകര്യമൊരുക്കുന്ന തരത്തില്‍ പുതിയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ എന്‍.എ.ഖാലിദ് അധ്യക്ഷത വഹിച്ചു. സയന്‍സ് പാര്‍ക്കിനോടനുബന്ധിച്ചുള്ള ത്രി ഡി തിയറ്ററിന്റെ ഉദ്ഘാടനം പള്ളിപ്രം ബാലന്‍ എംഎല്‍എ നിര്‍വഹിച്ചു. സുവനീര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com