പുല്ലൂര്‍ പെരിയയില്‍ കോ-ലീ-ബി സഖ്യം അധികാരത്തില്‍; ബി ജെ പിയില്‍ ഉള്‍പ്പോര്

on Nov 9, 2010

കാഞ്ഞങ്ങാട്: പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം ബി ജെ പിയുടെ സഹകരണത്തോടെ യു ഡി എഫ് പിടിച്ചെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ സി കെ അരവിന്ദാക്ഷന് ബി ജെ പി അംഗം ശൈലജ അനുകൂലമായി വോട്ട് ചെയ്തതോടെ രണ്ടു പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണത്തിന് വിരാമമായി. ചാലിങ്കാല്‍ വാര്‍ഡില്‍നിന്ന് വിജയിച്ച അരവിന്ദാക്ഷന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരിയ വാര്‍ഡില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് അംഗം വിമല കുഞ്ഞിക്കണ്ണനാണ് വൈസ് പ്രസിഡന്റ്. ഇവിടെ യു ഡി എഫും എല്‍ ഡി എഫും എട്ടുവീതം സീറ്റ്‌നേടി തുല്യനിലയിലായതിനാല്‍ ബി ജെ പി അംഗത്തിന്റെ വോട്ട് നിര്‍ണായകമായിരുന്നു. അതിനിടെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് ബി ജെ പിയില്‍ ഉള്‍പ്പോരിന് കാരണമായി. യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് ബി ജെ പി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് താമര ചിഹ്നത്തില്‍ മത്സരിച്ച ബി ജെ പിയിലെ ശൈലജ യു ഡി എഫിനെ പിന്തുണച്ചത്. ഇവരെ തിങ്കളാഴ്ച തന്നെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്ന് ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകാന്‍് അറിയിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com