ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരിക്കുന്നു

on Feb 3, 2011

അജാനൂര്‍: ഗ്രാമപഞ്ചായത്തിന്റെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരിക്കുന്നു. നാലുവര്‍ഷം മുമ്പ് മാവുങ്കാലില്‍ തുടക്കംകുറിച്ച ഖരമാലിന്യ സംസ്‌കരണ പ്ലാന്റാണ് ഏഴുലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നത്.
പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ അജാനൂര്‍ പഞ്ചായത്തിലെ കടകളില്‍നിന്നും വീടുകളില്‍നിന്നും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്, ഖരമാലിന്യം കുന്നുകൂടുന്നതിന് അല്‍പം ആശ്വാസമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിക്ഷേപിക്കുന്ന ഖര, പ്ലാസ്റ്റിക് മാലിന്യം വണ്ടികളിലാണ് മാവുങ്കാലിലെ പ്ലാന്റില്‍ എത്തിക്കുന്നത്. ഇതില്‍ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് പ്രത്യേക സംവിധാനത്തില്‍ അടുക്കിവെച്ച 'ഇനോക്കല' എന്ന രാസ മരുന്നടിച്ച് വളമാക്കി മാറ്റുന്നു.
കാസര്‍കോട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് തുടക്കത്തില്‍ ഖരമാലിന്യ സംസ്‌കരണ പ്രവൃത്തിക്ക് കരാര്‍ നല്‍കിയിരുന്നത്. ഇതിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്.
സംസ്‌കരണവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ ജില്ലയില്‍നിന്ന് ആറു സ്ത്രീകള്‍ ജോലി ചെയ്തിരുന്നു. ശമ്പളം കിട്ടാത്തതിനാലും കടുത്ത ആരോഗ്യ പ്രശ്‌നത്താലും മൂന്നുപേര്‍ പിന്മാറി. ഇപ്പോള്‍ ജോലി ചെയ്യുന്ന മൂന്നുപേര്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ കരാറുകാര്‍ ശമ്പളം നല്‍കിയിട്ടില്ലെന്ന പരാതിയുണ്ട്. ജനുവരി മാസത്തെ ശമ്പളം പഞ്ചായത്ത് നല്‍കിയതില്‍ അല്‍പം ആശ്വാസത്തിലാണിവര്‍.
--------------------------------------------------------------------------------

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com