രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം ആരാധാനാ കേന്ദ്രം, ശഅ്‌റേ മുബാറക് മസ്ജിദ്‌ന് ശിലപാകി

on Jan 31, 2012

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം ആരാധാനാ കേന്ദ്രം, മസ്ജിദുല്‍ ആസാറിന് തിരുനബി പ്രകീര്‍ത്തനങ്ങളുടേ അലയടികളുയര്‍ന്ന ധന്യ സദസ്സില്‍ വിശ്വാസി ലക്ഷങ്ങള്‍ തീര്‍ത്ത തൂവെള്ള പ്രഭയെ സാക്ഷിയാക്കി കോഴിക്കോട്ട് ശിലപാകി.

മുസ്‌ലിം കൈരളിയുടെ വൈജ്ഞാനിക കേന്ദ്രമായ മര്‍കസിനു കീഴില്‍ ഉയരുന്ന മസ്ജിദുല്‍ ആസാറിന് സ്വപ്ന നഗരിയില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ ആണ് ശിലയിട്ടത്. ഇന്ത്യന്‍ മുസ്‌ലിമിന്റെ അഭിമാനമായുയരുന്ന ഹെരിറ്റേജ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ഡോ. അഹ്മദ് ഖസ്‌റജി നിര്‍വ്വഹിച്ചു. മാനവികത ലോകത്തെ പഠിപ്പിച്ച വിശ്വഗുരുവിന്റെ ജന്‍മദിനസ്മരണകളുയര്‍ത്തുന്നതായി സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം. ചടങ്ങില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

അന്താരാഷ്ട്ര വ്യക്തിത്വങ്ങളും ഉന്നത പണ്ഢിതരും നേതാക്കളും സംഗമിച്ച ചടങ്ങിന് സാക്ഷിയാകാന്‍ കോഴിക്കോട് നഗരം കണ്ട ഏറ്റവും വലിയാ ജനസഞ്ചയമാണ് തടിച്ചു കൂടിയത്.

രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 വരെ കാരന്തൂര്‍ മര്‍കസില്‍ പ്രദര്‍ശിപ്പിച്ച തിരുകേശം ദര്‍ശിക്കാന്‍ ലക്ഷത്തിലേറെ പേര്‍ എത്തിച്ചേര്‍ന്നു.
.

കഷണ്ടിക്കും മരുന്ന്; വിമലിന് അംഗീകാരം

on Jan 24, 2012


 കോഴിക്കോട്:  അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ കഷണ്ടിക്കും ചികിത്സയുണ്ടെന്നാണ് മലപ്പുറം ചേലേമ്പ്ര കൈലാസ് വീട്ടില്‍ കെ.ആര്‍. വിമലിന്‍െറ പക്ഷം.

കഷണ്ടി ചികിത്സയില്‍ നാഴികക്കല്ലാവുന്ന പ്രബന്ധം അവതരിപ്പിച്ച യുവാവിനെ തേടി നിരവധി അംഗീകാരങ്ങളാണെത്തിയത്.
കോയമ്പത്തൂര്‍ പി.എസ്.ജി കോളജ് ഓഫ് ഫാര്‍മസിയില്‍നിന്ന് എം.ഫാം ബിരുദമെടുത്ത വിമല്‍ കഷണ്ടിക്ക് മരുന്നില്ളെന്ന വിശ്വാസത്തെയാണ് ചോദ്യം ചെയ്യുന്നത്.
 രാസപക്രിയയിലൂടെ തയാറാക്കിയ മരുന്ന് ഉപയോഗിച്ചവരില്‍ രണ്ടുമാസത്തിനകം മുടിയിഴകള്‍ കിളിര്‍ത്തതായി പ്രബന്ധം സാക്ഷ്യപ്പെടുത്തുന്നു.
 മിനോക്സിഡില്‍ ലോഷന്‍, ഗുളിക രൂപത്തിലുള്ള ഫിനാസ്റ്റെറൈഡ് എന്നീ മരുന്നുകളാണ് കഷണ്ടി ചികിത്സയില്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഡൂട്ടെറാസ്ട്രൈഡ് എന്ന രാസവസ്തുവും മരുന്നായി ഉണ്ടെങ്കിലും അത് വില്‍പനക്കെത്തിയിട്ടില്ല. ഇതില്‍ മിനോക്സിഡില്‍ അതിരക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന മരുന്നാണ്. ഗുളിക രൂപത്തിലുള്ള ഫിനാസ്റ്റെറൈഡ് കഴിച്ചാല്‍ അത് പുരുഷന്‍െറ ലൈംഗിക ശേഷിയെ സാരമായി ബാധിക്കും.
ഗുളിക രക്തത്തിലെത്തുന്നതാണ് കാരണം. അതിനാല്‍, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെ ഫിനാസ്റ്റെറൈഡ് തന്മാത്ര മുടിയുടെ വേരുകളിലെത്തിക്കുന്നതെങ്ങനെയെന്നാണ് വിമലിന്‍െറ പഠനത്തിന്‍െറ കാതല്‍.
കൊഴുപ്പുകണങ്ങളില്‍ അടക്കം ചെയ്ത ഫിനാസ്റ്റെറൈഡ് തന്മാത്ര രാസപ്രക്രിയയിലൂടെ രൂപാന്തരപ്പെടുത്തി മുടിവേരുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനായി ലോഷന്‍ മാതൃകയിലേക്ക് തന്മാത്ര മാറ്റുന്നുണ്ട്.
ഇങ്ങനെ ഫിനാസ്റ്റെറൈഡ് ഉപയോഗിക്കുമ്പോള്‍ നേരിയ തോതിലാണ് രക്തത്തില്‍ എത്തുന്നത്.
ചെന്നൈയിലെ എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റി, കോമ്പയത്തൂരില്‍ നടന്ന അന്താരാഷ്ട്ര ഡ്രഗ് ഡെലിവറി കോണ്‍ഫറന്‍സ് എന്നിവയില്‍ മികച്ച പ്രബന്ധമായി ഇതു തെരഞ്ഞെടുത്തിട്ടുണ്ട്.
തമിഴ്നാട് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് വെല്‍ഫയര്‍ ട്രസ്റ്റ് വിമലിനെ ആദരിച്ചിട്ടുണ്ട്.
ഗുജറാത്തിലെ ഫാര്‍മസി രംഗത്തുള്ളവരുടെ കൂട്ടായ്മ നല്‍കുന്ന ഇന്നോവേറ്റിവ് തിസീസ് അവാര്‍ഡിന് ദക്ഷിണേന്ത്യയില്‍നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ടെക്നോളജി വിഭാഗത്തില്‍നിന്ന് നാമനിര്‍ദേശം ചെയ്ത ഏകവ്യക്തിയും വിമലാണ്.  ചേലേമ്പ്ര ദേവകിയമ്മ ഫാര്‍മസി കോളജില്‍ അസി. പ്രഫസറാണ് ഇദ്ദേഹം
.

ആറാം നിലയില്‍ നിന്നും താഴെ വീണ പെണ്‍കുട്ടി അല്‍ഭുതകരമായി രക്ഷപ്പെട്ടു

on Jan 23, 2012


duniya
ഷാര്‍ജ: ആറാം നിലയില്‍ നിന്നും താഴെ വീണ ആറ് വയസുകാരി അല്‍ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ കാരണം മണിക്കൂറുകള്‍ക്ക് മുന്‍പ് കയ്യില്‍ കെട്ടിയ 'അല്ലാഹ്' എന്നെഴുതിയ കൈചെയിന്റെ അല്‍ഭുതമെന്ന്‌ കുട്ടിയുടെ മാതാവ്. ദുനിയാ രെദാ എന്ന ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയാണ്‌ ആറാം നിലയില്‍ നിന്നും താഴെവീണിട്ടും അല്‍ഭുതകരമായി രക്ഷപ്പെട്ടത്. അബദ്ധത്തില്‍ ഫ്ലാറ്റില്‍ നിന്നും താഴെ വീഴുമ്പോള്‍ പേടിച്ച് അലറിവിളിച്ചെങ്കിലും പെട്ടെന്ന്‌ ആരോ തന്റെ കൈയ്യില്‍ പിടിച്ചപോലെ തോന്നിയെന്ന്‍ ദുനിയാ പറയുന്നു. താഴെ വീണത് പതിയെ ആണെന്നും ഈ പെണ്‍കുട്ടി അല്‍ഭുതത്തോടെ പറഞ്ഞു. താഴെ വീഴുമ്പോഴും ദുനിയക്ക് ബോധമുണ്ടായിരുന്നു. ദുനിയക്ക് നിസാര പരിക്കുകള്‍ മാത്രമാണ്‌ സംഭവിച്ചത്. താഴെ വീണ ദുനിയയെ ഉടനെ കുവൈറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദുനിയ പരിക്കുകളില്‍ നിന്നും ഭേദപ്പെട്ട് വരികയാണ്‌.

42 പവന്‍ കാണാതായി; സ്ത്രീകള്‍ സ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി

on Jan 19, 2012




കളഞ്ഞുകിട്ടിയ ആഭരണങ്ങളടങ്ങിയ പെട്ടി രാധയും ബേബിയും ടൌണ്‍പൊലീസ്സ്റേഷനിലെ എസ്.ഐ. ബിജുലാലിനെ ഏല്‍പ്പിക്കുന്നു
കാസര്‍കോട്: ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ ബൈക്കില്‍ കൊണ്ടുപോവുന്നതിനിടയില്‍ 42 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പെട്ടി കാണാതായി. കളഞ്ഞുകിട്ടിയ ആഭരണങ്ങള്‍ പൊലീസ്സ്റേഷനിലെത്തി ഉടമസ്ഥന് തിരിച്ചുനല്‍കി രണ്ട് സ്ത്രീകള്‍ മാതൃകയായി. തലക്ളായി മച്ചിനടുക്കം സ്വദേശിനി രാധ, തലക്ളായിലെ ബേബി എന്നിവരാണ് സ്വര്‍ണാഭരണങ്ങള്‍ ഉടമക്ക് തിരിച്ചുനല്‍കി സത്യസന്ധത കാട്ടിയത്. മേല്‍പറമ്പ് കടവത്തെ ഷാഫിയുടെ കൈയില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ 10നും 11നും ഇടയില്‍ ചന്ദ്രഗിരി കോട്ടയ്ക്കും പ്രസ്ക്ളബ് ജങ്ഷനും ഇടയിലുള്ള ബൈക്ക്യാത്രക്കിടയിലാണ് ഷാഫിയുടെ ആഭരണങ്ങള്‍ അടങ്ങിയ പെട്ടി കാണാതായത്. ഭാര്യയുടെ ആഭരണങ്ങള്‍ കാസര്‍കോട്ടെ ഒരു ബാങ്ക് ലോക്കറില്‍സൂക്ഷിക്കുന്നതിനായി കൊണ്ടുവരികയായിരുന്നു. ബൈക്കിന്റെ മുന്‍വശത്ത് പ്ളാസ്റിക് സഞ്ചിയിലാണ് ആഭരണങ്ങള്‍ അടങ്ങിയ രണ്ട് പെട്ടി സൂക്ഷിച്ചിരുന്നത്. ഒന്നില്‍ 150 പവനും രണ്ടാമത്തേതില്‍ 42 പവനുമാണ് ഉണ്ടായിരുന്നത്. പ്രസ്ക്ളബ് ജങ്ഷനിലെത്തിയപ്പോഴാണ് ഒരു പെട്ടിയും 42 പവനും കാണാതായതറിയുന്നത്. ഉടന്‍ തിരിച്ച് കീഴൂര്‍വരെ അന്വേഷിച്ചുചെന്നെങ്കിലും കണ്ടെത്താനായില്ല. ആഭരണങ്ങള്‍ കാണാതായതിന്റെ പരിഭ്രാന്തിയില്‍ പരക്കം പായുന്നതിനിടയിലാണ് ഓട്ടോയാത്രക്കാര്‍ ആഭരണങ്ങള്‍ കിട്ടിയ വിവരം പൊലീസ്സ്റേഷനില്‍ ചെന്ന് അറിയിക്കുന്നത്. തങ്ങളുടെ വാര്‍ഡില്‍പെട്ട പഞ്ചായത്ത് മെമ്പര്‍ വി. രാജനെയും കൂട്ടിയാണ് രാധയും മറ്റുയാത്രക്കാരും പൊലീസ്സ്റേഷനില്‍ ആഭരണപെട്ടിയുമായി എത്തിയത്. രാധ കോളിയടുക്കത്തെ ശ്രീഹരി ഗാര്‍മന്റ്സ് നടത്തിവരികയാണ്. കോളിയടുക്കം പി.എച്ച്.സിയിലെ ആശാവര്‍ക്കറാണ് ബേബി. കോളിയടുക്കത്തെ ശരവണനും ഓട്ടോയിലുണ്ടായിരുന്നു. കോളിയടുക്കത്തെ രാജേഷാണ് ഓട്ടോ ഓടിച്ചിരുന്നത്. എല്ലാവരും പ്രശംസയ്ക്ക് പാത്രമായി.

മഡിയന്‍ കൂലോം പാട്ടുല്‍സവത്തിന് സമാപനം

on Jan 17, 2012

Madiyan_pattulsavam_2
Madiyan_koolom_pattulsavam_

മഡിയന്‍ കൂലോം പാട്ടുല്‍സവത്തിന് സമാപനം കുറിച്ച് നെരോത്ത് പെരട്ടൂര്‍ കൂലോം, മുളവന്നൂര്‍ ഭഗവതി ക്ഷേത്രങ്ങളിലെ തെയ്യങ്ങള്‍ തിരിച്ചുപോകുന്നു.

വൈജ്ഞാനിക മുന്നേറ്റത്തിനു വീണ്ടുമൊരു ആഹ്വാനത്തോടെ സഅദിയ്യ സമ്മേളനത്തിനു പ്രൗഢ സമാപ്തി

on Jan 15, 2012

സഅദാബാദ് : വര്‍ധിച്ചു വരുന്ന സാമൂഹിക തിന്മകളെ ചെറുക്കാന്‍ മതപണ്ഡിതര്‍ക്കൊപ്പം സമൂഹ നേതൃത്വവും കൈകോര്‍ക്കണമെന്ന ആഹ്വാനത്തോടെ അഞ്ചു നാള്‍ നീണ്ടു നിന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ 42-ാം വാര്‍ഷിക സനദ്ദാന പരിപാടികള്‍ക്ക് പതിയനായിരങ്ങളുടെ ആവേശോജ്ജ്വല സംഗമത്തോടെ പ്രൗഢ സമാപ്തി. നാല് പതിറ്റാണ്ടുകൊണ്ട് സഅദിയ്യ സമൂഹ മനസ്സില്‍ ചെലത്തിയ സ്വാധീനവും വിദ്യാഭ്യാസ ആത്മീയ മുന്നേറ്റവും വിളംമ്പരം ചെയ്യുന്നതായിരുന്നു ശുഭ്രസാഗര സമാനം ഇന്നലെ രാവിലെ മുതല്‍ സഅദാബാദിലേക്ക് നാടിന്റെ നാനാദിക്കുകളില്‍നിന്നും ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍. ഉന്നത സയ്യിദന്മാരുടെയും പണ്ഡിത മഹത്തുക്കളുടെയും വിദേശ രാഷ്ട്രങ്ങളില്‍നിന്നെത്തിയ വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിലാണ് യുവ പണ്ഡിതര്‍ സ്ഥാന വസ്ത്രങ്ങളും സനദും ഏറ്റു വാങ്ങിയത്.
സഅദാബാദിലൊരുക്കിയ വിശാലമായ നഗരി കവിഞ്ഞ് മേല്‍പ്പറമ്പ മുതല്‍ ദേളി വരെ നിറഞ്ഞൊഴുകിയ സുന്നീ പ്രവര്‍ത്തക വ്യൂഹം സുന്നീ പ്രാസ്ഥാനിക നേതൃത്വത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് രാത്രി വൈകി പിരിഞ്ഞു പോയത് ഇന്നലെ വൈകിട്ട് അഞ്ചിന് തുടങ്ങിയ സമാപന പരിപാടികള്‍ അവസാനിക്കുമ്പോള്‍ അര്‍ധരാത്രി പിന്നിട്ടിരുന്നു.
സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സ്വാഗതം ആശംസിച്ചു. ദുബൈ മതകാര്യവകുപ്പ് അസി. ഡയറക്ടര്‍ ഡോ. ശൈഖ് ഉമര്‍ മുഹമ്മദ് അഹ്മദ് ശരീഫ് അല്‍ ഖത്വീഫ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ധാര്‍മിക പരിപോഷണത്തിന് യുവ പണ്ഡിതര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ച് സനദ് ദാനം നിര്‍വഹിച്ചു. സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനവസ്ത്ര വിതരണം പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് കെ എസ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങള്‍, മഹ്മൂദ് മുഹമ്മദ് അലി അബ്ബാസ് അല്‍ സമ്മാര്‍ ദുബൈ, ശൈഖ് ഇബ്‌റാഹീം അബ്ദുല്‍ റസൂല്‍ അല്‍ ലഞ്ചാവി ദുബൈ, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍, കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്‌ലിയാര്‍, സഅദിയ്യ പ്രിന്‍സിപ്പാള്‍ എ കെ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി മലേഷ്യ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഡോ.ശകീലുസ്സമാന്‍ അന്‍സാരി, പേരോട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി എം ഇബ്‌റാഹീം, ഏനപ്പോയ അബ്ദുല്ലകക്കുഞ്ഞി ഹാജി, എ പി അബ്ദുല്‍ കരീം ചാലിയം, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ശരീഫ് കല്ലട്ര നന്ദിയും പറഞ്ഞു.

ഇഹ് റാം മസ്ജിദ് മുന്‍ ഇമാം ഖാദര്‍ മുസ്‌ലിയാര്‍ നിര്യാതനായി

on Jan 14, 2012

Abdul-kader-musliyar
Abdul kader musliyar
അജാനൂര്‍: മാണിക്കോത്ത് മഡിയനിലെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ എന്ന ഖാദര്‍ മുസ്‌ലിയാര്‍(65) നിര്യാതനായി. ഹൃദ്രോഗത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഖാദര്‍ മുസ്‌ലിയാരെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. മാണിക്കോത്ത,് കൊളവയല്‍, ചിത്താരി, വെള്ളിക്കോത്ത് തുടങ്ങിയ നിരവധി പള്ളികളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഫാത്തിമയാണ് ഭാര്യ. മക്കള്‍: മൈമൂന, അബ്ദുള്‍ സ മദ്, മുഹമ്മദ് കുഞ്ഞി, സുഹറ, സുബൈദ, ആസിഫ്, റഷീദ, സാജിത, ശരീഫ്, ശരീഫ, സീനത്ത്, സുമയ്യ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി (കാലിച്ചാനടുക്കം), മുഹമ്മദ് കുഞ്ഞി(കല്ലൂരാവി), ബഷീര്‍ (ബേക്കല്‍), അഷ്‌റഫ്(ഹദ്ദാദ് നഗര്‍), ഉസ്മാന്‍(ഉദുമ), നാ സര്‍(നീലേശ്വരം), ഹലീമ, നൂ ര്‍ജഹാന്‍. സഹോദരങ്ങള്‍: ഇ ബ്രാഹിം, അബ്ദുള്‍ റഹ്മാന്‍ മുസ്‌ലിയാര്‍, മജീദ്, കുഞ്ഞാമിന.
അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മെ ട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ അനുശോചിച്ചു. മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

CFL സി എഫ് എല്‍ ബള്‍ബുകള്‍ പൊട്ടിക്കരുത്

on Jan 12, 2012

CFL-Lamps
പാലക്കാട്: ഉപയോഗ ശൂന്യമായ സി എഫ് എല്‍ ബള്‍ബുകളെ നിങ്ങള്‍ ഒരിക്കലും പൊട്ടിക്കരുത്. കാരണം അവ നമ്മുക്ക് സമ്മാനിക്കുന്ന ദുരിതങ്ങള്‍ വലുതാണ്. ഈ മുന്നറിയിപ്പ് നല്‍കുന്നത് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരല്ല. പുതിയ ശാസ്ത്രപ്രതിഭകളാകുവാന്‍ കൊതിച്ച് പാലക്കാട്ടെത്തിയ വിദ്യാര്‍ത്ഥികളാണ്. സി എഫ് എല്‍ ബള്‍ബുകളിലെ മെര്‍ക്കുറി എന്ന രാസവസ്തുവാണ് അപകടകാരി. വൈദ്യുതി ചാര്‍ജ്ജ് മിച്ചം പിടിക്കുവാന്‍ സര്‍ക്കാറും പൊതുജനവും ഐക്യകണ്‌ഠേന ആശ്രയിക്കുന്ന സി എഫ് എല്‍ അശാസ്ത്രിയമായി പുറംന്തള്ളുന്ന തിലൂടെ എത്രമാത്രം ഭവിഷ്യത്തുകള്‍ ഉണ്ടാക്കുന്നുവെന്ന് കോതമംഗലത്തെയും മുവാറ്റുപുഴയിലെയും വിദ്യാര്‍ത്ഥികള്‍ ബോധവത്കരണം നടത്തുന്നു.
വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ആദ്യപടിയെന്ന രീതിയില്‍ ചെയ്തത് തങ്ങളുടെ കോര്‍പറേഷനുകളില്‍ ഒരു സര്‍വ്വേ നടത്തുകയാണുണ്ടായത്. ഉപയോഗശൂന്യമായ സി എഫ് എല്‍ ബള്‍ബുകള്‍ എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ അതിനുള്ള മറുപടികള്‍ നിരവധിയായിരുന്നു. വെറുതെ നിരത്തിലേക്ക് വലിച്ചെറിയുന്നു. ചിലര്‍ തോട്ടിലേക്ക് ഒഴുക്കി വിടുന്നു. പ്രധാനമായും വന്ന മറുപടി പൊട്ടിച്ച് കളയുന്നുവെന്നതാണ്. പൊട്ടിച്ച് കളയുമ്പോള്‍ ഉണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചൊന്നും പൊതുജനം അറിയുന്നുമില്ല. പിന്നീട് ഇതിനെതിരെ ബോധവത്കരണം നടത്തുക എന്ന യജ്ഞമാണ് കോതമംഗലം ഏലിയാസ് എച്ച് എസ് എസിലെ ജോര്‍ജ്ജ് മാത്യുവും അമല്‍ ഷാജിയും മൂവാറ്റുപുഴ സെന്റ്: അഗസ്റ്റ്യന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ രേഷ്മയും റസ്‌നയും ഏറ്റെടുത്തിരിക്കുന്നത്.
സി എഫ് എല്‍ പൊട്ടി ഉള്ളിലുള്ള മെര്‍കുറി പുറത്ത് വരുമ്പോള്‍ ശ്വസിക്കുന്നവര്‍ക്ക് ബ്രോക്കറ്റിസ് പോലുള്ള രോഗങ്ങള്‍ വരാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മെര്‍ക്കുറി വെള്ളത്തില്‍ കലരുന്നതോടെ കുടിവെള്ളം മലിനമാവുകയും ലുക്കീമിയ, വന്ധ്യത, ക്യാന്‍സര്‍ പോലുള്ളവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാവുകയും ചെയ്യുന്നു. സി എഫ് എല്‍ പൊട്ടാതെ സൂക്ഷിക്കുകയെന്നതാണ് ഇതിനുള്ള ഏക പോംവഴി. ഒപ്പം തന്നെ സി എഫ് എല്‍ കമ്പിനിക്കാര്‍ ഉപയോഗ്യശൂന്യമായ ബള്‍ബുകള്‍ തിരിച്ചെടുക്കണം. അത് സര്‍ക്കാര്‍ മാര്‍ഗ്ഗമായാല്‍ അത്രയും നല്ലത്. മറ്റൊന്ന് റിസൈക്കിളിംങ് സാധ്യത വികസിപ്പിച്ചെടുക്കണം. വൈദ്യുതി ബില്ലിലെ ലാഭം മാത്രമല്ല ജീവിതത്തില്‍ നോക്കണ്ടത് നമ്മുടെ ആരോഗ്യം കൂടിയാണെന്നും വിദ്യാര്‍ത്ഥികള്‍ ജപ്പാനിലെ മീനാമാട്ട ദുരന്ത ചിത്രങ്ങള്‍ കൊണ്ടും മുന്‍സിപ്പല്‍ സ്റ്റോറേജ് വെയ്സ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം കൊണ്ടും സമര്‍ത്ഥിക്കുന്നത്.

China built a 30-storey hotel in 15 days

on

30-storey-building-in-china
BEIJING: They're a 21st century super power with super computers and a super economy that's the envy of the world.   Now China can claim another title - the fastest builders on the planet after putting up a 30-storey 183,000-square-foot hotel in just 15 days, or 360 hours.

A construction crew in the south-central Chinese city of Changsha completed this remarkable achievement with no injuries to any worker. The Ark Hotel was built on Dongting lake, in the Hunan Province, by Broad Group, a Chinese construction company which specialises in sustainable architecture.   It was built to withstand a magnitude 9 earthquake, as tested by the China Academy of Building Research, who claim this is five times more quake-resistant than conventional buildings.   All the materials were prefabricated and sections built to specification off-site, so there was very little wastage.   The builders took just 46 hours to finish the main structural components and another 90 hours to finish the building enclosure. All of the structure is soundproofed and thermal-insulated. They even have air quality monitoring in every room given the pollution problem in China.   While the men didn't work all through the night, it was often 10pm before they packed away their lunchboxes. Their previous record was a smaller 15-story building constructed in just six days, but this one is much more impressive.

പെരിയയില്‍ എയര്‍സ്ട്രിപ്പിന് 80 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും

on Jan 9, 2012


കാസര്‍കോട്: ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് എയര്‍സ്ട്രിപ് സ്ഥാപിക്കുന്നതിന് ഹോസ്ദുര്‍ഗ് താലൂക്കില്‍ പെരിയ വില്ളേജില്‍ റി.സി.341/1ല്‍ കൈക്കോട്ട്കുണ്ട്, കനിയന്‍കുണ്ട്, അരങ്ങനടുക്കം, മുത്തനടുക്കം എന്നീ പ്രദേശങ്ങളിലായി 2000 മീറ്ററോളം നീണ്ടുകിടക്കുന്ന 80 ഏക്കര്‍ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി. ഭൂമി ഏറ്റെടുക്കല്‍ ജോലി ത്വരിതപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും പെരിയ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ ബി.ആര്‍.ഡി.സി എയര്‍സ്ട്രിപ്പിന്‍െറ പ്രോജക്ട് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു.

എയര്‍സ്ട്രിപ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലെ കൈവശക്കാര്‍ അവരുടെ പേരിലുള്ള സ്ഥലത്തിന്‍െറ രേഖകളുടെയും പ്ളാനിന്‍്റെയും കോപ്പികള്‍ സഹിതം പ്രോജക്ട് ഓഫിസുമായി ബന്ധപ്പെടണമെന്ന് ബി.ആര്‍.ഡി.സി മാനേജിങ്് ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍: 9447793813.

അജാനൂരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 14 കോടിയുടെ വികസന പദ്ധ

on


പതിമൂന്നാം ധനകാര്യ കമീഷനില്‍ ഉള്‍പ്പെടുത്തി ‘മാതൃകാ മത്സ്യഗ്രാമം’ പദ്ധതിയനുസരിച്ചാണ് ഈ വികസന പരിപാടി സംസ്ഥാനത്തെ 10 പഞ്ചായത്തുകളില്‍ നടപ്പാക്കുന്നത്.
2012-13 മുതല്‍ അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കായി 197 വീടുകള്‍ നിര്‍മിക്കും. കുടിവെള്ളം, വൈദ്യുതീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ തുടര്‍ന്ന് നടപ്പാക്കും.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം. എല്‍. എ അറിയിച്ചു.

പ്രമുഖ സൂഫീപണ്ഡിതന്‍ മഞ്ഞനാടി ഉസ്താദ് ഓര്‍മയായി

on Jan 8, 2012

പ്രമുഖ പണ്ഡിതന്‍ മഞ്ഞനാടി ഉസ്താദിന് പതിനായിരങ്ങളുടെ യാത്രാ മൊഴി
  കാഞ്ഞങ്ങാട്: എട്ടു പതിറ്റാണ്ടുകാലം കേരളകര്‍ണാടക സംസ്ഥാനങ്ങളുടെ ആത്മീയ രംഗത്ത് നിറഞ്ഞുനിന്ന ഉന്നത പണ്ഡിതനും ആയിരക്കണക്കിനു പണ്ഡിതരുടെ ഗുരുവര്യരും പ്രമുഖ സൂഫീവര്യനുമായ മഞ്ഞനാടി സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ക്ക് പതിനായിരങ്ങള്‍ നിറകണ്ണുകളോടെ യാത്രാ മൊഴി നല്‍കി. ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സ്വന്തം വീടിനു സമീപം നേരത്തെ തയ്യാര്‍ ചെയ്ത സ്ഥലത്ത് വൈകിട്ട് 4 മണിയോടെ ഖബറടക്കം നടത്തി. അന്ത്യ കര്‍മങ്ങള്‍ക്ക് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ജീവിതം മുഴുവന്‍ മത വിദ്യാഭ്യാസ പ്രചരണത്തിനും സമൂഹത്തിന്റെ ആത്മീയാഭിവൃദ്ധിക്കും മാറ്റിവെച്ച സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ കര്‍ണാടക മഞ്ഞനാടിയില്‍ കാല്‍നൂറ്റാണ്ട് നീണ്ട മുദരീസ് സേവനമാണ് മഞ്ഞനാടി ഉസ്താദ് എന്ന പേരില്‍ ഖ്യാതി നേടിത്തന്നത്. പ്രായാധിക്യം കാരണം സേവന രംഗത്തുനിന്ന് മാറി വിശ്രമജീവിതം നയിക്കുമ്പോഴും താന്‍ പടുത്തുയര്‍ത്തിയ മഞ്ഞനാടി അല്‍ മദീനയില്‍ ആഴ്ചയിലൊരിക്കല്‍ തസവ്വുഫ് ഗ്രന്ഥമായ ഇഹ്് യാഉലുമുദ്ദീന്‍ ക്ലാസെടുക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു.
പുഞ്ചാവി മാമു മുസ്ലിയാരുടെയും ആഇശയുടെയും മകനായി പഴയ കടപ്പുറം പുഞ്ചാവിയില്‍ ജനിച്ച സി.പി. വളരെ ചെറുപ്രായത്തില്‍ തന്നെ മതപഠനരംഗത്തേക്ക് തിരിഞ്ഞു. പുഞ്ചാവി, മഞ്ചേശ്വരം, നീലേശ്വരം, തുരുത്തി, മാട്ടൂല്‍, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനത്തിനുശേഷം മുദരീസായി സേവനം തുടങ്ങി. കോമു മുസ്ലിയാര്‍ കോട്ടുമല പ്രധാന ഉസ്താദാണ്. പുഞ്ചാവി, പഴയ കടപ്പുറം. ആറങ്ങാടി, ശ്രീകണ്ഠപുരം, മഞ്ഞനാടി വലിയ ജുമുഅത്ത് പള്ളി, അല്‍മദീന എന്നിവിടങ്ങളില്‍ സേവനം ചെയ്തു.
45 വര്‍ഷത്തിലേറെയായി റബീഉല്‍ ആഖ്വിറില്‍ സ്വന്തം വീട്ടില്‍ വിപുലമായി നടക്കുന്ന വാര്‍ഷിക റാത്തീബ് നേര്‍ച്ചയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ എത്തിച്ചേരാറുണ്ട്. കര്‍ണാടകയില്‍ മദ്രസകള്‍ സ്ഥാപിക്കുന്നതില്‍ ഗണ്യമായ സേവനമര്‍പ്പിച്ച മഞ്ഞനാടി ഉസ്താദ് കാസര്‍കോട് ജില്ലയില്‍ ജാമിഅ സഅദിയ്യ അറബിയ്യ, പുത്തിഗെ മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ ഉപദേശകനും ഗുണകാംക്ഷിയുമായിരുന്നു. നല്ല പ്രഭാഷകന്‍ കൂടിയായ ഉസ്താദ് ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഞണ്ടാടി ശൈഖ് ഉള്‍പ്പെടെ വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. ഇറാഖ്, യു.എ.ഇ, സഊദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഉസ്താദ് അജമീറില്‍ നിത്യസന്ദര്‍ശകനായിരുന്നു.
പരേതയായ ദൈനബി, നഫീസ, സൈനബ് എന്നിവരാണ് ഭാര്യമാര്‍ മറിയം, ആമിന, ആസ്വിയ, ജദീജ, ബീഫാത്തിമ, അഹ്്മദ് സഖാഫി, അബൂബക്കര്‍ സഖാഫി, അബ്ദുല്ല, അബ്ദുല്ലാഹ്, അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ലത്തീഫ്, സൈനബ, ഹഫ്‌സ, റുഖിയ, ഹന്നത്ത്, അബ്ദുല്‍ റഊഫ് ഫാളിലി, കുറ്റിയാടി സിറാജുല്‍ ഹുദാ വിദ്യാര്‍ഥി അബ്ദുല്‍ ജലീല്‍, പരേതരായ അബ്ദുല്‍ റഹ്മാന്‍, സ്വഫിയ്യ എന്നിവര്‍ മക്കളാണ്.
മുഹിമ്മാത്ത് സദര്‍ മുദരീസ് ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, അല്‍മദീന പ്രസിഡന്റ് അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍ കാടാച്ചിറ അബ്ദുല്‍ റഹ്മാന്‍ മദനി തുടങ്ങിയവര്‍ മരുമക്കളാണ്.
മര്‍ഹൂം യൂസുഫ് ഹാജി ഉസ്താദ്, ആലംപാടി ഉസ്താദ്, കാസര്‍കോട് ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍, മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, മര്‍ഹൂം സൂരിബയല്‍ അബ്ദുല്‍ റഹ്്മാന്‍ മുസ്ലിയാര്‍, അനുജന്‍ സി.പി. കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്.
ഉച്ച മുതല്‍ പല തവണകളായി നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കു പുറമെ ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, മാട്ടൂല്‍ ഹാമിദ് കോയമ്മതങ്ങള്‍, മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, ശിഹാബുദ്ദീന്‍ തങ്ങള്‍ അന്ത്രോത്ത്, ആദൂര്‍ പൂക്കുഞ്ഞി തങ്ങള്‍, അഹ്മദ് സഖാഫി, റഫീഖ് സഅദി, ജി.എം കാമില്‍ സഖാഫി, സി.ടി.എം പൂക്കോയ തങ്ങള്‍, അബ്ദു റഹ്മാന്‍ അശ്ഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, എം.എല്‍ എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദു റസാഖ്, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ്മദലി, ഖാസിമാരായ ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, ടി.കെ എം ബാവ മുസ്ലിയാര്‍, സി.എച്ച് അബ്ദുല്ല മുസ്ലിയാര്‍ പള്ളിക്കര, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ നീലേശ്വരം, സഅദിയ്യ പ്രിന്‍സിപ്പള്‍ എ.കെ അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എ.കെ അബ്ദുല്‍ ഹമീദ് സാഹിബ്, വി.എം കോയ മാസ്റ്റര്‍, പട്ടുവം കെ.പി അബൂബക്കര്‍ മുസിലയാര്‍, പി.കെ അബൂബക്കര്‍ മൗലവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, താഴക്കോട് ബവ മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസിലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, അരവിന്ദന്‍ മാണിക്കോത്ത്, ഇ.കെ.കെ പടന്നക്കാട്, മെട്രോ മുഹമ്മദ് ഹാജി, എ.ഹമീദ് ഹാജി, ബശീര്‍ ബെള്ളിക്കോത്ത്, സി.അബ്ദുല്ല ഹാജി ചിത്താരി, സി.എച്ച് അലിക്കുട്ടി ഹാജി, അശ്‌റഫ് അശ്‌റഫി, മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, മുബാറക് മുഹമ്മദ് ഹാജി, എ.ബി അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശഓചിച്ചു.
മഞ്ഞനാടി ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ജാമിഅ സഅദിയ്യ, പുത്തിഗെ മുഹിമ്മാത്ത്, മള്ഹര്‍, അല്‍ മദീന, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ അനുശോചിച്ചു.

വെള്ളിക്കോത്തെ സംഗീതകുടുംബത്തില്‍ ഇക്കുറിയും വിനീതിന്റെ ഹാട്രിക്

on Jan 7, 2012


ചെര്‍ക്കള:ജില്ലാകലോത്സവത്തില്‍ ഹാട്രിക് വിജയവുമായി ഇക്കുറിയും പി.വിനീത് തന്റെ കുടുംബത്തിന്റെ സംഗീതപാരമ്പര്യം നിലനിര്‍ത്തി. വെള്ളിക്കോത്തെ പുറവങ്കര തറവാട്ടംഗമായ വിനീത് ഇത്തവണ ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥകളിസംഗീതം, മൃദംഗം സംസ്‌കൃത പദ്യോച്ചാരണം എന്നിവയില്‍ എ ഗ്രേഡ് നേടിയാണ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും തന്റെ സംഗീതകുടുംബത്തിനും അഭിമാനമായത്.

കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന കലോത്സവത്തില്‍ ആറിനങ്ങളില്‍ മത്സരിച്ച് 30 പോയിന്‍േറാടെയാണ് പി.വിനീത് വ്യക്തിഗത ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. മുത്തശ്ശിമുതല്‍ ചേച്ചിവരെ സംഗീതത്തിന്റെ സപ്തസ്വരങ്ങള്‍ പകര്‍ന്നുതന്നപ്പോള്‍ പി.വിനീത് മത്സരിക്കാന്‍ കഴിയുന്ന ഇനങ്ങളിലൊക്കെ മാറ്റുരച്ചു. അഷ്ടപദി, ഗാനാലാപനം, ശാസ്ത്രീയസംഗീതം, കഥകളിസംഗീതം, മൃദംഗം, സംസ്‌കൃതപദ്യോച്ചാരണം എന്നീ ആറിനങ്ങളിലാണ് എ ഗ്രേഡ് കഴിഞ്ഞവര്‍ഷം നേടിയത്.

അമ്മയുടെ ചേച്ചി പ്രസന്നയാണ് സംഗീതത്തിന്റെ ആദ്യക്ഷരങ്ങള്‍ വിനീതിന് പകര്‍ന്നത്. തുടര്‍ന്ന് വിവിധ ഗുരുക്കന്മാരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ഇപ്പോള്‍ ശാസ്ത്രീയസംഗീതത്തില്‍ ടി.പി.ശ്രീനിവാസന്‍ മാഷും കഥകളിസംഗീതത്തില്‍ കലാനിലയം ഹരിദാസനും മൃദംഗത്തില്‍ വെള്ളിക്കോത്ത് രാജീവ്‌ഗോപാലും വിനീതിന് പരിശീലനം നല്‍കുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ വിനീതിന്റെ അമ്മ നളിനി പങ്കെടുത്തിട്ടുണ്ട്. ചേച്ചി ആശ മുമ്പ് ജില്ലാ കലാതിലകമായിരുന്നു. അച്ഛന്‍: എ.എം.അശോക്കുമാര്‍.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com