42 പവന്‍ കാണാതായി; സ്ത്രീകള്‍ സ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി

on Jan 19, 2012




കളഞ്ഞുകിട്ടിയ ആഭരണങ്ങളടങ്ങിയ പെട്ടി രാധയും ബേബിയും ടൌണ്‍പൊലീസ്സ്റേഷനിലെ എസ്.ഐ. ബിജുലാലിനെ ഏല്‍പ്പിക്കുന്നു
കാസര്‍കോട്: ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ ബൈക്കില്‍ കൊണ്ടുപോവുന്നതിനിടയില്‍ 42 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പെട്ടി കാണാതായി. കളഞ്ഞുകിട്ടിയ ആഭരണങ്ങള്‍ പൊലീസ്സ്റേഷനിലെത്തി ഉടമസ്ഥന് തിരിച്ചുനല്‍കി രണ്ട് സ്ത്രീകള്‍ മാതൃകയായി. തലക്ളായി മച്ചിനടുക്കം സ്വദേശിനി രാധ, തലക്ളായിലെ ബേബി എന്നിവരാണ് സ്വര്‍ണാഭരണങ്ങള്‍ ഉടമക്ക് തിരിച്ചുനല്‍കി സത്യസന്ധത കാട്ടിയത്. മേല്‍പറമ്പ് കടവത്തെ ഷാഫിയുടെ കൈയില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ 10നും 11നും ഇടയില്‍ ചന്ദ്രഗിരി കോട്ടയ്ക്കും പ്രസ്ക്ളബ് ജങ്ഷനും ഇടയിലുള്ള ബൈക്ക്യാത്രക്കിടയിലാണ് ഷാഫിയുടെ ആഭരണങ്ങള്‍ അടങ്ങിയ പെട്ടി കാണാതായത്. ഭാര്യയുടെ ആഭരണങ്ങള്‍ കാസര്‍കോട്ടെ ഒരു ബാങ്ക് ലോക്കറില്‍സൂക്ഷിക്കുന്നതിനായി കൊണ്ടുവരികയായിരുന്നു. ബൈക്കിന്റെ മുന്‍വശത്ത് പ്ളാസ്റിക് സഞ്ചിയിലാണ് ആഭരണങ്ങള്‍ അടങ്ങിയ രണ്ട് പെട്ടി സൂക്ഷിച്ചിരുന്നത്. ഒന്നില്‍ 150 പവനും രണ്ടാമത്തേതില്‍ 42 പവനുമാണ് ഉണ്ടായിരുന്നത്. പ്രസ്ക്ളബ് ജങ്ഷനിലെത്തിയപ്പോഴാണ് ഒരു പെട്ടിയും 42 പവനും കാണാതായതറിയുന്നത്. ഉടന്‍ തിരിച്ച് കീഴൂര്‍വരെ അന്വേഷിച്ചുചെന്നെങ്കിലും കണ്ടെത്താനായില്ല. ആഭരണങ്ങള്‍ കാണാതായതിന്റെ പരിഭ്രാന്തിയില്‍ പരക്കം പായുന്നതിനിടയിലാണ് ഓട്ടോയാത്രക്കാര്‍ ആഭരണങ്ങള്‍ കിട്ടിയ വിവരം പൊലീസ്സ്റേഷനില്‍ ചെന്ന് അറിയിക്കുന്നത്. തങ്ങളുടെ വാര്‍ഡില്‍പെട്ട പഞ്ചായത്ത് മെമ്പര്‍ വി. രാജനെയും കൂട്ടിയാണ് രാധയും മറ്റുയാത്രക്കാരും പൊലീസ്സ്റേഷനില്‍ ആഭരണപെട്ടിയുമായി എത്തിയത്. രാധ കോളിയടുക്കത്തെ ശ്രീഹരി ഗാര്‍മന്റ്സ് നടത്തിവരികയാണ്. കോളിയടുക്കം പി.എച്ച്.സിയിലെ ആശാവര്‍ക്കറാണ് ബേബി. കോളിയടുക്കത്തെ ശരവണനും ഓട്ടോയിലുണ്ടായിരുന്നു. കോളിയടുക്കത്തെ രാജേഷാണ് ഓട്ടോ ഓടിച്ചിരുന്നത്. എല്ലാവരും പ്രശംസയ്ക്ക് പാത്രമായി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com